Thursday

മനുഷ്യജീവന്റെ വില വട്ടപ്പൂജ്യം !


  കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി 24 മണിയ്ക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നു. മുതലാളിയ്ക്ക് ബഹുത്ത് സന്തോഷം. കാരണം ജോലിക്കാര്‍ വളരെക്കുറച്ചു മതി. ജോലിക്കാര്‍ക്കും സന്തോഷം തുടര്‍ന്ന് മൂന്നു ദിവസം വീട്ടിലിരിയ്ക്കാം. തുടര്‍ച്ചയായി എട്ടുമണിയ്ക്കൂര്‍, പരമാവധി പത്തുമണിയ്ക്കൂര്‍ മാത്രമേ ഡ്യൂട്ടി ചെയ്യാവൂ എന്നു നിര്‍ബ്ബന്ധമുള്ളപ്പോള്‍ ഇതെങ്ങനെ സാധിയ്ക്കുന്നു?

  കണ്ടക്ടറുടെ കാര്യം പോട്ടെ, ഡ്രൈവറെക്കൊണ്ട് ഇതു ചെയ്യിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ അവര്‍ ഇതു ചെയ്യാന്‍ തയ്യാറാവുമ്പോള്‍ യാത്രകാരുടെ ജീവന്റെ കാര്യം കഷ്ടത്തിലല്ലേ? കെ എസ് ആര്‍ ടി സി ഉള്‍പ്പെട്ട അപകടങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിലെ പ്രധാന കാരണം ഇതാവില്ലേ? തുടര്‍ച്ചയായി 24 മണിയ്ക്കൂര്‍ തുടര്‍ച്ചയായി ഒരു ഡ്രൈവര്‍ക്ക് വാഹനമോടിയ്ക്കാന്‍ കേരളത്തിലെ സാഹചര്യത്തില്‍ സാധിയ്ക്കുമോ..?

  ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വിവരങ്ങളാണു മുകളില്‍ ചേര്‍ത്തത്. തിരുവനന്തപുരത്തുനിന്ന് വഴിക്കടവിലേയ്ക്കും തിരിച്ചും ഒരേ ഡ്രൈവര്‍ തന്നെ ബസ്സോടിയ്ക്കുന്നതു ദൃശ്യങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്. അതുപോലെ തിരുവനന്തപുരം പാലക്കാട് റൂട്ടിലും. തിരുവനന്തപുരം വഴിക്കടവ് 450 കിലോമീറ്ററാണ്. അങ്ങനെ വരുമ്പോള്‍ തുടര്‍ച്ചയായി ഒരു ഡ്രൈവര്‍ ബസ്സോടിയ്ക്കുന്നത് 900 കിലോമീറ്റര്‍! വൈകിട്ട് 5:45ന് പുറപ്പെടുന്ന RAC20 സൂപ്പര്‍ ഫാസ്റ്റ് വഴിക്കടവിലെത്തുമ്പോള്‍ രാവിലെ 6:20. രണ്ടു മണിയ്ക്ക്കൂറിനു ശേഷം പുറപ്പെടുന്ന വണ്ടി തിരുവനന്തപുരത്തെത്തുംപ്പോള്‍ രാത്രി 8:00. ഡ്രൈവര്‍ ഒരാള്‍ തന്നെ!

   ദോഷം പറയരുതല്ലോ വഴിക്കടവില്‍ രണ്ടു മണിയ്ക്കൂറോളവും പിന്നെയുള്ള യാത്രയില്‍ ഡിപ്പോകളില്‍ നിറുത്തിയിടുന്ന സമയവും വിശ്രമമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും വഴിക്കടവിലും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ഒരേ ഡ്രൈവര്‍മാരുടെ ചിത്രങ്ങള്‍! ന്യൂസ് റീഡറുമായുള്ള സംസാരങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തപ്പിത്തടയുന്നതു കണ്ടു. പ്രതികരണ ശേഷിയില്ലാത്ത പൊതുജനത്തെ കഴുതകളെന്നു വിശേഷിപ്പിച്ചാല്‍ കഴുതകള്‍ക്കു നാണക്കേടാവുമെന്നാ തോന്നുന്നത്!

