ചിക്കൻ നെക്കും ബംഗാളിലെ വോട്ടപ്പവും...
ദേശീയ സുരക്ഷ എന്ന് കേൾക്കുമ്പോൾ ചിലർക്ക് നെഞ്ചിടിപ്പ് കൂടും, എന്നാൽ പശ്ചിമ ബംഗാളിലെ പഴയ തൃണമൂൽ കോൺഗ്രസ് ഭരണാധികാരികൾക്ക് അത് കേവലം ഒരു 'ഫയൽ വിശ്രമം' മാത്രമായിരുന്നു. ഇന്ത്യയുടെ ഭൂപടത്തിൽ കോഴിയുടെ കഴുത്തുപോലെ ഇടുങ്ങിയ, വെറും 20-22 കിലോമീറ്റർ മാത്രം വീതിയുള്ള സിലിഗുരി കൊറിഡോർ (ചിക്കൻ നെക്ക്) എന്ന അതീവ തന്ത്രപ്രധാനമായ ജീവനാഡിയെക്കുറിച്ച് പ്രതിരോധ വിദഗ്ധർ ആശങ്കപ്പെടുമ്പോൾ, പഴയ ഭരണകൂടം അവിടെ വോട്ട് ബാങ്കിന്റെ വലിയൊരു 'കോഴിക്കൂട്' തന്നെ കെട്ടിപ്പടുക്കുകയായിരുന്നു!
രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഒരേയൊരു പ്രവേശന കവാടമാണ്
സിലിഗുരി. ശത്രുക്കൾ
അതൊന്ന് ഞെക്കിയാൽ വടക്കുകിഴക്കൻ ഇന്ത്യ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന്
ഒറ്റപ്പെടും. ഇത്രയും
സെൻസിറ്റീവായ സ്ഥലത്താണ് കഴിഞ്ഞ ഭരണകൂടം മനോഹരമായ വോട്ട് ബാങ്ക് കളി കളിച്ചത്.
അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കും കള്ളക്കടത്തുകാർക്കും
അതിർത്തിയിൽ വേലികളില്ലാതെ 'സുരക്ഷിത താവളങ്ങൾ' ഒരുങ്ങിയിരുന്നു.
അതിർത്തി സുരക്ഷാ സേനയ്ക്ക് (BSF) വേലി കെട്ടാൻ ഭൂമി ചോദിച്ചപ്പോൾ,
"ഭൂമി തരാൻ കഴിയില്ല" എന്ന കടുത്ത വിമുഖതയായിരുന്നു പഴയ സർക്കാരിന്. കാരണം, അതിർത്തിയിൽ വേലി കെട്ടിയാൽ പിന്നെ
അപ്പുറത്തുനിന്ന് വരുന്ന 'വോട്ടർമാർ' എങ്ങനെ
ഇപ്പുറത്തെത്തും? പ്രാദേശിക വോട്ട് ബാങ്ക് സംരക്ഷിക്കാൻ വേണ്ടി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട
പ്രധാന ഫയലുകളെല്ലാം വർഷങ്ങളോളം സെക്രട്ടേറിയറ്റിലെ അലമാരകളിൽ
സുഖനിദ്രയിലായിരുന്നു. ഇതിന്റെ ഫലമായി മാൽഡ, മുർഷിദാബാദ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ ജനസംഖ്യാപരമായ വലിയ അട്ടിമറികൾ
വരെ നടന്നു. ബംഗ്ലാദേശിലെ
ചില തീവ്രവാദികൾ "ചിക്കൻ നെക്ക് വേർപെടുത്തി ഗ്രേറ്റർ ബംഗ്ലാദേശ്
ഉണ്ടാക്കും" എന്ന് പരസ്യമായി വീരവാദം മുഴക്കാൻ ധൈര്യം കാട്ടിയതും ഈ വോട്ട്
ബാങ്ക് രാഷ്ട്രീയത്തിന്റെ ബലത്തിലായിരുന്നു.
