Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday

കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം


  മറ്റെല്ലാ വഴികളും അടഞ്ഞു, കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥി തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കരുത്. വിചിത്രവും മനുഷ്യത്വവിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും, അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും, അവർക്ക് പകരം അധികാരത്തിൽ എത്താമെന്ന് കരുതുന്ന പ്രതിപക്ഷവും ഉറപ്പും നൽകണം. ജീവ ഭയമില്ലാതെ ജീവിക്കാൻ ജനങളെ സമ്മതിക്കുമെന്ന്.

ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന് ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിന് കോഴികളും താറാവുകളും പന്നികളെ കൊന്നൊടുക്കുന്ന ഭരണ നിയമ സംവിധാനങ്ങൾ ദരിദ്രരേയും നിർദ്ധനരെയും ആദിവാസികളെയും കൊന്നൊടുക്കുന്ന വന്യ ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനെ പേടിച്ചിരിക്കുകയാണ്. വോട്ടല്ലാതൊരു വാക്സിനുമില്ല.

 ജനുവരി മുതൽ മേയ് വരെ അഞ്ച് മാസത്തിനിടെ 165136 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ് 17 പേവിഷബാധയേറ്റ് മരിച്ചെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സർക്കാറിൽനിന്ന് കിട്ടിയ കണക്ക്. ഒരു ദിവസം 1100 പേർക്കാണ് പട്ടി കടിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ഗതികേടിലാണു കേരളം പെട്ടിരിക്കുന്നതെന്ന്. കടിയേറ്റ പറ്റരുടെയും പരിക്കുകളിലേക്ക് നോക്കാൻ പോലും ഭയമാകും. അത്ര ഗുരുതരമാണ്.

ജനുവരി മുതൽ മേയ് 15 വരെ നാല് മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തൊൻപതു പേരെയും കൊന്നത് കാട്ടാനയാണ്.  ഇതുകൂടാതെ കഴിഞ്ഞ ഒന്നരമാസമായി നിരവധി പേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചത് വേറെ. അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണമേറി. വനാതിർത്തികളിൽ കൃഷിയിടങ്ങളിലിറങ്ങാൽ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ച് സ്കൂളിൽ വിടാൻ ആകുന്നില്ല.

 വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിന് രൂപ വനംവകുപ്പ് പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളെക്കാൾ ഭയമാണ് വനംവകുപ്പിനെ. കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയ്ക്കുകയാണ്. രക്തമൊഴുക്കാൻ. വായാടിത്തമല്ലാതെ ഒരു പരിഹാരം സംസ്ഥാന സർക്കാരിനില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാറിനോടോ ഇടപെടണമെന്ന് കോടതികളോടോ ഇപ്പോൾ ആരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. 

മന്ത്രിസ്ഥാനം ഒക്കെ പുനരധിവാസ സംവിധാനമായി അധപ്പതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആയി. ABC പദ്ധതി കൊണ്ടൊന്നും അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തുന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം. വ്യക്തമാക്കുന്നത്. ABC എന്ന തട്ടിപ്പ് തുടങ്ങിയത് മുതൽ ഉള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്ക് അയച്ചു. കണ്ടു നിൽക്കാനാവാതെ അത്ര ഭയാനക മരണം. ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസ്സലിയിക്കില്ല. 

ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെ തൊണ്ടയിലല്ല. എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേ വിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം. അവർ ഒരുക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അന്ത്യ പിടച്ചിലുകൾ മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചോടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസ്സഹായാവസ്ഥ കാണട്ടെ. ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയും ആയില്ലേ. 

കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനു മുമ്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യ ബാക്കികൾ ജനപ്രതിനിധികളുടെയും വനം വകുപ്പു ജീവനക്കാരുടേയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെ വീടുകളിലേക്ക് കൊടുത്തു വിടണം. എന്തിനാണ് ഈ സർക്കാർ നിർമ്മിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്. ലോകമെങ്ങുമുള്ള യുദ്ധത്തിൻറെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ ഒരു സർക്കാർ അതിൻറെ പൗരന്മാർക്ക് മേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടി വെക്കണം. ഇവ പാർലമെൻറിലും നിയമസഭയിലും പ്രദർശിപ്പിക്കണം. 

മനുഷ്യകബന്ധങ്ങൾക്കു മുന്നിൽനിന്നും മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ മയക്കുവെടിവെച്ചു തളക്കണം. കാവൽക്കാരല്ലാതെ രാജ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായ്ക്കളെ പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും സ്വയരക്ഷക്കുള്ള തോക്കുമായി നടക്കുന്ന വനം വകുപ്പു മേലാളന്മാർക്കും പരിചാരകർ കുളിപ്പിച്ചു കുളിപ്പിച്ച് പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും, തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കു മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് കൂടെ ജീവിക്കണം. 

തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട് .വന്ധ്യംകരണം, നായ പരിപാലന കേന്ദ്രങ്ങൾ പഞ്ചായത്ത് തല നിയന്ത്രണ സംവിധാനങ്ങൾ പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം. പരിഷ്കൃതരാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു തന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം വന്യജീവി തെരുവുനായ സംരക്ഷണ പ്രാകൃത നിയമങ്ങൾ പൊളിച്ചെഴുതണം. 

പാർട്ടികൾക്ക് വോട്ടു ചെയ്ത ഇവർ മാത്രമല്ല ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടി അടിമകൾ അല്ലാത്ത വോട്ടർമാരും ഉണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം അവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.

Sunday

നവീൻബാബുവിനെ ചതിച്ച് വക്കീൽ...


വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്. 

ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനം‌നൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.

സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈം‌ബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു. 

ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും. 


Saturday

നൂറുരൂപയില്ല, നൂറു കോടിക്കു കാർ..


 ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട്  കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം... 

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

Sunday

രക്ഷിക്കേണ്ടവർ കൊള്ളക്കാരാകുമ്പോൾ



 ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നു വിശ്വസിച്ചാണ് അസംബ്ലി ഇലക്ഷനിൽ ഓരോരുത്തരും വോട്ടു ചെയ്യുന്നത്. അതിനു വേണ്ടി സാഹചര്യമൊരുക്കുമെന്നും സുരക്ഷിതമായി രാജ്യത്തെ എല്ലായിടത്തും നോട്ടമെത്താനാണ് പാർലിമെന്റു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം നിയമസഭാ ഇലക്ഷനാണു പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ അവരെല്ലാം എന്താണെന്നു നോക്കിയാൽ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റും അബദ്ധവുമായാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരെല്ലാം കരുതുന്നത്. കാരണം അവരുടെ ജീവിതം അത്രത്തോളം ദുരിതത്തിലാണിപ്പോൾ അവർക്ക് ഒരു ജീവനോപാധി കാണിച്ചുകൊടുക്കാൻ ഒരു ഭരണ സംവിധാനവും ജന പ്രതിനിധികളും ഇന്നില്ല. പകരം അവർ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് പിടിച്ചുപറിക്കുന്ന സർക്കാർ നയമാണുള്ളത്, അതിനു സപ്പോർട്ടു ചെയ്യുന്ന ജനപ്രതിനിധികളും.

