Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

Saturday

സാമിനാ മിനാ വക്കാ വക്കാ



ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗോള്‍ഡന്‍ വോയ്സ് എന്ന കാ‍മറൂണ്‍ സംഗീത സംഘത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരുഗാനത്തിന്റെ പുനരാവിഷ്കാരമാണ് സാമിനാ മിനാ സാങ്കലേവ. ഫിഫ 2010 ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത ഈ ഗാനം കൊളമ്പിയന്‍ പോപ് ഗായിക ഷക്കീരയുടെ ലിസണ്‍ അപ് എന്ന പുത്തന്‍ ആല്‍ബത്തിലേതാണ്. ഷക്കീരയോടൊപ്പം ദക്ഷിണാഫ്രിയ്ക്കയിലെ ഫ്രെഷ്‌ലിഗ്രൌണ്ട് എന്ന ഗ്രൂപ്പും ഈ ഗാനം പാടിയിരിയ്ക്കുന്നു.


ഇതുവരെ കേള്‍ക്കാത്തവരും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും ക്ലിക്കിക്കോളൂ...

യു ആര്‍ എ ഗുഡ് സോള്‍ജ്യര്‍
ചൂസിംഗ് യുവര്‍ ബാറ്റില്‍‌സ്
പിക് യുവര്‍ സെല്‍ഫ് അപ്
ആന്‍ഡ് ഡസ്റ്റ് യുവര്‍ സെല്‍ഫ് ഓഫ്
ആന്‍ഡ് ബാക് ഇന്‍ ദ സാഡില്‍

യൂ ആര്‍ ഓണ്‍ ദ ഫ്രണ്ട്‌ലൈന്‍ എവരിവണ്‍‌സ് വാച്ചിംഗ്
യൂ നോ ഇറ്റ്സ് സീരിയസ് വീ ആര്‍ ഗെറ്റിംഗ് ക്ലോസര്‍
ദിസ് ഐസിന്റ് ഓവര്‍

ദ പ്രഷര്‍ ഐസ് ഓണ്‍ യൂ ഫീല്‍ ഇറ്റ്
ബട്ട് യു ഹാവ് ഗോട്ട് ഇറ്റ് വെല്‍ ബിലീവ് ഇറ്റ്
വന്‍ യൂ ഫോള്‍ ഗെറ്റ് അപ് ഓ.. ഓ..
ആന്‍ഡ് ഇഫ് യൂ ഫോള്‍ ഗെറ്റ് അപ് ഓ ഓ..

സാമിനാമിനാ സാങ്കലേവ കസ് ദിസ് ഇസ് ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ.. ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക

ലിസണ്‍ റ്റു യുവര്‍ ഗോഡ് ദിസ് ഈസ് അവര്‍ മോട്ടോ
യുവര്‍ ടൈം റ്റു ഷൈന്‍ ഡോണ്ട് വെയിറ്റ് ഇന്‍ ലൈന്‍
വൈ വാമോസ് പോര്‍ റ്റോഡോ

പീപ്പിള്‍ ആര്‍ റെയ്സിംഗ് ദെയര്‍ എക്സ്പെക്റ്റേഷന്‍സ്
ഗോഡ് ഓണ്‍ ആന്‍ഡ് ഫീഡ് ദെം
ദിസ് ഐസ് യുവര്‍ മോമന്റ് നോ ഹെസിറ്റേഷന്‍സ്

റ്റുഡേ ഈസ് യുവര്‍ ഡെ ഐ ഫീല്‍ ഇറ്റ്
യൂ പേവ്ഡ് ദ വേ ബിലീവ് ഇറ്റ്
ഇഫ് യു ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഓ ഓ..
വന്‍ യൂ ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഏ ഏ..
സാമിനാ മിനാ സാങ്കലേവാ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക

സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ആനാവ ആ ആ...
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക

Thursday

ഇളയരാജയ്ക്ക് ആശംസകള്‍...


സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട് ഗ്രസിച്ചു. ഭാഗ്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ടുമാത്രം പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1943 ജൂണ്‍ രണ്ടിന് പന്ന്യപുരത്ത് രാമസ്വാമി ചിന്നത്തായി ദമ്പതികളുടെ പുത്രനായി ജനിച്ച ഇളയരാജ ലോകമറിയുന്ന സംഗീതജ്ഞനായതിനുപിന്നിലും ഇതേ ഭാഗ്യം ഉണ്ടായിരുന്നെന്നു പറയാം.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കേട്ടാല്‍ മതിവരാത്ത ഇളയരാജ സംഗീതം പോപ്‌മ്യൂസിക് വരെ നീണ്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ നവ സംഗീതജ്ഞരുടെ തള്ളിക്കയറ്റത്തിനിടയിലും രാജസംഗീതം വേറിട്ടു നില്‍ക്കുന്നു. മുമ്പ് ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാമതെത്തിയത് ദളപതിയിലെ “അടി റാക്കമ്മ” എന്നഗാനമാണെന്നതും ശ്രദ്ധേയമാണ്. ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ടയില്‍ സിംഫണി ചെയ്ത് ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതി ഇദ്ദേഹത്തിനു സ്വന്തം. നൂറ്റിമുപ്പതോളം ഗായകരുടെ ശബ്ദം ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.



ഇളയരാജയുടെ യഥാര്‍ത്ഥ നാമം ഡാനിയേല്‍ രാസയ്യ എന്നാണ്. ജ്യേഷ്ടന്‍ വരദരാജന്റെ മ്യൂസിക് ട്രൂപ്പായിരുന്ന “പാവലാര്‍ ബ്രദേഴ്‌സി”ല്‍ ഗായകനായാണ് അരങ്ങേറ്റം. നെഹ്രുവിനു വേണ്ടി കണ്ണദാസന്‍ രചിച്ച വിലാപ കാവ്യമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഈണങ്ങളില്‍ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്. 1976ല്‍ പഞ്ചു അരുണാചലം നിര്‍മ്മിച്ച “അന്നക്കിളി”യിലൂടെയാണ് സിനിമാലോകത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1980കളില്‍ പ്രശസ്ഥി അദ്ദേഹത്തെത്തേടി എത്തിത്തുടങ്ങി. മൂന്നു ദേശീയ അവാര്‍ഡുകളുള്‍പ്പടെ ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.




ജീവയാണു ഭാര്യ, യുവന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ഭവതരിണി എന്നിവര്‍ മക്കളും. ഇതില്‍ ഭവതരിണിയാണ് കളിയൂഞ്ഞാലിലെ “കല്യാണ പല്ലക്കിലേറി..” എന്ന ഗാനം പാടിയിരിയ്ക്കുന്നത്.

Popular Posts

Recent Posts

Blog Archive