Saturday

വഴിപിഴയ്ക്കുന്ന പുതു തലമുറ

എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്? ഇതൊക്കെ ശരിയ്ക്കൊന്നന്വേഷിയ്ക്കാന്‍, കാരണം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായൊന്നു ശ്രമിച്ചാല്‍ നമ്മളെയും നമ്മുടെ മാധ്യമങ്ങളെയുമായിരിയ്ക്കും പ്രധാന പ്രതികളായി നാം കണ്ടെത്തുക.

മാധ്യമങ്ങളെ പ്രതിചേര്‍ക്കുന്നതെങ്ങനെ?

ടിവി ചാനലുകളുടെ കാര്യമെടുക്കാം. വാര്‍ത്താ ചാനലുകള്‍ ഏതുതരം വാര്‍ത്തകളാണു പ്രാധാന്യത്തോടെ ജനങ്ങളെ അറിയിയ്ക്കുന്നതെന്നു നോക്കാം. കൊലപാതകം, ബലാത്സംഗം (സോറി പീഢനം. അതാണല്ലോ ഫാഷന്‍), മോഷണം, ബോംബേറ്, കുഴല്‍പ്പണം, കള്ളനോട്ടുകച്ചവടം, ഭീകരപ്രവര്‍ത്തനം, സ്ഫോടനം തുടങ്ങിയവയെയോ ഇതിനോടു ചേര്‍ത്തു വയ്ക്കാവുന്നതില്‍ ഒന്നിനെനെയോ ആയിരിയ്ക്കും അവര്‍ പ്രാധാന്യത്തോടെ വിളമ്പുന്നത്. ഒരു കൊലപാതകം നടന്നാല്‍ ദിവസങ്ങളോളം അതിന്റെ പിറകേയാണ്. അതിനെപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി സീരിയല്‍ പോലെ അവതരിപ്പിയ്ക്കും. ആ കൊലപാതകം നടത്താന്‍ പ്രതികള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കാമെന്ന് അവര്‍ വിഷ്വലൈസ് ചെയ്തു കാട്ടിത്തരും. ദൃക്‌സാക്ഷി വിവരണങ്ങളായാണ് നമുക്കതു കിട്ടുന്നത്. മിനിസ്ക്രീനിലെ സംഭവ വികാസങ്ങള്‍ കണ്ട് കുടുംബങ്ങള്‍ അദ്ഭുതപ്പെടും. ഇതുകാണുന്ന ഇളം തലമുറ എങ്ങനെ പഴുതുകളില്ലാതെ ഒരാളെ വകവരുത്താമെന്നതില്‍ ബിരുദമെടുത്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഇനി വാര്‍ത്ത പീഢനത്തെക്കുറിച്ചാണെങ്കില്‍ അതിലു വലിയ കഷ്ടമാണ്. എവിടെയൊക്കെ കൊണ്ടുപോയി, ഏതുവിധത്തിലൊക്കെ പീഢിപ്പിച്ചു എന്നുതുടങ്ങി എ മുതല്‍ സെഡ് വരെ വിശദമായി എപ്പിസോഡുകളില്‍ പഠിപ്പിയ്ക്കും. പ്രതികള്‍ ചെയ്തതിനെക്കാള്‍ ക്രൂരമായി ഇവര്‍ ഇരയായവരെ വസ്ത്രാക്ഷേപം ചെയ്യും. കാരണം വാര്‍ത്തകള്‍ എത്തിയ്ക്കലല്ല, സ്വന്തം പത്രത്തിനും ചാനലിനും പ്രചാരം വര്‍ദ്ധിപ്പിയ്ക്കലാണ് അവരുടെ ലക്ഷ്യം. പീഢനത്തിനിരയായവര്‍ വീണ്ടും സമൂഹമദ്ധ്യത്തില്‍ ജീവിയ്ക്കേണ്ടവരാണെന്ന് ഇവര്‍ ഓര്‍ക്കാറില്ല. പേരും മുഖവും പലപ്പോഴും വെളിപ്പെടുത്താറില്ലെങ്കിലും പീഢനസീരിയല്‍ കാണുന്നവര്‍ക്ക് ആ‍ളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാറില്ല. മറ്റൊരു ദേശത്തേയ്ക്കു താമസം മാറി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നു വച്ചാല്‍ അവിടെയും സ്വസ്ഥത കൊടുക്കാറില്ല. ഗത്യന്തരമില്ലാതെ താമസം മാറ്റിയപ്പോള്‍ മാറിയ സ്ഥലം റിപ്പോര്‍ട്ടുചെയ്ത പത്രങ്ങളുമുണ്ട്. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ക്ക് വിപണിയാണ് വാര്‍ത്തയും സമൂഹവും ജീവിതവും അവര്‍ക്കു പ്രശ്നമേയല്ലെ എന്ന ഗതി വന്നിരിയ്ക്കുന്നു. ഇതും കൂടിയാകുമ്പോള്‍ നമ്മുടെ ഇളം തലമുറ വികലമായി എങ്ങനെ സാമൂഹിക ജീവിതം നയിക്കാമെന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

മോഷണമാണെങ്കില്‍ അതിലും കഷ്ടം! മനസ്സില്‍ പ്ലാനിട്ടതുമുതല്‍ മോഷണ മുതല്‍ വിറ്റു കാശാക്കി അനുഭവിച്ച മാര്‍ഗ്ഗങ്ങള്‍ വരെ എപ്പിസോഡുകളാക്കും. പൊലീസ് നടത്തിയ അന്വേഷണ രീതിയെയും അവര്‍ വിശദീകരിയ്ക്കും. എങ്ങനെ പഴുതുകളില്ലാതെ മോഷ്ടിയ്ക്കാമെന്നു പഠിപ്പിയ്ക്കാനല്ലാതെ എന്തിനാണ് ഇതുകകുക? കുറ്റമറ്റ പുതിയ രീതികള്‍ കണ്ടെത്തുന്നതില്‍ നമ്മുടെ പുത്തന്‍ തലമുറ നന്നായി വിജയിയ്ക്കും. കാരണം അത്രയ്ക്കു താര പരിവേഷമാണ് ഇതിലെ പ്രതികളായവര്‍ക്കു നമ്മുടെ മാധ്യമ സമൂഹം നല്‍കുന്നത്. അതുപോലെതന്നെയാണ് തീവ്രവാദികളെയും വര്‍ഗ്ഗീയവാദികളെയും തീവ്രവാദഭീകരവാദ പ്രവര്‍ത്തനങ്ങണെയും അവതരിപ്പിയ്ക്കുന്നത്.