Sunday

വൈകിവന്ന ബോധോദയം...

വാര്‍ത്ത:- സംസ്ഥാനത്ത് നെല്ലിയ്ക്കാകൃഷി പ്രോത്സാഹിപ്പിയ്ക്കുന്നതിനു ശ്രമം തുടങ്ങി. സര്‍ക്കാര്‍ മുന്‍‌കയ്യെടുത്തു തുടങ്ങിയ ഈ പരിപാടിയില്‍ മലയാള സിനിമാലോകത്തെ പ്രമുഖരും സജീവമെന്ന്....

മുന്‍ഷി:- നല്ലതുതന്നെ, പക്ഷേ അതുകൊണ്ടും ഫലപ്രാപ്തി വന്നില്ലെങ്കിലോ..?

Saturday

മന്ത്രിമാര്‍ ഡോണ്ടു മിണ്ടിംഗ്..

വാര്‍ത്ത:- കേന്ദ്രത്തില്‍ ചില മന്ത്രിമാര്‍ക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതു കൊണ്ട് വെറുതേ എന്തെങ്കിലുമൊക്കെ സംസാരിയ്ക്കുന്നുവെന്ന്....!

മുന്‍ഷി:- ഇവിടെ ഒരു മുഖ്യമന്ത്രി ചെയ്യുന്നതു പോലെ...!!

Thursday

ശലഭത്തിന്റെ കൂട്ടുകാര്‍...

പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.

നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത ‍അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.

ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...

(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

ശലഭത്തിന്റെ കൂട്ടുകാര്‍...

പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.

നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത ‍അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.

ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...

(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

Monday

കുമാരസംഭവം അന്ത്യപാദം...


ഏതായാലും ഭേഷായി...!!!
കണ്ട നീയവിടിരി..,
കേട്ട ഞാന്‍ തീരുമാനിയ്ക്കും!!
ഒറ്റത്തോര്‍ത്തുമാത്രമുടുത്ത് കസേരയില്‍ ഞെളിഞ്ഞിരുന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.

പിന്നെ ബോധം (അങ്ങിനെയൊന്നുണ്ടായിരുന്നോ?) മുക്കാലും പോയി! ബോധം വന്നപ്പൊ തീവണ്ടീക്കേറാനും പറ്റിയില്ല, അങ്ങനെ ഒരു ടിക്കറ്റും പാഴായി.
അങ്ങനെ കല്ലുവെച്ച നുണ ഒരെണ്ണം കൂടി പറയേണ്ടി വന്നു.

ഇതൊക്കെ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു,

ഏതായാലും ഇപ്പൊ കൈച്ചിലാക്കി...!!
ഇനി പൂര്‍വ്വാധികം ശക്തിയോടെ പയറ്റാം...!!!
സംഭവാമി ദിനേ ദിനേ...!!!! ഈശ്വരോ രക്ഷതു...

Sunday

ലാല്‍‌സലാം...

ജ്യോതിബസു
23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. സി. പി. ഐ. എമ്മിന്റെ സ്ഥാപക പോളിറ്റ് ബ്യൂറോ അംഗങ്ങളിലെ അവസാന കണ്ണി. മുഖ്യമന്ത്രി, തൊഴിലാളി നേതാവ്, രാഷ്ട്ര തന്ത്രജ്ഞന്‍, വിപ്ലവകാരി തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉയര്‍ന്ന രാഷ്ട്രീയ വ്യക്തിത്വം....
അദ്ദേഹത്തിന് ആദരാഞ്ജലികള്‍...

Saturday

ഒരു ചാനല്‍ വിശേഷം...

വാര്‍ത്ത : സംസ്ഥാന സ്കൂള്‍ കലോത്സവ ചാമ്പ്യന്‍ ട്രോഫി മറ്റുള്ളവര്‍ക്കുമുന്‍‌പേ ലൈവു കാണിയ്ക്കാനുള്ള ചാനലുകാരുടെ ആക്രാന്തത്തില്‍ ഒടിഞ്ഞുപോയെന്ന്...!