ജനങ്ങൾക്കു ജീവനോപാധിയുണ്ടാകുമ്പോൽ അതിലൊരുഭാഗം നികുതിയായി സർക്കാർ സംവിധാനങ്ങളെ നിലനിർത്തും. ഭരണാധികാരികൾ അതിൽ നിന്നു മിച്ചം പിടിച്ച് ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കും, അങ്ങനെ സംസ്ഥാനത്തു വികസനം വരും, അതിനനുസരിച്ചു ജനങ്ങൾക്കു വരുമാനവും കൂടും, സർക്കാരിനും. അതിനുവേണ്ടിയാണ് നമ്മൾ വോട്ടുചെയ്ത് നിയമസഭയിലേക്കു പറഞ്ഞുവിടുന്നത്, പക്ഷേ അവരെല്ലാം ചെയ്യുന്നത് നേരേ തിരിച്ചാണ്. സ്വന്തം ബാങ്കക്കൗണ്ടും വേണ്ടപ്പെട്ടെവരുടെ ജീവിതസുരക്ഷിതത്വവും മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും

സാധാരണക്കാരുടെ വരുമാനമാർഗ്ഗം ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിലേക്കും വരുമാനമില്ലാതാകുന്നു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഭരണാധികാരികൾ അവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കാനിറങ്ങുന്നു, ഇപ്പോൾ നടക്കുന്നത് കൊള്ള മാത്രമാണ്. നികുതിയായും അധിക നികുതിയായും പല പേരുകളിൽ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുന്നു. വരുമാനത്തിന് ആനുപാധികമായ നികുതി കൃത്യമായി കൊടുക്കുന്നുണ്ട്. ബാക്കിയുള്ള പണം ചെലവാക്കി ഒരു വാഹനം വാങ്ങിയാൽ അതിനു നികുതി കൊടുക്കണം. അതു നിരത്തിലിറക്കാൻ റോഡ് ടാക്സ് വേറേ വേണം. പെട്രോളിനു രണ്ടുരൂപ അധികം കൊടുക്കണം. ഇൻഷുറൻസിനും സർവ്വീസിനുമെല്ലാം വീണ്ടും നികുതികൊടുക്കണം.

ഒരു സ്ഥലമാണു വാങ്ങുന്നതെങ്കിൽ അതിനു നികുതി വേറേ കൊടുക്കണം. അതിൽ ഒരു വീടു വെക്കണമെങ്കിൽ അപേക്ഷാഫീസ് വേറേ, അതിനു പുറമേ പതിനായിരങ്ങൾ കൊടുത്താണു പെർമിറ്റ് നേടുന്നത്. നികുതികൊടുത്തശേഷം ബാക്കിവന്ന പണത്തിൽ നിന്നാണ് വീണ്ടും നികുതിയും ഫീസും കൊടുക്കുന്നതെന്നോർക്കണം. വീടുവെക്കാനുള്ള പണം കഷ്ടപ്പെട്ടാണുണ്ടാക്കുന്നത്, സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നിർമ്മാണസാമഗ്രികൾക്കുള്ള നികുതിയും പണിക്കാർക്കുള്ള കൂലിയും ചെലവും കൃത്യമായി ജനം കൊടുക്കുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞ് കീശ കാലിയാകുമ്പോൾ തൊഴിലാളിക്ഷേമമെന്ന ഭീമമായ സർക്കാർ കൊള്ള വീണ്ടും വരും.

ആഡംബര നികുതി നിരോധിച്ചതുകൊണ്ട് അധികനികുതിയെന്നു പേരുമാറ്റി കനത്തതുക വേറേയുമടക്കേണ്ടിവരും. വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വിവിധ സർച്ചാർജ്ജ് കൊള്ളകൾ, ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരായ ഭരണകർത്താക്കൾക്കു സുഖിക്കാൻ മൂന്നരക്കോടി മൂക്കറ്റം മുങ്ങിക്കഴിഞ്ഞു. അല്പമെങ്കിലും ജീവിത സാഹചര്യം ബാക്കിയുള്ളവർ ജീവിക്കാൻ നാടുവിടുന്നു. സാധാരണക്കാരായ ജനകോടികൾ ഒരുവഴിയും പരഗതിയുമില്ലാതെ നരകിക്കുന്നു. ഇനി നിങ്ങൾതന്നെ പറയൂ, എന്തിനാണ് ഇവനെയൊക്കെ ജയിപ്പിച്ചു കേറ്റുന്നത്. അധികാരത്തിന്റെ ചെങ്കോൽ കൊടുത്ത് കുടിയിരുത്തുന്നത്. ജയിപ്പിച്ചു കയറ്റുന്നപോലെ തിരിച്ച് വലിച്ചു താഴെയിടാനും അവസരം വേണ്ടേ?

Friday

ആരോഗ്യമന്ത്രിയുടെ കുവൈത്തു യാത്ര


 രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപകടമുണ്ടായി ഇന്ത്യക്കാർക്കു ജീവഹാനിയും സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ അൽ ഖേരളത്തിന്റെ ഉത്തരവാദിത്വമെന്നുപറഞ്ഞ് കേരളത്തിലെ മന്ത്രി പുറപ്പെടുന്നത് അനാവശ്യമാണ്. കേന്ദ്രഗവർമെന്റിനെ മറികടന്ന് അങ്ങനെ പോകുമ്പോൾ അത് നമ്മുടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന സാമാന്യബോധം പോലുമില്ലാത്ത മന്ത്രിമാരാണോ കേരളത്തിലുളത്? വ്യത്യസ്ഥ രാഷ്ട്രീയവും വിയോജിപ്പുകളും സ്വഭാവവുമെല്ലാം ഉണ്ടാവാം. പക്ഷേ അത് ഇന്ത്യക്കകത്താവണം. കേന്ദ്രസർക്കാരിനെ എതിർക്കുന്നതും ഇന്ത്യക്കകത്താവണം. ഇന്ത്യക്കു പുറത്തുപക്ഷേ അത്തരം ധാരണകൾ പടർത്താൻ പാടില്ലാത്തതാണ്. സംഭവം നടന്നയുടൻ ഇന്ത്യയിൽ നിന്ന് ഒരു മന്ത്രിതന്നെ സംഭവസ്ഥലത്തെത്തി. പിന്നെ കേരളത്തിൽ നിന്ന് ഒരു മന്ത്രി പോയിട്ട് അവിടെ എന്തു ചെയ്യാനാണ്? ഏറിവന്നാൽ എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുക്കും. ആ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വരാൻ കഴിഞ്ഞാൽ ഇറഞ്ഞി ഒരു ഫോട്ടോ കൂടിയെടുക്കും. എന്നിട്ടു പറയും കേരളം കൂടെയുണ്ടെന്ന്, അതിലുപരിയെന്ത്.


ഇന്ത്യക്ക് ഒരു വിദേശകാര്യവകുപ്പെന്തിന്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് തന്നെ സംഭവമറിഞ്ഞ ഉടൻ അവിടെയെത്തി. ഒരു കേന്ദ്രമന്ത്രിക്ക് പോലും നേരിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല. എംബസികൾ തമ്മിൽ നടക്കുന്ന ഇടപെടലുകൾ വേഗത്തിലാവാൻ സഹായിക്കാമെന്നേയുള്ളു, മറ്റൊരു രാജ്യമാണ്, അവിടുത്തെ നിയമങ്ങളാണ്. കേരളത്തിലെ മന്ത്രി അവിടെച്ചെന്നിട്ട് എന്തു ചെയ്യാനാണ്.

പ്രവാസികളെപ്പറ്റി വ്യാകുലപ്പെടുന്ന ഈ സർക്കാർ എന്താണ് അവർക്കു വേണ്ടി ചെയ്തത്? കേരളത്തിലെ ജോലിസാധ്യകളെ തകർത്ത്, ജോലികൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിച്ച്, തൊഴിലില്ലാത്ത ജനതയെ സൃഷ്ടിച്ച് അവരെ ജോലിതേടി അന്യനാട്ടിലേക്കോടിച്ചു. നിവൃത്തിയില്ലാതെ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നതിനിടയിൽ ജീവൻ പൊലിഞ്ഞവരെ ആ നാട്ടിൽ ചെന്നിട്ട് കരിഞ്ഞുപോയ ശരീരങ്ങളോടും പാതി ജീവനിൽ പുളയുന്നവരോടും അവരെക്കാത്ത് നാട്ടിൽ നെഞ്ചുരുകി കഴിയുന്നവരോടും ഞങ്ങൾ കൂടെയുണ്ടെന്നു പറയാൻ നാണമില്ലേ. അങ്ങനെ നിങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കു നാടുവിടേണ്ടി വരില്ലയിരുന്നല്ലോ. പ്രവാസികൾക്കുവേണ്ടി പദ്ധതികൾ പറഞ്ഞിട്ടെന്തായി? അതു വിശ്വസിച്ചു വന്ന കുറേപ്പേർ ജീവനൊടുക്കി, അല്ലാതെന്ത്?