പണ്ട് മലയാളത്തിലെ രണ്ടു പ്രമുഖ വാരികകളുടെ പ്രചാരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നത് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്സരബുദ്ധിയോടെ പ്രസിദ്ധീകരിച്ചിരുന്ന പംക്തികളാണ്. പിന്നെ മറ്റുള്ളവരും അതേറ്റെടുത്തു. ചാനലുകള്‍ വന്നപ്പൊ അവര്‍ കെങ്കേമമാക്കി. അക്രമങ്ങളും കൊലപാതകങ്ങളും സ്ഫോടനങ്ങളുമല്ലാതെ നമ്മുടെ മനസ്സിലേയ്ക്ക് നന്മയുടെ വിത്തുകള്‍ പാകുന്ന വിഷയങ്ങള്‍ കൈമാറുന്നത് അപൂര്‍വ്വം മാത്രമാണ്. ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും ചെയ്താല്‍ അതിനെ ഒരു പ്രോഗ്രാമാക്കാന്‍ ചാനലുകള്‍ തയ്യാറാകാറില്ല. അതിന് അക്രമ സംഭവങ്ങള്‍ക്കു കൊടുക്കുന്നതിന്റെ ഏഴയലത്തുപോലും വരുന്ന പ്രാധാന്യം നല്‍കിക്കാണാറില്ല. ദൂരദര്‍ശന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഇതിനൊരു അപവാദമായി നിലകൊള്ളുന്നത്. പത്രത്താളുകളില്‍ ഇന്നു നിറഞ്ഞു കാണുന്നതും ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍തന്നെ. മറ്റുള്ള വാര്‍ത്തകള്‍ക്കുള്ള പ്രസക്തി പരമാവധി കുറയുന്നു. അവ രണ്ടിഞ്ച് ഒറ്റക്കോളം വാര്‍ത്തയായി ചുരുങ്ങുന്നു. മാര്‍ക്കറ്റുള്ള നിറങ്ങളില്‍ ചിത്രങ്ങളെ ഒപ്പിയെടുത്തു പതിയ്ക്കാനില്ലത്തതുകൊണ്ടാവണം ആ വാര്‍ത്തകള്‍ക്കു പ്രസക്തിയില്ലാത്തത്. നിറമുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ തൊള്ളായിരത്തിപ്പതിനാറിന്റെ പ്യൂരിറ്റിയാണല്ലോ...

നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നാം അറിയാതിരിയ്ക്കണമെന്നല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത്. അറിയേണ്ടതില്‍ കൂടുതല്‍ അറിയുന്നതുകൊണ്ടുള്ള അപകടം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വടക്കേയിന്ത്യയില്‍ പണ്ട് ഭീകരപ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടക്കുന്നത് ചെറിയ വാര്‍ത്താ ശകലങ്ങളായി ആകാശവാണിയില്‍ക്കൂടിമാത്രം നമ്മള്‍ അറിഞ്ഞിരുന്ന സമയത്ത് അത് അവിടെയാണല്ലോ നമ്മുടെ കേരളത്തില്‍ ഇതൊന്നും സംഭവിയ്ക്കില്ലല്ലോ എന്നുള്ള സമാധാനമായിരുന്നു നമുക്ക്. പ്രസ്തുത സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തും നടന്നുതുടങ്ങിയത് വാര്‍ത്താ മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ അത്തരം വാര്‍ത്തകള്‍ പറഞ്ഞു തുടങ്ങിയതിനു ശേഷമാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

ഇവിടെയാ‍ണ് മന:ശാസ്ത്രപരമായി നമ്മള്‍ മറന്നുപോകുന്ന എന്നാല്‍ നാം ഏറ്റവും നന്നായി ഓര്‍ത്തിരിയ്ക്കേണ്ട ഒരു കാര്യം മണ്ണടിഞ്ഞു പോകുന്നത്. മനുഷ്യന്‍ അവന്റെ ചിന്താശക്തി പ്രവര്‍ത്തിച്ചു തുടങ്ങുന്ന സമയത്ത് എന്താണോ കൂടുതല്‍ കേള്‍ക്കുകയും കാണുകയും അനുഭവിയ്ക്കുകയും ചെയ്യുന്നത് അതിനനുസരിച്ചായിരിയ്ക്കും അവന്റെ ഉപബോധമനസ്സിലേയ്ക്കു പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. ആ ഉപബോധമനസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന മനസ്സിലേയ്ക്ക് എത്തുന്ന സിഗ്നലുകളും അത്തരത്തിലുള്ളതായിരിയ്ക്കും. സംഗീത കുടുംബത്തില്‍ നിന്ന് ഒരു സംഗീതജ്ഞനെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അവരുടെ ഉപബോധമനസ്സില്‍ സംഗീതം ഒരു പ്രോഗ്രാമായി കിടക്കുന്നുണ്ടാവും. അതില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ സംഗീതജ്ഞനാവില്ല എന്നല്ല, അവന് വളരാനും വികസിയ്ക്കാനുമുള്ള സാധ്യതയ്ക്ക് ഒരുപാടു വ്യതാസമുണ്ടാവും. ഇവിടെയും നമ്മുടെ പ്രോഗ്രാമിംഗ് നടക്കുന്നത് അങ്ങനെതന്നെയാണ്. ഇന്ന് ബാല്യം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് അക്രമവും അതുപോലെ മറ്റുസംഭവങ്ങളുമാണ്. അതിനെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന പരിപാടികള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുത്തു കാണുന്നത്.

അക്രമ സംഭവങ്ങളും മറ്റും നിരന്തരം കേള്‍ക്കുന്ന ബാല്യം ലോകത്ത് അത്തരം സംഭവങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നു വിശ്വസിച്ചാല്‍ അതിന് ആരെ കുറ്റം പറയണം? കുട്ടികള്‍ക്കു നാം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളാകട്ടെ കളിത്തോക്കും അതുപോലുള്ളവയും. അവര്‍ കളിയ്ക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ നിറയെ അടിയും വെടിയും അക്രമവും. അതില്‍ സ്വയം തെരഞ്ഞെടുക്കുന്ന കഥാപാത്രമാവട്ടെ അക്രമിയും. വെടിവച്ചും ബോംബു പൊട്ടിച്ചും അവര്‍ കമ്പ്യൂട്ടറില്‍ ഗയിംകളിയ്ക്കുന്നു. അവര്‍കാണുന്ന സിനിമകളില്‍ കൊള്ളയും കൊലയും ബലാത്സംഗവും. അവര്‍ കാണുന്ന സീരിയലുകള്‍ മുഴുവന്‍ കുടുംബാന്ധരീക്ഷം കലക്കുന്നവ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ വീടിനും നാടിനും ഉതകുന്നതാവണമെന്നു വാശിപിടിയ്ക്കാമോ. മോശം പ്രോഗ്രാമിംഗ് നടന്ന മനസ്സുമായി അവര്‍ വളര്‍ന്നു വരും. മോശം പ്രവൃത്തികള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കും. അതു സ്വാഭാവികം മാത്രമാണ്. അക്രമികള്‍ക്കും അവര്‍ കാട്ടിയ അക്രമങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ സൃഷ്ടിച്ചു വിതറി മാധ്യമങ്ങള്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുമ്പോള്‍ അതേ പ്രാധാന്യം നേടിയെടുക്കാന്‍ അവന്റെ പാകതയില്ലാത്ത മനസ്സ് തീരുമാനിച്ചാല്‍ എങ്ങനെ കുറ്റം പറയും? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പഠിപ്പിയ്ക്കുന്ന സിനിമകളും സീരിയലുകലും കാണുന്ന തലമുറ ഇന്ന് ഹാന്‍സും പാന്‍പരാഗും പോലെയുള്ള ലഹരിവസ്തുക്കള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നു. മദ്യം കഴിയ്കാത്ത യുവാക്കള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.

