Sunday

മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...

സംസ്ഥാനത്ത് ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുടങ്ങിയെതെന്നാണെന്ന് ഇതു വായിയ്ക്കുന്നവര്‍ക്കാര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്ത്തു വായിയ്ക്കുക. കേരളത്തിലെ ഒരുകോടിയിലധികം ജനങ്ങള്‍ക്കു തിന്നാന്‍ കൊടുത്ത മന്തുഗുളിക നാളെ മന്തുവരാനുള്ള ഗുളികയാണെന്നു കണ്ടുപിടിച്ചാല്‍ അത്ഭുതപ്പെടാനില്ല. മന്തുരോഗത്തിനു ചികിത്സിയ്ക്കാനുള്ള മരുന്നുകള്‍ക്കും ഒരുപക്ഷേ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടാവാം. ഇത്രയും ജനങ്ങളെ തീറ്റിച്ച ഗുളികയ്ക്ക് ഗുണമില്ലെന്നു മാത്രമല്ല നേരത്തേതന്നെ അവ ഉപയോഗശൂന്യവുമായിരുന്നെന്ന് സര്‍ക്കാര്‍ ലാബു കണ്ടെത്തിയിരിയ്ക്കുന്നു. വാര്‍ത്ത ഇവിടെ...

രണ്ടും മൂന്നും ഗുളികകള്‍വീതം ആല്‍ബന്റസോള്‍ മേമ്പൊടിചേര്‍ത്ത് കഴിച്ച മിയ്ക്കവര്‍ക്കും തലച്ചുറ്റും മയക്കവും വന്നകാര്യം ഓര്‍ക്കുക. ഉപയോഗശൂന്യമായി എവിടെയോകിടന്ന മരുന്നുകള്‍ ചെലവാക്കിക്കൊടുത്തതാണോയെന്നു സംശയിയ്ക്കാം. ഏതായാലും മന്തുഗുളികകള്‍ പരിശോധനയ്ക്കു മുമ്പു തീറ്റിച്ചതില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന് സമാധാനിയ്ക്കാം. ഇനി വീടു വീടാന്തരം അവര്‍ക്ക് ഏതെങ്കിലും ഗുളികയുമായി പോകേണ്ടി വരില്ലല്ലോ.! തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകള്‍ക്ക് ഒരു ഗുണവുമില്ല. മാത്രമല്ല വിതരണം ചെയ്ത ഗുളികകള്‍ മിയ്ക്കവയും പൊട്ടിയും പൊടിഞ്ഞുമാണിരുന്നത്.

അരോഗ്യവകുപ്പ് നേരിട്ടുതന്നെ വാങ്ങിയതാണ് ഡൈ ഈഥൈല്‍ കാര്‍ബമസൈന്‍ സിട്രേറ്റ് ഗുളികകള്‍. ഗുണനിലവാരമില്ലാത്ത ഈ മരുന്ന് അഞ്ചുവര്‍ഷം കഴിച്ചാല്‍ മന്തുരോഗം വരില്ലെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഒരുവര്‍ഷമായപ്പോള്‍ത്തന്നെ ഇതാണു ഗതിയെങ്കില്‍ അഞ്ചുവര്‍ഷം മരുന്നുകഴിയ്ക്കാന്‍ ആളു ജീവനോടുണ്ടാവുമോന്നാണ് ഈയുള്ളവന്റെ സംശയം.

ഏതായാലും വിതരണം ചെയ്യാതെ കിടക്കുന്ന മന്തു ഗുളികകള്‍ അടിയന്തിരമായി പിന്‍‌വലിയ്ക്കാനുള്ള തീരുമാനം ഈ വാര്‍ത്തയ്ക്കു സാധൂകരണം നല്‍കുന്നുണ്ട്. വെറുതേയല്ല ആരോഗ്യമന്ത്രി പി.കെ. ശ്രീമതി മന്തുഗുളിക കഴിയ്ക്കാതിരുന്നത്. അവര്‍ക്കറിയാമായിരുന്നിരിയ്ക്കണം മരുന്നിന്റെ നിലവാരം. ഇനിയിപ്പൊ എന്തു വിശ്വസിച്ചാ പ്രതിരോധ വാക്സിനുകള്‍ പൊതുജനം സ്വീകരിയ്ക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞുതന്നാല്‍ കൊള്ളാം.