ഇവിടെ നടക്കുന്നത് ഫോട്ടോയെടുക്കൽ നാടകം മാത്രമാണ്. കേരളത്തിൽ നിന്ന് ഒരു മന്ത്രി അവിടെചെന്ന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഏതെങ്കിലും മലയാളി സംഘടനകൾക്കൊപ്പം ബിരിയാണിയും തിന്ന് ഫോട്ടോയുമെടുത്ത് തിരിച്ചുവരാം, അല്ലാതെന്ത്? മന്ത്രിയല്ല ആരായാലും എംബസിയുമായാണു ചേർന്നു പ്രവർത്തിക്കേണ്ടത്. അതിനാണു കേന്ദ്രമന്ത്രി പോയത്. അപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ്ജ് പോയാൽ സർക്കാർ ചെലവിൽ ഒരു ടൂർ, അല്ലാതൊന്നുമില്ല. ഓസിനു ടൂറടിക്കാൻ കാരണം കാത്തിരുന്നപോലെ തോന്നി പോക്കിന്റെ ഒരുക്കം കണ്ടപ്പോൾ. 45 ഇന്ത്യക്കാർ, അതിൽ 24 മലയാളികൾ മരണപ്പെട്ടത് അവസരമാക്കി ഒരു ടൂർ, എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആ ശരീരങ്ങളെ വിറ്റ് പേരെടുക്കാൻ വേണ്ടി മാത്രം ഒരു ടൂർ. ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതു കൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരും പോകാത്തത്. പോകേണ്ട ചുമതല കേന്ദ്രം ഏറ്റെടുത്ത് അടുത്ത നിമിഷം കേന്ദ്രമന്ത്രിയെ അയച്ചത്. അതുകൊണ്ടാണ് വീണയിപ്പൊ പോകണ്ടാന്നു കേന്ദ്രം പറഞ്ഞത്. അതിന് നിലവിളിച്ചിട്ടോ പ്രതിഷേധിച്ചിട്ടോ കേന്ദ്രത്തിനെതിരേ കൊലവിളിച്ചിട്ടോ കാര്യമില്ല.

Tuesday

പൗരൻ തിരിച്ചറിയുമ്പോൾ...

അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി

അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു

ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.

അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.

ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.

ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...

Thursday

സർക്കാർ നീക്കം അപലപനീയം

 

വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.

സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്

കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്

വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.

ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.

കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.

വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി കൊടുക്കേണ്ടി വരും

പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.

കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത്  സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല .അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...

ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

 വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.

 ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ  തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.

 ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.

 

Tuesday

അവരെ കമ്മികളെന്നു വിളിക്കാൻ കാരണമെന്താണ്?

 സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ് സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാണെങ്കിലും ഇതിൽ കമ്മിക്കു മാത്രം ചില പ്രത്യേകതകളുണ്ട്

അത് പറയുന്നതിനു മുമ്പ് മറ്റുള്ളവരെ നോക്കാം

കോൺഗ്രസ്സുകാരെ കളിയാക്കി വിളിക്കുന്നതിലപ്പുറം മറ്റ് അർത്ഥങ്ങൾ കൊങ്ങി വിളിയിൽ കാണാൻ സാധിക്കുന്നില്ല, സുടാപ്പിയും അതുപോലെതന്നെ എസ്ഡിപിഐ അനുകൂലികളെയാണ് അങ്ങനെ വിളിച്ചു തുടങ്ങിയതെങ്കിലും ഇപ്പോൾ സമാന അഭിപ്രായങ്ങൾ പറയുന്ന എല്ലാവരെയും മറ്റുള്ളവർ അങ്ങനെ കളിയാക്കി വിളിക്കുന്നു. സംഘപരിവാർ ആശയക്കാരെ, അല്ലെങ്കിൽ അത്തരം അഭിപ്രായയങ്ങൾ പറയുന്നവരെ പൊതുവേ സംഘി എന്നും വിളിക്കുന്നു

ഈ മൂന്നു വിഭാഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും വാഗ്വാതങ്ങളും എല്ലാം ഉള്ള അറിവു വച്ച് രേഖപ്പെടുത്തിയാണ് പ്രതികരിക്കുന്നത്

എന്നാൽ കമ്മിയുടെ കാര്യം അങ്ങനെയല്ല

എന്തുകൊണ്ടാണ് സിപിഎം അനുഭാവികളെ കമ്മികളെന്നു വിളിക്കുന്നത്

ഒന്നാമതായി ഒന്നിന്റെയും യാഥാർത്ഥ്യമെന്തെന്ന് ചിന്തിക്കാതെ മുകളിൽ നിന്ന് കിട്ടുന്നത് എന്തോ അത് അതുപോലെ ചാമ്പുന്ന രീതിയാണ്

സി പി എമ്മിനെ വിമർശിക്കുന്ന പോസ്റ്റുകളുടെയും വീഡിയോകളുടെയും താഴെക്കാണുന്ന തെറിക്കമന്റുകൾ തന്നെയാണ് അതിന് ഉദാഹരണം

തമ്പ്നെയിൽ നോക്കി ഉള്ളിലെന്താനെന്ന് അറിയാതെയാണ് യൂടൂബ് വീഡിയോക്കു താഴെ ഈ തെറികളൊക്കെ എഴുതി വിടുന്നത്. ചിലർ വീഡിയോ കണ്ടിട്ട് പ്രതിഷേധമായി തെറി എഴുതാറുമുണ്ട്.

മറ്റു വിഭാഗങ്ങൾ തങ്ങളുടെ ഭാഗം തർക്കിച്ചുകൊണ്ട് ജയിക്കാൻ ശ്രമിക്കുമ്പോൾ കമ്മികൾക്ക് അതിനു കഴിയാത്തതിനാൽ അവർ തെറി വിളിക്കുന്നു . കാരണം അവർക്ക് അതേ അറിയൂ, അല്ലാതെ മറ്റൊന്നും തന്നെ അവരെ പഠിപ്പിക്കുന്നില്ല. ലോകത്തെക്കുറിച്ചോ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ അവർക്കറിയില്ല.

ഒരു കാര്യത്തിലും സാമാന്യ വിവരം അവർക്കില്ല

നേതാക്കൾ ഇപ്പൊ പകലാനെന്നു പറഞ്ഞാൽ ഏതു പാതിരാത്രിയും അവരും പകലാനെന്നു പറയും

അതാണ് അവരുടെ വിവരം. ഇങ്ങനെ ഒരുതരത്തിലും വിവരമില്ലാത്തതുകൊണ്ടും ഒന്നും മനസിലാക്കാൻ തയ്യാറല്ലാത്തതുകൊണ്ടും സാമാന്യവിവരത്തോടെ പെരുമാറാൻ കഴിയാത്തറ്റുകൊണ്ടും അവരെ ശരിക്കും കമ്മികളെന്നു വിളിക്കാം.
പഠിക്കാനും അതിനനുസരിച്ച പ്രതികരിക്കാനും പ്രവർത്തിക്കാനും ശ്രമിക്കാത്തിടത്തോളം അവർ അങ്ങനെതന്നെ അറിയപ്പെടും.

Sunday

സുരേഷ്ഗോപിക്ക് പണികൊടുത്ത പരതിക്കാരിക്ക് പണികൊടുത്ത് പിണറായി, പരാതിക്കാരി പെട്ടു...