എന്നാൽ കഥയിൽ ഇപ്പോൾ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ബംഗാളിൽ സുദേവ്
അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതോടെ പഴയ 'വോട്ട് ബാങ്ക് കളികൾക്ക്' താൽക്കാലികമായി പൂട്ടുവീണു. അധികാരത്തിൽ വന്ന് ആദ്യ മന്ത്രിസഭാ
യോഗത്തിൽ തന്നെ, മുൻ
സർക്കാർ വർഷങ്ങളായി പൂഴ്ത്തിവെച്ചിരുന്ന നിർദ്ദേശങ്ങൾക്ക് മിന്നൽ വേഗത്തിൽ അനുമതി
നൽകി. സിലിഗുരി കൊറിഡോറിലെ 120 ഏക്കറോളം ഭൂമി കേന്ദ്ര സർക്കാരിന് (BSF-ന്) വിട്ടുനൽകാൻ പുതിയ സർക്കാർ തീരുമാനിച്ചു.
അടുത്ത 45 ദിവസത്തിനുള്ളിൽ
ഈ ഭൂമി പൂർണമായി ബിഎസ്എഫിന് ലഭ്യമാകും.
അതോടെ അതിർത്തിയിലെ അവശേഷിക്കുന്ന വേലികെട്ടൽ പ്രക്രിയ വേഗത്തിൽ പൂർത്തിയാകും. ഇനിയിപ്പോ ബംഗ്ലാദേശിൽ നിന്ന് 'വോട്ടപ്പവും' പ്രതീക്ഷിച്ച് അതിർത്തി വഴി ആരും
ഓടിക്കയറി വരേണ്ടതില്ലെന്ന് സാരം!
പഴയ ഭരണാധികാരികൾ ചൈന അതിർത്തിയെയും ബംഗ്ലാദേശ് അതിർത്തിയെയും വെറും തമാശയായി
കണ്ടപ്പോൾ, പുതിയ
നീക്കത്തിലൂടെ ദേശീയപാത 312 ഉൾപ്പെടെയുള്ള വലിയ റോഡ് വികസന പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ ചൈന അതിർത്തിയിലെ ഡോക്ലാം
പോലുള്ള തന്ത്രപ്രധാന മേഖലകളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, ഇന്ത്യൻ സൈന്യത്തിന് അതിവേഗം
ടാങ്കുകളും കനത്ത യുദ്ധ സാമഗ്രികളും എത്തിക്കാൻ പാകത്തിലുള്ള ആധുനിക ഹൈവേകളാണ്
കേന്ദ്ര ഏജൻസികൾ നിർമ്മിക്കുന്നത്.
1971-ലെ യുദ്ധത്തിൽ ലക്ഷത്തോളം പാക്ക് സൈനികരെ കീഴ്പ്പെടുത്തിയിട്ടും
തന്ത്രപ്രധാനമായ ചിറ്റഗോങ്ങ് തുറമുഖം ഇന്ത്യയുടെ ഭാഗമാക്കാതെ ബംഗ്ലാദേശിന്
വിട്ടുനൽകിയ പഴയ കോൺഗ്രസ് സർക്കാരിന്റെ ചരിത്രപരമായ പിഴവുകൾ വരെ രാജ്യം ഇന്നും
അനുഭവിക്കുകയാണ്. അതിന് മുകളിലാണ് കഴിഞ്ഞ ബംഗാൾ സർക്കാർ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി
രാജ്യസുരക്ഷയെ വീണ്ടും പണയം വെക്കാൻ നോക്കിയത്.
ദേശീയ സുരക്ഷയെ പ്രാദേശിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ബലികഴിക്കരുത് എന്ന വലിയ
പാഠമാണ് ബംഗാളിലെ ഈ സംഭവവികാസങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. പഴയ സർക്കാരിന്റെ വോട്ട് ബാങ്ക്
രാഷ്ട്രീയം കാരണം ഇത്രയും നാൾ ദുർബലമായി കിടന്ന ഇന്ത്യയുടെ 'ചിക്കൻ നെക്ക്', ഇനി ശത്രുക്കൾക്ക് കടന്നുകയറാൻ
ഭയപ്പെടുന്ന ശക്തമായ ഒരു പ്രതിരോധ കവചമായി മാറുകയാണ്. ചുരുക്കം പറഞ്ഞാൽ, അതിർത്തി വഴി നുഴഞ്ഞുകയറി വോട്ട്
ചെയ്യാം എന്ന് കരുതിയവർക്ക് ഇനി 'വേലിയിൽ' പിടിക്കാം!

0 comments:
Post a Comment