നീതിയുടെ ഘാതകര്‍
പൊതുജനത്തെ കഴുതകളാക്കുന്നു. എന്നിട്ട് പൊതുജനം കഴുതകളാണെന്നു പറയുന്നു. സത്യമെന്താണെന്ന് ഇനിപ്പറയുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ...
അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കുന്ന കലാപരിപാടി മുടങ്ങാതെ നടന്നു വരുന്നത് നമുക്കറിയാം. നട്ടെല്ലുവളച്ച് നാലാളോട് തെണ്ടുന്ന കാഴ്ച നമുക്കന്യമല്ലല്ലോ. പിച്ചകൊടുക്കുന്നതുപോലെ നമ്മള് കൊടുക്കുന്നതുവാങ്ങി നിയമസഭയിലേയ്ക്കു പോകുന്ന ഇക്കൂട്ടര്‍ അവിടെ കാണിച്ചു കൂട്ടുന്നതെന്തെന്നറിയാന് വോട്ടു കൊടുത്തവര്‍ക്ക് ആഗ്രഹമോ അവകാശമോ വേണ്ടെന്നു തീരുമാനിയ്ക്കുന്നത് ന്യായമാണോന്നു കൂടി ഒന്നു പരിശോധിയ്ക്കുക.
ജനപ്രതിനിധി എന്നാണിവരെ അറിയപ്പെടുന്നത്. ജനങ്ങളുടെ പ്രതിനിധി എന്നാവും അതിനര്‍ത്ഥമെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയാണെങ്കില്‍, തന്നെ പ്രതിനിധിയാക്കിയ ജനങ്ങള്‍ക്കു വേണ്ടിയാവണം അയാള്‍ പ്രവര്‍ത്തിയ്ക്കേണ്ടത്. അയാള്‍ ശബ്ദിയ്ക്കേണ്ടത്. അഥവാ അയാള്‍ പറയുന്ന കാര്യങ്ങളെന്തെന്നറിയാന് ജനങ്ങള്‍ക്ക് അവകാശമുണ്ട്.
അങ്ങിനെയൊരു ജനപ്രതിനിധി നിയമസഭയില്‍ നടത്തിയ പ്രസംഗം എന്തെന്നറിയാന്‍ സാമാന്യ ജനത്തിന് അവകാശമുണ്ട്. തങ്ങള്‍ നിയമസഭയിലേയ്ക്കയച്ച പ്രതിനിധി എന്താണു പറഞ്ഞതെന്ന് ജനമറിയേണ്ടെന്ന നിലപാട് ബാലിശമാണ്. അറിയാനുള്ള അവകാശം പൌരന്റെ ജന്മാവകാശമാണ്. അതിനു തടയിടല്‍ അവകാശ ലംഘനമാണ്.
വിവരാവകാശനിയമം നടപ്പില്‍ വന്നതിനു ശേഷം ഭരണ രംഗങ്ങളിലും ഉദ്യോഗ തലങ്ങളിലും ചുവപ്പുനാട പ്രശ്നങ്ങളും അഴിമതിയും നിയമ ലംഘനങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് സത്യമായ കാര്യമാണ്. റയില്‍വേ ജീവനക്കാരുടെ പെന്ഷന് കുടിശ്ശിഖ ജീവനക്കാര്‍ക്കു തീര്‍ത്തുകൊടുക്കാന്‍ 1997ല്‍ ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട റയില്‍വേ പത്തു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാതിരുന്നപ്പോള്‍ 2007ല്‍ പത്തു രൂപയുടെ ഒരു വിവരാവകാശ അപേക്ഷ നല്കിയപ്പോള് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയത് ഉദാഹരണമായി നമുക്കെടുക്കാം. അക്കാര്യം ഇവിടെയും സൂചിപ്പിച്ചിട്ടുണ്ട്. ഉദ്യോഗ തലങ്ങളിലെ പ്രമുഖര്‍ പലരും ഈ നിയമത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. ഇത്രയും മാരകമായി തങ്ങളെ തിരിഞ്ഞു കൊത്തുമെന്നും തങ്ങളുടെ അഴിമതിയും അനുബന്ധകാര്യങ്ങളും ഈ നിയമം വെളിച്ചത്തു കൊണ്ടുവരുമെന്നും വൈകി തിരിച്ചറിഞ്ഞ നമ്മുടെ ജനപ്രതിനിധികള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ ഒത്തൊരുമിച്ച് ഈ നിയമത്തെ നശിപ്പിയ്ക്കാനൊരുങ്ങുന്നതിന്റെ ഒന്നാമദ്ധ്യായമാണ് നാം ഇപ്പോള്‍ കാണുന്നത്.