വാഴക്കോടന്‍ : ഹാവൂ..., ഞമ്മള നിക്കാഹിന് ചാനലുകാരെ വിളിയ്ക്കാത്തതു മഹാഭാഗ്യമായി...!!

Monday

Sunday

സഖാവ് ബ്ലോഗര്‍ എന്തോബാദ്....

ഹര്‍ത്താലും സമരവും എഴുത്തുമുടക്കുമൊക്കെ ബൂലോകത്തേയ്ക്കും വരുന്നു...!

പഴയ ഗണിനി വിരോധികള്‍ നിയമ സഭയില്‍ മടിഗണിനികള്‍ വിതരണം ചെയ്തപ്പഴേ തോന്നിയതാ അതിന്റെ പിന്നില്‍ എന്തെങ്കിലും സംഭവം ഒളിഞ്ഞിരിയ്ക്കുന്നുണ്ടാവുമെന്ന്. ഇനിയിപ്പൊ എല്ലാ നിയമസഭാ സാമാജികര്‍ക്കും ഓരോ മൊബൈല്‍ ഇന്റെര്‍നെറ്റ് സൌകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

മലയാള ബ്ലോഗിംഗ് ലോകത്തേയ്ക്ക് സഖാക്കളെ ഒന്നടങ്കം കടന്നുവരാന്‍ ആജ്ഞാപിയ്ക്കുന്ന പ്രമേയം പാസായ വിവരം സന്തോഷപൂര്‍വ്വം(!) സ്വീകരിയ്ക്കാം. തമാശക്കുള്ള വക ബൂലോകത്തേയ്ക്കു നിര്‍ബാധം കടന്നുവരട്ടെ. മടിഗണിനികള്‍ നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടാവുമല്ലോ. അവരും ബ്ലോഗര്‍മാരാവട്ടെ. മുണ്ടു പറിയ്ക്കലും പല്ലിടകുത്തലും ബ്ലോഗിലും കാണാമല്ലോ.

ഇനി എമ്മെല്ലേ സഖാക്കള്‍ക്കു കുട്ടിസഖാക്കളുടെ ബ്ലോഗുവായിക്കാനേ നേരമുണ്ടാവൂ. അപ്പൊപ്പിന്നെ നാട് ആരു ഭരിയ്ക്കും? നാടാരു ഭരിയ്ക്കുമായിരിയ്ക്കും.

(അല്ല ഈ ബൂലൊകമെന്താ ആരുടെയെങ്കിലും തറവാട്ടു സ്വത്താണോ...?)

Friday

വന്നല്ലോ വനമാല...

ഡിസംബര്‍ 30ന് യാഹൂവഴി വന്ന മെയിലാണ്...

Compliments of the season,
Wednesday, 30 December, 2009 4:54 PM

Compliments of the season,
I am Mr Ali Sulaman,The Head of file Department in Bank Of Africa (BOA) I am writing following an opportunity in my office that will be of an immense benefit to both of us.

In my department we discovered an abandoned sum of $21.5 million USA Dollars (Twenty One Million Five Hundred Thousand US Dollars) in an account that belongs to one of our foreign customers Late Mr. Morris Thompson an American who unfortunately lost his life in the plane crash of Alaska Airlines Flight 261 which crashed on January 31 2000, including his wife and only daughter.

The choice of contacting you is aroused from the geographical nature of where you live, particularly due to the sensitivity of the transaction and the confidentiality herein.

Now our bank has been waiting for any of the relatives to come-up for the claim but nobody has done that. I personally have been unsuccessful in locating the relatives for 2 years now, I seek your consent to present you as the next of kin / Will Beneficiary to the deceased so that the proceeds of this account valued at 21.5Million Dollars can be paid to you. This will be disbursed or shared in these percentages, 60% to me and 40% to you.

All I require now is your honest co-operation; confidentiality and trust to enable us see this transaction through. I guarantee you that this will be executed under a legitimate arrangement that will protect you from any breach of the law. Please, provide me the following: as we have seven (7) days to run it through. This is very URGENT PLEASE. KINDLY send the details below:

1. Full Name
2. Your Telephone Number
3. Your Contact Address.
4. Your photo
Your urgent response will be highly anticipated and appreciated.