  32 comments:

  1. ആദ്യതവണ കൊടുത്തപ്പോള്‍ വാങ്ങി അടുത്തിരുന്നയാള്‍ക്കു കൊടുത്തു. രണ്ടാം വട്ടം ബാഗിലിട്ടു. ഇപ്പഴല്ലേ ആരോഗ്യമന്ത്രി മന്തുഗുളിക കഴിയ്ക്കാതിരുന്നതിന്റെ രഹസ്യം പിടികിട്ടിയത്...

    ReplyDelete
  2. Can you please post the link of the source of this informationn?

    ReplyDelete
  3. നാറാണത്ത് കാലത്തുള്ളതാണെന്നു ഉറപ്പല്ലേ..

    ReplyDelete
  4. ആരോഗ്യമന്ത്രി മന്ത് ഗുളിക കഴിച്ച്ചില്ലെന്നു പറയുന്നത് വെറുതെ. അത് കഴിച്ചതിനു ശേഷമാണ് മന്ത്രി ഇന്ഗ്ലിഷ് പറയാന്‍ തുടങ്ങിയത്!!!

    ReplyDelete
  5. 2020 ആവുന്നതോടെ ഒരുവിധപ്പെട്ട രോഗങ്ങളും
    ഭൂമിയിലുണ്ടാവൂല്ല....കട്ടായം ബൈ WHO !!
    ആകയാല്‍ ആരോഗ്യവകുപ്പിനു പകരം മറ്റൊരു വകുപ്പ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാ...

    ReplyDelete
  6. ഇങ്ങനെയൊക്കെ വരുമെന്നറിയാവുന്നതു കൊണ്ടു തന്നെ കുട്ടികളെക്കൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങളത്ര നിര്‍ബന്ധിച്ചില്ല, കേട്ടോ.

    ReplyDelete
  7. ഞാനീ ഗുളിക കണ്ടാല്‍ വലിച്ചെറിയാറാണ് പതിവ്. എല്ലാം കൂടി മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന മന്ത്രിമാരും. ഇസ്മയില്‍ പറഞ്ഞ പോലെ ഇംഗ്ലീഷ് പറഞ്ഞ മന്ത്രിയല്ലെ? ഇവരെല്ലാവരും കൂടി നമ്മുടെ നാട് മുടിപ്പിക്കും!

    ReplyDelete
  8. എങ്ങനെ ഓരോന്ന് വിശ്വസിച്ച് വാങ്ങും ല്ലേ?

    ReplyDelete
  9. അപ്പോള്‍ ഇതാണ് കഥ.ഞാന്‍ അന്നേ അത് വലിച്ചെറിഞ്ഞു.പല വീരന്മാരും അത് ചോദിച്ച് വാങ്ങി കഴിച്ച കഥ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് പ്രസംഗിക്കുകയും ചെയ്തു!!!
    എന്റെ പ്രതികരണം ഇവിടെ .

    ReplyDelete
  10. നമ്മുക്കും ഇല്ലേ കുട്ടികൾ, അല്ലാതെ ശ്രീമതി ടീച്ചറുടെപോലെ, എല്ലാവരും മന്ത്‌ പ്രതിരോധ ഗുളിക കഴിച്ചോളു, ഞാൻ വീട്ടിൽ പോയി ഉൽഘടിച്ചൊള്ളാം...

    ReplyDelete
  11. ആരോഗ്യ വകുപ്പില്‍ നിന്ന് ഒരു അനാരോഗ്യ തന്ത്രം :)

    ReplyDelete
  12. എന്നാലും ഇതു കുറച്ചു കഷ്ടമാണേ!

    ReplyDelete
  13. “ഒരുവര്‍ഷമായപ്പോള്‍ത്തന്നെ ഇതാണു ഗതിയെങ്കില്‍ അഞ്ചുവര്‍ഷം മരുന്നുകഴിയ്ക്കാന്‍ ആളു ജീവനോടുണ്ടാവുമോന്നാണ് ഈയുള്ളവന്റെ സംശയം.“

    അതുകൊണ്ടാണല്ലൊ അഞ്ചു വർഷം മരുന്നു കഴിച്ചാൽ മന്തു വരില്ലാഎന്നു തറപ്പിച്ചു പറയുന്നത്...!!
    മന്തു വരാൻ ആളു ജീവനോടെ വേണമല്ലൊ...!!!?