വെറുതേ എന്തെങ്കിലും എഴുതിവിടുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എനിയ്ക്ക് ഒരപേക്ഷയേ ഉള്ളൂ. മനുഷ്യമനസ്സില്‍ വിഷം കുത്തിവയ്ക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ക്കു അമിതപ്രാധാന്യം കൊടുക്കാതെ ചെറിയ വാര്‍ത്തകളില്‍ ഒതുക്കിയിരുന്ന പഴയകാലത്ത്, ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് നേരത്തേ പറഞ്ഞപോലുള്ള അക്രമ സംഭവങ്ങളോ ഭീകരതയോ യുവാക്കള്‍ വഴിതെറ്റുന്ന ഇപ്പോഴത്തേതിനു സമാനമായ സംഭവങ്ങളോ ഉണ്ടായിരുന്നോയെന്നു പരിശോധിയ്ക്കുക. മലയാളി യുവാക്കളുടെ സ്വപ്നത്തില്‍പ്പോലും ഇക്കാര്യങ്ങള്‍ കണ്ടിട്ടില്ലെന്നു കാണാം. ഇന്നു സഹജീവികളെ കശാപ്പുചെയ്യാനുള്ള മനോബലം അവര്‍ക്കു കിട്ടിയിട്ടുണ്ടെങ്കില്‍ അത് മറ്റെവിടുന്നാണ്?

ചില്ലറ കള്ളത്തരങ്ങള്‍ അന്നും നടന്നിട്ടുണ്ട്, അതെന്നും നടക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളില്ലാത്ത സമൂഹത്തെ സ്വപ്നം കാണുന്നതു വിഡ്ഢിത്തരമാണെന്നറിയാം. ചില്ലറ കള്ളത്തരങ്ങള്‍ കാണിയ്ക്കുന്ന ചിന്നക്കള്ളന്മാരില്‍ നിന്ന് അഭ്യസ്തവിദ്യരായ അന്താരാഷ്ട്ര ഭീകരന്മാരായി നമുടെ പുതിയ തലമുറ മാറിയിട്ടുണ്ടെങ്കില്‍ അതിന് മാധ്യമങ്ങളുടെ പങ്കു വളരെ വലുതുതന്നെയാണ്. അടുത്ത തലമുറയെങ്കിലും നന്നാവണമെങ്കില്‍ ഇന്നത്തെ അവസ്ഥയെ അപഗ്രഥിച്ചാല്‍ ഇതേ മാധ്യമങ്ങള്‍ തന്നെ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാത്രമേ സാധ്യമാവൂ എന്നു കാണാം. വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിമാത്രം വാര്‍ത്താപ്രക്ഷേപണം നടത്തണം. സമൂഹത്തില്‍ നടക്കുന്ന നന്മയെ ലക്ഷ്യം വച്ചുള്ള സംഭവങ്ങള്‍ ഹൈലൈറ്റു ചെയ്യണം. അതുപോലെയുള്ള പരിപാടികള്‍ക്കുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പെരുപ്പിച്ചുകാട്ടലുകള്‍ പൂര്‍ണ്ണമായി നിര്‍ത്തണം. അവ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാക്കണം. സര്‍വ്വോപരി ചാനലുകള്‍ സമൂഹത്തിനു വേണ്ടിയാനെന്നുള്ള ബോധം അതിന്റെ അണിയറ ശില്‍പ്പികള്‍ക്കു വേണം. സമൂഹത്തിന്റെ സമുദ്ധരണം ഒരു ബാധ്യതയായി ഇനിയെങ്കിലും ഏറ്റെടുക്കണം.

രക്ഷാകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ വഴിതെറ്റലിനു കാരണമാകുന്നതെങ്ങനെയാണ്?

കാര്യങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പുരോഗതി പ്രാപിയ്ക്കണമെങ്കില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത് ഓരോ കുടുംബാംഗങ്ങളുമാണ്. കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളും കമ്പ്യൂട്ടര്‍ ഗെയിമുകളും മുതല്‍ നാം തുടങ്ങണം. ഇവിടം മുതല്‍ ക്രമാനുഗതമായി ശ്രദ്ധ പാലിച്ചാല്‍ കുട്ടികളില്‍ ക്രിമിനല്‍ മനസ്ഥിതി ഉടലെടുക്കുന്നതു മുളയിലേ നുള്ളാന്‍ ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് എന്റെ അഭിപ്രായം. കതിരില്‍ വളം വയ്ക്കലല്ല ഉത്തമമെന്ന് പഴം‌ചൊല്ലിലെങ്കിലും ഓര്‍ത്താല്‍ നന്ന്.

പണ്ട് സ്കൂളിലേയ്ക്കു പോകുന്ന കുട്ടികളില്‍ പൊതിച്ചോറ് ശീലമായിരുന്നു. ഇന്ന് അതുമാറി ഫാസ്റ്റ്ഫുഡിലേയ്ക്കു കുട്ടികളെ മാറ്റിയിരിയ്ക്കുന്നു. കുട്ടികളെ ഈ വിധം മാറാന്‍ പ്രധാന കാരണക്കാരായതോ അവരുടെ രക്ഷിതാക്കളും. രാവിലേ ചോറുണ്ടാക്കി കൊടുത്തുവിടാന്‍ അവര്‍ക്ക് തീരെ സമയം കിട്ടുന്നില്ല. മിയ്ക്കവാറും കുട്ടികള്‍ക്ക് രാവിലത്തെ ചായയും ഹോട്ടലില്‍ തന്നെ. കുട്ടികള്‍ക്കു ഭക്ഷണാവശ്യത്തിനു പണം കൊടുത്തു വിടുമ്പോള്‍ അവര്‍ അത് എന്താവശ്യത്തിന് ഉപയോഗിയ്ക്കുന്നുവെന്ന് എത്ര രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിയ്ക്കുന്നുണ്ടാവും. ഒരു ചായയും കടിയിലുമോ അതുപോലെ ചിലതിലോ മാത്രമൊതുക്കി ബാക്കി പണം ഹാന്‍സിനും പാന്‍പരാഗിനും സിഗററ്റിനും വേണ്ടി ചെലവഴിയ്ക്കുന്നത് ഞന്‍ നേരില്‍ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുമുണ്ട്. രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയാണ് മിയ്ക്കപ്പോഴും. ചിലര്‍ ഹോസ്റ്റലില്‍ നിന്നു പഠിയ്ക്കുന്നവരായിരിയ്ക്കും. മിയ്ക്കവരുടെയും പിതാക്കള്‍ വിദേശത്തായിരിയ്ക്കും. ഈ രണ്ടുകൂട്ടര്‍ക്കും നല്‍കുന്ന പണം എന്തിനു വേണ്ടിയാണു ചെലവഴിയ്ക്കപ്പെടുന്നതെന്ന് അന്വേഷിയ്ക്കുന്ന മാതാപിതാക്കള്‍ എത്രയുണ്ടായിരിയ്ക്കും? ചിലരെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ തന്റെ കുട്ടികള്‍ മോശമാവാതിരിയ്ക്കാന്‍ മോശമല്ലാത്ത വിധത്തില്‍ പണമോ മറ്റ് അത്യാവശ്യമല്ലാത്ത സൌകര്യങ്ങളോ നല്‍കുന്നവരായിരിയ്ക്കും. കുട്ടികള്‍ വഴിപിഴയ്ക്കാനുള്ള സാധ്യത ഇവിടെ വളരെക്കൂടുതലാണല്ലോ.