Best regards,
Mr Ali Sulaman.

ഒന്നു ശ്രമിച്ചു നോക്കിയാലോ...

Tuesday

അതും പാഴായി...


തിരുവനന്തപുരത്തേയ്ക്ക് ഒരു ട്രയിന്‍ ടിക്കറ്റ് (വെയിറ്റിംഗ് ലിസ്റ്റ്) എടുത്തു വച്ചിരുന്നു. പുറത്തിറങ്ങാന്‍ പറ്റിയില്ല. അതുകൊണ്ടു യാത്രമുടങ്ങി. ആരു സമാധാനം പറയും...?

Monday

മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !

മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.

രാജകുമാരന്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ച്;
അത്യാവശ്യം സൌകര്യമുള്ള സാധാരണ വീട്. ഈ വീടിന്റെ ഒരു മുറിമാത്രം നല്ല അടിച്ചുപൊളി സെറ്റപ്പിലാണ്. എ സി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റെല്ലാ സൌകര്യവുമുണ്ട്. രാജകുമാരന്‍ ആദ്യമായല്ല ബാംഗ്ലൂര്‍ക്കു പോകാന്‍ ഇതുവഴി വരുന്നത്, കുഞ്ഞിമണിയെയും കൂട്ടി മുമ്പ് പലതവണ വന്നിട്ടുണ്ട്. രാജകുമാരന്‍ മാത്രമല്ല മറ്റു പലരും അവിടെ വന്നുപോകുന്നുണ്ട്. സംശയരോഗം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാര്‍ കാത്തിരുന്നു. കുടുങ്ങിയത് രാജകുമാരനായിപ്പോയെന്നു മാത്രം..! ഷിഫ്റ്റുകാറു കണ്ടപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഉറപ്പിച്ചു, വിദ്വാന്മാരില്‍ ആരോ വന്നിട്ടുണ്ട്. അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി.

പിടിച്ചത് പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം, നാട്ടുമ്പുറത്തെ പാവം നേതാക്കള്‍ക്ക് രാജകുമാരനെ മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ മലപ്പുറം ശൈലിയില്‍ രണ്ടു തലോടല്‍ കിട്ടി. സഖാക്കളും മറ്റുള്ളവരുമൊക്കെ എത്തിയതിനു ശേഷമാണു ആളെ തിരിച്ചറിഞ്ഞത്. അതോടെ കുട്ടിനേതാക്കള്‍ മുങ്ങി, പാവം ബഡാനേതാവു കുടുങ്ങി. പിറ്റേന്നുരാവിലെ മലപ്പുറത്തു നടക്കുന്ന വിലക്കയറ്റത്തിനെതിരേയുള്ള കലക്ടേറ്റു ധര്‍ണക്കെത്തിയ മിയ്ക്കവരും കാര്യമറിഞ്ഞു. ആരും പക്ഷേ രാജകുമാരനെ തിരിഞ്ഞു നോക്കിയില്ല. രാത്രി പത്തരയ്ക്കു മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ രാജകുമാരനെയും കുഞ്ഞിമണിയെയും പിറ്റേന്നുച്ചയ്ക്കു കോടതി ജാമ്യത്തില്‍ വിടുന്നതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. സകലമാന നേതാക്കളും മലപ്പുറത്തുണ്ടായിരുന്നു. ആരും അറിഞ്ഞ ഭാഗമെടുത്തില്ല.

രാജകുമാരനെതിരേ വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെന്നു തോന്നുന്നുവെങ്കില്‍ വീണ്ടും വിശദീകരിയ്ക്കേണ്ടിവരും. പിടിയ്ക്കപ്പെട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ പൂര്‍ണ്ണമായി ഇവിടെപ്പോയാല്‍ കാണാം. ഇവിടെനിന്നും ഡൌണ്‍‌ലോഡു ചെയ്തെടുക്കാം, രണ്ടിടത്തും കൊട്ടോട്ടിക്കാരന്‍ കുഴിച്ചിട്ടിട്ടുണ്ട്.

( കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്).

Popular Posts

Recent Posts

Blog Archive