മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.
രാജകുമാരന് താമസിച്ചിരുന്ന വീടിനെക്കുറിച്ച്;
അത്യാവശ്യം സൌകര്യമുള്ള സാധാരണ വീട്. ഈ വീടിന്റെ ഒരു മുറിമാത്രം നല്ല അടിച്ചുപൊളി സെറ്റപ്പിലാണ്. എ സി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റെല്ലാ സൌകര്യവുമുണ്ട്. രാജകുമാരന് ആദ്യമായല്ല ബാംഗ്ലൂര്‍ക്കു പോകാന്‍ ഇതുവഴി വരുന്നത്,
കുഞ്ഞിമണിയെയും കൂട്ടി മുമ്പ് പലതവണ വന്നിട്ടുണ്ട്. രാജകുമാരന് മാത്രമല്ല മറ്റു പലരും അവിടെ വന്നുപോകുന്നുണ്ട്. സംശയരോഗം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാര്‍ കാത്തിരുന്നു. കുടുങ്ങിയത് രാജകുമാരനായിപ്പോയെന്നു മാത്രം..! ഷിഫ്റ്റുകാറു കണ്ടപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഉറപ്പിച്ചു, വിദ്വാന്മാരില് ആരോ വന്നിട്ടുണ്ട്. അല്‍പ്പം
തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി.
പിടിച്ചത് പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം, നാട്ടുമ്പുറത്തെ പാവം നേതാക്കള്‍ക്ക് രാജകുമാരനെ മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ മലപ്പുറം ശൈലിയില്‍ രണ്ടു തലോടല്‍ കിട്ടി. സഖാക്കളും മറ്റുള്ളവരുമൊക്കെ എത്തിയതിനു ശേഷമാണു ആളെ തിരിച്ചറിഞ്ഞത്. അതോടെ കുട്ടിനേതാക്കള്‍ മുങ്ങി, പാവം ബഡാനേതാവു കുടുങ്ങി. പിറ്റേന്നുരാവിലെ മലപ്പുറത്തു നടക്കുന്ന വിലക്കയറ്റത്തിനെതിരേയുള്ള കലക്ടേറ്റു ധര്‍ണക്കെത്തിയ മിയ്ക്കവരും കാര്യമറിഞ്ഞു. ആരും പക്ഷേ രാജകുമാരനെ തിരിഞ്ഞു നോക്കിയില്ല. രാത്രി പത്തരയ്ക്കു മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ രാജകുമാരനെയും കുഞ്ഞിമണിയെയും പിറ്റേന്നുച്ചയ്ക്കു കോടതി ജാമ്യത്തില്‍ വിടുന്നതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. സകലമാന നേതാക്കളും മലപ്പുറത്തുണ്ടായിരുന്നു. ആരും അറിഞ്ഞ ഭാഗമെടുത്തില്ല.
രാജകുമാരനെതിരേ വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെന്നു തോന്നുന്നുവെങ്കില്‍ വീണ്ടും വിശദീകരിയ്ക്കേണ്ടിവരും. പിടിയ്ക്കപ്പെട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ പൂര്‍ണ്ണമായി
ഇവിടെപ്പോയാല്‍ കാണാം.
ഇവിടെനിന്നും ഡൌണ്‍ലോഡു ചെയ്തെടുക്കാം, രണ്ടിടത്തും കൊട്ടോട്ടിക്കാരന് കുഴിച്ചിട്ടിട്ടുണ്ട്.
( കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്).