ആന്റണി രാജു, പിന്നിൽ കളിച്ച 'വമ്പന്മാർ' എവിടെ?
1990-ൽ സംഭവം നടക്കുമ്പോൾ ആന്റണി രാജു ഒരു ജൂനിയർ അഭിഭാഷകനായിരുന്നു. ഒരു ജൂനിയർ വക്കീൽ തന്റെ സീനിയർ പറയുന്നതിനപ്പുറം സ്വന്തം നിലയ്ക്ക് തൊണ്ടിമുതൽ മാറ്റാൻ തീരുമാനിക്കുമോ എന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങളിൽ സീനിയർ വക്കീലിന്റെ നിർദ്ദേശമോ അറിവോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ കേസിൽ അന്വേഷണം നടന്നപ്പോൾ കൃത്യമായ തെളിവുകൾ (രേഖകൾ തിരുത്തിയത്, തൊണ്ടിമുതൽ കൈപ്പറ്റിയത് തുടങ്ങിയവ) ആന്റണി രാജുവിനും കോടതി ജീവനക്കാരനായ സെലസ്റ്റിനും എതിരെ മാത്രമാണ് പോലീസിന് ലഭിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.. ഗൂഢാലോചനയിൽ മറ്റുള്ളവർക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയമായോ അല്ലാതെയോ ഉള്ള തെളിവുകളുടെ അഭാവമാണു കാരണമെന്നു കരുതിയാൽ അത് മനഃപൂർവ്വമല്ലെന്നു കരുതാൻ പറ്റില്ല. എന്തായാലും അവർ നിയമത്തിന് മുന്നിൽ എത്തിയില്ല എന്നതു സത്യമാണ്.
നിയമത്തിന് മുന്നിൽ "ആരുടെ നിർദ്ദേശപ്രകാരമാണ് ചെയ്തത്" എന്നതിനേക്കാൾ "ആരാണ് കുറ്റം ചെയ്തത്" എന്നതിനാണ് മുൻഗണന. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങി വെട്ടിത്തയ്ച്ച് പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി തിരികെ നൽകി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. ഇത് ചെയ്തത് ആന്റണി രാജുവാണെന്ന് തെളിയിക്കപ്പെട്ടാൽ, അത് ആരുടെ നിർദ്ദേശപ്രകാരമാണെങ്കിലും ആന്റണി രാജു നിയമപരമായ ശിക്ഷയ്ക്ക് അർഹനാകും. അതുതന്നെയാകും പിന്നിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ചതും.
വലിയൊരു മാഫിയയോ അല്ലെങ്കിൽ അനുഭവസമ്പന്നരായ ആളുകളോ ഇതിന്
പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർ രക്ഷപ്പെടുന്നതും ഒരു ജൂനിയർ വക്കീൽ
മാത്രം ശിക്ഷിക്കപ്പെടുന്നതും നീതിനിഷ്ഠമാണോ എന്ന ചോദ്യം ബാക്കിയാകുന്നു.
രാഷ്ട്രീയമായി അദ്ദേഹത്തെ കുറ്റപ്പെടുത്തുമ്പോൾ ഈ പശ്ചാത്തലം കൂടി ചർച്ച
ചെയ്യപ്പെടേണ്ടതാണ്.

0 comments:
Post a Comment