ഒരു നിയമസഭാംഗം സഭയില്‍ നടത്തിയ പ്രസംഗം ജനങ്ങളറിഞ്ഞാല്‍ എന്താണു കുഴപ്പം. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ അയാള്‍ പ്രസംഗിച്ചോ? അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അച്ചടിച്ച രൂപം കൈമാറാന്‍ തയാറായതെന്തിന്? അതു കമാറാവുന്നതാണെങ്കില് അതിന്റെ സീഡി കൈമാറാന്‍ തയ്യാറാകാത്തതെന്ത്? പ്രസംഗത്തിന്റെ വെട്ടിത്തിരുത്തലുകള്‍ വരുത്തിയ കോപ്പിയാണ് അന്വേഷകനു നല്കിയതെന്നതിന് ഇതിലും വലിയ തെളിവു വേണ്ടല്ലോ.
വിവരാവകാശ നിയമത്തെ ഭയക്കുന്നവര്‍ ഈ നിയമത്തെ റദ്ദാക്കാന്‍ നടപടിയെടുക്കുകയാണു വേണ്ടത്. അല്ലാതെ കമ്മീഷണറെയും മുന്‍ കമ്മീഷണറെയും നിയമ സഭയില്‍ വിളിച്ചു വരുത്തി ശാസിച്ച് അവഹേളിയ്ക്കലല്ല. ഇങ്ങനെയുള്ള നാല്ക്കാലികള് ഭരിയ്ക്കുന്നിടത്ത് അവരെ ജയിപ്പിച്ചു വിട്ട ഇരുകാലികള്‍ക്കു രക്ഷയുണ്ടെന്നു തോന്നുന്നില്ല. എന്തൊക്കെ രേഖകള്‍ കൊടുക്കണം എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്നൊക്കെ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് അറിയാത്തവരല്ല ഈ മന്ത്രിമാരും എമ്മെല്ലേമാരും. അപ്പൊപ്പിന്നെ എന്തിനു വേണ്ടിയാണീക്കളി..?
ഇക്കാര്യത്തിലെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ട്. ഇവരുടെ ഈ ഒരുമ നമ്മുടെ നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മിനിമം ഇരുപത്തഞ്ചുകൊല്ലം പിന്നില്‍ സഞ്ചരിയ്ക്കുന്ന നമ്മുടെ നാടിന് ഈ ഗതി വരില്ലായിരുന്നു.
വിവരാവകാശക്കൂട്ടയ്മയില് അണിചേര്ന്നിട്ടുള്ളവര് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. നമ്മുടെ സാമാന്യ ജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ ആവശ്യവും ഇതുമൂലം ലഭിയ്ക്കുന്ന സഹായവും ഇതുവരെ മനസ്സിലായിട്ടില്ലെന്നു വേണം കരുതാന്‍. അഥവാ ഇതു ജനങ്ങളിലെത്തിയ്ക്കാന്‍ അതു ചെയ്യേണ്ടവര്‍ ശ്രമിയ്ക്കുന്നില്ല. മലപ്പുറം ജില്ലാ വിവരാവശക്കൂട്ടായ്മ മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ റാലിയില്‍ കേവലം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ ആളുകള്‍ മാത്രമാണുണ്ടായിരുന്നത്.
വിവരാവകാശ നിയമം ഒരാള്‍ പ്രയോജനപ്പെടുത്തിയാല്‍ അതിന്റെ ഫലം അനുഭവിയ്ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കമാണ്. പരാജയമാകട്ടെ ആര്‍ക്കുമില്ലതാനും. ഇത്രയും ജനകീയമായ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു നിയമത്തെ നശിപ്പിയ്ക്കുവാനും യഥാര്‍ത്ഥ ജനസേവകരായി പ്രവര്ത്തിച്ചുകൊണ്ടിരിയ്ക്കുകയും മികച്ച സേവനം കാഴ്ചവച്ചു സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന വിവരാവകാശ പ്രവര്‍ത്തകരെ നിയമസഭയില്‍ വിളിച്ചുവരുത്തി ശാസിയ്ക്കാനുമുള്ള തീരുമാനം അത്യന്തം നീചവും വൃത്തികെട്ടതും അപലപനീയവുമാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനെതിരേ ശബ്ദിയ്ക്കാന്‍ ഒരു പൈസപോലും പ്രതിഫലമില്ലാതെ, ഒരു രാഷ്ട്രീയ സംഘടനയുടെയും പിന്‍ബലമില്ലാതെ ജനനന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കുന്ന വളരെച്ചെറിയ ഒരുകൂട്ടം മാത്രമേ ഉള്ളൂ. കാരണം ഈ നിയമം ഇല്ലാതാവേണ്ടത്, അല്ലെങ്കില്‍ നന്മയ്ക്കും നീതിയ്ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിയ്ക്കേണ്ടത് ഇവിടെത്തെ ഭരണ-ഉദ്യോഗ തലങ്ങളിലുള്ളവര്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ ആ മേലാളന്മാരുടെയും ജനങ്ങളുടെ വോട്ടുവാങ്ങി ജനപ്രതിനിധികളെന്നു നടിച്ച് സസുഖം വാഴുന്ന എമ്മെല്ലേമാരുടേയും അവര്‍ താങ്ങിനിര്‍ത്തുന്ന മന്ത്രിമാരുടേയും പിന്തുണ ഇക്കാര്യത്തില്‍ പ്രതീക്ഷിയ്ക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.