   സുരേഷ് ഗോപിക്കെതിരേ പത്രപ്രവർത്തക കൊടുത്ത കേസ് കള്ളക്കേസാണെന്നു തെളിയുന്നു. അല്ലെങ്കിൽ, ആരെങ്കിലും ഒരു പീഢനക്കേസ് കൊടുത്താൽ സർക്കാർ ഇടപെട്ട് അത് അവസാനിപ്പിക്കാൻ ശ്രമിക്കില്ലല്ലോ. പരാതി ലഭിച്ചാൽ പോലീസ് അന്വേഷിച്ചു നടപടിയെടുക്കും, അവരതു ചെയ്യണം. ആ പരാതി നിലനിൽക്കെ അറസ്റ്റു വേണ്ടെന്നു ഭരണകൂടം തീരുമാനിക്കുന്നത് അത് ഭരണകൂടം തന്നെ തയ്യാറാക്കിയ കള്ളക്കേസായതുകൊണ്ടാണ്. അല്ലെങ്കിൽ പരാതിക്കാരി പ്രതികരിക്കാത്തതെന്ത്? പരസ്യമായ ലൈഗികാപമാനം സംഭവിച്ചിട്ട് അതിൽ മനസ്സ് ട്രോമയിലേക്കുവരെ പോയിട്ട് സംസ്ഥാനത്തെ നിയമ സംവിധാനത്തിൽ പരാതി നൽകിയിട്ട് സർക്കാർ ഇടപെട്ട് ആ പരാതി ചവറ്റുകൊട്ടയിലെറിയാൻ പറയുമ്പോൾ അതിനെതിരേ പ്രതികരിക്കുകയും കോടതിയിൽ പോവുകയും ചെയ്യണ്ടേ? 

   ഇവിടെ കേസുകൊടുത്ത മാധ്യമപ്രവർത്തക കുടുങ്ങി എന്നു പറയേണ്ടിവരും. സുരേഷ്ഗോപിയെ അറസ്റ്റു ചെയ്യാൻ കോഴിക്കോട്ടുനിന്ന് പോലീസ് പുറപ്പെട്ടതാണെന്ന്, ആലുവയിലെത്തുമ്പോൾ മുകളിൽ നിന്ന് ഉത്തരവു വന്നതിൻ പ്രകാരം അറസ്റ്റുപേക്ഷിച്ചു തിരിച്ചുപോന്നു എന്നറിയുന്നു. കേസ് നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഡി ജി പിക്ക് നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പിണറായി വിജയൻ സുരേഷ് ഗോപിയെ ഭയപ്പെടുന്നു. അറസ്റ്റു ചെയ്യാപ്പെട്ടാൽ ഉണ്ടാകുന്ന സംസ്ഥാന വ്യാപകമായ പ്രതിഷേധത്തെ ഭയപ്പെടുന്നു. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്, സുരേഷ് ഗോപി പരാതിക്കാരിയുടെ തോളിൽ കൈ വച്ചപ്പോൾ ഉണ്ടായ ട്രോമാ അവസ്ഥക്ക് ആര് സമാധാനം പറയും? പരാതിക്കാരി തന്നെ പിന്നീട് ട്രോമാസ്റ്റോറി പരസ്യമായി വീഡിയോയിൽ പറഞ്ഞതാണ്, ഒരു പെണ്ണിന്റെ പരാതിക്ക് ഒരു വിലയുമില്ലെന്നാണോ? അപ്പോൾപ്പിന്നെ എന്താണ് സ്ത്രീ സുരക്ഷ? സ്ത്രീകളെ ഉപയോഗിച്ച് കള്ള പീഢന പരാതി കൊടുപ്പിച്ച് എതിരാളികളെ നാണം കെടുത്തുന്നതും കുറ്റവാളിയാക്കുന്നതും അകത്തിടുന്നതുമാണോ സ്ത്രീ സുരക്ഷ? അല്ലെങ്കിൽ സുരേഷ്ഗോപിക്കെതിരേ കേസെടുത്തതെന്തിന്? 

 ഇപ്പോൾ വെട്ടിലായത് പരാതിക്കാരിയും അവരുടെ യൂണിയനുമൊക്കെയാണ്. നാറിപ്പോയത് സുരേഷ്ഗോപിക്കെതിരേ ശക്തിയുദ്ധം പ്രവർത്തിച്ച സൈബർ സഖാക്കളും. സുരേഷ്ഗോപിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് ഫാൻസുണ്ട്, അതിനാൽ അറസ്റ്റുചെയ്താൽ കേരളത്തിൽ സിപിഎമ്മിനു തിരിച്കടിയാകും എന്നുള്ള ഭയം തന്നെ ഈ കേസ് സിപിഎമ്മിന്റെ തിരക്കഥയിൽ നിന്നുണ്ടായതാണെന്നു വ്യക്തമാക്കുന്നു. പിണറായിയുടെയും കേരളാപോലീസിന്റെസും ചെലവിൽ സുരേഷ്ഗോപിക്കു നൽകുന്ന പ്രൊമോഷനാവും അറസ്റ്റ്. അങ്ങനെ പ്രൊമോഷൻ തൽക്കാലം കൊടുക്കേണ്ടതില്ലെന്ന് പിണറായി കരുതുന്നു. പ്രകടമാകുന്ന ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു എന്നതാണു കുറ്റം. സാഹചര്യത്തിലെ വീഡിയോ മുഴുവൻ അരച്ചുപെറുക്കിയാൻ അങ്ങനെയൊന്നും വീഡിയോയിൽ കാണാനാവില്ല.


 പരാതിക്കാരിയായ റിപ്പോർട്ടർ പലതവണ വഴിമുടക്കുന്നതും ഒടുവിൽ റിപ്പോർട്ടറെ വശത്തേക്കു മാറ്റി നിർത്തി കടന്നുപോകുന്നതും കണാനും സാധിക്കും. കേസ് കോടതിയിൽ നിലനിൽക്കില്ലയെന്ന് വീഡിയോ പൂർണ്ണമായും കാണുന്ന ആർക്കും മനസ്സിലാവും. തോളിൽ പരസ്യമായി തട്ടുന്നത് ലൈംഗിക ചേഷ്ടയായി കാണാൻ പറ്റില്ല, അത് പരാതിക്കാരിയുടെ വെറും തോന്നൽ മാത്രമാണെന്ന് കോടതി തിരിച്ചറിഞ്ഞേക്കും. അങ്ങിനെ വന്നാൽ കോടതിയിൽ തിരിച്ചടി നേരിടും, ആ തിരിച്ചടി സർക്കാരിനും നാണക്കേടുണ്ടാക്കും. അനേകം ക്യമറകൾക്കു മുന്നിലാണ് കുറ്റകൃത്യമെന്നു അറയുന്ന സംഭവം നടക്കുന്നത്, പരാതിക്കാരി പരാതിപറഞ്ഞപ്പോൾ സുരേഷ്കോപി പരസ്യമായിത്തന്നെ ക്ഷമയും പറഞ്ഞിട്ടുണ്ട്. മുതലെടുപ്പൊക്കെ സർക്കാരിന്റെ കാര്യം, പരാതിക്കാരിയുടെ പരാതിക്ക് എന്താണു വില? പിണറായി സർക്കാർ ഒരു പെണ്ണിന്റെ മാനം കളഞ്ഞു എന്നു പറയേണ്ടിവരും. കാരണം ഇന്ന് സമൂഹം ഒന്നടങ്കം മാധ്യമ പ്രവർത്തകർക്കെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പരാതിക്കാരിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് ഞാനന്നു പറഞ്ഞത് , മോളേ കുറ്റബോധം കൊണ്ട് ഇനിയുള്ളകാലം ശിരസ്സുകുനിച്ചു നിനക്ക് ജീവിക്കേണ്ടി വരുമെന്ന്. മനസ്സമാധാനം കിട്ടണമെങ്കിൽ തെറ്റ് ഏറ്റുപറഞ്ഞ് സുരേഷ്ഗോപിയോട് പരസ്യമായി മാപ്പു പറയണം. നിന്നെക്കൊണ്ട് കേസു കൊടുപ്പിച്ചവർ ആരെല്ലാമെന്ന് വിളിച്ചു പറയണം. അതുമുതൽ നിനക്ക് സമാധാനത്തോടെ ജീവിക്കാം. അപക്വമായ മനസ്സിന്റെ അബദ്ധമായി സമൂഹം കരുതിക്കൊള്ളും. നിന്നെക്കൊണ്ട് അതു ചെയ്യിച്ചവർ ശിക്ഷ വാങ്ങിക്കൊള്ളും.

Wednesday

നമുക്ക് ഏകപക്ഷ നിലപാടെടുക്കാം


എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ  എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ നിലപാടിൽ ഇന്നുപരിശോധിക്കുന്നത് അതാണ്.