    ReplyDelete
  14. ഇതിന്‍റെയൊക്കെ പിന്നില്‍ വലിയ സാമ്പത്തീക വാഗ്ദാനങ്ങള്‍ ഉണ്ടാകാതിരിക്കുമോ ?
    ദീപ സ്തംഭം മാഹാശ്ചര്യം
    നമുക്കും കിട്ടണം പണം

    ReplyDelete
  15. അല്ലേലും ടീച്ചറര്‍‌മാരിങ്ങനെയാ ..
    സ്കൂളില്‍ വരുന്ന ഗൈഡുകള്‍ വിറ്റുതുടങ്ങിയ ശീലമല്ലെ പിന്നെങ്ങനെ മന്ത്രിയായാല്‍ മറക്കും (അങ്ങനെ അല്ലാത്ത ടീച്ചര്‍‌മാര്‍‌ ക്ഷമിക്കുക ).

    ReplyDelete
  16. അരുണ്‍ പറഞ്ഞതുപോലെ ആരോഗ്യ വകുപ്പു അനാരോഗ്യ വകുപ്പാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ........

    ReplyDelete
  17. പൊതുജനമെന്ന കഴുതയ്ക്ക് കൊടുക്കാനുള്ള മരുന്ന് മന്ത്രിണി കഴിക്കണം ന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി കൂടിപ്പോവില്ലേ?

    ReplyDelete
  18. അല്ലെങ്കിലും ജനത്തിനു വേണ്ടതു മന്ത്രിക്കു വേണ്ട, മന്ത്രിക്ക് വേണ്ടത് ജനത്തിനു വേണ്ട.... അതല്ലേ ജനാധിപത്യം ?

    ReplyDelete
  19. ഗീതേച്ചി പറഞ്ഞപോലെ കഴുതകള്‍ക്ക് (ജനങ്ങള്‍ക്ക് ) കൊടുക്കെണ്ട ഗുളിക എങ്ങനാ മന്ത്രി കഴിക്കുന്നത് അതുകൊണ്ടായിരിക്കും ആദ്യം കിട്ടിയത് അടുത്തിരുന്ന ആള്‍ക്കും രണ്ടാമത് കിട്ടിയത് വീട്ടില്‍ കൊണ്ട് പോയി വളര്‍ത്തു കഴുതക്ക് കൊടുക്കാനും വേണ്ടി ബാഗില്‍ ഇട്ടത്.

    ReplyDelete
  20. മന്ത്രി കഴിക്കാത്തത് നന്നായി അല്ലെങ്കില്‍ തലച്ചുറ്റും മയക്കവും മാറ്റാന്‍ അമേരിക്കയില്‍ പോയേനേ.........

    ReplyDelete
  21. പ്രിയ ജീവിയോട് സ്നേഹത്തോടെ,

    കമന്റു കണ്ടു. ആസ്വദിച്ചു

    "അല്ലേലും ടീച്ചറര്‍‌മാരിങ്ങനെയാ ..
    സ്കൂളില്‍ വരുന്ന ഗൈഡുകള്‍ വിറ്റുതുടങ്ങിയ ശീലമല്ലെ പിന്നെങ്ങനെ മന്ത്രിയായാല്‍ മറക്കും (അങ്ങനെ അല്ലാത്ത ടീച്ചര്‍‌മാര്‍‌ ക്ഷമിക്കുക )."

    കേരളത്തില്‍ മാത്രമല്ലല്ലോ മന്തു ഗുളിക വിതരണം നടന്നത്. ഇന്ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്ന് അറിയാമല്ലോ. അവിടെയെല്ലാം ആരോഗ്യമന്ത്രി ടീച്ചര്‍മാരല്ലല്ലോ. അവിടെയും അവരൊക്കെ മരുന്നു കഴിച്ചു കാണില്ലെന്നാണ് എന്റെ വിശ്വാസം

    ReplyDelete
  22. സർ‌ക്കാർ മേൽനോട്ടത്തിൽ ഒരു വഴിപാട് നടത്തുന്ന പോലെയുള്ള മന്തുരോഗപ്രതിരോധപ്രവർത്തനത്തിൽ അത്ര വിശ്വാസം ഇല്ലാതിരുന്നതിനാൽ മന്തുഗുളിക കിട്ടിയ പാടെ ഉപേക്ഷിച്ചിരുന്നു. അതു നന്നായെന്ന് കൊട്ടോട്ടിക്കാരന്റെ കുറിപ്പ് വായിച്ചപ്പോൾ ബോദ്ധ്യമായി.
    കുറിപ്പ് അവസരോചിതമായി. നന്ദി കൊട്ടോട്ടിക്കാരാ.

