തുഞ്ചന്‍പറമ്പ് ബൂലോകമീറ്റില്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും
പ്രിയ ബൂലോക സുഹൃത്തുക്കളെ,
പത്രങ്ങളും ചാനലുകളും പ്രിയ ബൂലോകരും മീറ്റ് വിജയമെന്നു പറയുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത മീറ്റിന്റെ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷേ ഇത്രധികം ബൂലോക-ഇതരലോക സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു നടത്തിയ മീറ്റ് തികഞ്ഞ പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. തുടര്‍ന്നു വായിക്കുംപോള്‍ അതു ശരിയായിരുന്നെന്ന് നിങ്ങള്‍ക്കു മനസ്സിലാവും.
ആദ്യമായി മീറ്റില്‍ നടക്കേണ്ടതായിട്ടുള്ള പരിപാടികളുടെ സമയക്രമങ്ങള്‍ വിശദീകരിയ്ക്കാം.
10 മണിമുതല്‍ 12 മണിവരെ ബ്ലോഗര്‍മാരുടെ പരിചയപ്പെടല്‍
12 മണിമുതല്‍ 1 മണിവരെ വിക്കി ക്ലാസ്സ്
2:15 മുതല്‍ താമസിച്ചെത്തിയവരെ പരിചയപ്പെടുത്തല്‍
ശേഷം ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്ന് ഒരു ലഘു വിശദീകരണം
4 മണിയോടെ ഔദ്യോഗികമായ വിടവാങ്ങല്‍
ഇങ്ങനെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ബ്ലോഗ് ശില്പശാല തുടങ്ങുന്നതിനുമുമ്പ് ആ വിവരം അനൌണ്‍സ് ചെയ്യാനും തീരുമാനിച്ചിരുന്നു. ബൂലോകര്‍ക്ക് ബ്ലോഗു നിര്‍മ്മാണ വിവരങ്ങള്‍ അറിയാവുന്നതാകയാല്‍ ശില്പുശാലയോടെ താല്പര്യമുള്ളവര്‍ക്കുമാത്രമായി അതു നടത്താനും മറ്റുള്ളവര്‍ക്ക് തുഞ്ചന്‍പറമ്പിന്റെ വിശാലതകളിലേക്ക് വിഹരിക്കാനും ബൂലോകസൌഹൃദം പുതുക്കാനും പരിചയപ്പെടാനും സൌകര്യപ്പെടാന്‍ വേണ്ടിയായിരുന്നു അത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ബൂലോകരെല്ലാം മീറ്റ്ഹാളില്‍ കയറിയതിനു ശേഷം സംഘാടകരായ ഞങ്ങള്‍ ഭക്ഷണത്തിനിരുന്നു. പരിചയേപ്പെടാന്‍ ബാക്കിയുള്ളവരെ പരിചയപ്പെടാന്‍ ക്ഷണിക്കാനും തുടര്‍ന്ന് ശില്പശാലയായതിനാല്‍ താല്പര്യമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാമെന്ന് അറിയിക്കാനും ബൂലോകരില്‍ ചിലരോട് ചട്ടം കെട്ടി ഉറപ്പുവാങ്ങിയാണ് ഞാന്‍ അവസാനക്കാരനായി ഊട്ടുപുരയിലെത്തിയത്. ഭക്ഷണശേഷം എത്തുമ്പോള്‍ ശില്പശാലനടക്കുന്നതാണു കണ്ടത്. പരിചയപ്പെടുത്തലും അറിയിപ്പും നടന്നുകാണുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.
ഇന്ന് ഒരു ബ്ലോഗറെന്നതിലുപരി ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യദേഹത്തെ ഫോണ്‍ ചെയ്തപ്പോഴാണ് ലഞ്ചിനു ശേഷം നേരിട്ട് ബ്ലോഗ്‌ക്ലാസ് നടക്കുകയായിരുന്നെന്ന് അറിഞ്ഞത്. പരിചയപ്പെടാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം എന്നെ അറിയിക്കുകയും ചെയ്തു. സംഘാടകരായ ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയായി ഞങ്ങള്‍ ഇതിനെ മനസ്സിലാക്കുന്നു. വളരെ നല്ലനിലയില്‍ നടത്താമായിരുന്ന മീറ്റ് കേവലം ശില്പശാലയിലൊതുങ്ങിപ്പോയതില്‍ ക്ഷമചോദിക്കുന്നു. ഡോക്ടര്‍ക്കും നന്ദുവിനും ഇത് ആദ്യമീറ്റാണ്. മറ്റുള്ള മീറ്റുകളില്‍ പങ്കെടുത്ത് പരിചയം കൂടുതലുള്ളയാളെന്ന നിലയില്‍ ഈ മീറ്റ് പരജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു.
എല്ലാരും എന്നോട് ക്ഷമിക്കുക.
സ്നേഹപൂര്‍വ്വം കൊട്ടോട്ടിക്കാരന്‍