ഇന്ത്യയിൽ എന്തു സംഭവിക്കുന്നു ഇന്ത്യയിലെ സർക്കാരുകൾ ഇന്ത്യൻ ജനതക്ക് എന്തൊക്കെ നൽകുന്നു എന്നു പരിശോധിക്കുന്നതിനു മുമ്പ് ലോകത്ത് വേറെയും രാജ്യങ്ങളുണ്ടെന്ന് ഓർമ്മയിൽ കൊണ്ടുവരണം. ആ രാജ്യങ്ങളിലും രാജ്യം ഭരിക്കുന്ന സർക്കാരും പൗരബോധമുള്ള ജനങ്ങളും അധിവസിക്കുന്നുണ്ടെന്ന് ഉൾക്കൊള്ളണം.

ലോകത്ത് നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ രാജ്യമെന്നും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെല്ലാം ജീവിക്കുന്നതുപോലെ നമ്മളും ഈ നൂറ്റാണ്ടിലാണു ജീവിക്കുന്നത് എന്നും ഉൾക്കൊണ്ടുകൊണ്ട്, തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയിൽ എന്തു സംഭവിക്കണമെന്നും ഇന്ത്യക്കാർക്ക് ഭരണാധികാരികൾ എന്തൊക്കെ ചെയ്തുകൊടുക്കണമെന്നും ഒരു ഗവർമെന്റിന്റെ ഉത്തരവാദിത്വം എന്തൊക്കെയെന്നുമൊക്കെ ചിന്തിക്കേണ്ടത്.

രാജ്യത്തെ പൗരന്മാരുടെ സർവ്വോന്നമനവും രാഷ്ട്രപുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഭരണകൂടവും ഭരണം നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. അതതു സർക്കാരുകളുടെ കാമധേനുക്കളായ കോർപ്പറേറ്റുകൾക്കും സ്വന്തം പാർട്ടിക്കും സ്വന്തം കുടുംബാംഗങ്ങൾക്കും മാത്രം ഉപയോഗപ്പെടും വിധമാണ് ഇതുവരെ ഇന്ത്യയിൽ സർക്കാരുകൾ ഭരിച്ചിട്ടുള്ളത്, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഓശാനപാടുന്നതിനും വഴികൾ വെടിപ്പാക്കുന്നതിനും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിക്കുന്നു.

അത് സംസ്ഥാന സർക്കാരുകളായാലും കേന്ദ്ര സർക്കാരുകളായാലും. അതിനു വേണ്ടിയുള്ള നിയമ നിർമ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളും മാത്രമാണ് നാളിതുവരെ നടത്തിയിട്ടുള്ളതും. ഇന്ത്യയിലെ പൗരന്മാരുടേതെന്നു പറയാൻ ആകെയുള്ളത് ഇന്ത്യൻ ഭരണഘടന മാത്രമാണ്. അത് എങ്ങനെ വികലമാക്കാം എന്ന് ഗവർമെന്റുകൾ തന്നെ പരിശ്രമിക്കുന്നതും നമ്മൾ കാണുന്നുണ്ട്.

ഇന്ത്യക്കു സ്വതന്ത്രമായ ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ പോലും സാമ്പത്തികപരമായും സാംസ്കാരികപരമായും വിദ്യാഭ്യാസപരമായുമെല്ലാം അടുത്തെങ്ങും ഇന്ത്യക്കാർക്ക് എത്തിനോക്കാൻ പോലും കഴിയാത്തത്ര വളർന്നു കഴിഞ്ഞു. ഇന്ത്യൻ ജനത ലോകജനതക്ക് ഒപ്പമെത്തണമെങ്കിൽ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യക്കു വേണ്ടി പണിയെടുക്കണം.

ലോകത്തെ രാജ്യങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പുവരുത്തുകയും രാജ്യ പുരോഗതിക്കുവേണ്ടി നിയമനിർമ്മാണം നടത്തുകയും അവ നടപ്പിലാകുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മതവും, വിശ്വാസവും, തങ്ങൾ ഏതു പാർട്ടി, ഏതുകുലം എന്നതൊന്നും പൗരന്മാരുടെ വളർച്ചക്ക് തടസ്സമോ വളമോ ആകുന്നില്ല. രണ്ടും രണ്ടുവഴിക്കാണു നീങ്ങുന്നത്. രാജ്യത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ ഭരണാധികാരികൾക്കും പൊതുജനത്തിനും അവിടങ്ങളിലെല്ലാം ഏകാഭിപ്രായമാണ്.

നമ്മുടെ പിടിയരികൊണ്ട് പട്ടിണിമാറ്റാൻ പരിശ്രമിച്ചിരുന്ന സമൂഹം പോലും നമ്മുടെ ഇന്നത്തെ അവസ്ഥ കണ്ട് പരിതപിക്കുകയാണ്. മതവും ആചാരങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസങ്ങളുമൊന്നും രാഷ്ട്രപുരോഗതിക്കു തടസ്സമായിക്കൂടാ എന്ന് പഠിപ്പിക്കുന്നില്ല.

ആവശ്യത്തിനു വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഒരുക്കി ഈ നൂറ്റാണ്ടിലെ പൗരന്മാരായി ഉയർത്തിക്കൊണ്ടു വരുന്നതിനു പകരം അന്ധവിശ്വാസങ്ങളുടെയും അസമത്വത്തിന്റെയും അശാന്തിപടർത്തി വോട്ടുബാങ്കായി മാത്രം പൗരന്മാരെ തളച്ചിടുന്നു. അവർ സംസ്കാരസമ്പന്നരായി വളർന്നുവന്നാൽ തങ്ങളുടെ അധികാരം നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അവകാശമായ നാട്ടിൽ ബഹുഭൂരിപക്ഷത്തിന് വിദ്യാഭ്യാസപരമായ വളർച്ച നിഷേധിക്കുന്നു.

വിവിധ ഭാഷാ സംസ്കാരങ്ങളിൽ അധിവസിക്കുന്ന സമൂഹങ്ങളിൽ അശാന്തി പടർത്തുന്ന നിയമങ്ങൾ പ്രാവർത്തികമാക്കുന്നു. ലോകം ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ചിന്തിക്കുമ്പോൾ നമ്മൾ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധഗുണത്തെപ്പറ്റിയാന് ചർച്ചചെയ്തു തുടങ്ങുന്നത്. ഭരണാധികാരികൾ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു. ലോകത്തിനു മുമ്പിൽ നമ്മുടെ ഭരണാധികളെയോർത്ത് അവരുടെ പ്രസ്താവനകളെയും പ്രവൃത്തികളെയും കുറിച്ചോർത്ത് നമുക്ക് തലകുനിക്കേണ്ടിവരുന്നു.

പൗരന്മാരുടെ സമാധാനപൂർണ്ണമുള്ള ജീവിതമോ, രാജ്യത്ത് ലോക പുരോഗതിക്ക് അനുസരിച്ചുള്ള വളർച്ച സൃഷ്ടിക്കലോ, അതിനുവേണ്ടി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. ഓരോ നിയമങ്ങളും പൗരന്മാരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവസാനമായി ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ അതിന് ഒരുദാഹരണം മാത്രം.

 രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികളെല്ലാം തങ്ങളുടെ പാർട്ടി വളരുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടി മാത്രമാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി മാത്രം പ്രത്യേക അജണ്ടകൾക്കു രൂപം കൊടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവ വിളിച്ചു പറയാതിരിക്കാനും അവയ്ക്കെ നേരേ പ്രതികരിക്കാതിരിക്കാനും അധികാരികൾ നൽകുന്ന അപ്പക്കഷണം പോലെ ജനങ്ങളിലേക്ക് ഇടക്കിടെ ചിലത് എറിഞ്ഞുകൊടുക്കുന്നു. ചിന്താശേഷിയില്ലാത്ത അണികൾ അതൊരു മഹാ സംഭവമാക്കി ആഘോഷിക്കുകയും ചെയ്യുന്നു.

