നൂറുരൂപയില്ല, നൂറു കോടിക്കു കാർ..
ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട് കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം...
0 comments:
Post a Comment