Tuesday

തുഞ്ചന്‍‌പറമ്പിലെ തുണ്ടുല്പാദനം....

മലബാര്‍ ബ്ലോഗേഴ്സ് മീറ്റിനു ഹാള്‍ ബുക്കിങ്ങിനു വേണ്ടി തിരൂര്‍ തുഞ്ചന്‍‌പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില്‍ ഒരിയ്ക്കലും ഞങ്ങള്‍ അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള്‍ വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്‍. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള്‍ ടിന്നില്‍ പച്ച ഈര്‍ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്‍പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്‍‌പറമ്പു തന്നെയാവണം തുണ്ടു നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാന്‍ ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്‍ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില്‍ കണ്ടില്ല.



തുണ്ടുതയ്യാറാക്കാന്‍ തുഞ്ചന്‍ പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന്‍ വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില്‍ മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില്‍ നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്‍മ്മമാണു ചിത്രത്തില്‍ കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന്‍ തുഞ്ചന്‍‌പറമ്പില്‍ത്തന്നെ പോണം...

മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....

  19 comments:

  1. ചെത്ത്‌ പയ്യന്‍സ്, തുഞ്ചന്‍പറമ്പ് എന്നത് തുണ്ടന്‍പറമ്പ് എന്ന് വിളിക്കുന്ന കാലം അകലെയാവില്ല...

    ReplyDelete
  2. ഇത് "cut and paste" ന്‍റെ കാലം.

    ഭാഷയുടെ പിതാവിന്റെ കോലായില്‍ പുത്രന്റെ ചിത്രമെഴുത്ത്‌ ...

    ReplyDelete
  3. ഈ ആശാന്റെ നെഞ്ചത്ത് എന്ന് പറയുന്നതും ഇതാണോ? :)

    ReplyDelete
  4. ഒരു പുതിയ കലാരൂപം കൂടി തുഞ്ചന്‍പറമ്പില്‍ തുണ്ടുതുള്ളല്‍!

    ReplyDelete
  5. എന്റെ കൊട്ടോടീ, തുഞ്ചന്‍ പറമ്പില്‍ അത് മാത്രമേ കണ്ടുള്ളുവോ? കുറേ നേരം ഒന്ന് ചുറ്റി നോക്കൂ ചങ്ങാതീ, നല്ല മാങ്ങാ ശരിക്കും പിടിക്കുന്ന ആ കുളത്തിന് അരികില്‍ നില്‍ക്കുന്ന മാവിന്‍ ചുവട്ടിലും മറ്റ് തണലുകളിലും ഒന്നും കണ്ടില്ലേ? എല്ലാവര്‍ക്കും സ്വഛതയോടെ അവരവരുടെ കര്‍മ്മങ്ങളില്‍ മുഴുകാന്‍ പറ്റിയ ഇടമാണ് ആ മനോഹരമായ സ്ഥലം.

    ReplyDelete
  6. ഹ..ഹ.. ആ പാവത്തിനെ ഫെയ്മസ് ആക്കി അല്ലെ?

    ReplyDelete
  7. ഒരു തുരുമ്പ് പോലും ഇല്ലാതെ ജയിക്കുന്നവരുള്ള നാട്ടിൽ, കക്ഷി തുണ്ടെഴിതി കഷ്ടപ്പെട്ട് പരീക്ഷ എഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു ഞാൻ :)

    ReplyDelete
  8. തുണ്ടുടക്കാനും സമ്മതിക്കില്ലേ പാവം രക്ഷപെട്ടു പോയികോട്ടെ ,

    ഹാജര്‍ ഇല്ല ,

    ReplyDelete
  9. കല്ലുവെച്ച നുണകള്‍ aano. aaaa......

    ReplyDelete
  10. തുണ്ടന്‍പറമ്പാക്കല്ലേ..

    ReplyDelete
  11. ഒരു നുറുങ്ങു പറഞ്ഞത് പോലെ തുഞ്ചന്‍ പറമ്പിനെ ചിലര്‍ തുണ്ടന്‍ പറമ്പാക്കുകയാണ്..ബ്ലോഗു മീറ്റ് നടക്കുന്നതോടെ ബ്ലോഗം പറമ്പ് എന്നും പേര് വരാം ...
    തുഞ്ചത്ത് ആചാര്യന്‍ പറഞ്ഞത് പോലെ
    ഒരു ബാനര്‍ കെട്ടി വയ്ക്കണം
    "ബ്ലോഗങ്ങള്‍ എല്ലാം ക്ഷണ പ്രഭാ ചഞ്ചലം "
    എന്നാകട്ടെ മുദ്രാവാക്യം (ലോഗോ )

    ReplyDelete
  12. കല്ല് വെക്കാത്ത നുണ...
    അപ്പോ എന്നെത്തെക്കാ മീറ്റ്
    മഴ കഴിഞ്ഞ് ജൂലായ്-ആഗസ്റ്റ് പരിഗണിക്കൂ

    ReplyDelete
  13. തുഞ്ചന്‍‌പറമ്പ് ഏപ്രില്‍ 17ലേയ്ക്ക് ബുക്കുചെയ്തല്ലോ....

    ReplyDelete
  14. ഹൊ നൊസ്റ്റി ആകുന്നു മാഷെ തുഞ്ചൻ പറമ്പിലും നൂർ ലൈകിലും ഒക്കെ ഒരു പാടു കറങ്ങി നടന്നിട്ടുണ്ട് ,ഏതായാലും മീറ്റിന് വരാൻ ശ്രമിക്കാം

    ReplyDelete
  15. ഇതിന്റേയും ഹരിശ്രീ അവിടെ കുറിക്കാന്‍ അപ്പോള്‍ സൌകര്യം ഉണ്ട് എന്ന് അല്ലേ?

    ReplyDelete

Popular Posts

Recent Posts

Blog Archive