സന്ദര്‍ഭോചിതമായി ഞാന്‍ സാക്ഷിയായ രണ്ടു ചെറിയ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹിയ്ക്കുകയാണ്.
സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു സിഗരറ്റു വലിച്ച എട്ടാം ക്ലാസ്സുകാരനോട് രക്ഷാകര്‍ത്താവിനെക്കൂട്ടി വന്നിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നു സ്കൂള്‍മാഷ് . പിറ്റേന്ന് കുട്ടിയുടെ കൂടെ വന്ന രക്ഷകര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റെന്തോ വലിയ കാര്യമാണത്രേ അയാള്‍ പ്രതീക്ഷിച്ചത്! ഒരു സിഗററ്റു വലിച്ചത് ഇത്ര കാര്യമാക്കാനുണ്ടോ എന്നാണയാള്‍ ചോദിച്ചത്!
ക്ലാസ്സില്‍ ക്യാമറയുള്ള മൊബൈല്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളുടെ മാറിന്റെ ചിത്രമെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു വച്ച് പിറ്റേന്ന് പിതാവിനെക്കൂട്ടി വരാന്‍ പറഞ്ഞ അദ്ധ്യാപികയുടെ വീട്ടില്‍ അന്നു രാത്രിതന്നെ ആളെക്കൂട്ടിച്ചെന്നു കയ്യാങ്കളി നടത്തിയ രക്ഷാകര്‍ത്താവാണു മറ്റൊന്ന്. ഇവിടെ കുട്ടി പറഞ്ഞ എന്തോ കള്ളമായിരിയ്ക്കും ആ പിതാവു വിശ്വസിച്ചിട്ടുണ്ടാവുക. സത്യം എന്താണെന്നു മനസ്സിലാക്കാന്‍ അയാള്‍ ശ്രമിച്ചില്ല. പക്ഷേ ഈ രണ്ടു സംഭവങ്ങളും ആ കുട്ടികളുടെ ഭാവിജീവിതത്തില്‍ കോട്ടമുണ്ടാക്കുമെന്നുറപ്പ്. എല്ലാ രക്ഷകര്‍ത്താക്കളും ഇങ്ങനെയാണെന്നല്ല പറയുന്നത്. നമുക്കും ഒരു ശ്രദ്ധ നല്ലതാണ്. അങ്ങനെ ശ്രദ്ധിച്ചാല്‍ പലതും നമുക്കു കണ്ടെത്താനും കഴിയും. നമ്മുടെ ജീവിതം നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഉള്ളതുകൂടിയാണല്ലോ.

തെറ്റും ശരിയും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ വീട്ടില്‍ തുടങ്ങുന്ന ഇത്തരം പ്രോത്സാഹനങ്ങളും അതിനു ശേഷം നമ്മുടെ മാധ്യമ വിശേഷണങ്ങളും കൂടിയാകുമ്പോള്‍ നമ്മുടെ പുതിയ തലമുറയുടെ കാര്യം ഗുണകരമാകുന്ന അവസ്ഥയിലെത്തുന്നതെങ്ങനെ? സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ഇവയല്ലാതെ മറ്റെന്താണു പ്രധാന കാരണം? എന്തും കച്ചവടച്ചരക്കാക്കുന്ന മാധ്യമ ഭീകരതയ്ക്ക് അറുതിവരാതെ ഈ നാടു നന്നാവാന്‍ പോണില്ല. പത്രത്താളുകളിലും ടീവീ ചാനലുകളിലും നന്മയുടെ സന്ദേശമുണര്‍ത്തുന്ന പരിപാടികളും വാര്‍ത്തകളും നിറയാതെ ഇവിടെ സുഗന്ധത്തിനു വിദൂര സാധ്യതപോലുമില്ല. മാധ്യമങ്ങള്‍ അറിവു പകരാനുള്ളതാണ്. അതു പകര്‍ന്നുകൊടുക്കുക എന്നതാണു മാധ്യമ ധര്‍മ്മവും. ആനന്ദം അനുബന്ധം മാത്രമാണ്.

  48 comments:

  1. സമകാലിക പ്രസക്തിയുള്ള നല്ല ഒരു വിഷയം തനിമയോടെ അവതരിപ്പിച്ചതിന് ആദ്യം തന്നെ നന്ദി.
    കുട്ടികളെ ആദ്യം ശ്രദ്ധിക്കേണ്ടത് മാതാപിതാകള്‍ തന്നെയാനെന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

    ReplyDelete
  2. ശരിയാണ് കൊട്ടോടി പറഞ്ഞത്.കുട്ടികളെ വഴിതെറ്റിക്കുന്നതിൽ മാധ്യമങ്ങൾക്കും വലിയ ഒരു പങ്കുണ്ട്.

    ReplyDelete
  3. കൊള്ളാം മാഷെ...

    നന്നായിരിക്കുന്നു.......

    ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടുന്നത് വീട്ടില്‍ നിന്നാണ്, ഏറ്റവും നല്ല അധ്യാപകര്‍ അമ്മയും, അച്ഛനും.

    ഇത്തരം നന്മകള്‍ ഉള്ള മനുഷ്യന്‍ എന്നും നമ്മുടെ നാട്ടില്‍ ഉണ്ടാവും, അവര്‍ക്ക് ഇത് എഴുതാതിരിക്കാന്‍ കഴിയില്ല....അതു തന്നെയാണ് ഈ ലോകത്തിന്റെ ശക്തിയും

    ReplyDelete
  4. This post has been removed by the author.

