Thursday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (1)


ലോകമാസകലം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും സ്ഫോടനങ്ങളുടെയും അതുമൂലമുണ്ടാകുന്ന ജീവഹാനികളുടെയും വാര്‍ത്തകള്‍ ദിനം‌പ്രതി കൂടിക്കൂടിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതു കൂടുതല്‍ അനുഭവപ്പെടുന്നു. ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സ്ഫോടനങ്ങള്‍ക്കാണു മുന്‍‌ഗണന കൊടുക്കുന്നത്. അതുകൊണ്ടുതന്നെ സ്ഫോടനങ്ങളും അതുമായി ബന്ധപ്പെട്ട കലാപങ്ങളും ജീവ - മാനഹാനികളും കൂടുതല്‍ വാര്‍ത്തകളാകുന്നു.

പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന സ്ഫോടനങ്ങളും അതുമായി ബന്ധപ്പെട്ട കലാപങ്ങളും പരിശോധിച്ചാല്‍ ചില പ്രത്യേക സംഘടനകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ആവശ്യമായ സന്ദര്‍ഭത്തില്‍ ആരൊക്കെയോ ചേര്‍ന്ന് കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കിയതാണെന്നു കാണാം. ഓരോന്നായി എടുത്തു പരിശോധിച്ചാല്‍ ആരൊക്കെയാണ് അവ നടത്തിയതെന്നും ആര്‍ക്കൊക്കെയാണ് അവ ഉപകാരപ്പെട്ടതെന്നും എന്തിനു വേണ്ടിയാണതൊക്കെ ചെയ്തതെന്നും വ്യക്തമായി മനസ്സിലാക്കാം. അതൊന്നും കാണാതെ എന്തെങ്കിലും സംഭവിച്ച ഉടന്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും തീവ്രവാദ സംഘടനയുടെ ചുമലില്‍ വച്ചുകെട്ടി വളരെപ്പെട്ടെന്ന് വലിയ ശുഷ്കാന്തിയോടെ ആരെയെങ്കിലുമൊക്കെ അറസ്റ്റുചെയ്ത് വാര്‍ത്തകള്‍ പടച്ചുവിട്ട് ആഘോഷിയ്ക്കുന്നത് ഇന്നു സര്‍വ്വ സാധാരണമാണ്.

സ്വന്തം രാജ്യത്തിനോ സംഘടനയ്ക്കോ ലാഭം കൊയ്യാന്‍ വേണ്ടി തീവ്രവാദത്തെയും ഭീകരതയെയും കച്ചവടവല്‍ക്കരിയ്ക്കാന്‍ അഹോരാത്രം യത്നിയ്ക്കുന്നവരെ നമ്മള്‍ തിരിച്ചറിയാന്‍ ശ്രമിയ്ക്കുന്നില്ല എന്നതാണ് അത്യന്തം ഖേദകരം. ഭീകരതയെ കച്ചവടവല്‍ക്കരിയ്ക്കുന്ന രാജ്യങ്ങള്‍ അതിനാവശ്യമായ പ്രൊഡക്റ്റായ ശത്രുവിനെ സൃഷ്ടിയ്ക്കുന്ന ജോലി വര്‍ഷങ്ങള്‍ക്കുമുമ്പു തുടങ്ങിയിരിയ്ക്കും. അമേരിയ്ക്കയുടെ ഇറാഖ് അധിനിവേശം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ലോകത്തെയാകെ നശിപ്പിയ്ക്കാന്‍ പോന്ന വിധത്തിലുള്ള കൂട്ട നശീകരണായുധങ്ങള്‍ ഇറാഖിന്റെ പക്കല്‍ കൂടിക്കിടക്കുന്നു എന്ന വാര്‍ത്ത അമേരിയ്ക്ക പ്രചരിപ്പിച്ചത് നമ്മള്‍ കണ്ടതാണ്. BBC, CNN, ന്യൂയോര്‍ക്ക്ടൈംസ്, വാഷിങ്ടണ്‍പോസ്റ്റ് മുതലായ മുഖ്യധാരാ മാധ്യമങ്ങളും അവയെ പിന്‍‌തുടര്‍ന്ന് ലോകത്തിലെ മറ്റു നല്ലൊരുശതമാനം മാധ്യമങ്ങളും ഇക്കാര്യത്തില്‍ അധികലാഭം കൊയ്തിട്ടുണ്ട്. തല്‍ഫലമായി ഇറാഖിനെ സംശയദൃഷ്ട്യാ നോക്കാന്‍ ആ രാജ്യത്തെ മോശമായി കണക്കാക്കാന്‍ ഒട്ടുമിയ്ക്ക രാജ്യങ്ങളും തയ്യാറാവുകയും ചെയ്തു. അനന്തരം അമേരിയ്ക്ക ഇറാഖിനെ അക്രമിച്ചു. ഇവിടെ അമേരിയ്ക്കക്ക് ഇറാഖിന്റെമേല്‍ കടന്നുകയറാനുള്ള കച്ചവടതന്ത്രം മാത്രമായിരുന്നു കൂട്ട നശീകരണായുധങ്ങള്‍ ഉണ്ടെന്നുള്ള പ്രചരണം.

ഇന്ത്യയിലും ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണു നടക്കുന്നത്. രാജ്യത്തിനുള്ളില്‍ നിന്നായതിനാല്‍ അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളും മറ്റും ആര്‍ക്കാണ് ഏറ്റവും ഗുണം ചെയ്തത് എന്നു പരിശോധിച്ചാല്‍, ആരാണ് ലാഭം വാരിക്കൂട്ടിയതെന്നു പരിശോധിച്ചാല്‍ അതു സംഘപരിവാറിനും RSSനുമാണെന്നുകാണാം. ഇന്ത്യയിലെ ബഹുഭുരിപക്ഷം മാധ്യമങ്ങളും അവരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിയ്ക്കുന്നു. സ്ഫോടനങ്ങള്‍ നടത്തുകയും അതു നടന്നയുടന്‍ ഏതെങ്കിലും മുസ്ലിം പേരുള്ള തീവ്രവാദ സംഘടനയുടെ പേര് നിമിഷാര്‍ദ്ധം‌കൊണ്ട് വിളിച്ചു പറയുകയും അതിന്റെ പേരില്‍ കുറച്ചുപേരെ പീഢിപ്പിയ്ക്കുകയും ചെയ്യുന്നു. ഇതു മിയ്ക്കവാറും കരകൌശല വസ്തുക്കള്‍ വ്യാപാരം ചെയ്യുന്ന സാധുക്കളായ കാശ്മീരികളൊ കുമളിയില്‍ താമസിയ്ക്കുന്ന കാശ്മീരിയുവാവായ അല്‍ത്താഫ് എന്ന കച്ചവടക്കാരനോ ഒക്കെയാവാം.

സായുധ പ്രവര്‍ത്തനം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് ഇതിന്റെയൊന്നും പങ്ക് അവകാശപ്പെടേണ്ട ആവശ്യമില്ല. ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനമൊ സ്ഫോടനമോ നടത്തിയാല്‍ അടുത്തനിമിഷം തന്നെ അവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവനയിറക്കും. ആരൊക്കെയാണ് അതില്‍ പങ്കെടുത്തതെന്നു വെളിപ്പെടുത്തും. എന്തിനുവേണ്ടിയായിരുന്നെന്നു വിളിച്ചുപറയും. അതിനു വേണ്ടി ഒരു അന്വേഷണക്കമ്മീഷനെയും വയ്ക്കേണ്ടതായി വരുന്നില്ല. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിയ്ക്കുന്ന കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും യഥാര്‍ത്ഥ ഉത്തരവാദി ആരാണ്? ആരാണ് ഈ കച്ചവടത്തിന്റെ ലാഭം അനുഭവിയ്ക്കുന്നത്? എന്താണ് അതിന്റെയൊക്കെ ഉദ്ദേശലക്ഷ്യം?

RSSനും സംഘപരിവാറിനുമാണ് ഇതിന്റെ ഗുണം കിട്ടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടക്കുന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വവും അവര്‍ക്കാണ്.

(ഭാഗം 2 ഇവിടെ)

  4 comments:

  1. അതേ...ഭീകരവാദ ഗ്രൂപ്പുകള്‍ സ്ഫോടനം നടത്തുന്നത് ഒളിഞ്ഞാണെങ്കിലും നടത്തിയവ ഏറ്റെടുക്കാന്‍ ധ്യൈര്യം കാട്ടാറുണ്ട്.അപ്പോള്‍ ഈ നാഥനില്ലാ സ്ഫോടനങ്ങള്‍ ആര് നടത്തുന്നു എന്നത് ചോദ്യനീയം തന്നെ.

    ReplyDelete
  2. വളരെ അര്‍ത്ഥവത്തായ ലേഖനം.സത്യത്തില്‍ അമേരിക്ക ആരാണെന്ന് എനിക്കും മറ്റു എല്ലാവര്ക്കും നന്നായിട്ടറിയാം. പക്ഷെ എന്റെ 'അഭിമാനം' അവരെ എതിര്‍ത്ത് പറയാന്‍ അനുവദിക്കുന്നില്ല,നുമ്മടെ ഭരണാധികാരികളെ പ്പോലെ തന്നെ .
    ഇനിയും കൊട്ടോട്ടികള്‍ ഉണ്ടാവട്ടെ.
    NB:എന്റെ കൊട്ടോട്ടീ .ഹൈന്ദവ ഫാഷിസ്റ്റുകളുടെ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടാതെ നോക്കണം കേട്ടോ.

    ReplyDelete
  3. നമ്മള്‍ ഇടക്കൊക്കെ വ്യാജ ഏറ്റുമുട്ടല്‍ എന്നൊരു പരിപാടി കേള്‍ക്കാറുണ്ടായിരുന്നു.അതു പോലെ തന്നെയാണ് നമ്മുടെ നാട്ടിലെ തീവ്രവാദവും.ഇവിടുത്തെ ജനം മണ്ടന്മാരായതിനാല്‍ എല്ലാം വിശ്വസിച്ചു അമേരിക്കയെ പൂജിച്ചു കഴിയുന്നു.പിന്നെ ഇതൊക്കെ വിറ്റ് കാശാക്കാന്‍ വന്‍കിട പത്രക്കാരു ചാനലുകാരും.പോരെ പൂരം!

    ReplyDelete
  4. വളരെ അര്‍ത്ഥവത്തായ ലേഖനം BUT........
    AMERIKAKUM ISRAYILINUM VENDIYANNU, INDIAYIL ഭീകരവാദ ഗ്രൂപ്പുകള്‍ സ്ഫോടനം നടത്തുന്നത് ENNU MANISILAKAM E NEW GENERATION THEEVRAVADIKALKKU ENNANU MANASILAKAUKKA !!!!!!!!!!

    ReplyDelete

Popular Posts

Recent Posts

Blog Archive