    ReplyDelete
  23. എല്ലാം തട്ടിപ്പല്ലേ ചേട്ടാ, അതല്ലേ ഇവിടെ മെഡിക്കല്‍ കോളേജ് ഉള്ളപ്പോള്‍ കൊള്ളാവുന്ന (!!!!!) അസുഖങ്ങള്‍ വരുമ്പോള്‍ നമ്മുടെ നേതാക്കന്മാര്‍ വിദേശത്ത് പോകുന്നത്.....ഇവിടുത്തെ സത്യം അവര്‍ക്കരിയുമല്ലോ..........

    ReplyDelete
  24. ഇസ്മായില്‍ പറഞ്ഞപോലെ ഗുളിക കഴിച്ചിട്ടാണോ മന്തി ഇന്ഗ്ലിഷ് പറഞ്ഞത്?!

    ReplyDelete
  25. വീട്ടില്‍ കൊണ്ടുവന്നു വല്ലാതെ നിര്‍ബ്ബന്ധിച്ചു, അവസാനം വാങ്ങി സൂക്ഷിച്ചു വച്ചു. അരിമാവ് നനച്ചുരുട്ടി ഉണക്കിയ കോലത്തിലുള്ള ഗുളികകള്‍...
    ഇപ്പോഴത്തെ പ്രതിരോധ വാക്സിനുകളെയും മറ്റു മരുന്നുകളെയുമെല്ലാം സംശയത്തോഡെ കാണേണ്ട ഗതികേടായല്ലോ... മുമ്പൊക്കെ പോളിയോ വാക്സിന്‍ ആകെ രണ്ടുതവണയായിരുന്നു. ഇപ്പൊ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അതിനുള്ളില്‍ എത്രതവണ മരുന്നു വിതരണം നടത്തുന്നുവോ അത്രയും തവണ കൊടുക്കണമത്രേ! അതിന് അധികഡോസ് എന്ന് ഓമനപ്പേരും കൊടുത്തിട്ടുണ്ട്.. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല എന്തിനാണ് ഇത്രയും തവണ വാക്സിന്‍ കൊടുക്കേണ്ടി വരുന്നത്. ആദ്യം കൊടുത്തതു ഗുണമില്ലാഞ്ഞിട്ടാണോ? അതോ സംശയം തോന്നീട്ടോ...?

    ഇവിടെ വനന്ന് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാന്‍ സൌകര്യപ്പെടാതെ പോയവര്‍ക്കും എല്ലാം നന്ദി...

    ReplyDelete
  26. കൊള്ളാമല്ലൊ ഈ മന്തുഗുളികകളും,മന്ത്രിയുടെ മന്ദതകളും...

    ReplyDelete
  27. കാട്ടിലെ തടി, തേവരുടെ ആന വലിയടാ വലി.....
    മനുഷ്യന്റെ മേലേ എല്ലാ പരീക്ഷണങ്ങളും ,ചൂഷണവും തീരുമ്പോഴും ..എന്നാലും കുറച്ചോക്കെ പിന്നെയും ഭൂ‍ലോകത്ത് അവശേഷിക്കും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്..... നന്നായി
    എത്തിയതിൽ വളരെ സന്തോഷം

    ReplyDelete
  28. ജലദോഷം മുതല്‍ കാന്‍സര്‍ വരെ - എല്ലാം നിയന്ത്രിക്കുന്നത് മരുന്ന് കമ്പനികളാണ്.. അനുഭവിക്കുക മാത്രമാണ് നമ്മുടെ വിധി

    ReplyDelete
  29. paavam pothu janathinte[nammalude] vidhi..allatendu parayan..

    ReplyDelete
  30. നിങ്ങള്‍ പറയൂ...
    ഞാന്‍ വല്ലതും പറഞ്ഞാല്‍ ഹോമിയോക്കാര്‍ക്ക് അലോപ്പതിയോടുള്ള ചൊറിച്ചില്‍ കൊണ്ടാണെന്ന് പറയും.
    അത് കൊണ്ട് ഞാന്‍ വായിക്കുന്നു.. കേള്‍ക്കുന്നു.
    ഇതെല്ലാം എഴുതിയതിനു നന്ദി.

    ReplyDelete
  31. ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ലല്ലോ...

    ReplyDelete
  32. ശരിയാണ്, ലിങ്ക് ഇപ്പൊ വർക്കു ചെയ്യുന്നില്ല. ആ വാർത്ത കാണാനില്ല. മനോരാമ ആ വാർത്ത ഒഴിവാക്കിയതാണോ....!

    ReplyDelete

Popular Posts

Recent Posts

Blog Archive