ഒരു ബ്ലോഗുവായനയുടെ ബാക്കിപത്രം
സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്‍ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മുതലായ എണ്ണകള്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത് യൂക്കാലിതൈലം പച്ചക്കര്‍പ്പൂരം പുല്‍ത്തൈലം മുതലായവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതാണ് സ്പെഷല്‍ കൊട്ടം ചുക്കാദി തൈലം. ഈ തൈലം ഒരു സര്‍വ്വ രോഗസംഹാരിയാണ് എന്ന് അവകാശപ്പെടുന്നില്ല. വേദനയ്ക്ക് വളരെ നല്ലതാണ്.
വാതവേദന, വാതപ്പെരുപ്പ്, കാല്‍മുട്ടുവേദന, കൈമുട്ടുവേദന, കൈകാല്‍ കടച്ചില്‍, കോച്ച്, കൊളുത്ത്, ഉളുക്ക്, മിന്നല്‍, നടുവേദന, നട്ടെല്ലുവേദന, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കെല്ലാം സിദ്ധൌഷധമാണിത്. പല്ലുവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍മുക്കി പല്ലിന്റെ പോടുള്ള ഭാഗത്തുവച്ചാല്‍ വേദന മാറിക്കിട്ടും.
തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും! ഹല്ലപിന്നെ....
കൊട്ടോട്ടിക്കാരനും കൊട്ടംചുക്കാദിയും തമ്മില്‍ ബന്ധമൊന്നുമില്ല. കൊട്ടം ചുക്കാതി തൈലത്തിന്റെ നിര്‍മ്മാണവും വിതരണവും കൊട്ടോട്ടിക്കാരന്‍ ഏറ്റെടുത്തിട്ടുമില്ല. എന്നാലും ബൂലോകത്തെ പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന ആളെന്ന നിലയ്ക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മുന്നറിയിപ്പും പ്രതിവിധിയും പറഞ്ഞില്ലെങ്കില്‍ മോശമാവുമെന്നു കരുതി ഒന്നു കുറിയ്ക്കുന്നുവെന്നു മാത്രം.
ഈയിടെയായി ബൂലോക സുഹൃത്തുക്കളില്‍ ചിലരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ ധനനഷ്ടം മാനഹാനി ഇവയിലുപരി കലശലായ വേദനയും സമ്മാനമായി കിട്ടുന്ന വിവരം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവും. എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റു വായിച്ച കാരണത്താല്‍ ഊരയുളുക്കിക്കിടക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഇപ്പോള്‍ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായ സമയത്ത് ഞാനും കൂടിയാണ് എന്റെ ഷോപ്പില്‍ ജോലിചെയ്യുന്നത്. കിടപ്പിലായ കാരണത്താല്‍ ചില വര്‍ക്കുകള്‍ സമയത്തു തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമര്‍വക കിട്ടിയ തെറി മാനഹാനിയായും, തൈലത്തിനും ഉഴിച്ചില്‍ക്കാരന്റെ ഫീസും മുതലായ വകയില്‍ ചെലവായ തുക ധനനഷ്ടമായും, അതിലുപരി ഞാനനുഭവിച്ച തരക്കേടില്ലാത്ത വേദന ബ്ലോഗുപീഢനമായും ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഇതിനൊക്കെ കാരണക്കാരനായ പ്രസ്തുത ബ്ലോഗര്‍ ഈ കാരണംതന്നെ പറഞ്ഞ് എന്നെ കളിയാക്കിയതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.
ഏതായാലും ഈ മഹാന്മാരുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന പാവം വായനക്കാര്‍ മേല്‍ സൂചിപ്പിച്ച തൈലമോ അതുപോലുള്ളവയോ കരുതുന്നതു നന്നായിരിയ്ക്കും.

ഏതായാലും ഒരു ബ്ലോഗറെയും ബഹിഷ്കരിയ്ക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നില്ല. എഴുതാനറിയില്ലെങ്കിലും വല്ലപ്പോഴും ആരെങ്കിലുമൊക്കെ ഇതുവഴി വരുന്നത് ഇല്ലാതാക്കാന്‍ വയ്യ....
ReplyDeleteഹിഹിഹിഹിഹിഹിഹിഹിഹി.......
ReplyDeleteഈ അസുഖത്തിനു കൊട്ടൻചുക്കാദിയെക്കാൾ നല്ലത് നെല്ലിക്കാതളമാണ്...:):):):)
അതാവുമ്പൊ സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ഡ് ചെയ്യുന്നുണ്ടല്ലോ, മഹാഭാഗ്യം...!
ReplyDeleteഎന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് ഞാന്‍ കൊടുക്കുന്നത്. ഒരു കുപ്പി അമൃതാഞ്ജന്‍, ഒരു നെല്ലിക്കാത്തളം.....ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യങ്ങളുടെ സെന്‍സര്‍ ചെയ്യാത്ത ഒറിജിനല്‍ എന്നിവയാണ്.