സാംസ്കാരികവും സാമൂഹികവും ആയി വളർച്ച പ്രാപിക്കാതെ രാഷ്ട്രപുരോഗതിയുണ്ടാവില്ലെന്ന് ആലോചിക്കാനോ ഭാവനയിൽ കാണാനോ പോലും കഴിവില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കുമ്പോൾ, അവർ നമ്മെ ഭരിക്കുമ്പോൾ അവരിൽ നിന്ന് നമ്മൾ പിന്നെ എന്താണു പ്രതീക്ഷിക്കേണ്ടത്?

ഇപ്പോഴത്തെ നിലയിൽ, ജനങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അതിലെ ജനജീവിതവും അധികം വൈകാതെ പൂർണ്ണമായും അശാന്തിയുടെ വിളനിലമാവുകയും നശിച്ചുപോവുകയും ചെയ്യും. ഈ രാജ്യത്തെ രക്ഷപെടുത്താൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ഒരുപക്ഷേ വേണ്ടിവന്നേക്കും. അതിന് രാജ്യത്തെ പൗരന്മാർ വിദ്യാഭ്യാസപരമായി വളരണം, ലോകം ജീവിക്കുന്ന അതേ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും പുരോഗതികളും തങ്ങൾക്കും യഥാകാലം അനുഭവിക്കണമെന്ന് ആഗ്രഹിക്കണം.

 അതിനുവേണ്ടി കളമൊരുക്കാനും പ്രവർത്തിക്കാനുമാണ് തങ്ങളുടെ പ്രതിനിധികളെ ഭരണമേൽപ്പിക്കുന്നതെന്ന് തിരിച്ചറിയണം. അവർ അതു ചെയ്യുന്നില്ലെങ്കിൽ അവർക്കെതിരേ ശബ്ദിക്കാൻ നമുക്കുതന്നെ നാവുയരണം. ജനങ്ങളെ തങ്ങൾക്കിഷ്ടമുള്ള വിധം ഭരിക്കാനുള്ള അധികാരമായാണ് ഇന്ന് ഭരണാധികാരികൾ തങ്ങളുടെ പദവിയെ ഉപയോഗിക്കുന്നത്.

അതിനു പകരം നമ്മുടെ രാജ്യത്തെ ലോക നിലവാരത്തിലെത്തിക്കുന്നതിനും പൗരന്മാരെ സമകാലികരായി ജീവിക്കാൻ അവസരമൊരുക്കുന്നതിനും രാജ്യത്തെ പ്രാപ്തമാക്കുകയായിരുന്നു അവർ ചെയ്യേണ്ടത്. അത് ഇനിയെങ്കിലും നമ്മെ ഭരിക്കുന്നവരോട് നമ്മൾ പറഞ്ഞുകൊടുക്കണം. നമ്മൾ വോട്ടുകൊടുത്ത് തെരഞ്ഞെടുത്ത് അധികാരം ഏറ്റുവാങ്ങിയവരാണവർ. അവർക്ക് മനസ്സിലാവുന്നില്ലെങ്കിൽ അധികാരക്കസേരകളിൽ നിന്നും നമ്മുടെ മനസ്സുകളിൽ നിന്നും പടിയിറക്കിവിടണം.

Monday

കേരള ജനതയെ കൂട്ടക്കൊല ചെയ്യരുത്

 


ഒരാറുമാസം കഴിയുമ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാൽ ഒരുപക്ഷേ എന്നെ കളിയാക്കുമായിരിക്കും. പക്ഷേ അതാണു സംഭവിക്കാൻ പോകുന്നത്.

അൽപ്പം പോലും ദീർഘവീക്ഷണമോ സ്വന്തം ആലോചനാ ശേഷിയോ ഉപയോഗപ്പെടുത്താതെ സമൂഹത്തിലെ ആരോഗ്യ സാമൂഹ്യ വിചക്ഷണന്മാർ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ അപ്പടി നടപ്പിലാക്കുമ്പോൾ അത് സമൂഹത്തെ എങ്ങനെയാണു സ്വാധീനിച്ചും സമൂഹം അനുഭവിച്ചും കൊണ്ടിരിക്കുന്നതുകൂടി നടപ്പിലാക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ ബിൽഡിംഗുകളോ അല്ലെങ്കിൽ അവയിൽ ഏതാനും കടമുറികളോ അല്ലെങ്കിൽ ഒന്നോരണ്ടോ റൂമുകളെങ്കിലും വാടകക്കെടുത്തുകൊണ്ട് ലോണെടുക്കുകയോ പണയം വെക്കുകയോ പലിശക്കു കടം വാങ്ങിയോ ഒക്കെ ഉപജീവനത്തിനു മാർഗ്ഗം തേടിയവരാണ് സാധാരണക്കാർ.

എന്തിന്റെ പേരിലായാലും ആ മാർഗ്ഗങ്ങൾ മാസങ്ങൾ അടഞ്ഞുകിടക്കുമ്പോൾ സ്വന്തം വരുമാനം നിലക്കുക മാത്രമല്ല ചെയ്യുന്നത്. ഭീമമായ വാടകക്കുടിശ്ശിഖ എന്ന ബാധ്യതക്കുപുറമേ ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള ബാധ്യതകൂടി പിന്നീട് പരിഹരിക്കാൻ കഴിയാത്ത വിധം പെരുകിവരുന്നുണ്ട്. ബിൽഡിംഗ് ഓണറെ സംബന്ധിച്ചിടത്തോളം വാടക ആവശ്യമാണ്. കച്ചവടക്കാരന്റെ സൗകര്യവും സാഹചര്യവും നോക്കിയല്ല ഇവിടുത്തെ വാടക സംവിധാനം നിലനിൽക്കുന്നത്. വാടക മുടങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാപനം ഒഴിഞ്ഞുകൊടുക്കാൻ അവർ ആവശ്യപ്പെടും.

കൂടുതൽ വാടകൊടുത്തെടുക്കാൻ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്. അവയെല്ലാം തുടങ്ങി എത്രകാലം നിലനിൽക്കുന്നു എന്നത് വേറേകാര്യം. ചെറിയ ആശ്വാസമെന്നു തോന്നിപ്പിക്കുന്ന താൽക്കാലിക നിലപാടുകൾക്കൊന്നും ഈ പ്രതിസന്ധി യെ പരിഹരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അങ്ങനെ ഒഴിയേണ്ട സാഹചര്യം ഉണ്ടാവുമ്പോൾ വീണ്ടും പലിശക്കെടുത്തോ ലോണെടുത്തോ കുടിശ്ശിഖ തീർത്ത് സ്ഥാപനം നിലനിർത്താൻ ശ്രമിക്കും. കാരണം അത്രത്തോള ചെലവാക്കിയായിരിക്കും തന്റെ വ്യാപാര സ്ഥാപനം ഓരോരുത്തരും സ്ഥാപിച്ചിട്ടുണ്ടാവുക.

മാത്രമല്ല തന്റെ ഭീമമായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള സാധ്യതയായി ഓരോ കച്ചവടക്കാരനും കരുതുന്നത് തന്റെ പ്രതീക്ഷയായ വ്യാപാര സ്ഥാപനത്തെത്തന്നെയാണ്. അത് വലുതായാലും ചെറുതായാലും. ബാധ്യതകൾ അതിനൊപ്പിച്ച അളവുകളിലായിരിക്കുമെന്നു മാത്രം. സമൂഹത്തിലെ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരും സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇത്തരം പ്രതിസന്ധികൾ തീരെയോ അല്ലെങ്കിൽ വേണ്ടത്രയോ അനുഭവിക്കുന്നവരല്ല.

