Tuesday

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാ
പൊട്ടിക്കിട്ട്ണില്ലാ
ഇനിയിപ്പൊ എന്താ ചെയ്ക
ചുറ്റിക വേണ്ടിവരും
ഒന്നു വാങ്ങിയേക്കാം

പൊട്ടാത്തതു കാരിരുമ്പോ
അതിനെക്കാള്‍ കാഠിന്യമേറിയ
എന്റെ മനസ്സോ, ഹൃദയമോ
തിരിയുന്നില്ലൊട്ടും
തല തിരിഞ്ഞതു കൊണ്ടാവാം

കാണാത്തതിനെക്കുറിച്ച്
അകക്കണ്ണില്‍ തെളിഞ്ഞുകണ്ടു
കവികള്‍ പാടും,
എനിയ്ക്കതു കാണാന്‍ പറ്റാത്തത്
കവിയുടെ കുറ്റമല്ലല്ലോ

കുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്
കുറ്റിപോലുറപ്പുണ്ടായേക്കാം
മനസ്സിന്റെ കോടാലിയ്ക്ക്
മൂര്‍ച്ച വീണ്ടും കൂട്ടിവയ്ക്കാം
വല്ലതും തിരിഞ്ഞേക്കും

പഴയതാണു പത്തരമാറ്റെന്ന്
അറിഞ്ഞുതന്നെ വായിച്ചതാണ്
കാമ്പുള്ള കവിതകള്‍
കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
ഞാനെന്തൊരു തിരുമണ്ടന്‍!

  20 comments:

  1. എന്റമ്മോ..!!

    ഇനി കവിതേം എഴുതൻ പോവാണോ..??



    ആശംസകൾ..

    ReplyDelete
  2. തിരിയാത്തത് തിരിയാഞ്ഞിട്ടോ
    തിരിയില്ലെന്നു നടിച്ചിട്ടോ
    ആരോടു ചോദിയ്ക്കാനാ
    കൊട്ടോട്ടി കവിതയെഴുതി
    കവിതയാണുപോലും...!

    ReplyDelete
  3. ബ്ലോഗുള്ളതു കൊണ്ട് കവിത ഞാനും എഴുതി,, പക്ഷേ ഒരു ആറാം ക്ലാസ്സു കാരി അഭിരാമിയുടെ കവിത വായിച്ചപ്പോള്‍ ഒരു പുനര്‍വിചിന്തനമുണ്ടായി. അതാ ഇപ്പോ കവിത എഴുതാത്തെ!
    നിങ്ങള്‍ എഴുതൂ മനുഷ്യാ, ഇങ്ങനെയൊക്കെ തന്നെയാ പഠിക്കുന്നത്!

    ReplyDelete
  4. തിരിയുന്നില്ലൊട്ടും :)

    ReplyDelete
  5. Oru Maha Kavi(pi) yaya njan ividullappol pinnentha oru samshayam...!

    Bhavukangal... Ashamsakal...!!!

    ReplyDelete
  6. ഇനിയും പോരട്ടെ കവിതകള്‍

    ReplyDelete
  7. കടിച്ചാല്‍ പൊട്ടാത്ത ഒരു മനസ്സിന്റെ ഉടമയല്ല കൊട്ടോട്ടിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
    ഇനിയും എഴുതുക...ഭാവുകങ്ങള്‍.

    ReplyDelete
  8. കവിതേടെ വഴിയില്‍ ഞാന്‍ ഇല്യേ....
    പക്ഷെ എഴുതിയാല്‍ വായിക്കാം ട്ടോ

    ReplyDelete
  9. കടിച്ചു നോക്കിയാല്‍ പൊട്ടിയേക്കും... ചുമ്മാതെ പൊട്ടിച്ചു നോക്കിയാല്‍ ഒരു പക്ഷെ കടിച്ചേക്കുകയും ചെയ്യും... :)

    ReplyDelete
  10. നുണയാൻ പറ്റുന്ന കവിതകളും ഉണ്ടേ..
    വാരി വലിച്ചു തിന്നാൻ പറ്റുന്നവയും ഉണ്ടേ..
    കടിച്ചാൽ പൊട്ടുന്നവയും പൊട്ടാത്തവയ്യും ഉണ്ടേ..
    കടിക്കേണ്ടതില്ലാത്ത വായു പോലെ ഉള്ളവയും ഉണ്ടേ..

    എന്റെ “ ഹസങ്കുഞ്ഞു കൊച്ചാപ്പ” കടിക്കാതെ തന്നെ പൊട്ടും.
    ഒന്നു നോക്കുന്നോ?

    ReplyDelete
  11. ചുമ്മാ തമാശ പറഞ്ഞതല്ലേസ്റ്റാ...
    ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരേ ഫീൽഡിൽ വർക്കു ചെയ്യുന്നവരല്ലേന്ന്...

    ReplyDelete
  12. ഒന്നാഞ്ഞു കടിക്ക്..ചിലപ്പോ പൊട്ടും...

    ReplyDelete
  13. പഴയതാണു പത്തരമാറ്റെന്ന്
    അറിഞ്ഞുതന്നെ വായിച്ചതാണ്
    കാമ്പുള്ള കവിതകള്‍
    കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
    ഞാനെന്തൊരു തിരുമണ്ടന്‍!
    ഈ കവിത മുൻപ് മഴത്തുള്ളികളിൽ കണ്ടിരുന്നു.ഒത്തിരി ഇഷ്ടമായി

    ReplyDelete
  14. ഞാനെന്തൊരു തിരുമണ്ടന്‍
    അറിഞ്ഞുതന്നെ വായിച്ചതാണ്
    ഈ കവിതകള്‍
    പക്ഷേ എവിടെയൊക്കെയോ പൊട്ടി
    ഞാനെന്തൊരു തിരുമണ്ടന്‍!

    ReplyDelete
  15. കാമ്പുള്ള കവിതകൾ കടിച്ചാൽ പൊട്ടണമെന്നില്ലല്ലോ..എത്രശരി..പക്ഷെ അതുപല്ലിന്റെ മൂർച്ചയെയും ആശ്രയിച്ചിരിക്കുന്നു.കവിതയുടെ താളലയം ഇഷ്ടപെട്ടു.

    ReplyDelete
  16. നിർത്താതെ നിരന്തരം കടിച്ചുകൊണ്ടേയിരിക്കുക.
    പല്ലിനു മൂർച്ചകൂടിക്കൂടി വരും.
    കടിച്ചാൽ പൊട്ടാതിരുന്നതൊക്കെ വഴങ്ങിത്തുടങ്ങും..
    ആശംസകൾ

    ReplyDelete

Popular Posts

Recent Posts

Blog Archive