    ReplyDelete
  5. മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അവര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും എന്നു കരുതി പ്രതികരിക്കാതിരിക്കുന്നതാണു കുഴപ്പം എന്നു തോന്നുന്നു

    ReplyDelete
  6. ഇനി ബ്ലോഗില്‍ വന്നാല്‍ ഇമ്മാതിരിയുള്ള പോസ്റ്റുകളും, ക്ഷമിക്കണം ഹെഡിംഗ് കണ്ട് ഓടി വന്ന് വായിച്ചതാ.ബ്ലോഗും ഒരു മാധ്യമം ആയതിനാലും, കാലിക പ്രസക്തമായ ഒരു സബജക്റ്റ് ആയതിനാലും 100 മാര്‍ക്ക് തരുന്നു :)

    ReplyDelete
  7. “അതങ്ങു പള്ളീപ്പറഞ്ഞാ മതി” എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിനെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിഞ്ഞ കാര്യമാണ്. നല്ല കാര്യങ്ങളൊന്നും പ്രാവര്‍ത്തികമാക്കാനുള്ളവയല്ല അവ പള്ളിയിലോ അമ്പലത്തിലോ ഒക്കെ പറഞ്ഞാല്‍ മാത്രം മതി.

    പ്രാവര്‍ത്തികമാക്കേണ്ടത്‌ എന്താണെന്നു നാം ചാനലുകളില്‍ കാണുന്നുണ്ടല്ലൊ അദ്ദന്നെ

    ReplyDelete
  8. ആഹാ...ഈ നല്ല ചിന്തക്ക് നൂറുമാര്‍ക്ക് ഞാനും തരുന്നു.(മാഷുമാര്‍ തരുമ്പോളല്ലേ അതിനൊരു വില!!!)

    ഓ.ടോ: പൊടിക്കുഞും ഉമ്മയും ഇവിടെ എത്തി.

    ReplyDelete
  9. ഏറ്റവും നല്ല അധ്യാപകര്‍ മാതാപിതാക്കളാണ്, നല്ല വിദ്യാലയം വീടും, അവിടുന്ന് തുടങ്ങണം നല്ല ശിക്ഷണം.

    കാലിക പ്രസക്തിയുള്ള ഈ ലേഖനത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  10. കൊട്ടോട്ടീ..
    ഞാന്‍ ഇയിടെയായി ടീവിയോ സിനിമയോ കാണാറില്ല. പത്തു ചാനല്‍ പതിനഞ്ചു മിനിട്ട് വച്ച് ദിവസവും കണ്ടാല്‍ ഇരുപത് ദിവസത്തിനകം ഒരു മലയാളിയുടെ മാനസിക നില തകരായില്ലെന്കില്‍ അത് അത്ഭുതമാണ്. കാരണം കൂടുതലും ഓരോ രാഷ്ട്രീയമോ മതമോ മറ്റു താല്പര്യതിലോ ചാരി നില്‍ക്കുന്ന ചാനലുകളാണ്.അവരുടെ താല്പര്യം അനുസരിച്ച് പടച്ചു വിടുന്നതോ പാര്ശ്വവല്‍കരിച്ചതോ ആയ വാര്‍ത്തകളും പരസ്യങ്ങളും പരിപാടികളും തന്നെ കണ്ടാല്‍ തല തിരിയും.ദിവസവും ഒരു പ്രധാന വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയും വൈകുന്നേരം കുറെ ബുജികളെ വിളിച്ചു വരുത്തി ആ വാര്‍ത്തയെ പോസ്റ്റ്‌ മോര്‍ട്ടം നടത്തുകയും ചെയ്യുന്ന രീതി കണ്ടാല്‍ ടീവി കണ്ടുപിടിച്ച ആശാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തല തല്ലി ചത്തേനെ..
    കുട്ടികളുടെ മനശാസ്ത്രം,പരസ്യം നമ്മില്‍ പുലര്‍ത്തുന്ന സ്വാധീനം,ടീവിയുടെ മുന്‍പില്‍ ചടഞ്ഞിരിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നം, നഗ്നത-അക്രമം-പുകവലി-മദ്യപാനം മുതലായവയുടെ തുടര്‍ച്ചയായ ദൃശ്യങ്ങള്‍..മുതലായവയൊക്കെ സമൂഹത്തില്‍ എത്രമേല്‍ പ്രശനങ്ങള്‍ ഉണ്ടാക്കുന്നുവേന്നത് പകല്‍ പോലെ വ്യക്തമാണ്.
    "ഞാന്‍ വെറുമൊരു പെട്ടിയല്ല
    നീ മിണ്ടരുത്
    ഞാന്‍ പറയും
    ഞാന്‍ പറഞ്ഞത് നീ ചെയ്യും
    നീ തിരയരുത്
    ഞാന്‍ കാണിക്കും
    ഞാന്‍ കാണിച്ചത് നീ വാങ്ങും "
    ഇത് തന്നെ ഇന്നത്തെ ടീവി.

    (കൊട്ടോട്ടീ .. ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടതില്‍ അഭിനന്ദിക്കട്ടെ . കാമ്പില്ലാത്ത കുറെ ബ്ലോഗ്‌ പോസ്ടുകള്‍ക്കിടയില്‍ ഇത്തരം സന്ദേശങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നു.ഇനിയും എഴുതുക.
    ഭാവുകങ്ങള്‍!)

    ReplyDelete
  11. കൊണ്ടോട്ടി, കൊട് കൈ! എന്‍റെ വകയും മാര്‍ക്ക് 100

    ReplyDelete
  12. നല്ല ചിന്തക്കള്‍..!!
    ഞാനും ഇനി ചിന്തിക്കും, ഈ ചിന്ത സമൂഹത്തില്‍ എല്ലാവരിലേക്കും നല്‍കപെടുമ്പോള്‍ ക്രിയത്മകമയ മാറ്റം പ്രതീക്ഷിക്കാം, അത് വളറെ പെട്ടെന്നാവട്ടെ എന്നാശിക്കാം

    ReplyDelete
  13. പ്രസക്തിയുള്ള നല്ല ലേഖനം .. ! സമൂഹത്തെ നന്നാക്കല്‍ അല്ല കച്ചവട വിജയമാണ് ലക്ഷ്യം അത്രയൊക്കയെ അതെ അവരില്‍ നിന്നും പ്രതീക്ഷിക്കാവൂ..

    ReplyDelete
  14. എനിക്കു പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു. സമൂഹത്തെ നന്നാക്കലല്ല മറിച്ചു കച്ചവടം തന്നെയാണ് പത്രങ്ങളുടെയും ചാനലുകാരുടെയും ( ഇടയില്‍ വിരലിലെണ്ണാവുന്ന ചിലത് മാത്രം ഒഴിച്ച് )നോട്ടം.അതു കൊണ്ടല്ലെ അന്ധ വിശ്വാസം പരത്തുന്ന ഏലസ്സിന്റെയും മറ്റും പരസ്യങ്ങള്‍ ടീവിയില്‍ വരുന്നത്. പത്രങ്ങളിലും കാണാം ഇതൊക്കെ.അക്രമങ്ങളെയും അപകടങ്ങളെയും അപകീര്‍ത്തിക്കഥകളെയും എപ്പിസോഡുകളാക്കി പ്രദര്‍ശിപ്പിക്കുന്നു. വേണമെങ്കില്‍ അതു വെച്ചു റിയാലിറ്റി ഷോ നടത്താനും മടിക്കില്ല ഇവര്‍.മനുഷ്യനെ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കാത്ത ഒരു ദുനിയാവ് തന്നെ!.ഞാന്‍ കൊട്ടോട്ടിയുടെ ഈ ലേഖനം കുറെ പേര്‍ക്കു ലിങ്കയക്കാന്‍ പോകുന്നു.പിന്നെ ഇനിയെങ്കിലും ആ “കല്ലുവെച്ച നുണ” യെന്ന പേരു മാറ്റിക്കൂടെ?