അന്നന്നു ജോലിചെയ്തു വിശപ്പടക്കുന്നവർക്കും അവർക്കു കിട്ടുന്ന സഹായങ്ങളോ സൗജന്യ റേഷനോ ഒക്കെ കൊണ്ട് ഈ സാഹചരത്തെ അതിജീവിക്കാൻ പറ്റും. കാരണം നേരത്തേ പറഞ്ഞ ബാധ്യത അവരെ ബാധിക്കുന്നില്ല. പക്ഷേ സാധാരണക്കാരുടെയും കച്ചവടക്കാരായ ഇടത്തട്ടുകാരുടെയും സ്ഥിതി അതല്ല. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന അങ്കലാപ്പിലാണ് അവർ ജീവിക്കുന്നത്. കച്ചവടരംഗത്ത് വലിയ പ്രതിസന്ധികൂടിയാണു വരാൻ പോകുന്നത്. ഇപ്പോഴത്തെ എല്ലാ സാഹചരങ്ങളും ഓൺലൈൻ കുത്തകകളെ മാത്രമേ സഹായിക്കുന്നുള്ളൂ.

ജപ്തിനോട്ടീസായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനം ഒഴിവാകാനായി ബിൽഡിംഗ് ഓണർമാരിൽ നിന്നും ഭീഷണി വരുമ്പോൾ ജീവിതം വഴിമുട്ടുമെന്നറിയുന്ന ഏതൊരു സാധാരണക്കാരനും പകച്ചുപോകും. മുന്നിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകുമ്പോൾ കൂട്ടത്തോടെ കയറെടുക്കുന്ന സാഹചര്യം വരും.

 ഒന്നാം ലോക്ഡൗൺ കാലത്തിനു ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ് കടയുടമ കനിഞ്ഞാലും മേൽവാടകക്കാരൻ കനിയാത്തതുകൊണ്ട് കടയൊഴിയേണ്ടി വന്നതും ഉള്ള കിടപ്പാടം വിറ്റ് കടം തീർത്ത് വാടക വീട്ടിലേക്കു മാറേണ്ടി വന്നതുമെല്ലാം നാം കണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ്. നമ്മുടെ ഭരണകൂടങ്ങളും അവർ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വിഭാഗവും ഈ അവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. 

അടിയന്തിരമായി എല്ലാ രീതിയിലും ലോക്ഡൗൺ നിർത്തി ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും ഇപ്പോഴത്തെ സാഹചര്യം പോലെ തുടരുകയും, ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടികളെടുക്കുകയും ചെയ്താൽ ഇപ്പോൾ ഉദ്ദേശിക്കുന്നതുപോലെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ഇനി വരാൻ പോകുന്ന ദുരന്തത്തെ നമുക്ക് മറികടക്കാനും സാധിക്കും.

അശാസ്ത്രീയ ലോക്ഡൗണുകളും സ്ഥാപനങ്ങൾ തുറക്കുന്ന സമയക്കുറവും നിയന്ത്രണങ്ങളും സ്ഥാപനങ്ങളുടെ മുമ്പിൽ വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുകയാണിപ്പോൾ. ദിവസം മുഴുവൻ തുറന്നിരുന്നാൽ അല്ലെങ്കിൽ കൂടുതൽ സമയം തുറന്നിരുന്നാൽ എല്ലായിടത്തും തിരക്ക് ഒഴിവാവുകയായിരിക്കും ചെയ്യുക.

 ഇത്രയും കാലം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട് എന്തു സംഭവിച്ചു എന്നു ചിന്തിക്കാനും മനസ്സിലാക്കാനും ഭരണകൂടവും ഉദ്യോഗസ്ഥ വിഭാഗവും ആലോചിച്ചേ മതിയാവൂ. അതല്ല ഉള്ള അവസരം മുതലെടുത്തുകൊണ്ട് സാധാരണക്കാരുടെ ഉള്ളകാശും കൂടി പിടിച്ചു പറിച്ച് കൊള്ളയടിച്ച് ഖജനാവു നിറക്കാനാണ് ഇപ്പോഴത്തെ ഈ നടപടികളെങ്കിൽ കഷ്ടമെന്നേ പറയാനുള്ളൂ. ഇവിടെ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ഗതികേട്.

വ്യാപാരികൾ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ലോക്ഡൗൺ വിജയിപ്പിക്കുന്നത്, ഗതികേടുകൊണ്ടാണെന്നും ഉദ്യോഗസ്ഥ നിയമ വിഭാഗങ്ങൾ ചുമത്താൻ സാധ്യതയുള്ള വൻ സാമ്പത്തിക ഭാരവും അപമാനവും താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണെന്നുകൂടി മനസ്സിലാക്കുന്നതു നല്ലത്. കാരണം ഇപ്പോൾ കൊറോണയെക്കാൾ അത്രത്തോളം ഭീകരമാണ് സാധാരണക്കാരന്റെ ജീവിത സാഹചര്യം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവനു മാത്രം....


Friday

സ്കൂളുകളിൽ കൗൺസിലിംഗ് അറിയുന്ന കൗൺസിലർമാരെ നിയമിക്കണം

   കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും, സാമൂഹികപരമായ ഉന്നമനത്തിനും, അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും, ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നൽകണമെന്നു പറയുന്നത്.

   നിങ്ങളുടെ സ്കൂൾ - കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിലെ ഏതെങ്കിലും അദ്ധ്യാപകരെ ദിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകുമല്ലോ. എന്താണ് അവരെ അത്തരത്തില്‍ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളില്‍ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാല്‍ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നല്‍കിയ പെരുമാറ്റത്തിന്‍റെ പേരിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂര്‍വം കേട്ടതിന്‍റെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേര്‍ന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചര്‍.
   
   വിദ്യാര്‍ത്ഥികള്‍ അവരുടെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ പകുതിയും സ്കൂളിലും കോളേജിലുമായാണ് ചെലവഴിക്കുന്നത്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.  സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ആത്മാഭിമാനം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിതാസക്തി (അഡിക്ഷന്‍), ആത്മഹത്യാ ചിന്ത, അല്ലെങ്കില്‍ ഭാവി കരിയറിനെ ചൊല്ലിയുള്ള വേവലാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കം വന്നവരായിരിക്കുമ്പോള്‍ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി തുറന്ന സംസാരത്തിലേര്‍പ്പെടാനും മനസ് തുറക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കഴിയും.  ഒരു അക്കാദമിക് സംവിധാനത്തില്‍ ഇത് ഒരു കൗണ്‍സിലറുടെ പങ്ക് അനുപേക്ഷ്യമായതാക്കുന്നു, ടീച്ചര്‍ക്ക്  കാമ്പസിനകത്ത്  വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണ നല്‍കുന്ന പ്രാഥമിക സ്രോതസ്സായി മാറാനും കഴിയുന്നു.

 സ്കൂൾ എന്നത് അവിടെ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സർവ്വതന്ത്ര സ്വതന്ത്രമായി ജീവിക്കാനും അതിലൂടെ വ്യക്തബോധമുള്ള വ്യക്തിത്വത്തെ നിർമ്മിച്ച് ജീവിതം ക്രമപ്പെടുത്താനും ഉപകരിക്കുന്ന ഒന്നാകണം. ബാല്യ കൗമാരങ്ങളിൽ ഒരു കുട്ടി തന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു പൗരന്റെ രൂപീകരണത്തിന്റെ കൂടുതൽ ഉത്തരവാദിത്വവും വഹിക്കുന്നത് വിദ്യാലയങ്ങളാണ്.

   ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) സ്കൂളുകളോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് എല്ലാ സ്കൂളുകളിലും ഒരു മുഴുവന്‍ സമയ കൗണ്‍സിലറെ  നിയമിക്കണം എന്നാണെങ്കിലും മിക്കവാറും സ്കൂളുകളിലും ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍പ്പര്യക്കുറവാകാം, അല്ലെങ്കിൽ കൗൺസിലിംഗ് ചെയ്യാനറിയുന്ന കൗണ്‍സിലര്‍മാരെ തിരിച്ചറിയാതെ വരുന്നതുകൊണ്ടുമാകാം. കൗൺസിലിംഗ് ചെയ്യാൻ യോഗ്യതയുള്ള കൗൺസിലർമാരെ ലഭിക്കാത്തതുകൊണ്ടല്ല, കൗൺസിലിംഗിനുള്ള അവരുടെ കഴിവിനെ വകവെക്കാതെ കേവലം അക്കാദമിക് യോഗ്യതകളിൽ കൗൺസിലിംഗിനെ ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് അന്ധമായി അനുസരിച്ച് തളച്ചിട്ടിരിക്കുന്നതാണ് ഈ അപചയത്തിന്റെ ഒരു കാരണം. കൗൺസിലിംഗിനെ അതിൽ നിന്ന് മുക്തമാക്കേണ്ടതുണ്ട്. ലോകത്തൊരിടത്തും കൗൺസിലിംഗ് പഠിക്കാനോ പ്രവർത്തിക്കാനോ ഏതെങ്കിലും നിയമത്തിന്റെ നൂലാമാലകൾ കുറിച്ചിടാത്തത് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാർ കണ്ടഭാവം നടിക്കുന്നില്ല. 