ReplyDeleteപറഞ്ഞപോലെ കൊട്ടം ചുക്കാതിയും കൊട്ടോട്ടിയും ,എന്തൊരു ചേര്‍ച്ച!.ഞാന്‍ വിചാരിച്ചത് എന്നെപ്പോലെ പണിയൊന്നുമില്ലാതെ ചുമ്മാ ചൊറിയുംകുത്തിയിരിക്കുന്നവര്‍ക്ക് നേരം പോക്കിനുള്ള സാധനമാണീ ബ്ലോഗെന്നാണ്?.മര്യാദക്ക് ഉള്ള പണി നോക്കി ആള്‍ക്കാര്‍ക്ക് സമയത്തിനു സാധനം കൊടുക്കാതെ അവരുടെ തെറി കേള്‍ക്കുമ്പോള്‍ അതെല്ലാം ബ്ലോഗാക്കി മറ്റുള്ളവര്‍ക്ക് നടു വേദനയുണ്ടാക്കാന്‍ നടക്കുന്ന കൊട്ടോട്ടിയെ പിടിച്ച് കെട്ടാന്‍ സമയമായി.
ReplyDeleteബായിച്ച് ബായിച്ച് ഇപ്പോ ബയ്യന്നായിരുക്ക്ന്ന്...എന്നാലും ബ്ലൊഗെന്ന് കേക്കുമ്പോ ഒരിതാ..അതോണ്‍റ്റ് ബായിക്ക്ന്ന്...
ReplyDeleteഎന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും.@#$..
ReplyDeleteബാ, എന്‍റെ ബ്ലോഗ്ഗില്‍ വന്ന് വായിക്ക്, തലവേദന തീരട്ടെ. മുഴുവന്‍ സര്‍ഗാത്മക സൃഷ്ടികള്‍ കൊണ്ട് നിറഞ്ഞ് കിടക്കുകാ
ReplyDeleteഅതാരു!
ReplyDeleteഅതാ പറഞ്ഞേ മറ്റുള്ളവരുടെ ഡിസ്ക് തെറ്റിയാല്‍ സ്വയം മറന്ന് ചിരിക്കരുതെന്നു :) കാര്യം ഇപ്പോ അസ്സലായി തൈലവും കുഴമ്പുമൊക്കെ ഉണ്ടാക്കാന്‍ പഠിച്ചില്ലേ? അതിന്റെ കായി എട്ക്ക് കോയാ :)
ReplyDeleteകുഴംബു നിര്‍മ്മാണ വിവരണം വളരെ ഭംഗിയായി.
ReplyDeleteമറ്റു വിഷയങ്ങളൊന്നും പിടികിട്ടിയില്ല.
ആശംസകള്‍ കൊട്ടോട്ടിക്കാരാ...
:)
ReplyDeleteഅല്ലാ, എന്താ സംഭവം?
ReplyDelete “തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും“!
അതെനിക്കിഷ്ടായി.
മണ്ടരി മാറ്റാന്‍ ഈ തൈലം പറ്റോ?
ReplyDeleteനെല്ലിക്കാതളം വെക്കാനുള്ള സമയമായെന്ന് തോന്നുന്നു. കൊട്ടോട്ടിക്കല്ലേ.......എനിക്കാണ് കേട്ടോ... പിന്നെക്കാണാം.
ReplyDelete“ആ മഹാന്മാരുടെ” ചക്കളത്തിപോരാട്ടം കഴിഞ്ഞ് മറ്റേതെങ്ങിലും ഒരു മഹാൻ ഒരു പോസ്റ്റ് ഇടും, ഇവരാണ് ബ്ളോഗിലെ പുലികൾ!
ReplyDeleteഎന്തായാലും കുറച്ച് തൈലം എനിക്കും വേണം, ഞാനും വായിച്ചു രണ്ട് പോസ്റ്റുകളും കുറച്ച് കമന്റുകളും!
ചാണക്യൻ
കൊട്ടംചുക്കാദി തൈലം വായനകാർക്കും നെല്ലിക്കാതളം പുലികൾക്കും, അങ്ങനെയല്ലെ ആയൂർവേദവിധി.
കുറെ നാളുകൂടി യാണ് ഇവിടേയ്ക്ക് വരുന്നത്, ഇവിടെ എന്തോ കൊട്ടന്‍ചുക്കാദിയൊക്കെ കൊടുക്കുന്നെന്നു കേട്ടു, കുറച്ചു വാങ്ങി വച്ചേക്കാം എന്നോര്‍ത്താ.... നാളേം ഇത് വഴി വരേണ്ടതുണ്ടല്ലോ.... ആവശ്യം വരുമല്ലോ.
ReplyDelete(പോസ്റ്റ് രസകരം ട്ടോ)
ആക്ച്വലി എന്താണ് സംഭവിച്ചത്? എനിക്കൊന്നും മനസ്സിലായില്ല...!!
ReplyDeleteഇനിയും സംഭവം അറിയാത്തവരുടെ അറിവിലേക്കായി: വാഴക്കോടന്റെ പോസ്റ്റിലെ മണവാളന്‍ കളിച്ച മാതിരി കൊട്ടോട്ടിയും കളിച്ചു,ഡിസ്റ്റ് മൊത്തം അലൈമെന്റ് തെറ്റി .അത്ര തന്നെ!!!ഹാ..ഹ...ഹാ..!!!
ReplyDeleteകൊട്ടോട്ടിച്ചേട്ടാ... ഒന്നും അങ്ങ്ട് പിടി കിട്ടിയില്ല...?
ReplyDelete“തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും“!
ഇതു കലക്കീട്ടൊ...
കണ്ണും പൂട്ടി കറക്കി ഒരു അടി. ആരുടെ എങ്കിലും പള്ളക്കു കേരുന്നെങ്കിൽ കയറട്ടേ എന്നു , ഇതല്ലേ പഹയാ മനസ്സിലെ വിചരം....
ReplyDeletehi hi ithu enneyokke uddeshichalle thanks for the compliments
ReplyDelete