    ReplyDelete
  15. വളരെ പ്രസക്തമായ കാര്യങ്ങള്‍.
    സ്ഥിതി വഷളാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അനിഷേധ്യം തന്നെ. അവര്‍ കുളം കലക്കി മീന്‍ പിടിക്കുന്നു.

    എല്ലാ രംഗത്തുമുള്ള അപചയത്തിന്റെ അടിസ്ഥാന കാരണം ധനത്തോടുള്ള ദുര സമൂഹത്തില്‍ പെരുകി വരുന്നു എന്നതാണ്‌. എല്ലാറ്റിലും കച്ചവടക്കണ്ണിനാണ്‌ പ്രാമുഖ്യം. ധാര്‍മ്മികത എല്ലാ തുറകളില്‍നിന്നും കുറ്റിയറ്റുകൊണ്ടിരിക്കുന്ന ദുരവസ്ഥ. ഒരു തിരിച്ചറിവും തിരിച്ചുപോക്കും സ്വപ്നം കാണാനേ കഴിയൂ.
    പൂച്ചയ്ക്ക് ആരു മണികെട്ടും...!!

    കൊട്ടോട്ടിയുടെ ആകുലതകള്‍ പങ്കിടുന്നു

    ReplyDelete
  16. നല്ല ശ്രമം കൊട്ടോട്ടി .അഭിനന്ദനങ്ങള്‍

    ReplyDelete
  17. പത്രമാധ്യമങ്ങളും,ചാനലുകളുമൊക്കെ വിളിച്ച്
    പറയാത്ത യാഥാര്‍ത്ഥ്യം കൊട്ടോട്ടിക്കാരന്‍
    ബ്ലോഗിലൂടെ വെളിവാക്കിയതിന്‍ പ്രത്യേകനന്ദി..
    പൂച്ചയ്ക്ക് മണിയുമായി ഒരു ചാനല്‍ എന്നെങ്കിലും
    നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കാമോ..?
    മക്കളെ ആര്‍ വെടക്കാക്കാന്‍ പ്രേരണനല്‍കിയാലും
    അവരെ നന്നാക്കിയെടുക്കാനുള്ള അന്തിമബാദ്ധ്യത
    രക്ഷിതാക്കളിലര്‍പ്പിതമാണെന്ന കാര്യമോര്‍ക്കുക.

    ReplyDelete
  18. പല വാര്‍ത്തകളുംകാണുംബോള്‍ മാധ്യമങ്ങള്‍ ക്രിമിനലുകളുടെ കയ്യിലാണെന്നു പോലും തോന്നാറുണ്ട്. കള്ളക്കഥകളും അപസര്‍പ്പക കഥകളും ചേര്‍ത്തുള്ള മസാലകള്‍ വിളമ്പുന്ന ഇന്നത്തെ മാധ്യമങ്ങളെ അങ്ങനെ വിളിക്കാന്‍ തന്നെ കഴിയുമോ?

    നല്ല ലേഖനം. അഭിനന്ദനങ്ങള്‍

    ReplyDelete
  19. വളരെ പ്രസക്തമായ വിഷയമാണ്. ഇതില്‍ സൂചിപ്പിച്ച
    രണ്ട് രക്ഷാകര്‍ത്താക്കളെ പോലുള്ളവര്‍ കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ താല്‍പ്പര്യമില്ലാത്തവരാണ്.
    ഒടുവില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത
    നിലയിലെത്തുമ്പോള്‍ പരിതപിക്കുകയും ചെയ്യും.

    ReplyDelete
  20. This post has been removed by the author.

    ReplyDelete
  21. “പത്രത്താളുകളിലും ടീവീ ചാനലുകളിലും നന്മയുടെ സന്ദേശമുണര്‍ത്തുന്ന പരിപാടികളും വാര്‍ത്തകളും നിറയാതെ ഇവിടെ സുഗന്ധത്തിനു വിദൂര സാധ്യതപോലുമില്ല.”
    നല്ല കുറിപ്പ്. അഭിനന്ദനങ്ങൾ’

    ReplyDelete
  22. ഷരീഫ് കൊട്ടാരക്കര.June 7, 2010 at 11:56 PM

    ചെറിയ ഒരു പരീക്ഷണം കൂടി രക്ഷകര്‍ത്താക്കള്‍നടത്താനായി ആഹ്വാനം ചെയ്യാതിരുന്നതെന്തേ കൊട്ടോടീ.രാവിലെ ചാനല്‍ തുറക്കുന്നതു മുതല്‍ ദിനാന്ത്യത്തില്‍ അതു അടച്ചു വൈക്കുന്നതു വരെ റ്റി.വി. ഇരിക്കുന്ന മുറിയില്‍ എത്ര കൊലപാതകങ്ങള്‍,എത്ര സംഘട്ടനങ്ങള്‍, എത്ര ബലാത്സംഗങ്ങള്‍ , എത്ര മദ്യപാന കാഴ്ച്ചകള്‍ നമ്മുടെ കുരുന്നുകള്‍ കാണുന്നുണ്ടു.നേരം വെളുത്താല്‍ രാത്രിവരെ ഇതു തുടര്‍ച്ചയായി കാണുന്ന ഒരുത്തന്റെ മാനസികനിലവാരം എപ്രകാരമായിരിക്കും.

    ReplyDelete
  23. ഇതിനേക്കാള്‍ വളരെ കഠിനമായ മറ്റൊരു ഭവിഷ്യത്തു കൂടി ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നതായി അറിവായിരിക്കുന്നു,മൊബൈല്‍ ഫോണ്‍ ദുരുപയോഗം.നമ്മള്‍ കേട്ടിരുന്ന ക്യാമറയോ SMS ഓ അല്ല!.സാക്ഷാല്‍ ലൈംഗികത.അതും മൊബൈല്‍ കമ്പനികളുടെ തന്നെ മേല്‍നോട്ടത്തില്‍!കൂടുതല്‍ വിവരങ്ങള്‍ ഇവിടെവായിക്കാം.

    ReplyDelete
  24. ഇതിപ്പോ പിടിവിട്ട മട്ടാ കൊട്ടോട്ടീ....
    പോയവഴിയെ അടിക്കുവാനേ ഇനി കഴിയു.
    കമ്പോളം അത്രയ്ക്കു പിടിമുറുക്കിക്കഴിഞ്ഞു സമൂഹത്തിൽ.
    മുഹമ്മദ്കുട്ടിക്ക തന്ന ലിങ്ക് കണ്ടില്ലേ...
    ഇതൊക്കെ വഴിപിഴക്കലായി തോന്നുന്നവർക്കാണ് വഴിപിഴച്ചത് എന്നു പറയുന്നവർ കൂടിവരുന്ന കാലമാണ്. കുട്ടികൾ ഭാവിയിൽ നമ്മളെ അപരിഷ്കൃതർ എന്നു വിളിക്കാനും പോവുകയാണ്!