   ശരിയായി കൗൺസിലിംഗ് ചെയ്യാൻ അറിയുക എന്നതു മാത്രമാണ് ഒരു കൗൺസിലർക്കു വേണ്ട യോഗ്യത. അതിനെ ആക്കാദമിക് കടമ്പകളെന്ന ആവശ്യമില്ലാത്ത നൂലാമാലക്കിൽ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. കൗൺസിലർക്ക് അക്കാഡമിക് യോഗ്യതകൾ നിർണ്ണയിച്ചു സ്ഥാപിച്ചുകൊടുക്കുന്നത് വിവാഹശേഷം കുട്ടികൾ വേണമെങ്കിൽ മാതാപിതാക്കൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത നിയമങ്ങൾ കൗൺസിലിംഗിനെക്കുറിച്ച് ഒന്നുമറിയാത്ത ഭരണാധികാരികളെയും ആരോഗ്യ വിഭാഗത്തെയും തെറ്റിദ്ധരിപ്പിച്ചു ചിലർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ - ആരോഗ്യ - മരുന്നു മാഫിയകളുടെ ഒത്താശമൂലമാവാനേ സാധ്യതയുള്ളൂ. മാനസികാരോഗ്യമില്ലാത്ത ഒരു തലമുറ ഉണ്ടായി വരേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ സൈക്കോതെറാപ്പിയാണു ചെയ്യേണ്ടത്, കൗൺസിലിംഗല്ല. പുറമേ കാണിക്കുന്ന ചേഷ്ടകൾ നോക്കിയല്ല കൗൺസിലിംഗ് ചെയ്യേണ്ടത്, എന്താണ് ഉള്ളിലെന്നു നോക്കിയാണ്. ഒന്നുകിൽ കൗൺസിലിംഗ് തിയറിയും ആവശ്യമായ കൗൺസിലിംഗ് ടൂളുകളും പഠിച്ച് കൗൺസിലിംഗ് ചെയ്യാൻ തയ്യാറാവണം, അല്ലെങ്കിൽ കൗൺസിലിംഗ് അതറിയുന്നവർക്ക് വിട്ടുകൊടുക്കണം. പൈലറ്റ് ലൈസൻസുണ്ടെങ്കിൽ ഓട്ടോറിക്ഷാ ഓടിക്കാൻ കഴിയില്ല, അതിന് ഓട്ടോറിക്ഷ ഓടിച്ചു പഠിക്കുകതന്നെ വേണം, അതു ചെയ്യാത്തതാണ് അപകടങ്ങൾ ഉണ്ടാവുന്നതിനു കാരണം.

Thursday

ഈ നാട് എങ്ങനെ പുരോഗതി പ്രാപിക്കും..

 ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു.

 ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

 സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

 ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ.

 ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

Friday

നിയമത്തെ കൈയിലെടുത്തും ഇല്ലാക്കഥകൾ മെനഞ്ഞുമല്ല ചാനൽ റേറ്റിംഗ് കൂട്ടേണ്ടത്.

 പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. വെളിച്ചം കാട്ടാനെന്ന വ്യാജേന മൊബൈൽ ഫ്ലാഷ് ഓണാക്കി മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയായിരുന്നു അന്ന് ആയുധം. സമൂഹത്തിലെ സദാചാരത്തിന്റെ മൊത്തവ്യാപാരികൾ ചമഞ്ഞു പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ സദാചാരവാദികൾക്ക് കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.  

  ഏറെക്കുറെ സമാന വിധിവിചാരണകളാണ് ആത്മഹത്യ ചെയ്ത ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറുമില്ല.

  ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനയിലെ ഉദ്യോഗസ്ഥന്മാരിൽ പലർക്കുമില്ല.. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിയത്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടുണ്ടാവില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്. അല്ലാതെ ചാനൽ വ്യൂസ് ചവറുകളിൽ ചടഞ്ഞിരുന്ന് അർത്ഥശൂന്യവും അനാവശ്യവുമായ വയറ്റിപ്പിഴപ്പു ചർച്ചകൾ നടത്തുന്നവരുടെ താളത്തിനൊത്തു തുള്ളി അവരെ പ്രീതിപ്പെടുത്താനുള്ള നടപടികളായിരുന്നില്ല. ഈ ചവറുകൾ നിരോധിച്ചാൽ തീരാവുന്നതാണ് ഇന്ന് കേരളത്തിൽ നടക്കുന്ന മിക്ക പ്രശ്നങ്ങളും എന്നത് ബുദ്ധി മരവിക്കാത്തവർക്ക് ചിന്തിച്ചാൽ മനസ്സിലാവും.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അത് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സമാധാനത്തോടെ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാൻ അവസരമൊരുങ്ങാതിരിക്കാനും മാധ്യമ വിധിയെഴുത്തുകളും പൊലീസിന് രാഷ്ട്രീയക്കാരിൽ നിന്നുള്ള അനാവശ്യ സമ്മർദ്ദവും കാരണമായെന്നു നിസ്സംശയം പറയാം. പക്ഷേ ഏതൊരു വിഷയത്തിലും ആദ്യം വിധിപറയലും പിന്നെ വിചാരണയും അതിനു ശേഷം അന്വേഷണങ്ങളും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശരിയായ അന്വേഷണം സമയബന്ധിതമായി നടത്താൻ നിയമ സംവിധാനത്തിനു കഴിയുന്നില്ല.

കേസും അന്വേഷണവുമൊക്കെ നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ലതെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും തുടർന്ന് ആത്മഹത്യ ചെയ്ത ഹരികുമാറും ആ സംഭവത്തിൽ ഒരുപോലെ കുറ്റക്കാരായിരുന്നെങ്കിൽ ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ഇവിടുത്തെ മീഡിയകളും ഒരുവിഭാഗം രാഷ്ട്രീയക്കാരുമാണ്. ഒറ്റ ദിവസം കൊണ്ടാണ് അവർ ഒരു പോലീസുദ്യോഗസ്ഥനെ കൊടും കുറ്റവാളിയും തീവ്രവാദിയുമൊക്കെയാക്കി ചിത്രീകരിച്ചു കൊലവിളി നടത്തിയത്. ഹരികുമാറും എല്ലാവരെയും പോലെ പച്ചയായ ഒരു മനുഷ്യ ജീവിയാണെന്ന് ആരും ഓർത്തതേയില്ല. പകരം പുതിയ കണ്ടുപിടുത്തങ്ങളും സൂചനകളും പടച്ചുണ്ടാക്കി കൊലവിളി നടത്തുകയായിരുന്നു.  അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടുകയാണു വേണ്ടത്അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ട കാര്യമേയില്ല. നിയമം കടലാസിൽ വരക്കുന്നതിനു പകരം ബാഹ്യ ഇടപെടലുകളില്ലാതെ സുഗമമായി നടമാടാനാണ് എല്ലാരും പരിശ്രമിക്കേണ്ടത്. അല്ലാതെ കേവലം ബ്രേക്കിംഗ് ന്യൂസുണ്ടാക്കാൻ കഥകൾ മെനഞ്ഞെടുക്കാനല്ല.

(DYSP ഹരികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുമ്പാണ് ഇതിനു മുമ്പത്തെ പോസ്റ്റ് എഴുതിയത്. അദ്ദേഹം ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോസ്റ്റ് എഡിറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്യുന്നു. പഴയ പോസ്റ്റ് ഇവിടെ വായിക്കാം)



Popular Posts

Recent Posts

Blog Archive