Tuesday
തുഞ്ചന്പറമ്പിലെ തുണ്ടുല്പാദനം....
Author: Sabu Kottotty | January 25, 2011 | 19 Comments |
മലബാര് ബ്ലോഗേഴ്സ് മീറ്റിനു ഹാള് ബുക്കിങ്ങിനു വേണ്ടി തിരൂര് തുഞ്ചന്പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില് ഒരിയ്ക്കലും ഞങ്ങള് അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള് വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള് ടിന്നില് പച്ച ഈര്ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്പറമ്പു തന്നെയാവണം തുണ്ടു നിര്മ്മാണത്തിനായി തെരഞ്ഞെടുക്കാന് ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില് കണ്ടില്ല.
തുണ്ടുതയ്യാറാക്കാന് തുഞ്ചന് പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന് വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില് മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില് നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്മ്മമാണു ചിത്രത്തില് കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന് തുഞ്ചന്പറമ്പില്ത്തന്നെ പോണം...
മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....
തുണ്ടുതയ്യാറാക്കാന് തുഞ്ചന് പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന് വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില് മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില് നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്മ്മമാണു ചിത്രത്തില് കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന് തുഞ്ചന്പറമ്പില്ത്തന്നെ പോണം...
മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....
Monday
അങ്കിളിന് ആദരാഞ്ജലികള്
Author: Sabu Kottotty | January 10, 2011 | 14 Comments |
സര്ക്കാര് കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള് നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.
ചെറായി ബ്ലോഗേഴ്സ് മീറ്റില് വച്ചാണ് അദ്ദേഹത്തെ നേരില് പരിചയപ്പെടുന്നത്. തുടര്ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്ത്തനങ്ങള്ക്ക് സഹായം തേടാനും ഞങ്ങള്ക്ക് അത്താണിയായിരുന്നു അങ്കിള്. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില് വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്മ എന്ന പേരില്വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന് ഞങ്ങള്ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില് കൂട്ടായ്മയിലൂടെ നടന്ന ചര്ച്ചകള്ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന് കഴിയാത്ത ആ നഷ്ടത്തിനുമുന്നില് ഞങ്ങള് ശിരസ്സു നമിയ്ക്കുന്നു...
ബൂലോകരുടെ ഹൃദയങ്ങളില് അങ്കിളിന്റെ ഓര്മ്മകള് എക്കാലവും മരിയ്ക്കാതെ നിലനില്ക്കും...
അങ്കിളിന് ആദരാഞ്ജലികള്...
Popular Posts
-
തെരഞ്ഞെടുപ്പു ചൂടില് വെന്തുരുകുന്ന പൊതു മക്കള്ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില് അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില് അടിപൊളി വൈന് നി...
-
കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം ന...
-
മു സ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്ത...
-
ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട. അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട... ...
-
ഇ. എ. സജിം തട്ടത്തുമല യുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ല...
-
ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ...
-
അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDF...
-
കുട്ടികള് രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള് ഇന്ന് ധാരാളം പ്രശ്നങ്ങള്ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യ...
-
പ്രിയപ്പെട്ടവരെ നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ട...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്മ്മക്കുറിപ്പുകള്
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്