    ReplyDelete
  25. ആനന്ദം നിർബന്ധവും അറിവ് അനുബന്ദവും ആകുന്ന വർത്തമാനകാല പരിസ്തിതിയിൽ ഇങ്ങനെയോക്കെ സംഭവിച്ചില്ലങ്കിലേ അൽഭുതമുള്ളു. എങ്കിലും, രക്ഷകർത്താക്കളുടെ ശ്രദ്ദയും കാര്യ്മായ പരിഗണനയും ഉണ്ടങ്കിൽ ഒരു പരിധിവരെ പരിഹാരം ഉണ്ടാവാം.

    ReplyDelete
  26. good news is not at all a good news.this is the basic lesson in todays media.paranjathokke paramaartham suhruthe.110 mark tarum

    ReplyDelete
  27. ഞാനും മാര്‍ക്കിടാം (സ്കൂള്‍ മാഷാണ് ) 100

    ReplyDelete
  28. ഈയടുത്തക്കാലത്ത്
    എന്റെയൊരു സുഹൃത്ത് ഒരു വലിയ സങ്കടം പറഞ്ഞു.
    സുഹൃത്തിന്റെ ഒരു ബന്ധുവിന്റെ മകന്റെ
    പോക്ക് അത്ര ശരിയായ രീതിയിലല്ലായെന്നു വീട്ടുകാര്‍ക്ക് ബോധ്യം വന്നു അവനോടു വിശദമായി സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞവിവരങ്ങള്‍ കേട്ട് സുഹൃത്ത് ഞെട്ടിപ്പോയത്ത്രെ.
    അവനു ഫേമസ് ആയ ഗുണ്ടാത്തലവനാവനമെന്നതാണ്
    അതിയായ ആഗ്രഹമത്രേ. മാത്രമല്ല അതിനുള്ള ഒരുക്കങ്ങളും അവന്‍ തുടങ്ങിക്കഴിഞ്ഞെത്ത്ര. എന്നും രാവിലെ ബീഫ് കഴിക്കും,ഹന്സും,ശംഭുവും ഒരിക്കലും ഒഴിയാത്ത അവന്റെ പോക്കറ്റുകള്‍.
    ചേരികളില്‍ നിന്നുള്ള ഗുണ്ടാ പച്ഛാത്തലത്തില്‍ നിന്നും വരുന്ന കുട്ടികളെമാത്രം അവന്‍ സുഹൃത്തുക്കളായി തെരഞ്ഞെടുക്കുക.
    കയ്യില്‍ സ്റ്റീല്‍ വള രണ്ടു, ചരട് വേറെ, വേഷം തന്നെ ഒരു ഫ്രോഡ് ലെവല്‍.
    ഇനി കൊട്ടേഷന്‍ കിട്ടുക എന്ന കുറവ് മാത്രമേയുള്ളൂ.
    അത് താമസിയാതെ ലഭിക്കുമെന്നാണ് അവന്റെ പ്രതീക്ഷയത്ത്രെ.ഇപ്പോളവന്റെ പ്രായം എത്രയാണന്നു അറിയണമോ, വെറും പതിനൊന്നു . . . .
    ഇത് കേട്ടപ്പോള്‍ എന്റെ സുഹൃത്തിന് ഞാനൊരു മുന്നറിയിപ്പ് നല്‍കി.
    ഭാവിയില്‍ അവന്റെ വാള്‍മുനയില്‍ നിന്നും രക്ഷനേടാന്‍ ഇപ്പോഴേ കരുതിയിരിക്കുക.
    ചിലപ്പോള്‍ അവന്‍ കന്നിയങ്കം വീട്ടില്‍ നിന്നായിരിക്കും തുടങ്ങുക. ഇപ്പോഴത്തെ വാര്‍ത്തകള്‍ അതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്.
    മാധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും ഇതില്‍ പങ്കുണ്ട്.
    ഗുണ്ടകള്‍ക്ക് നമ്മുടെ മാധ്യമങ്ങള്‍ നല്‍കുന്ന വീരപരിവേഷമാണല്ലോ, ഈ ചെറിയ കുട്ടിയേയും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

    എല്ലാ രക്ഷകര്‍ത്താക്കളും, ഭരണകൂടവും, മാധ്യമങ്ങളും
    കണ്ണ് തുറക്കേണ്ട അടിയന്തിര വിഷയം അവതരിപ്പിച്ച
    കൊട്ടോട്ടിക്കാരന്, കലിയുഗ കാലഘട്ടത്തിന്റെ കൂപ്പുകൈ.

    ReplyDelete
  29. സ്വന്തം വീട്ടില്‍ നിന്നാണെല്ലാത്തിന്റെയും തുടക്കം.
    അതായത് ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ഉപ്പയുമുമ്മയും ബന്ധുക്കളും സംസാരിച്ച് കൊണ്ടിരുന്നാല്‍ അതിനനുബന്ധമായ ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്പാദനം കൂടുമെന്നും അപ്പോള്‍ ആ വിഷയത്തോട് അവനും/ള്‍ക്കും കൂടുതല്‍ ആകര്‍ഷണീയത
    തോന്നുമെന്നും ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാം ഉദാ:- നിങ്ങളുടെ മകനോട്/ളോട് കല്ല്യാണം കഴിക്കുന്നതിനെ കുറിച്ച് എപ്പോഴും സംസാരിച്ച് നോക്ക്. കൂടുതല്‍ പേരും ആയിട്ടില്ല എന്ന് ആ‍ദ്യം പറയുമെങ്കിലും പിന്നീട് സമ്മദിക്കാറാണ് പതിവ്.
    അതു പോലുള്ള കാര്യങ്ങള്‍ ഇപ്പോല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു എന്ന് മാത്രം.
    പിന്നെ ജോലിത്തിരക്കും മറ്റുമായി കുട്ടികളോട് സംസാരിക്കാന്‍ വീട്ടുകാര്‍ക്ക് ഇന്നൊഴിവില്ലല്ലൊ. ഉള്ള സമയം ആ കുന്തത്തിന്റെ മുമ്പിലല്ലെ.

    ദൃശ്യമാധ്യമങ്ങള്‍ ആവാം.
    നീ പോയി പഠിക്ക് എന്ന് പറഞ്ഞ് രക്ഷിതാക്കള്‍ അതിന്റെ മുന്നിലിരുന്നാല്‍ മാത്രം മതി ആ കുട്ടി പിന്നെ ശരിയാവുമെന്ന് തോന്നുന്നില്ല.

