നവീൻബാബുവിനെ ചതിച്ച് വക്കീൽ...
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്.
ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.
സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.
ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു.
ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും.
0 comments:
Post a Comment