    അത് കൊണ്ട് മുന്നേ കൂട്ടി പേറങ്ങ് ഇങഗളണ്ടിലാക്കണ്ട.

    നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    {കൊണ്ടോട്ടി ഞാനും തിരക്കിലാ}

    ReplyDelete
  30. sorry, കൊട്ടോട്ടി :>)

    ReplyDelete
  31. മീശയില്ലാത്ത കൊട്ടോട്ടിയുടെ പുതിയ പ്രൊഫൈല്‍ ഫോട്ടൊ കാണാന്‍ നല്ല രസം(ഒരു രസവുമില്ല)

    ReplyDelete
  32. ആ കൊലപാതകം നടത്താന്‍ പ്രതികള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കാമെന്ന് അവര്‍ വിഷ്വലൈസ് ചെയ്തു കാട്ടീത്തരും. നാമതു കണ്ട് അന്തം വിട്ടിരിയ്ക്കും.
    ഞാന്‍ വിചാരിക്കാറുണ്ട് എങ്ങനെയാണു ഇവര്‍ ഇത്ര ഭംഗിയായി കൊലയും മറ്റും കാണിക്കുന്നത് എന്ന്.ഇവര്‍ സംഭവം നടക്കുമ്പോള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നോ എന്ന്.

    ReplyDelete
  33. പോസ്റ്റിലെ ഒട്ടുമിക്ക കാര്യങ്ങളോടും യോജിക്കുന്നു.നല്ല ലേഖനം.പിന്നെ കൊട്ടോട്ടിക്കാക്ക് സുഖം തന്നല്ലേ.കൊറച്ചായീക്ക്ണ് ഈ വഴ്യൊക്കെ വന്ന്ട്ട് :)

    ReplyDelete
  34. വഴിതെറ്റിക്കും മാദ്ധ്യമങ്ങള്‍ കല്ലിവല്ലി.

    ReplyDelete
  35. നേരത്തെ വായിച്ചിരുന്നു കൊട്ടോട്ടീ...
    നല്ല ലേഖനം, ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും കുറച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കില്‍, കുഞ്ഞുമക്കള്‍ എന്തു കാണുന്നു, കേള്‍ക്കുന്നു എന്നൊക്കെ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ !

    ReplyDelete
  36. കൊണ്ടോട്ടി ,, ഇനിയിപ്പോ എന്താ ചെയ്യാ

    ReplyDelete
  37. എന്തുകൊണ്ടോ ഭുരിഭാഗവും മാധ്യമങ്ങളീല്‍ കണ്ണീരും ,അസാധാരണ സംഭവങ്ങളും കണ്ണിനു കുളിര്‍മയുള്ളതും സമൂഹ വിരുദ്ധവും കാര്യമാത്ര പ്രസക്ത മല്ലാത്ത അനിഷട സംഭവങ്ങളും രാഷ്ട്രിയ പാര്‍ട്ടികളുടെ പേക്കൂത്തുകളുമാണ്‍ തിരയുന്നത്.... കച്ചവട കണ്ണുകണ്ട ചാനലുകാര്‍ പ്രേക്ഷകരെ ത്രിപ്തരാക്കാന്‍തുടര്‍ന്നും ഈവഴി തുടര്‍ന്നു കൊണ്ടിരിക്കും...
    കാലിക പ്രസക്തമാണ്‍ ഈകുറിപ്പ് . ആശംസകള്‍

    ReplyDelete
  38. പുത്തൻ മാധ്യമമാണല്ലോ ബ്ലോഗ്ഗും...
    അപ്പോൾ പുത്തൻ തലമുറയെ വഴിതെട്ടിക്കുന്നതിലുള്ള ഒരു പങ്ക് ബ്ലോഗ്ഗേഴ്സിനും ഉണ്ട് അല്ലേ...
    എന്തായാലും നല്ലൊരു ബോധവൽക്കരണ പോസ്റ്റ് തന്നെയായിട്ടുണ്ടിത് കേട്ടൊ കൊണ്ടോട്ടി.

    ReplyDelete
  39. ബ്ലോഗുകള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. മോശം ബ്ലോഗുകള്‍ ഇല്ലെന്നല്ല. അത്തരം ബ്ലോഗുകളെ അവര്‍ സ്വകാര്യമായായിരിയ്ക്കും സമീപിയ്ക്കുന്നത്. അതു ശരിയല്ലെന്ന ബോധത്തോടെ തന്നെയാണ് അവയെ സമീപിയ്ക്കുന്നതും. പക്ഷേ നമ്മുടെ പത്ര ചാനല്‍ മാധ്യമങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. അവ കുടുംബത്തോടൊപ്പം കാണുകയും വായിയ്ക്കുകയും ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഉപബോധമനസ്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകള്‍ കുടുംബാന്തരീക്ഷത്തിലാണു കൂടുതല്‍ നടക്കുന്നതെന്നാണെന്റെ പക്ഷം. സെന്‍സര്‍ചെയ്തു ടീവികാണാമെന്നു വച്ചാല്‍ ഇന്ന് എത്രപ്രോഗ്രാമുകള്‍ നമുക്കു കാണാനുണ്ടാവും? എത്രത്തോളം വായിയ്ക്കാനാവും.? വാര്‍ത്താമാധ്യമങ്ങള്‍ക്കു മാത്രമേ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാവൂ....

    ReplyDelete
  40. വളരെ പ്രസക്തമായ ഒരു വിഷയം നല്ലൊരു ആലോചനക്ക് വിധേയമാക്കിയിരിക്കുന്നു, നന്നായി.

    ReplyDelete
  41. Hi... Looking ways to market your blog? try this: http://bit.ly/instantvisitors

    ReplyDelete
  42. ചാനലുകള്‍ വല്ലാണ്ട് പെരുകി വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ അവര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി റേറ്റിങ്ങ് കൂട്ടുന്നതിനു കൊലപാതങ്ങള്‍ ,അക്രമങ്ങള്‍ അവര്‍ തന്നെ ഉണ്ടാക്കുന്നു ,അത് വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു .രാഷ്ട്രിയത്തെയും ,മതത്തെയും അതില്‍ പങ്കാളി ആക്കുന്നു .നേരിന്റെ ശ്വാസം അതോടെ നിലച്ചു പോകുന്നു

    ReplyDelete
  43. This post has been removed by the author.

    ReplyDelete
  44. നല്ലൊരനുഭവസാക്ഷ്യം....

    ReplyDelete
  45. വിഷയം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഓരോ കുട്ടിയും കുട്ടിപ്രായം കഴിയുന്നത്‌ വരെ മാതാപിതാക്കളുടെ മനസസ്സിലെ തീപ്പൊരിയായി ആധി പരത്തുന്നു. കൊട്ടോട്ടിക്കാരാ- താങ്കളെപ്പോലെ നല്ല ചിന്തകള്‍ പങ്കുവെക്കുമ്പോള്‍ ബ്ലോഗ്‌ ഒരു വൃഥാ വ്യായാമം മാത്രമല്ലാതാകുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive