Sunday

സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും


 എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.

  വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ജല വൈദ്യുതിയും ഉപയോഗിച്ച് മൂന്ന് അമേരിക്കൻ കുത്തകക്കമ്പനികൾ നിർമ്മിക്കുന്ന സോളാർ വൈദ്യുത മോഡ്യൂളുകൾ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ വിറ്റ് അതേ കുത്തകകൾ സഹസ്രകോടികൾ കൊള്ളയടിക്കുകയാണ്. അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല  എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്.

   വൻകിട വിദേശ കുത്തൾക്കുമാത്രം അനേകകോടികൾ ലാഭമുണ്ടാക്കികൊടുത്ത് അതിൽനിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ കീശയിലാക്കാൻ മാത്രം പടച്ചുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാർ പാനൽ നിർബ്ബന്ധമാക്കിയ സർക്കാർ പരിപാടി. ലോകത്തൊരിടത്തും സാധാരണക്കാരൻ ലാഭകരമായി സോളാർ വൈദ്യുതി നഗരങ്ങളിൽ ഗർഹികാവശ്യത്തിന് ഉപയോഗിക്കുന്നില്ല. ഉല്പാദന മേഖല ലാഭകരമല്ലെന്നതുതന്നെ കാരണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപയോളം വിലവരുമ്പോൾ ഗാർഹികാവശ്യത്തിനുള്ള യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ രണ്ടുലക്ഷത്തിലധികം രൂപ മുടക്കേണ്ടിയും വരുന്നു. കെ എസ് ഇ ബി യുടെ വൈദ്യുതി നാലുരൂപക്കാണ് കിട്ടുന്നതെന്ന് ഓർക്കുക.

  2012 മാർച്ച് ആദ്യവാരം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ വി ജി മേനോന്റെയും സരിതയുടേയും വിദേശ കുത്തകളുടേയും നേതൃത്വത്തിൽ സോളാർ വൈദ്യുതിയെക്കുറിച്ച് ഒരു ബഡാ സെമിനാർ നടക്കുകയുണ്ടായി.  മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ വകുപ്പുതല മേധാവികളും ഇതര ഉന്നത ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചിരുന്നു.

തുടർന്ന് മാർച്ച് 24ന് മനോരമയിൽ ആർ വി ജി മേനോന്റെ കാഴ്ചപ്പാട് ലേഖനം കേരളത്തിൽ തങ്കസൂര്യോദയമുണർത്തി വെണ്ടക്കാ നിരത്തി!  ഇടുക്കി റിസർവോയറിൽ സോളാർ പാനലുകൾ നിരത്തിവച്ചുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മഹാത്ഭുതം സൃഷ്ടിക്കാമെന്ന് ആർ വി ജി വിളമ്പി. റിസർവോയറിന് 800 മീറ്റർ താഴെ വൈദ്യുതോല്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലം സോളാർ വൈദ്യുതി ഉപയോഗിച്ച് തിരിക ഡാമിലെത്തിക്കാമെന്ന മണ്ടൻ വിശദീകരണം അപ്പടി നിരത്തി മനോരമയെന്ന പത്രം മണ്ടത്തരമെഴുന്നള്ളിക്കുന്നതിൽ ഒന്നാമതായി. ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അഞ്ചിരട്ടിയിലധികം വേണം ഈ കർമ്മം നടപ്പിലാക്കാൻ എന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത പത്രമായി മനോരമ മാറി.

   നിലവിൽ ഇടുക്കിയിലെ ആകെയുള്ള ആറു ജനറേറ്ററുകൾ ഉല്പാദിപ്പിക്കുന്ന 770 മെഗാവാട്ട് വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ പോലും രണ്ടു ജനറേറ്ററിൽ വൈദ്യുതി ഉല്പാദിപ്പിച്ച് പുറന്തള്ളുന്ന ജലം പോലും തിരികെ ഡാമിലെത്തിക്കാൻ കഴിയില്ലെന്നതാണു വാസ്തവം.  മുഴുവൻ ജലവും സംഭരണിയിലെത്തിക്കാൻ ആവശ്യമായ വൈദ്യുതി സോളാറുപയോഗിച്ച് ഉല്പാദിപ്പിക്കാമെങ്കിൽ അത് അഞ്ചിലൊന്നു വൈദ്യുതി ഉല്പാദിപ്പിക്കാൻ പാഴാക്കാതെ നേരേ വിതരണത്തിന് ഉപയോഗിച്ചുകൂടേ? മനോരമയിൽത്തന്നെ ജോലിചെയ്യുന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ ബിരുദമുള്ള ആരോടെങ്കിലും അഭിപ്രായമാരാഞ്ഞിരുന്നെങ്കിൽ ഈ അബദ്ധം അവർക്ക് ഒഴിവാക്കാമായിരുന്നു. വായനക്കാരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ആർ. വി. ജി. യുടെ ലേഖനം പ്രസിദ്ധീകരിച്ചത് അബദ്ധമായിപ്പോയെന്ന് മനോരമ ഇനിയെങ്കിലും സമ്മതിക്കണം.

     ഏപ്രിൽ 14ന് ആർ വിജിയുടെ വീട്ടിൽ സോളാർ സ്ഥാപിച്ചു എന്നാണു വിവരം. കേന്ദ്രഗവർമെന്റ് ഏജൻസികൾ വിദേശത്തുനിന്ന് രണ്ടുലക്ഷം രൂപയിലധികം മുടക്കി വാങ്ങിയ സൗരോർജ്ജപാനൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിനാണ് ലഭിച്ചത്. സരിതയാണ് അവിടെ അതു സ്ഥാപിച്ചു കൊടുത്തതെന്നാണ് പിന്നാമ്പുറ വർത്താനം. കൺട്രോൾ പാനലിന്റെ അരലക്ഷവും നാലു ബാറ്ററികൾക്കു വേണ്ടിയുള്ള അരലക്ഷവും ചേർത്ത് രണ്ടുലക്ഷമാണ് ചെലവ്. പാനലുകൾക്ക് പത്തുവർഷം വരെയും ബാറ്ററികൾക്ക് നാലുവർഷം വരെയാണ് പരമാവധി ആയുസ്സ്. പത്തുവർഷം തികച്ച് ഉപയോഗിക്കാൻ 75000 രൂപയുടെ ബാറ്ററികൂടി വേറേ വാങ്ങേണ്ടിയും വരും. അപ്പോൾ ചെലവ് പത്തുവർഷത്തേക്ക് 275000 രൂപ. പ്രതിദിനം 5 യൂണിറ്റ് വൈദ്യുതിവച്ച് 18250 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവിൽ പരമാവധി ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് യൂണിറ്റൊന്നിന് 15.06 രൂപ. കേന്ദ്രകവർമെന്റിന്റെ പാനൽ വിഹിതമായ ഒരുലക്ഷം കൂടി ചേർത്താണെങ്കിൽ ഇത് 20.54 രൂപയാകും. ഉപയോഗശൂന്യമാകുന്ന ബാറ്ററികളിലെ ലെഡ് ആസിഡും ഫോട്ടോഓൾട്ടിക് സെല്ലുകളിലെ . കാഡ്മിയം ഓക്സൈഡുകളും സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിക്കാൻ വേണ്ടിവരുന്ന ചെലവുകൂടി ഉൾപ്പെടുത്തിയാൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അൻപതു രൂപയിലധികം ചെലവുവരും. ഇതാണ് സോളാർ വിഷയത്തിൽ സരിതയുടേയും ആർ വി ജി മേനോന്റെയും ലാഭസാമ്പത്തിക ശാസ്ത്രം!

  ലോകത്തെവിടെയെങ്കിലും 10HPയുടെ സ്ക്വരൾഗേജ് ഇൻഡക്ഷൻ മോട്ടോർ സോളാർ വൈദ്യുതി ഉപയോഗിച്ച് സാമ്പത്തികമായി ലാഭത്തിൽ പ്രവർത്തിക്കുന്നതായി ആർ വി ജി മേനോനോ സോളാറിൽ സൂര്യോദയമൊരുക്കുന്ന മറ്റാർക്കെങ്കിലുമോ തെളിയിക്കാൻ സാധിക്കില്ല.

  കൂടം കുളത്ത് ആണവ നിലയത്തിനും അമേരിക്കൻ കുത്തകൾക്കും എതിരേ സമരം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾക്ക് അതേ കുത്തകകളുടെ ആണവ വൈദ്യുതിയുടെ ഉപോൽപ്പന്നമായ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിന് ഒരുളുപ്പുമില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾക്ക് സമരം തൊഴിലാണ്. അതുകൊണ്ടുതന്നെ സമരങ്ങൾക്ക് പരിഹാരമുണ്ടാവാനോ അത് ആത്മാർത്ഥതയോടെയാകാനോ അവർ ശ്രമിക്കാറുമില്ല. കുത്തകൾക്ക് കാശുണ്ടാക്കിക്കൊടുക്കുന്നതിൽ ഇക്കൂട്ടർക്കുള്ള പങ്ക് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന ആർ വി ജി യുടെയും മനോരമയുടേയും “കണ്ടെത്തൽ” കൂടി ഇതിനോട് ചേർത്ത് വായിക്കുക.

  97 comments:

  1. അപ്പോ സോളാറും അത്ര സോളാറല്ല അല്ലേ?

    ReplyDelete
  2. വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ഇരിക്കുന്ന മലയാളിക്ക് ഇനി എന്നാ വേണം ...?
    ഒരു സാധാരണക്കാരന്റെ വൈദ്യുദി ചാർജ് ഇന്നത്തെ നിരക്കിൽ രണ്ടു മാസം കൂടുമ്പോൾ അടയ്ക്കേണ്ടത്‌ 300 ക
    അതും ബി പി എല്ലിൽ കുറവുണ്ട് .പിന്നെ വാഷിംഗ് മെഷിൻ ,ടി വി ഉപയോഗിക്കുന്നവർക്ക്‌ വരുന്ന ബില്ല് കേവലം 600 ക മാത്രം .പിന്നെ എ സി ഉപയോഗിച്ചാൽ ചിലപ്പോൾ 3000 ക കവിയും .
    എന്നാലും സോളാറ്മായി തട്ടിച്ചു നോക്കുമ്പോൾ നിസ്സാരം
    3000 എന്നാൽ ഒരു വർഷത്തിൽ 18000 രൂപ ചിലവാക്കണം .എന്നാൽ ഒരു സോളാർ പാനലിന് ചെലവാക്കേണ്ടത്
    2 ലക്ഷം രൂപ .അതായത് അതായത് പത്ത് വർഷം ഉപയോഗിക്കുന്ന വൈദ്യുദിക്കു നമ്മൾ മുൻ കൂറായി ഒരു മാസത്തിൽ ചെലവാക്കുന്നു.എത്ര വിഡ്ഢിത്തമാണ് .

    പിന്നെ സബ്സിഡി കൊള്ള .അതിനു കൂട്ട് നില്ക്കാൻ ഞാൻ ആളല്ല

    ReplyDelete
  3. ഈ പോസ്റ്റു മുഴുവനും ഒരബദ്ധരാമായണമാണല്ലോ സാബൂ!

    പൊതുവേ പ്രബുദ്ധരും സാങ്കേതികവിദഗ്ദശിരോമണികളുമായ മലയാളികൾക്കു പറഞ്ഞു നടക്കാനും ഷെയർ ചെയ്യാനും ഒരു ഹൈപ്പർടെക്നിക്കൽ ഗോസ്സിപ്പുകൂടിയായി.

    ReplyDelete
  4. പോസ്റ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചാൽ വിശദീകരണം തരാമലോ വിശ്വേട്ടാ... നാനൂറ്റമ്പതു രൂപക്കു വാങ്ങുന്ന റാന്തൽ പോലെയുള്ള ചെറു വിളക്കുകളുടെ കാര്യമല്ല ഞാൻ പറയുന്നത്. വെളിച്ചത്തിനപ്പുറം മറ്റെന്തെല്ലാം ആവശ്യങ്ങളുണ്ട്? ഒരു വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള സോളാർവൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ അതിന് ആവശ്യമായ ചെലവും ഉല്പാദന കാലയളവുമാണ് കണക്കിലെടുക്കേണ്ടത്. അതുപോലെ ഏതേതു മേഖലകളിൽ എന്തൊക്കെ ആവശ്യത്തിനെന്നും ആലോചിച്ചാൽ എല്ലാം മനസ്സിലാവും. സോളാർ വൈദ്യുതിയെ എതിർക്കുകയല്ല. അത് സാധ്യമലാത്ത വിധം ഉപയോഗിക്കാമെന്ന് സമർത്ഥിക്കുന്നതാണ് തെറ്റ്. ഏതു മേഖലകയേയും നമുക്ക് ലാഭകരമാക്കാനും സുരക്ഷിതമാക്കാനും കഴിയും. നിർഭാഗ്യവശാൽ അങ്ങനെ ചിന്തിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ മനഃപൂർവ്വം ശ്രമിക്കുന്നില്ല. അതെന്തിനു വേണ്ടിയെന്ന് ഇനിയും ആവർത്തിക്കണ്ടല്ലോ....

    ReplyDelete
  5. ഇടുക്കി റിസർവോയറിലെ പവർപ്ലാന്റുകളിലെ ടർബൈനുകളെ കറക്കിയശേഷം പുറത്തേക്കൊഴുകുന്ന വെള്ളം സോളാർപാനലുകൾ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് തിരികെ ഡാമിലെത്തിക്കുന്നതിലെ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഒന്നു വിശദീകരിച്ചു തരാമോ വിശ്വപ്രഭ...? വെറുതേ കണ്ണടച്ച് ഇരുട്ടാക്കരുത്.....

    ജോയ് കൈതക്കാട്ട്
    കുഞ്ഞയനി
    കൊടുങ്ങല്ലൂർ

    ReplyDelete
  6. സാബു ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനവും ശരിയാണു എന്നാണു എന്റെ അഭിപ്രായം. ഉപഭോക്താവിനു കെ.എസ്.ഇ.ബി.യുടെ ഗ്രിഡില്‍ നിന്ന് യൂനിറ്റിനു എത്ര പണം നല്‍കിയാലും ലഭിക്കുന്ന വൈദ്യുതിയാണു ലാഭം. ഒന്നാമത്തെ കാര്യം ഒരിക്കലും ഒരു വലിയ തുക ഒരുമിച്ച് മുടക്കേണ്ടി വരുന്നില്ല. പിന്നെ ബാറ്ററിയോ സോളാര്‍ പാനലോ മാറ്റേണ്ടി വരുന്നില്ല. മെയിന്റനന്‍സിനോ റിപ്പയറിനോ ആളുകളെ അന്വേഷിച്ച് അലയേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരിക്കലും ഒരു തലവേദനയും ഇല്ല. മാസാമാസം അല്ലെങ്കില്‍ രണ്ട് മാസം കൂടുമ്പോള്‍ ബില്‍ തുക അടച്ചാല്‍ മതി. ഇപ്പോള്‍ ബില്‍ തുക ഓണ്‍‌ലൈനിലും അടക്കാം. എന്തെങ്കിലും തകരാറ് വന്നാല്‍ ഫോണ്‍ ചെയ്താല്‍ കെ.എസ്.ഇ.ബി.യില്‍ നിന്ന് ആള്‍ വന്ന് ശരിയാക്കിത്തരും. പിന്നെ എന്തിനാണു ഉപഭോക്താവ് കാശ് മുടക്കി സോളാര്‍ പാനല്‍ സ്ഥാപിച്ച് തലവേദന പാട്ടത്തിനു എടുക്കുന്നത്?

    ഇനി നമ്മളാല്‍ കഴിയുന്ന രീതിയില്‍ വൈദ്യുതക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കാനാണെങ്കില്‍ രാജ്യത്ത് കഴിയുന്നത്ര ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതലഭ്യത വര്‍ദ്ധിപ്പിച്ചാല്‍ എന്താണു കുഴപ്പം? ആണവവൈദ്യുതിയോടുള്ള എതിര്‍പ്പ് ഒരുതരം ആത്മീയവാദമാണു. ഫുക്കുഷിമയിലെ അപകടമാണു എതിര്‍പ്പിനു കാരണമെങ്കില്‍ അതിനു മുന്‍പേ ആണവവൈദ്യുതിയെ എതിര്‍ക്കുന്നുണ്ട്. ആ അപകടം എതിര്‍ക്കുന്നവര്‍ക്ക് ഒരു പിടിവള്ളിയായി എന്നേയുള്ളൂ. സോളാര്‍ ഊര്‍ജ്ജം കൊണ്ട് ഒരിക്കലും നമ്മുടെ ഊര്‍ജ്ജാവശ്യം പരിഹരിക്കാന്‍ കഴിയില്ല. എന്തിനു അങ്ങനെയൊരു വളഞ്ഞ വഴി? ഏറ്റവും ക്ലീന്‍ ആയ എനര്‍ജി ആണവോര്‍ജ്ജ്ജം തന്നെയാണു. ആണവോര്‍ജ്ജത്തോടുള്ള എതിര്‍പ്പ് കൊണ്ട് നമ്മുടെ ഊര്‍ജ്ജസ്വയം‌പര്യാപ്തി എന്ന ലക്ഷ്യത്തെ കുറെ വര്‍ഷം വൈകിപ്പിക്കാന്‍ ഉതകും എന്ന് മാത്രം. കൂടം‌കുളത്ത് ചെയ്ത പോലെ.

    ReplyDelete
  7. പീക് ലോഡ് മാനേജ് ചെയ്യുന്നതെങ്ങനെയെന്ന് കണ്ടുപിടുക്കുക.

    ReplyDelete
  8. ഇതേ പോലെ ഒരു കാല്‍ക്കുലേഷന്‍ നടത്തിയതു കൊണ്ടാണ്‍ കഴിഞ്ഞ വര്‍ഷം അനര്‍ട്ടിന്റെ "പൂരിപ്പിച്ച" ഫോം കീറിക്കളഞ്ഞത്.

    100MW പദ്ധതിക്ക അബുദാബിയില്‍ ചിലവായിരിക്കുന്നത് ഏകദേശം 35,200,000,000 (മൂവായിരത്തി അഞ്ഞൂറ്റി ഇരുപത് കോടി -600 മില്ല്യണ്‍ ഡോളര്‍) രൂപയാണ്‍. അത് കോണ്ട്രാക്റ്റ് തുകയാണ്‍. പണി തീരുമ്പോള്‍ അതില്‍ കൂടുതല്‍ ആകും.
    http://gulfnews.com/business/general/abu-dhabi-s-600m-solar-power-plant-to-be-completed-this-year-1.1001218

    ReplyDelete
  9. ഈ വിഷയത്തെപ്പറ്റി കൂടുതൽ പഠിച്ചിട്ടില്ലാത്തതുനാൽ തൽക്കാലം ഒന്നും പറയുന്നില്ല.

    ReplyDelete
  10. Rajeev Jose KSEB യുടെ പവർക്കട്ട്, ഇടക്കിടെ ഉള്ള കറന്റ് പോക്ക്, തുടങ്ങിയ വയിൽ നിന്നും രക്ഷ നേടാം. പിന്നെ, കേരളത്തിലെ ഡാമുകൾ എത്ര നിറഞ്ഞു കവിഞ്ഞാലും, വേനൽക്കാലം വരുമ്പൊൽ പവർ കട്ടിന്റെ പിടിയിൽ ആവും കേരളം സാംശയം വേണ്ട.കഴിഞ്ഞ മാസം, നമ്മുടെ ഡാമുകൽ നിരഞ്ഞു കവിഞ്ഞു ഏതു നിമിഷവും ഇടുക്കി ഡാം ന്റെ ഷട്ടറുകൽ തുറന്നു വിട്ടേക്കാം എന്ന സ്തിതിയിൽ ആയിരുന്നു. അത് പരിഗണിച്ച് KSEB ജെനറേറ്ററുകളുടെ മാക്സിമം കപ്പാസിറ്റി ഉപയൊഗപ്പെടുത്തുകയും ചെയ്തു.പക്ഷെ ആ സമയത്ത് വന്ന ഒരു വാർത്ത എല്ലാവരും ശ്രധിച്ച് എന്ന് അറിയില്ല, KSEB യുടെ എല്ലാ നിലയങ്ങളും പൂർണ്ണ തോതിൽ ഉൽപ്പാദനം നടതുന്നുണ്ടെങ്കിലും, പകൽ സമയങ്ങളിലെ ഇവിടുത്തെ ആവശ്യ്തിനുള്ള വൈദ്യുതി ലഭിക്കുന്നുണ്ട്, മിച്ചം ഉള്ളത് വിൽക്കുന്നും ഉണ്ട്.പക്ഷെ പീക് അവറിലെ വൈദ്യുതി ഉപഭോഗം നേരിടുന്നതിന് പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടിവരുന്നു.അതായത്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി എത്ര തന്നെ ആയാലും നമ്മുടെ ആവശ്യം നേരിടാൻ കഴിയാത്ത സ്തിതി വിശെഷം നില നിൽക്കുന്നു. ഇന്ന് അത് പീക് അവറിൽ മാത്രമായിരിക്കും പക്ഷെ വരും വർഷങ്ങളിൽ ഇത് പകൽ സമയങ്ങളിലും നമുക്ക് നേരിടേണ്ടി വരും എന്നതിനു സംശയം ഇല്ല. വേനൽ ആരംഭിക്കുന്നതിനു മുമ്പായി, ആന്ധ്ര തീരത്ത് കൊടുംകാറ്റു വീ സിയ സമയം,കേന്ര ഗ്രിഡിൽ നിന്നും വൈദ്യുതി കോണ്ടു വരുന്ന ലൈനുകൽ തകരാറിലായതിനാൽ പീക് അ വറിൽ വൈദ്യുതി നി യന്ത്രണം ഉണ്ടായത് നമുക്കറിയാം. എൺതായാലും നമ്മുടെ ജലവൈദ്യുത പദ് ധ തിക ളിൽ നിന്നുള്ള ഉൽപ്പാദനം നമ്മുടെ ആവശ്യത്തിനു തന്നെ തികായാതെ അയിരിക്കുന്നു. പുതിയ ഡാമുകൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പൊലും പരിസ്തിതിക്കാർ അനുവദിക്കുന്നില്ല. നിലവിലുള്ള ഇടുക്കി യുടെ കാര്യം തന്നെ ഗാദ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അനിശ്ചിതത്വത്തിലാണ്. അതു പ്രകാരം,30, 50 വർഷം പഴക്കമുള്ള ഡാമുകൽ ഡീകമ്മീഷൻ ചെയ്യാൻ ആണ് ശുപാർശ. പുതിയത് നിർമ്മാണം സ്വാഹ ആയിരിക്കും. ഇപ്പൊൽ തന്നെ ഇടുക്കി അനക്കെട്ടിന്റെ പ്രായം 40 വയസ്സു കഴിഞ്ഞു. കമ്മീഷൻ ശുപാർശ പ്രകാരം ഡീകമ്മീഷൻ ചെയാനൂള്ള സമയം കഴിഞ്ഞു. കേരളത്തിന്റെ കാര്യം മിക്കവാറും കട്ട പൊക ആവും.

    ReplyDelete
    Replies
    1. ലോകത്ത് എല്ലായിടത്തും പീക്ക് ലോഡ് ബാലന്സ് ചെയ്യുന്നത് ഇങ്ങനെ തന്നെയാണ് . ഉത്പാദിപ്പിക്കുന്ന വൈദുതി സൂക്ഷിക്കാൻ പറ്റില്ല. ഉത്പാദനത്തിന്റെ അളവ് കൂട്ടാനും കുറക്കാനുമേ കഴിയു. ഒരു നാഷണൽ ഗ്രിഡ് ഉണ്ടെങ്കിൽ ഇതു എളുപ്പം.

      Delete
  11. വൈദ്യുതി പ്രതിസന്ധിയാണ് പ്രശ്നമെങ്കിൽ അതിനുള്ള പരിഹാരം താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം. ഒപ്പം കേരളം നേരിടുന്ന മറ്റൊരു പ്രതിസന്ധിയും നീങ്ങിക്കിട്ടും.

    <<<...പുതുവൈപ്പിനിൽ എൽ എൻ ജി ടെർമിനലിനോടു ചേർന്ന് 2000 മെഗാവാട്ടെങ്കിലും ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുക. നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യം അവിടെ ലഭ്യമാണ്. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ഞാറക്കലിലും തുടർന്ന് കളമശ്ശേരി വഴി മാടക്കത്തറയിലും വൈദ്യുതിയെത്തിച്ചാൽ അവിടെനിന്ന് ഇന്ത്യയിലെവിടേക്കും എത്തിക്കാൻ ഒരു തടസ്സവുമുണ്ടാവില്ല. ഗയിലിനു വാതകവും ചെലവാകും പൈപ്പ്‌ലൈൻ കടന്നു പോകുന്ന വഴിയിലെ ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും സുരക്ഷിതമാവും. ഒപ്പം നാം നേരിടുന്ന രൂക്ഷമായ വൈദ്യുതപ്രതിസന്ധിക്കും പരിഹാരമാവും. ആര്യാടൻ ഇത്രയൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും ഗയിൽ പദ്ധതിയിലെ ഭാവിയിലെ ലാഭക്കണ്ണുകൾ തിരിച്ചറിഞ്ഞു എന്നത് അംഗീകരിക്കതെ വയ്യ...>>>

    ReplyDelete
  12. 100MW വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം തിരികെ ഡാമിലെത്തിക്കാൻ 110MW വൈദ്യുതി മാത്രം മതിയെന്നാണ് ആർ. വി. ജി. എന്നോടു പറഞ്ഞത്. ഈ കണക്കിനേക്കാളും വലുതാണോ വിശ്വേട്ടാ....

    ReplyDelete
  13. You may want to take a look at the following links:

    http://tonyseba.com/books/solar-trillions/

    http://tonyseba.com/master-courses/clean-energy-market-and-investment-opportunities/

    ReplyDelete
  14. ആർ.വി.ജി. പറഞ്ഞതു തെറ്റായിരുന്നുവെന്നാണോ സാബു ഉദ്ദേശിച്ചതു്?
    സിൻ‌ക്രോണസ് ആൾടെർനേറ്ററിന്റേയും റിവേഴ്സിബിൾ ഫ്രാൻസിസ് ടർബൈൻ/പമ്പിന്റേയും ക്ഷമതയെക്കുറിച്ച് സാബുവിനു് അറിവുണ്ടായിരിക്കുമല്ലോ അല്ലേ?

    ആർ.വി.ജി. പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ഇപ്പോൾ ലോകത്തുള്ള എറ്റവും ചെലവുകുറഞ്ഞ വൈദ്യുതസംഭരണമാർഗ്ഗവുമാണു് അതു്.

    ReplyDelete
  15. 100MW വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം തിരികെ ഡാമിലെത്തിക്കാൻ 110MW വൈദ്യുതി മാത്രം മതിയെന്ന് ആർ. വി. ജിയും ഇപ്പോൾ താങ്കൾ ആവർത്തിക്കുന്നതും തെറ്റുതന്നെയാണ് വിശ്വേട്ടാ. 760 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന എത്രലിറ്റർ വെള്ളം വേണ്ടിവരും 100MW വൈദ്യുതി ഉല്പാദിപ്പിക്കാൻ? ഈ വെള്ളം തിരികെ ഡാമിലെത്തിക്കാൻ എത്ര ഫ്രാൻസിസ് പമ്പ് വേണം?

    ReplyDelete
  16. സോളാർ വൈദ്യുതി (നേരിട്ടോ സ്റ്റോർ ചെയ്തോ) ഉപയോഗിച്ച് കേരളത്തിലെ ഏറ്റവും കൂടുതൽ മോട്ടോറുകൾ പ്രവർത്തിക്കുന്ന റൈസ്‌മിൽ മേഖലയിൽ എഇടെയെങ്കിലും ഒരിടത്ത് ലാഭകരമായി പ്രവർത്തിക്കുന്നുണ്ടോ? ഒരു ഫ്രാൻസിസ് പമ്പ് ഉപയോഗിച്ച് എത്രമീറ്റർ വരെ ഉയരെ വെള്ളമെത്തിക്കാം? ഇവ രണ്ടും ഇന്ത്യയിലെവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ എവിടെയൊക്കെയാണ്? തർക്കത്തിനല്ല അറിയാൻ വേണ്ടിമാത്രമാണ്...

    ReplyDelete
  17. വായിച്ചുമനസ്സിലാക്കാൻ ക്ഷമയും വേണ്ടത്ര ധാരണയുമുണ്ടെങ്കിൽ ഒരു ഉദാഹരണത്തിനുമാത്രമായി ഈ PDF ലിങ്കുകൾ നോക്കൂ:

    Voith Product Info
    Sulzer

    ശരിക്കും ഗൌരവത്തിലുള്ള ഒരു ടെക്നിക്കൽ ചർച്ചയ്ക്കു് ഒരുക്കമാണെങ്കിൽ ഞാൻ കൂടുതൽ വിശദീകരിക്കാം. അല്ലാതെ, വെറുതെ സരിതയുടെ പേരും മറ്റും വലിച്ചിഴച്ച് സെൻസേഷനുണ്ടാക്കി ഹിറ്റു കൂട്ടാൻ മാത്രമുള്ള സാദാ നാടൻ ട്രിക്കാണെങ്കിൽ അതിനെനിക്കു സമയമില്ല.

    ഹെഡ്, എഫിഷ്യൻസി തുടങ്ങിയവയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളും വിശദീകരണങ്ങളും മുമ്പ് പലയിടത്തായി കൊടുത്തിട്ടുണ്ട്.
    വേണമെങ്കിൽ ചിലതൊക്കെ താഴെ വീണ്ടും കോപ്പി പേസ്റ്റ് ചെയ്തിടാം. പക്ഷേ, ഫേസ്‌ബുക്കിലെ പോസ്റ്റുപോലെ, ഇവിടെയും അത്തരം കണക്കുകൂട്ടി തലവേദനിക്കാനൊന്നും ആരും മെനക്കെടില്ല എന്ന പേടിയുണ്ടു്.

    ReplyDelete
  18. ഫ്രാൻസിസ് ടർബൈൻ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ജലവൈദ്യുത ടർബൈനാണു്. അത്യന്തം ഉയർന്ന എഫിഷ്യൻസിയും (90-95) ഏതാണ്ട് അതേ എഫിഷ്യൻസിയിൽ തിരിച്ചുകറക്കി പമ്പ് ആയി ഉപയോഗിക്കുകയും ചെയ്യാമെന്നതാണു് ഈ ടർബൈന്റെ പ്രത്യേകത. ഹൈ പവർ തൈറിസ്റ്റർ സർക്യൂട്ടുകൾ ഉപയോഗിച്ച് വേണ്ടത്ര VFD കണ്ട്രോളുകൾ കൂടി ചേർത്താൽ ഈ എഫിഷ്യൻസി വീണ്ടും രണ്ടും മൂന്നും ശതമാനപോയിന്റുകൾ കൂട്ടാം.

    ഏറ്റവും ക്ഷമതയുള്ള പവർ റേറ്റിങ്ങിൽ, ഫ്രാൻസിസ് ടർബൈന്റെ/ പമ്പിന്റെ അപ്സ്റ്റ്രീം ഹെഡ് 50 മീറ്റർ മുതൽ 800-900 മീറ്റർ വരെ ആകാം.

    വെള്ളം താഴേക്കു ചാടുമ്പോൾ ഇങ്ങോട്ടുകിട്ടുന്ന അതേ ഊർജ്ജം (പ്ലസ് എഫിഷ്യൻസി സപ്ലിമെന്റ്) അങ്ങോട്ടു കൊടുത്താൽ മുകളിലേക്കു കേറില്ലെന്നു ഒരു ‘ഊഹം’ തോന്നുന്നുണ്ടല്ലേ? അതു നമ്മുടെയൊക്കെ മനോഗതിയുടെ പരിമിതികളാണു്. മോട്ടോർ പമ്പ് സെറ്റ് എന്നുപറയുമ്പോൾ നമുക്കാകെ ഓർമ്മ വരുന്നതു് നമ്മുടെ അടുക്കളക്കിണറിലെ വെള്ളമടിക്കുന്ന 370 വാട്ടിന്റെ കോയമ്പത്തൂർ പമ്പാണു്.

    കേരളത്തിലെ വൻ‌കിട ജനറേറ്ററുകൾ മിക്കവാറും കമ്മീഷൻ ചെയ്തതു് വരൾച്ചയും ജലദാരിദ്ര്യവും പവർ കട്ടും പീക് ഹവർ ക്രൈസിസും ഒന്നും പ്രശ്നമല്ലാതിരുന്ന ഒരു കാലത്താണു്. പെൽട്ടൺ, കാപ്ലാൻ, സെമി-കാപ്ലാൻ ഒക്കെയാണു് ഇവയിലുള്ളതു്. തീരെ ചെറിയ മൈക്രോ-ഹൈഡൽ പ്ലാന്റുകളിലാണു് (<1MW) പിന്നെയും ചില ഹൊറിസോണ്ടൽ ഫ്രാൻസിസ് ഉണ്ടാകാവുന്നതു്. വെർട്ടിക്കൽ ഫ്രാൻസിസ് തീരെ ഇല്ലെന്നുതോന്നുന്നു.

    ReplyDelete
  19. ശ്രീ കൊട്ടോട്ടി ഫോണ്‍ ചെയ്ത് തന്റെ ബ്ലോഗില് സൌരോര്‍ജത്തെപ്പറ്റിയുള്ള എന്റെ മനോരമ ലേഖനത്തെപ്പറ്റി എന്തോ എഴുതിയിട്ടുണ്ട് എന്നും എന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട് എന്നും പറഞ്ഞതുകൊണ്ടാണ് ഞാനിത് വായിക്കാനിടയായത്.
    അദ്ദേഹത്തിന് എന്തോ സാരമായ തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു.

    1. 2012 മാര് ച്ചില് മസ്കറ്റ് ഹോട്ടലില് വച്ച് നടന്ന സൌരോര്ജ സെമിനാറില് ഒരു ക്ഷണിതാവായി ഞാന്‍ പങ്കെടുത്തു എന്നത് സത്യമാണ്. അനെര്ട്ടാണ് അത് സംഘടിപ്പിച്ചത്. ഞാനും ശ്രീമതി സരിതയും കൂടിയാണ് അത് സംഘടിപ്പിച്ചത് എന്ന് ചുമ്മാ പറഞ്ഞാല്‍ മതിയോ? എന്തെങ്കിലും അടിസ്ഥാനം വേണ്ടേ?

    2. ആണവ നിലയങ്ങളിലെ അധിക വൈദ്യുതി കൊണ്ടാണ് സോളാര്‍ പാനലുകള്‍ ഉണ്ടാക്കുന്നത് എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? ലോകത്തൊരിടത്തും സാധാരണക്കാര്‍ സൌരോര്ജ വൈദ്യുതി ഗാര്ഹിക ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നില്ല എന്ന വിവരം എവിടന്നുകിട്ടി? ജര്മനിയില് 32,000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചു ഗ്രിഡിലേക്ക് കൊടുക്കുന്നത്. സ്പെയിനില്‍ 16000 മെഗാവാട്ട്. ചൈനയില്‍ 8000, അമേരിക്കയില് 7600, ജപ്പാനില്‍ 6700. ഇതൊക്കെ നെറ്റ് ഒന്ന് പരതിയാല്‍ തന്നെ മനസ്സിലാക്കാമല്ലോ.

    3. സൌരോര്ജ വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററിയില് ശേഖരിച്ചുവയ്ക്കുന്നത് ലാഭകരമല്ല എന്ന് എന്റെ ലേഖനത്തില്‍ത്തന്നെ പറഞ്ഞിരുന്നു. അത് ഗ്രിഡിലേക്ക് എടുക്കാനുള്ള സംവിധാനം ഉണ്ടായാലേ പറ്റൂ. അമേരിക്കയിലും ക്യാനഡയിലും യൂറോപ്പിലും ആസ്ട്രേലിയയിലും ഒക്കെ ജനങ്ങള് പുരപ്പുറത്ത് ഉത്പാദിപ്പിക്കുന്ന സൗര വൈദ്യുതി ഗ്രിഡിലേക്ക് എടുക്കാനുള്ള സംവിധാനമുണ്ട്. ഇവിടെയും താമസിയാതെ അത് വരും എന്നാണ് എന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

    4. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഗ്യാസൊന്നും ഏറെക്കാലത്തേക്ക് ഉണ്ടാവില്ല. സൌരോര്ജം പവനോര്ജം മുതലായ അക്ഷയ ഊര്ജ സ്രോതസ്സുകളെ ആശ്രയിച്ചേ മതിയാവൂ. പക്ഷേ, അങ്ങനെ വരുമ്പോള്‍ അവയുടെ തുടര്ച്ചയില്ലായ്മ പ്രശ്നമാകും. വന്‍ തോതില്‍ വൈദ്യുതി ശേഖരിച്ചുവയ്ക്കുക എളുപ്പമല്ല. ലാഭകരവുമല്ല. ആ പശ്ചാത്തലത്തിലാണ് Pumped Storage എന്ന സാധ്യതയെപ്പറ്റി ഞാന്‍ സൂചിപ്പിച്ചത്. ശ്രീ കൊട്ടോട്ടി കരുതുംപോലെ അത് മണ്ടത്തരമല്ല. എന്‍ജിനീയര്‍മാരുടെയിടയില്‍ അതൊരു പുതിയ സംഗതിയല്ല. ഞങ്ങളൊക്കെ എന്ജിനീയറിംഗ് കോളേജില്‍ പഠിച്ചിട്ടുള്ള സംഗതിയാണത്. ഈ ആവശ്യത്തിനല്ല എന്നുമാത്രം. സൗരോര്‍ജ സംഭരണത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു നിര്ദേശം എന്ന് തോന്നുന്നു. അതുകൊണ്ടാണ് പലര്‍ക്കും പുഛം. ജലാശയത്തില് ചങ്ങാടങ്ങളിട്ടു അവയില്‍ സൌരോര്ജ പാനലുകള്‍ സ്ഥാപിക്കാം എന്ന് നിര്‍ ദേശിച്ചപ്പോഴും പലരും കളിയാക്കി. എന്നാല്‍ ഇസ്രായേലിലും ഫ്രാന്‍സിലും അമേരിക്കയിലുമൊക്കെ അത് ചെയ്തു തുടങ്ങി എന്ന് നെറ്റില്‍ നിന്ന് മനസ്സിലാക്കാം. ഇപ്പോള്‍ കെ എസ് ഈ ബിയും അതെപ്പറ്റി ആലോചിക്കുന്നുണ്ട്. അതുപോലെ Pumped Storage നെപ്പറ്റിയും KSEB പഠിച്ച് തുടങ്ങിയിട്ടുണ്ട്. പൊരിങ്ങല്‍ കുത്ത്, ഷോളയാര്‍ എന്നീ റിസര്‍വോയറുകള്‍ ഉന്നത തല ജലാശയങ്ങളായും ഇടമലയാര്‍ അധോതല ജലാശയമായും ഉപയോഗിച്ചുകൊണ്ട് ഈ രീതിയിലുള്ള energy storage സാധ്യമാണെന്നും 1000 മെഗാവാട്ടിലധികം സന്ധ്യാസമയത്ത് ഉത്പാദിപ്പിക്കാമെന്നും ബോര്ഡിലെ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. നോക്കിക്കോളൂ, ഇതൊക്കെ താമസിയാതെ യാഥാര്‍ഥ്യമാകും.

    5. ഫ്രാന്‍സിസ് ടര്‍ബൈന്‍ പിന്നോട്ട് കറക്കിയാല്‍ പമ്പായി ഉപയോഗിക്കാമെന്നുള്ളതും ജെനെറേറ്ററിനെ മോട്ടറായി ഉപയോഗിക്കാമെന്നുള്ളതും ഇലക്ട്രിക്കല്‍ എന്ജിനീയര്മാര്‍ക്ക് അറിയാവുന്ന വസ്തുതയാണ്. അതുപോലെ തന്നെ പമ്പിന് 90% ത്തിലേറെ എഫിഷ്യന്‍സി കിട്ടുമെന്നതും. തര്‍ക്കിച്ചിട്ടു കാര്യമില്ല.
    വിശ്വ പ്രഭയ്ക്കു നന്ദി.
    RVG

    ReplyDelete
  20. ആർ വി ജിയെ വിളിച്ച് വെള്ളം തിരികെ ഡാമിലെത്തിക്കുന്നതിന്റെ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് നേരിട്ട് വിയോജിപ്പറിയിക്കുകയാണു ഞാൻ ചെയ്തത്. അത് അഭിപ്രായത്തോടാണ് അദ്ദേഹമെന്ന വ്യക്തിയോടല്ല എന്ന് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ബ്ലോഗ് ലിങ്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ അയച്ചുകൊടുത്തിട്ടുമില്ല. അദ്ദേഹത്തിന്റെ അഭിപ്രായമറിയാനല്ല, അദ്ദേഹം പറയുന്ന സംഗതികൾ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ എന്ന് അറിയാനുമായിരുന്നു. തമിഴ്നാട്ടിൽ എവിടെയോ ഇത് സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു. എന്നോടു പറയാൻ സ്ഥലം മറന്നപോലെ അദ്ദേഹത്തിന്റെ കമന്റിലും അത് മറന്നുപോയെന്നു തോന്നുന്നു.

    (അൽപ്പം തിരക്ക്, വിശദമായി പിന്നാലെ)

    ReplyDelete
  21. ക്ഷമിക്കണം, അത് വിട്ടുപോയി.
    തമിഴ്നാട്ടിലെ pumped storage plant കാടമ്പാറ (400 മെഗാവാട്ട്) ആണ്. നെറ്റില്‍ നോക്കിയാല്‍ ലോകത്താകെ 1000 മെഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള 49 Pumped storage പ്ലാന്റുകളുടെ ലിസ്റ്റ് കാണാം. 14 എണ്ണം പണിയിലിരിക്കുന്നതില്‍ ഇന്ത്യയിലെ ടെഹ്‌രി പദ്ധതിയുമുണ്ട്.
    കൂട്ടത്തിൽ ഒരു കാര്യം കൂടി: എന്റെ വീട്ടിലെ സോളാർ പ്ലാന്റ് സ്ഥാപിച്ചത് തിരുവനന്തപുരത്തെ മെഗാബൈറ്റ് എന്ന സ്ഥാപനമാണ്‌. അവര്ക്ക് സരിതയുടെ ടീം സോളാറുമായി ബന്ധമൊന്നുമില്ല.
    RVG

    ReplyDelete
  22. 1. ഇടുക്കി റിസർവോയറിലെ പവർപ്ലാന്റുകളിലെ ടർബൈനുകളെ കറക്കിയശേഷം പുറത്തേക്കൊഴുകുന്ന വെള്ളം സോളാർപാനലുകൾ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് തിരികെ ഡാമിലെത്തിക്കുന്നതിലെ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഒന്നു വിശദീകരിച്ചു തരാമോ..

    2. ഇടുക്കിയിൽ 760 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന എത്രലിറ്റർ വെള്ളം വേണ്ടിവരും 100MW വൈദ്യുതി ഉല്പാദിപ്പിക്കാൻ? ഈ വെള്ളം തിരികെ ഡാമിലെത്തിക്കാൻ എത്ര ഫ്രാൻസിസ് പമ്പ് വേണം?

    ഈ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. 25 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച കാടമ്പാറയിൽ Performance - Performance metrics not available എന്ന റിസൾട്ടാണു കാണുന്നത്. എന്താണു മനസ്സിലാക്കേണ്ടത്? ഒരു ഗുണവുമില്ലെന്നോ ആർക്കും അറിയില്ലെന്നോ അതോ അവർക്ക് പറയാൻ സൗകര്യമില്ലെന്നോ?

    കാടമ്പാറ പദ്ധതിയുടെ പെർഫോമൻസ് പോസിറ്റീവ് ആണെങ്കിൽ ഇന്ത്യയിലെ ഏറ്റവും പവർക്രൈസിസ് ഉള്ള സംസ്ഥാനമായ തമിഴ്‌നാട്ടിൽ കാടമ്പാറകൾ പുനഃസൃഷ്ടിക്കുമായിരുന്നല്ലോ.

    ഇടുക്കിയിലെ വെള്ളം സോളാർ വൈദ്യുതി ഉപയോഗിച്ച് മുകളിൽ എത്തി‌ക്കുന്നതി‌ലെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒന്നും മിണ്ടിക്കാണുന്നില്ല. അതാണ് അറിയേണ്ടത്. അതാണ് പ്രധാന വിഷയവും.

    ReplyDelete
  23. സാബു,
    ഉത്തരമില്ലാത്തതുകൊണ്ടല്ല ഇതിനൊക്കെ ഇതുവരെ മറുപടി പറയാത്തതു്.

    കേരളത്തിന്റെ ഏറ്റവും വലിയ ശാപം, ഇതൊക്കെ ആസൂത്രണം ചെയ്യേണ്ടവരും നടപ്പിൽ വരുത്തേണ്ടവരും ഇത്രതന്നെ അജ്ഞരോ പരിചയസമ്പത്തില്ലാത്തവരോ ആണെന്നതാണു്. വെറും ടെക്സ്റ്റുബുക്കുകൾ വായിച്ചുപഠിച്ചാൽ ഏതൊരുത്തനും ഇവിടെ PSC വഴി എഞ്ചിനീയറായി ഗവണ്മെന്റ് സർവ്വീസിൽ കയറാം. (ഇതുപറയുമ്പോൾ പലരുടേയും നെറ്റി ചുളിയും. എന്നാൽ, ഇതിനെക്കുറിച്ചു വിശദീകരിച്ചു പിന്നെയെഴുതാം.)

    ഈ ബ്ലോഗു വായിച്ച് ഹരം കൊണ്ട്‌ (അതോ ശരിക്കും സംശയം തോന്നിയിട്ടോ, ഒരാൾ എന്നെ ഫോണിൽ വിളിച്ചിരുന്നു. (എന്റെ ഫോൺ നമ്പർ അദ്ദേഹത്തിനു കിട്ടിയതെങ്ങനെ എന്നതുതന്നെ വലിയൊരു ആദിയുണ്ടാക്കുന്ന കാര്യമാണു്.) 1976ൽ തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും പാസ്സായ ഇലക്ട്രിക്കൽ എഞ്ചിനീയറാണു്, അന്താരാഷ്ട്രവിപണിയിൽ നിന്നു് വൻ‌കിട സ്പെസിഫിക്കേഷനുകളുള്ള മോട്ടോറുകളും പമ്പുകളും സോഴ്സ് ചെയ്ത് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നതാണു് ബിസിനസ്സ് എന്നൊക്കെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. എന്നിട്ടും ഒരു മണിക്കൂറോളം വേണ്ടിവന്നു അങ്ങേരെ സിൻ‌ക്രണസ് ആൾടെർനേറ്റർ എന്ന അടിസ്ഥാന ഇലക്ട്രിക് എഞ്ചിനീയറിങ്ങ് യന്ത്രത്തിന്റെ ബാലപാഠങ്ങൾ എങ്ങനെയെങ്കിലും മനസ്സിലാക്കിക്കുവാൻ. ഒന്നുകിൽ അങ്ങേർ എന്റെ കോളേജിൽ പഠിച്ചിട്ടില്ല. അല്ലെങ്കിൽ 4ത് സെമെസ്റ്ററിനുശേഷം തെരാജയുടെ മെഷീനറി പുസ്തകം പോലും കണ്ടിട്ടില്ല.
    അതിൽ വലിയ അത്ഭുതമൊന്നുമില്ല. ഇവിടെയെന്നല്ല, ഇന്ത്യയിലും ലോകത്തിന്റെത്തന്നെ പലഭാഗത്തും ബിസിനസ്സ്/പ്രൊജക്റ്റ് മാനേജ്മെന്റ് വിജയമാണു് ഒരുത്തനെ വലിയ ഐട്ടി/എഞ്ചിനീയറിങ്ങ് ബുദ്ധിരാക്ഷസനായി കൊണ്ടാടുന്നതു്. ഉദാഹരണങ്ങൾ ഇന്ത്യയിൽ തന്നെ നിരവധിയുണ്ടല്ലോ.
    ശരിക്കും പ്രായോഗികമായി പരിചയം നേടുന്നവർ ഒന്നുകിൽ സീനിയർ ടെക്ക്നിക്കൽ എക്സിക്യൂട്ടീവെന്ന നിലയിൽ, ആരും അത്ര അറിയാത്ത ഒരു മൂലയിൽ ഒതുങ്ങിപ്പോവും. അല്ലെങ്കിൽ സന്യസിക്കും.
    അതവിടെ നിൽക്കട്ടെ.
    നമുക്കു സ്വൽ‌പ്പം ടെക്ക്നിക്കലാവാം.
    പല കമന്റുകളിലായി എഴുതാൻ ശ്രമിക്കാം. ഇതിനെക്കുറിച്ച് ഒരു സ്പ്രെഡ്ഷീറ്റ് ഉണ്ടാക്കണമെന്നും അതു ബ്ലോഗാക്കി പ്രസിദ്ധീകരിക്കാമെന്നും കരുതിയിരുന്നെങ്കിലും തിരക്കുമൂലം അതു വൈകിയെന്നിരിക്കും.

    ReplyDelete
  24. 1. ആദ്യം സോളാർ പാനലുകളുടെ ആവശ്യം / അനിവാര്യത എന്താണെന്നു തുടങ്ങാം.

    ഒരു ജൈവവ്യൂഹം എന്ന നിലയിൽ ഭൂമിയിലെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി CO2 എമിഷനാണു്. അതിഭീകരമായ വിധത്തിൽ ആ പ്രശ്നത്തെക്കുറിച്ച് അജ്ഞരാണു് നമ്മുടെ നാട്ടിലെ (മറ്റു നാടുകളിലേയും) രസതന്ത്രഞ്ജരും ജീവശാസ്ത്രജ്ഞന്മാരുമടക്കമുള്ള പണ്ഢിതർ തന്നെ.

    300 കോടിയിലധികം വർഷങ്ങൾ കൊണ്ടു് ഭൂമിയിൽ സംഭരിക്കപ്പെട്ട സൌരോർജ്ജം 30-ഓ 300-ഓ കൊല്ലം കൊണ്ട് ഒരുമിച്ച് കത്തിച്ചുകളയുന്നതിനു സമമാണു് നമ്മുടെ ഫോസിൽ ഇന്ധന ഉപയോഗരീതി. ഒരർത്ഥത്തിൽ നാം തന്നെ നമ്മുടെ ഭൂമിയെ ഒരു ആറ്റം ബോംബുപോലെ മഹാസ്ഫോടനം ചെയ്യിക്കുകയാണു്. അപൂർവ്വമായ ഏതോ സൌഭാഗ്യം പോലെ ഭൂമിയ്ക്കു ലഭിച്ച ചില ഘടകങ്ങൾ ആണു് ഇന്നു മനുഷ്യൻ എന്ന ജന്തുവിനെ ഇവിടെവരെയെത്തിച്ചതു്. (1. താപനില, 2. കൃത്യവും സൂക്ഷ്മവുമായ pH മൂല്യമുള്ള രാസവ്യൂഹം 3. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് 4. ഭൂമിയുടെ അന്തർഭാഗത്ത് കുടുങ്ങിപ്പോയ അത്യന്തം ഭീമമായ താപനില, അങ്ങനെയങ്ങനെ..)
    ഇതിൽ ഏതിനെങ്കിലും ചെറിയൊരു വ്യത്യാസം വന്നാൽ ഭൂമിയിലെ ജീവൻ എന്ന പ്രതിഭാസത്തിനുതന്നെ നിലനിൽ‌പ്പില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് ഈ വ്യവസ്ഥ നാം തിരിച്ചുപോകാൻ കഴിയാത്ത വണ്ണം നശിപ്പിച്ചുകൊണ്ടിരിക്കുകയാണു്. പ്രത്യേകിച്ച് കഴിഞ്ഞ 30-40 കൊല്ലം കൊണ്ടു്.

    ഒരു ചെറിയ ഗൃഹപാഠം നൽകാം. ചെയ്തുനോക്കി ഉത്തരം ഇവിടെ എഴുതിയിടൂ: (ആർക്കും ഉത്തരമെഴുതാം)

    ഒരു ലിറ്റർ പെട്രോൾ കത്തിക്കുമ്പോൾ നാം പുതുതായി അന്തരീക്ഷത്തിലേക്കു കടത്തിവിടുന്ന CO2 എത്ര ഗ്രാം കാണും? സാധാരണ മർദ്ദത്തിൽ എത്ര ഘനമീറ്റർ സ്ഥലം വേണ്ടിവരും അത്രയും CO2വിനു് സ്ഥിതിചെയ്യാൻ?

    ReplyDelete
  25. പെട്രോൾ, ഡീസൽ, പെട്രോളിയം ഗ്യാസ്, നാച്ചുറൽ ഗ്യാസ്, കൽക്കരി, വിറകു് ഇവയൊക്കെ CO2 ഉല്പാദിപ്പിക്കുന്ന ഇന്ധനങ്ങളാണു്. ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ, കണ്ടറിയാത്തവർ ഇതു കൊണ്ടറിയും. ഇവയുടെ ഉപയോഗം പുകവലിയും മയക്കുമരുന്നും പോലെ വർജ്ജ്യമായിക്കരുതുന്ന ഒരു കാലം പത്തോ ഇരുപതോ കൊല്ലത്തിനുള്ളിൽ വന്നാൽ പോലും അതിശയിക്കേണ്ടതില്ല.

    ഇനി അഥവാ, ഇല്ലം ചുട്ടിട്ടായാലും വേണ്ടില്ല, ഉണ്ണീടെ അമൃതേത്തു മുടക്കരുതെന്നു കരുതി നാം ഇതേ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു തുടരുകയാണെങ്കിലോ, അത്ര മാത്രം ഇന്ധനങ്ങളൊന്നും ഇനി അവശേഷിക്കുന്നില്ല. ഒപ്പെക് രാജ്യങ്ങളടക്കമുള്ള മിക്ക പെട്രോൾ ഉല്പാദകരും വലിച്ചുനീട്ടിയ കണക്കുകളാണു് തങ്ങളുടെ പക്കൽ അവശേഷിക്കുന്ന പെട്രോളിയം ശേഖരങ്ങളെക്കുറിച്ച് പുറത്തുവിട്ടുകൊണ്ടിരിക്കുന്നതു്. കാരണം? അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും ഗൌരവമുള്ള ചരക്ക് എന്ന നിലയിൽ പെട്രോളിയത്തിനുള്ള അതിസങ്കീർണ്ണമായ സപ്ലൈ ഡിമാൻഡ് ഘടന തന്നെ.
    ഈ വർഷങ്ങളിൽ നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു് പീക്ക് ഓയിൽ തിയറി എന്നറിയപ്പെടുന്ന ഇന്ധനസാമ്പത്തികശാസ്ത്രം. ഡിമാന്റിനനുസരിച്ച് സപ്ലൈ ചെയ്യാനാവാത്ത അവസ്ഥ മൂലം പെട്രൊളിയം വില അമിതമായി കൂടുകയും ഒരു ഘട്ടത്തിൽ ഇന്ധനമെന്ന നിലയിൽ അതിനെ പരിഗണിക്കാൻ പറ്റാതെ വരികയും ചെയ്യും എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

    ReplyDelete
  26. ഫോസിൽ ഇന്ധനങ്ങൾ സാങ്കേതികവും പാരിസ്ഥിതികവും സാമ്പത്തികവും ആയ കാരണങ്ങളാൽ ലഭ്യമല്ലാത്ത, അല്ലെങ്കിൽ ഉപയോഗിക്കാനാവാത്ത കാലം വളരെപ്പെട്ടെന്നാണുണ്ടാവാൻ പോകുന്നതു്. എന്നാൽ ഊർജ്ജം ഇല്ലാതെ നമുക്കു ജീവിക്കാനാവില്ല. (വാസ്തവത്തിൽ ജീവൻ എന്നതുതന്നെ ഊർജ്ജത്തിന്റെ ഒരു ചതുരംഗക്കളിയാണു്. കിട്ടാവുന്നത്ര ഊർജ്ജം സംഭരിച്ചുവെച്ച് എന്നാൽ, ഏറ്റവും കുറവു് ഊർജ്ജം ചെലവാക്കി, ഏറ്റവും അധികം എന്റ്‌ട്രോപ്പി സംഭവിപ്പിക്കുക എന്നതാണു് ജീവൻ എന്ന പ്രതിഭാസത്തിന്റെ ഭൌതികശാസ്ത്രപരമായ കാഴ്ച്ചപ്പാടു്).

    നിലവിലുള്ളത്ര തുടരുക എന്നല്ല ഊർജ്ജോപഭോഗത്തിന്റെ വരുംകണക്കു്. സുഖലോലുപതയ്ക്കുവേണ്ടി നാം ആവിഷ്കരിക്കുന്നതും കയ്യാളുന്നതുമായ ഓരോ പുതിയ ഉപകരണസൌകര്യങ്ങളും ഊർജ്ജോപഭോഗത്തിനുള്ള ഒരു പുതിയ വഴി തുറക്കുകയാണു്.


    കേരളത്തിലെ ആളോഹരി വാർഷികഊർജ്ജോപഭോഗം:

    കേരളത്തിന്റെ ഇപ്പോളത്തെ annual per capita electrical energy consumption ഏകദേശം 567 യൂണിറ്റുമാത്രമാണു്.
    അമേരിക്കയിൽ 12914, യൂകെയിൽ 5692, ബ്രസീലിൽ 2206, മെക്സിക്കോയിൽ 1943, ഇന്ത്യയിൽ 818 എന്നീ ഉപഭോഗനിരക്കുകൾക്കിടയിലാണു് ഈ 567. ഇതിനർത്ഥം നാം അവരെക്കാളും എനർജി എഫിഷ്യന്റ് ആണെന്നല്ല. നാഴികയ്ക്കുനാൽ‌പ്പതുവട്ടം ട്രിപ് ചെയ്യുന്ന (അല്ലെങ്കിൽ ഫ്യൂസു കരിഞ്ഞുപോകുന്ന) ഒരു പ്രസരണ-വിതരണശൃംഖലയാണു് ഒരു കാരണം. അരിയും തുണിയും പാർപ്പിടവും അടക്കം നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപഭോഗവസ്തുക്കളുടേയും ഉല്പാദനം നടക്കുന്നതു് മറ്റേതെങ്കിലും സംസ്ഥാനത്തോ രാജ്യത്തോ ആണെന്നതു മറ്റൊരു കാരണം. നാഗരികതയുടെ അളവുകോൽ മികച്ച തെരുവുവെളിച്ചവും സേവനതടസ്സമില്ലാത്ത ഉപകരണസജ്ജീകരണങ്ങളും മറ്റുമാണെങ്കിൽ നാമിപ്പോഴും പല രാജ്യങ്ങളേയും അപേക്ഷിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ നിലവാരത്തിലാണു്.
    എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ഉപഭോഗനിരക്ക് ഏകദേശം 10% നിരക്കിൽ കുതിച്ചുയർന്നുതുടങ്ങിയിട്ടുണ്ടു്. കൂടുതൽ ആളുകൾ എയർ കണ്ടീഷണർ പോലുള്ള സൌകര്യങ്ങൾ ഉപയോഗിച്ചുതുടങ്ങിയതും ഗ്യാസിന്റെ ക്ഷാമം മൂലം ഇലക്ടിക് കുക്കിങ്ങിലേക്കു് മാറിയതും ഒക്കെ ഇതിനു കാരണമാകാം.
    ഉപഭോഗത്തിലുള്ള ഈ വളർച്ചാനിരക്കു് വരും വർഷങ്ങളിൽ ഇനിയും ഗണ്യമായി ഉയരും. ലൈറ്റിങ്ങ് എന്ന പ്രാഥമിക ആവശ്യത്തിനുപകരം കൂടുതൽ പ്രശ്നങ്ങളുള്ള മറ്റു തരം ഉപകരണങ്ങളായിരിക്കും ഈ വർദ്ധനവിൽ വലിയൊരു പങ്കിനും കാരണമാവുക.

    ReplyDelete
  27. ഇങ്ങനെ ആവശ്യമുള്ള ഊർജ്ജം നാം എവിടെനിന്നു സംഘടിപ്പിക്കും? 1976-ൽ ഇടുക്കി കമ്മീഷൻ ചെയ്തപ്പോൾ നാം ഇന്ത്യയിലെത്തന്നെ ഏറ്റവും ഉയർന്ന മിച്ചഊർജ്ജസംസ്ഥാനമായിരുന്നു. എന്നാൽ അതിനുശേഷം ക്രമത്തിൽ നാം വൈദ്യുതിയുടെ കാര്യത്തിൽ ഒരു ദരിദ്രസംസ്ഥാനമായി മാറിക്കൊണ്ടിരുന്നു. ദശാബ്ദങ്ങളായി നാം 2700-2800 മെഗാവാട്ട് എന്ന പ്രൊഡക്ഷൻ കപ്പാസിറ്റി റീഡിങ്ങിനു ചുറ്റും കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണു്. ആന്ധ്ര 7.4 %, കർണ്ണാടകം 12.6, തമിൾനാട് 8.4% എന്ന നിലയിൽ പ്രതിവർഷം ഉല്പാദനശേഷി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടേത് വെറും ഒന്നര ശതമാനമാണു്.

    കേരള വികസനപരിപ്രേക്ഷ്യം എന്ന പേരിൽ ഈയിടെ തട്ടിക്കൂട്ടിയ രേഖയിൽ അദ്ധ്യായം 15ൽ നമ്മുടെ വൈദ്യുതോപഭോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുണ്ടു്.
    19000 മെഗായൂണിറ്റ് വൈദ്യുതി ആവശ്യമുണ്ടായിരുന്നപ്പോൾ 2011-2012ൽ നമുക്കു് ആകെ ലഭ്യമായതു് 17350 ആയിരുന്നു. ഇതിൽ പകുതിയിലേറെ (9000) നമുക്കു പുറമേനിന്നു വലിയ വില കൊടുത്തു വാങ്ങേണ്ടി വന്നു.
    അയൽ‌സംസ്ഥാനങ്ങൾക്കും നമ്മുടേതുപോലുള്ള ഊർജ്ജദാരിദ്ര്യമുണ്ടു്. ഹർത്താലും ബന്ദും മറ്റും വഴി നമുക്കു കുറേ ഊർജ്ജം ലാഭിക്കാമെന്നുവെക്കാം. പക്ഷെ, തമിൾനാടും ആന്ധ്രയും കർണ്ണാടകയും മറ്റും നിശ്ശബ്ദമായ നവോത്ഥാനങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണു്. അവർക്കു് കൃഷിയും വ്യവസായവും സാമൂഹ്യക്ഷേമവും ഉറപ്പാക്കാൻ വൈദ്യുതോർജ്ജവും ഒഴിച്ചുകൂടാത്തതാണു്.
    അതുകൊണ്ട് എല്ലാ കാലത്തും അവരുടെ (അപ്പുറത്തുള്ളവരുടേയും) ഊർജ്ജം കൊണ്ടു കഞ്ഞിവെക്കാമെന്നും വെളിച്ചത്തിരുന്നു് ടീവി സീരിയൽ കാണാമെന്നും പ്രതീക്ഷിച്ചുക്കൂടാ.

    ReplyDelete
  28. ഊർജ്ജസ്രോതസ്സുകൾ:

    ജലവൈദ്യുതപദ്ധതി: ഏറ്റവും പരിപാലന/ഉല്പാദനച്ചെലവു കുറഞ്ഞതു് . കാർബൺ എമിഷൻ ഒട്ടുമില്ലാത്തതു്. അന്തരീക്ഷമലിനീകരണം ഒട്ടുമില്ലാത്തതു്. എന്നാൽ പരിസ്ഥിതിയിൽ ഗുണകരമായും ദോഷകരമായും ബാധിക്കാവുന്നതു്. നൈസർഗ്ഗികവനങ്ങൾക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം. എന്നാൽ കൃഷി, ശുദ്ധജലവിതരണം എന്നിവയ്ക്കു ഗുണകരം. പ്രായേണ അസംസ്കൃതവസ്തുവിന്റെ (high altitude rainwater) ലഭ്യത പ്രവചിക്കാനാവുന്നതു്. ഏറെക്കുറേ സുസ്ഥിരം (sustainable over long term).

    തെർമൽ പദ്ധതികൾ (കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം ഇവ ഉപയോഗിച്ച് ആവിടർബൈനുകൾ പ്രവർത്തിപ്പിക്കുന്നവ): പെട്ടെന്നു കമ്മീഷൻ ചെയ്യാം, ഉപഭോഗബിന്ദുവിനടുത്തു സ്ഥാപിക്കാം. എന്നാൽ, ഉയർന്ന ഉൽ‌പ്പാദനച്ചെലവ്, അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിലും വിലയിലും അനിശ്ചിതത്വം, വൻ‌തോതിൽ കാർബൺ എമിഷൻ, പരിസ്ഥിതിമലിനീകരണം, ജലത്തിന്റെ വൻ‌തോതിലുള്ള ഉപഭോഗം, ചരക്കുഗതാഗതം എന്ന അധിക ബാധ്യത, പീക് ലോഡ് മാനേജ്മെന്റ് പരിമിതികൾ.

    ഇതുകൂടാതെ, ആണവറിയാക്ടറുകൾ ഉപയോഗിക്കുന്ന തെർമൽ സ്റ്റേഷനുകൾ. (ഇവയെക്കുറിച്ച് വേറിട്ടു പരാമർശിക്കാം.)

    പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ:
    1. കാറ്റ്: അനുയോജ്യമായ ഇടങ്ങളിൽ ഏറ്റവും യോജിച്ച ഊർജ്ജോല്പാദനരീതി. സുസ്ഥിരം, പരിസ്ഥിതിസൌഹൃദം.
    2. സൌരോർജ്ജം: ഫോട്ടോവോൾട്ടായിക്, ഫോട്ടോതെർമിക്:
    3. ജിയോതെർമൽ: ഭൂമിയ്ക്കുള്ളിലെ ഉയർന്ന താപനില പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്ന രീതി.

    ReplyDelete
  29. ഇനി തൽക്കാലം നേരേ സോളാർ പാനൽ അധിഷ്ഠിതമായ ഊർജ്ജകൃഷിയിലേക്കു വരാം.

    ഉല്പാദനപ്രക്രിയയുടെ രീതികൾ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ, സോളാർ പാനലുകളുടെ ഊർജ്ജക്ഷമത, വില എന്നിവ കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ടു്.

    എന്നാൽ ഇതിലും ചില പ്രശ്നങ്ങളുണ്ടു്. (1) ആഗോളവ്യാപകമായി ഡിമാന്റിൽ വലിയൊരു വളർച്ച ആസന്നഭാവിയിൽ ഉണ്ടായേക്കാം. ഇതു സ്വാഭാവികമായും ലഭ്യതയേയും വിലയേയും പ്രതികൂലമായി ബാധിച്ചേക്കാം. (2) സോളാർ പാനൽ നിർമ്മിക്കാൻ തന്നെ ഉയർന്ന തോതിലുള്ള ഊർജ്ജം ആവശ്യം വരുന്നുണ്ടു്. പത്തുവർഷം മുമ്പത്തെ കണക്കനുസരിച്ച് ഒരു പാനൽ 10-15 വർഷം പ്രവർത്തിച്ചുകഴിയുമ്പോളേ അതു നിർമ്മിക്കാനാവശ്യം വന്ന ഊർജ്ജം തന്നെ (ഊർജ്ജമുടക്കുമുതൽ) തിരികേ കിട്ടൂ. എന്നാൽ, ഇപ്പോൾ ഉയർന്ന ആഗിരണക്ഷമതയും പ്രോസസ്സ് ഓപ്റ്റിമൈസേഷനും വഴി ആ കാലാവധി 4-5 ആയെങ്കിലും കുറഞ്ഞിട്ടുണ്ടു്.

    പരമ്പരാഗത രീതികളിൽനിന്നു വ്യതയ്സ്തമായി സോളാർ പാനലിൽ എല്ലാ സമയത്തും എല്ലാ സ്ഥലത്തും ഒരുപോലെ ഊർജ്ജോല്പാദനം ഉറപ്പിക്കാനാവില്ല. കൂടിയും കുറഞ്ഞും വരുന്ന സൌരോർജ്ജവൈദ്യുതിയുടെ നിരക്കിലാവില്ല നമുക്കു് അതിന്റെ ഉപയോഗം/ആവശ്യം ഉണ്ടാവുക.
    അതുകൊണ്ടാണു് സോളാർ പാനലുകൾക്കൊപ്പം ബാറ്ററി എന്ന വിലകൂടിയ മറ്റൊരു ഘടകം കൂടി വെക്കേണ്ടിവരുന്നതു്.

    പാനലിൽ നിന്നും ഉൽ‌പ്പാദിപ്പിക്കുന്ന ഊർജ്ജം ബാറ്ററിയിൽ ശേഖരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. പക്ഷേ, അപ്പോൾ മൊത്തം ചെലവ് ഇനിയും കൂടും. (ചെലവ് എങ്ങനെ കണക്കാക്കണമെന്നു് പിന്നെ പറയാം.)

    അതുകൊണ്ട് ബാറ്ററിയ്ക്കു പകരം വേറെ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കാം.
    ഗ്രിഡ് എന്നാൽ മൊത്തം വൈദ്യുതശൃംഖല എന്നർത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം KSEBയുടെ സർവീസ് ലൈൻ നമ്മുടെ വീട്ടിലേക്കു് എത്തുന്ന പോയിന്റ്. വീട്ടിൽ (മേൽക്കൂരയ്ക്കുപുറത്ത്) ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം വീട്ടിലെ തദ്സമയത്തെ ആവശ്യത്തിലും കൂടുതലുണ്ടെങ്കിൽ സർവീസ് ലൈനിലൂടെത്തന്നെ പുറത്തേക്കു് ഒഴുക്കുക. ഇങ്ങനെ തിരിച്ചുകൊടുക്കപ്പെടുന്ന ഊർജ്ജം നമ്മുടെ KWh മീറ്ററിലെ റീഡിങ്ങിൽ ആനുപാതികമായി കുറഞ്ഞുകൊണ്ടിരിക്കും. ഫലത്തിൽ നാം, KSEBയിൽ നിന്നും അത്രയും കുറച്ചേ ഊർജ്ജം എടുക്കുന്നുള്ളൂ എന്നർത്ഥം. ഇങ്ങനെ ധാരാളം ആളുകൾ തിരിച്ചുനൽകുന്നതുകൊണ്ടു് KSEBയ്ക്കു് നല്ല വെയിലുള്ള ദിവസങ്ങളിൽ അണക്കെട്ടിലെ വെള്ളം അത്രയും കുറച്ച് തുറന്നുവിട്ടാൽ മതി. (അല്ലെങ്കിൽ അത്രയും കുറച്ച് വൈദ്യുതി പുറമേനിന്നു വാങ്ങിയാൽ മതി.)

    പിന്നെന്താണു നമുക്കു് ഗ്രിഡ് സിസ്റ്റം വെയ്ക്കാൻ പ്രശ്നം?
    സാങ്കേതികമായി ഇപ്പോൾ അതൊരു വലിയ പ്രശ്നമൊന്നുമല്ല. പക്ഷേ, അത്തരം നൂലാമാലകളൊക്കെ ഉൾക്കൊള്ളാനും അവയ്ക്കൊത്തു് സ്വന്തം വൈദഗ്ദ്യവും സ്ഥാപനവും വകുപ്പും പരിഷ്കരിക്കാനും നമ്മുടെ ഉദ്യോഗസ്ഥരും വകുപ്പുതലവന്മാരും നേതാക്കളും ഒന്നുകിൽ തയ്യാറല്ല, അല്ലെങ്കിൽ പരിശീലിക്കപ്പെട്ടിട്ടില്ല.

    വീടുകളിലുള്ള സോളാർ പാനലിനു് ചില മെച്ചങ്ങളുണ്ടു്:
    1. ഒരു പൂർണ്ണസ്വാശ്രയവ്യവസ്ഥയായിരിക്കും (ബാറ്ററി അടക്കമുള്ള) അത്തരം സിസ്റ്റം. ബാറ്ററി ഇല്ലെങ്കിൽ‌പ്പോലും പകലെങ്കിലും അത്യാവശ്യം കാര്യങ്ങൾ നടത്താനുള്ള വൈദ്യുതി ഇടമുറിയാതെ ലഭിക്കുമെന്നു് ഉറപ്പാക്കാം.
    2. മേൽക്കൂരയിൽ നേരിട്ടുപതിക്കുന്ന വെയിൽ കുറയും. അത്രകണ്ട് (നേരിയതായെങ്കിലും) വീട്ടിനുള്ളിലെ ഉഷ്ണത്തിനും കുറവുണ്ടാവും.

    ഓരോ വീടിനും ഒരു ബാറ്ററി ഉപയോഗിക്കുന്നതിനുപകരം 25-50 വീടുകൾക്കു് പൊതുവായി ഒരു ബാറ്ററി സ്ഥാപിച്ച് അവയെ മൊത്തമായി ഒരു പൊതു KSEB ലൈനുമായി ബന്ധിപ്പിച്ച് ഒരു സെല്ലുലാർ മൈക്രോഗ്രിഡ് സിസ്റ്റവും KSEBയ്ക്കു് ആലോചിക്കാവുന്നതാണു്. അഞ്ചെട്ടുവർഷം മുമ്പുതന്നെ ഞാൻ ഈ ആശയം സുഹൃത്തുക്കളായ ചില ഉദ്യോഗസ്ഥന്മാരുമായി പങ്കുവെച്ചിരുന്നു. പക്ഷേ, പ്രതികരണവും സഹകരണവും നിരാശാജനകമായിരുന്നു. എങ്കിലും മാറിയ പരിതസ്ഥിതിയിൽ ഇനിയും ആലോചിക്കാവുന്നതാണു്. [ 2002-ലോ മറ്റോ RVG Sir കുവൈറ്റിൽ വന്നപ്പോഴും ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നതു് ഓർക്കുമല്ലോ.]

    ReplyDelete
  30. എന്നാൽ വീടുകളിലെ സോളാർ സിസ്റ്റത്തിന്റെ മറ്റൊരു പ്രശ്നം പീക്ക് ലോഡ് മാനേജ്മെന്റിന്റേതാണു്.
    രാവിലെ 6.00 മുതൽ വൈകീട്ട് 6.00 വരെ സാധാരണ തോത്, വൈകീട്ട് 6.00 മുതൽ രാത്രി 10.00 വരെ ഉയർന്ന തോത്, രാത്രി 10.00 മുതൽ രാവിലെ 6.00 വരെ താഴ്ന്ന തോത് എന്നാണു് KSEBയുടെ ഇപ്പോഴത്തെ പീക്ക് ഡിമാൻഡ് പാറ്റേൺ. (എന്നാൽ പുതിയ ഉപഭോഗസംസ്കാരം അനുസരിച്ച് രാത്രിയിലെ ഉപയോഗം ഭാവിയിൽ വർദ്ധിക്കാൻ സാദ്ധ്യതകളുണ്ടു്.).

    ഏറ്റവും നന്നായി സൂര്യപ്രകാശം ലഭിയ്ക്കുന്ന പകൽ‌സമയത്തല്ല ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യം വരുന്നതു്. അതിനാൽ ഉപയോക്താക്കളിൽ നല്ലൊരു ഭാഗം അവരുടെ സൌരോർജ്ജവൈദ്യുതി ഗ്രിഡ്ഡിലേക്കുകടത്തിവിട്ടാലും KSEBയുടെ പ്രധാന പ്രശ്നങ്ങളിലൊന്നായ മാക്സിമം പീക്ക് ഡിമാൻഡിനു പരിഹാരമാവുന്നില്ല.

    സർക്കാർ ചെലവിൽ സബ്ബ്സിഡി കൊടുത്ത് വീടുകളിലും ഓഫീസുകളിലും പാനൽ സ്ഥാപിക്കുന്നതിനേക്കാൾ ഭേദം ആ പാനലുകളൊക്കെ ഒരൊറ്റ സിസ്റ്റത്തിന്റെ ഭാഗമായി ഒരിടത്തുതന്നെ സ്ഥാപിക്കുക എന്നായാലോ? എന്നിട്ട് അവയിൽ ഉൽ‌പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയൊക്കെ ഒരൊറ്റ ഭീമൻ ബാറ്ററിയിൽ സൂക്ഷിക്കുകയും ചെയ്യാം.

    ഒരിക്കൽ പാനലുകൾ ഇൻസ്റ്റാൾ ചെയ്താൽ അവയ്ക്കു് ഇടയ്ക്കിടെ ആവശ്യമുള്ള പരിപാലനം (ഉപരിതലം വൃത്തിയാക്കി സൂക്ഷിക്കൽ, പ്രതലകോൺ, തണലുകൾ ഇവയെല്ലാം പുനഃക്രമീകരിക്കൽ, കണക്ഷനുകൾ കുറ്റമറ്റതെന്നുറപ്പുവരുത്തൽ, ബാറ്ററി റ്റ്യൂൺ ചെയ്യൽ...) വീട്ടുകാരൻ ശരിയായും പതിവായും നടത്തുമെന്നു് ഉറപ്പാക്കാനാവില്ല. അങ്ങനെയുണ്ടാവുന്ന ഊർജ്ജനഷ്ടം ഒരാൾക്കല്ല, സംസ്ഥാനത്തിനുമുഴുവനുമാണെന്നു നമുക്കു ധാരണയുണ്ടെങ്കിൽ, കൂടുതൽ ഭേദം സബ്സിഡി കൊടുത്ത് പലയിടത്തായി ക്ഷമത കുറഞ്ഞ ചെറിയ പ്ലാന്റുകൾക്കുപകരം കേന്ദ്രീകൃതമായി ഏതാനും വലിയ സൌരോർജ്ജപ്ലാന്റുകൾ നിർമ്മിക്കുന്നതാവും. സ്ഥാപനം, പരിപാലനം, നിരീക്ഷണം, നിയന്ത്രണം ഇവയെല്ലാം നോക്കാൻ പ്രത്യേക വൈദഗ്ദ്യവും പരിശീലനവും ലഭിച്ച ഏതാനും പേരെ (വേണമെങ്കിൽ തന്നെ) നിയമിച്ചാൽ മതി.
    അടുത്ത പ്രശ്നം ബാറ്ററിയുടേതാണു്. അത്രയും വലിയ ഒരു ബാറ്ററി ( ആറുലക്ഷം വീടുകളിലെ സൌരപാനലുകൾക്കു വേണ്ടതിനു സമമായ ഒരു ബാറ്ററിയ്ക്കു് എന്തുചെലവുവരും! അത് എവിടെ സ്ഥാപിക്കും!).

    ബാറ്ററിക്കു് അതു മാത്രമല്ല പ്രശ്നം, അവയുടെ ആയുസ്സ് അതെങ്ങനെ ഉപയോഗിക്കുന്നു, എത്ര മാത്രം ഡിസ്ചാർജ്ജ് , അതും എന്തു നിരക്കിൽ, ചെയ്യപ്പെടുന്നു, എത്ര സമയം കൊണ്ട് ചാർജ്ജ് ആക്കപ്പെടുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും.
    നമുക്കൊന്നും അധികം കേട്ടുപരിചയം ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഊർജ്ജസംഭരണമാർഗ്ഗം പക്ഷേ കെമിക്കൽ ബാറ്ററിയല്ല, വാട്ടർ ബാറ്ററി അല്ലെങ്കിൽ സ്ഥാനികോർജ്ജബാറ്ററിയാണു്.
    അതുകൊണ്ട് ഈ ഭീമൻ സൌരോർജ്ജപ്ലാന്റ് നമുക്കൊരു അണക്കെട്ടിലേക്കു കൊണ്ടുപോവാം.

    ReplyDelete

  31. ഇവിടെ പറയുന്ന കണക്കുകളിലോന്നും വലിയ പിടിയില്ല. എന്നാലും ചെറിയ ഒരു സംശയം . ഇടുക്കി ഡാമിൽ നിന്നും ഏതാണ്ട് 43 കിലോ മീറ്റർ അകന്നു മാറി ഭൂഗർഭ പവർ സ്റ്റേ ഷനിൽ ആണ് വൈദ്യുതി ഉദ്പാദിപ്പിചു വെള്ളം വിടുന്നത്. ഈ വെള്ളം തിരികെ ഡാമിൽ എത്തിക്കുക എന്നതു തീര്ത്തും ശ്രമകരമായിരിക്കും . എത്രയൊക്കെ സോളാർ വെച്ചാലും ചെലവ് അതി ഭീമവുമായിരിക്കും.

    വിഷയം എഴുതി ചര്ച്ചകള്ക്ക് തുടക്കമിട്ട സാബുവിനു അഭിനന്ദനങ്ങൾ

    ReplyDelete
  32. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരമല്ല വേണ്ടത്.

    ഇടുക്കിയിലെ വെള്ളം സോളാർ വൈദ്യുതി ഉപയോഗിച്ച് മുകളിൽ എത്തി‌ക്കുന്നതി‌ലെ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഒന്നും മിണ്ടിക്കാണുന്നില്ല. അതാണ് അറിയേണ്ടത്. വെള്ളം തിരികെ ഡാമിലെത്തിക്കുന്ന കാര്യമാണ് ആർ വി ജി മനോരമയിൽ 24/3/2012 ൽ എഴുതിയിരുന്നത്. അതിന്റെ സാമ്പത്തിക ശാസ്ത്രമാണ് അറിയേണ്ടത്.

    ReplyDelete
  33. സാബു സ്വല്പം കൂടി ക്ഷമിക്കണം. ഒട്ടും വിവരമില്ലാതെയോ അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചോ ഗോസിപ്പു പരുവത്തിൽ ശാസ്ത്രസാമൂഹ്യലേഖനങ്ങൾക്കു വിശദീകരണം എഴുതുമ്പോൾ ആദ്യം അരി എന്നാലെന്തെന്നും അതിനു പയറുമായുള്ള ബന്ധവും എഴുതേണ്ടതുണ്ടു്.

    ഈ പോസ്റ്റിന്റെ നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ഒന്നുരണ്ടു സുഹൃത്തുക്കളോട് സംശയം ചോദിക്കുകയുണ്ടായി. അവരുടെ അഭിപ്രായത്തിൽ ഇത് ഒന്നാംതരം മാനനഷ്ടക്കേസിനു വകയുള്ള ഒന്നാണത്രേ. പലരും പല ശാസ്ത്രവിഡ്ഡിത്തങ്ങളും പലേടത്തും എഴുതിക്കാണാറുണ്ടെങ്കിലും അതിൽ ഇത്തിരി എരിപൊരി മസാല ചേർത്ത് ആടിനെ പട്ടിയാക്കുന്നതു് പുതിയ കേരളാ ടെക്നോളജിയാണു്. കയ്യടിക്കാനും ലൈക്കാനും ഷെയർ ചെയ്യാനും ഇഷ്ടംപോലെ ആളുകളെ കിട്ടും എന്നതാവണം ഈ പുതിയ ട്രെൻഡിനു കാരണം.

    അതുകൊണ്ട്, ശരിക്കും അറിഞ്ഞു ചർച്ച ചെയ്യാനാണെങ്കിൽ, അവ പങ്കുവെക്കാനാണെങ്കിൽ, കുറച്ചുകൂടി കാത്തിരിക്കൂ. മറ്റുതിരക്കുകൾക്കിടയിൽ ഇത്ര വേഗത്തിലൊക്കെയേ എഴുതാൻ പറ്റൂ.
    അതല്ലെങ്കിൽ, ഉറങ്ങാതെ ഇങ്ങനെ ഉറക്കം നടിച്ചുകൊണ്ടേയിരുന്നോളൂ.

    ReplyDelete
  34. ഇടുക്കിയിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് വെള്ളം തിരികെയെത്തിക്കാം എന്ന ആർ വി ജിയുടെ അഭിപ്രായത്തിന്, അതു ലാഭകരമല്ലാത്തതിനാൽ പ്രായോഗികമാക്കാൻ കഴിയില്ലെന്നാണ് മറുവാദമായി ഞാൻ പറയുന്നത്. ഞാൻ കാത്തിരിക്കാം, വിശ്വേട്ടൻ സമയം പോലെ വിശദീകരിക്കുമെന്നുതന്നെ കരുതുന്നു. (ഒന്നാംതരം മാനനഷ്ടക്കേസ് ഈ പോസ്റ്റിന്റെപേരിൽ ഉണ്ടാവുമെങ്കിൽ ഉണ്ടാവട്ടെ, തൽക്കാലം അതേക്കുറിച്ച് പ്രതികരിക്കുന്നില്ല, അതു വരുമ്പോൾ നോക്കാം).

    ReplyDelete
  35. സാബു ഒരു മറുനാടന്‍ മലയാളി സ്റ്റെയിലില്‍ (http://www.marunadanmalayalee.com/Solar-72964.html) ഒന്നു പരീക്ഷണം നടത്തിയതാണെങ്കിലും ViswaPrabha | വിശ്വപ്രഭ നടത്തിയ പ്രതികരണങ്ങളിലൂടെ ഈ പോസ്റ്റ് ഈ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കി.

    ReplyDelete
  36. പകല്‍ സമയങ്ങളില്‍ സോളാറില്‍ നിന്നു ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ബാറ്ററിയില്‍ സൂക്ഷിക്കുന്നതിനു പകരം ആ വൈദ്യുതി ഉപയോഗിച്ച് ഡാമിലെ വെള്ളം തിരികെയെത്തിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായി വരുന്ന സമയത്ത് വെള്ളം ഉപയോഗിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാം എന്ന ആശയം പ്രായോഗികമല്ലേ ?

    ReplyDelete
  37. ഇടുക്കി റിസർവ്വോയറിലെ സ്ലൂയ്സ് ഗേറ്റിൽനിന്നും ടർബൈനിലേക്കുള്ള ദൂരം എത്രയെന്നു്?
    43 കിലോമീറ്ററോ!?

    ReplyDelete
  38. A propeller pump is a high flow, low lift impeller type device featuring a linear flow path. The propeller pump may be installed in a vertical, horizontal, or angled orientation and typically has its motor situated above the water level with the impeller below water. These pumps function by drawing water up an outer casing and out of a discharge outlet via a propeller bladed impeller head. Propeller pumps are used in water treatment installations, chemical plants, or in agricultural applications where high head values are not required. When compared to other common pump designs, they feature several advantages such as large flow capacities, the ability to pump suspended sand, and prime-free operation.


    Propeller pumps are of conventional rotary impeller design and are used in applications with large flow volume and moderate head requirements. In these cases, head refers to the total height to which the pump is capable of moving the water. These may be orientated vertically, horizontally, or be angled depending on the specific application. Vertical and angled propeller pumps typically feature a drive motor situated above the water at the top of a tubular casing. The pump drive shaft is routed down to the impeller head at the bottom of the casing through support bearings in a sealed inner tube.
    Please Note viswa prabha The Francis turbine is a propeller in a pump.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഗാർഹിക സോളാർ ഉത്പാദന ചിലവിനെ കുറിച്ചുള്ള എന്റെ ഒരു കാൽകു ലെഷൻ താഴെ ചേര്ക്കുന്നു.
    Expected average output of solar panel per day = 3000Wh (DC)
    Expected AC output per day = 3 * 0.8 (inverter efficiency) * 0.8 (battery efficiency) = 1.92 unit(KWh)
    Electricity production /year =1.92KWh* 365 =700.8 KWh
    Price of solar panel 1KVA=1,40,000 IRS
    expected Average life time of panel= 10 years
    Average cost of solar panel per year =14,000 IRS (1,40,000 /10)
    Battery Required =100Ah,12V * 6 (considering peek days when panel produce 6 KWh DC output)
    Cost for battery (Exide including sales tax) =11000*6 =66,000
    Life cycle of battery = 700max ,
    (consider 80% Deep discharge @ 4 hour every day, inability to fully charge battery in cloudy days, for several days etc)
    Cost of battery /year = 33000 IRs
    Cost of electricity for 1Kwh =33000 (battery cost)+14000(panel)/700.8 (unit production /year)= 67 IRS
    === 67IRS

    ReplyDelete
  41. കേരളത്തില്‍ *സാദാരണക്കാരില്‍സാദാരണക്കാരായവര്‍ സോളാറിനു പിന്നാലെ പരക്കം പാഞ്ഞു തുടങ്ങരുത്. കാശുള്ളവര്‍ എത്രയെടുത്താലും സൂര്യന്‍ അവിടെയുണ്ടെങ്കില്‍ രണ്ടുകൊല്ലം കഴിഞ്ഞും ആര്‍ക്കും ഇതെടുക്കാം. അല്ലെങ്കില്‍ ഒരു ആട് തേക്ക് മാഞ്ചിയം കാലത്തില്‍ വീണ്ടും പാവപ്പെട്ടവന്‍ പെട്ടുപോകും.

    ReplyDelete
  42. ഇന്ത്യവിഷൻ ചാനലിൽ സോളാറിനെ ന്യായീകരിച്ചു സംസാരിച്ച KSEB എഞ്ചിനീയർ പോലും പറഞ്ഞത് ഗാര്ഹിക സോളാർ വൈദ്യുതിക്ക് യൂണിറ്റിനു നാൽപതു (40)രൂപയെങ്കിലും ചിലവു വരുമെന്നാണ് , സത്യത്തിൽ അതിലും എത്രയോ അധികമായിരിക്കും ചെലവ് . കൊട്ടിഘോഷിച്ച പാലക്കാട്ടെ കൊറിയൻ - സോളാർ കമ്പനിപോലും പൂട്ടി സ്ഥലം വിട്ടു . കാരണം പ്രായോഗിക പഠനത്തിനു ശേഷം അവര്ക്ക് ബോധ്യമായി ഇന്ത്യയിൽ ഏറ്റവും മഴ പെയ്യുന്ന (തമിഴ് നാട്ടിലെ മൂന്നിരട്ടി) സൌരോര്ജ്ജം ഏറ്റവും കുറവ് ലഭിക്കുന്ന കേരളത്തിൽ , ബാറ്ററി ഉപയോഗിക്കാതെ നേരിട്ട് ഗ്രിട്ഡിൽ കൊടുത്താൽ പോലും സംരംഭം ലാഭകരമാവില്ലന്ന്.

    ReplyDelete
  43. ചർച്ച ഇത്രയും എത്തിയത് കാണാൻ സന്തോഷമുണ്ട്. എന്തുകൊണ്ട് സോളാർ എന്ന് വിശ്വേട്ടൻ പറഞ്ഞു വച്ചിരിക്കുന്നു.

    ReplyDelete
  44. സോളാര്‍ ലാഭകരമല്ല എന്നത് എന്തടിസ്ഥാനത്തിലാണ് 'ലാഭം' എന്ന വാക്കിനെ വ്യവഛേദിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

    ഒരാള്‍ക്കെങ്കുിലും സര്‍ക്കാര്‍ ജോലിയുള്ള ഒരു ചെറുകുടുംബം കാര്യമായ ബാധ്യതയൊന്നുമില്ലെങ്കില്‍ ഇന്ന് വീടുവെയ്ക്കാനായി ചെലവാക്കുന്ന തുക ഉദ്ദേശം 10-20 ലക്ഷം ആണ്. പോരെങ്കില്‍ ലോണെടുത്തും മറ്റും അത് മെച്ച(?)പ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത ഒറ്റ നിലയാണെങ്കില്‍ മീതെ ഒന്നുകൂടി പണിയും, അതിന്റെ മീതെ അലുമിനിയം ഷീറ്റും!. താല്പര്യവും സാധ്യതകളും ആവതും നോക്കാതെ പിള്ളേരെ താങ്ങാത്ത കാശുകൊടുത്ത് കൂതറ സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ നോക്കും. വിവാഹച്ചെലവിന്റെ കാര്യം പറയാതിരിക്കുന്നതാവും നല്ലത്. ഇതിലൊക്കെ എവിടെയാണ് ഈ 'ലാഭം' എന്ന സംഗതി കിടക്കുന്നത്?. കുറഞ്ഞപക്ഷം ആ അലുമിനിയം ഷീറ്റെങ്കിലും ഒഴിവാക്കിയാല്‍ ഒരു സോളാര്‍ പാനല്‍ സ്ഥാപിക്കാവുന്നതേയുള്ളൂ .

    ReplyDelete
  45. ഇടുക്കിയിലെ Power Tunnel- നീളം 6652 feet (2027.53 m) മാത്രമാണെന്ന് expert-eyes.org-ൽ കാണുന്നു.. ViswaPrabha | വിശ്വപ്രഭ-യുടെ വസ്തുനിഷ്ടമായ പ്രതികരണങ്ങളിലൂടെ ഈ പോസ്റ്റ് ഉപകാരപ്രദമായി.. കൂടുതല്‍ വിവരങ്ങൾക്കായി Track..

    ReplyDelete
  46. ഡാം (അണക്കെട്ട്) അല്ല റിസർവോയർ (സംഭരണി).

    ഇടുക്കി റിസർവോയർ എന്ന മഹാസംഭവത്തിലെ വെള്ളം മുഴുവൻ കീഴോട്ട് ഒലിച്ചുപോവാതെ, മലനിരകൾക്കു് ഉയരക്കുറവുള്ള വിടവുകളിൽ മൂന്നുഭാഗത്തുമായി തടഞ്ഞുനിർത്തുന്ന അണക്കെട്ടുകളാണു് ചെറുതോണി, കുളമാവ്, ഇടുക്കി എന്നിവ. കൂട്ടത്തിൽ പേരും പെരുമയും ഇടുക്കിക്കാണു് കാരണം ഏറ്റവും ബലവത്തായി പണിയേണ്ടിവന്നതു് (നീരൊഴുക്കുള്ളതു്) അവിടെയാണു്. അതാണെങ്കിൽ ഏഷ്യയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആർച്ച് ഡാമുമാണു്.

    ഇടുക്കി ഡാം റിസർവ്വോയറിന്റെ വടക്കുഭാഗത്താണെങ്കിൽ കുളമാവ് ഏതാണ്ട് തെക്കുഭാഗത്താണു്. റിസർവോയർ എന്ന ഈ തടാകത്തിന്റെ തെക്കുവടക്കുള്ള ഏകദേശനീളം 40 കി.മീ.യ്ക്കടുത്തുവരും. കുളമാവു് അണക്കെട്ടിനു ഏകദേശം താഴെയാണു് ഏറ്റവും കൂടുതൽ ഹെഡ് ലഭിക്കുക. 760 മീറ്റർ. ലോകത്തിലെ തനെ ഉയർന്ന ഹെഡ് അളവുകളിൽ ഒന്നാണിതു്.

    ഇടുക്കി ഡാമിന്റെ ഉയരമല്ല, ഹെഡ് ഉയരം എന്നതു് ശ്രദ്ധിക്കുമല്ലോ.

    മൂലമറ്റത്തെ പവർപ്ലാന്റിലിരിക്കുന്ന ടർബൈനിലേക്കു് തടാകത്തിൽനിന്നും വെള്ളം ചാടിയിറങ്ങുന്നതു് പലരും കരുതുന്നതുപോലെ, അണക്കെട്ട് കേറിമറിഞ്ഞിട്ടല്ല. ഗ്ലോറിഗേറ്റ് എന്നു വിളിക്കുന്ന ഒരു തരം സ്ലൂയ്സ് ഗേറ്റ് ഇൻ‌ടേക്ക് (“കവിഞ്ഞൊഴുക്കി“?) (റിസർവോയറിന്റെ അടിയിലോ ഒരു വശത്തോ ഉണ്ടാക്കിയ ദ്വാരം) വഴിയാണു്. ഈ ദ്വാരം കുളമാവ് ഡാമിനുതൊട്ടടുത്താണു്. അതിൽനിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം മിക്കവാറും കുത്തനെയും ചെരിഞ്ഞും ഒക്കെ പവർ ഹൌസിലേക്കു പോകുന്ന ജലനിർഗ്ഗമനനാളിയാണു് പെൻസ്റ്റോക്കെന്ന പേരിൽ അറിയപ്പെടുന്ന വൻ‌കുഴൽ. ഈ രണ്ടുകിലോമീറ്ററിൽ വെർട്ടിക്കൽ ഹെഡ് (760 മീറ്റർ പൈതഗോറിയൻ രീതിയിൽ വെറും ഊഹക്കണക്കിനു് ഒഴിവാക്കിയാൽ തന്നെ ഏകദേശം 1850 മീറ്റർ ആണു് തിരശ്ചീന അകലം എന്നു പറയാം.)

    ഇടുക്കിയിലെ പെൻസ്റ്റോക്കിന്റെ ഹെഡ് ലോസ് (between Glorigate level and the turbine level) & ഗ്രോസ്സ് ടർബൈൻ എഫിഷ്യൻസി എത്രയെന്ന് ഇപ്പോൾ എനിക്കു് അറിയില്ല. സാധാരണ 2% ആണു് ഹെഡ് ലോസ്സ് കണക്കാക്കുക. മെയിന്റനൻസ് ഇല്ലാത്തതുകൊണ്ടു മാത്രം അതു കൂടുതലായെന്നും വരാം.
    ശരിയായ ഡൈനാമോ/ടർബൈൻ ഉപയോഗിച്ചാൽ ടർബൈനിന്റെ എഫിഷ്യൻസിയ്ക്കു തൊട്ടുതാഴെ (2% to 7% points) ആയിരിക്കും പമ്പ് എഫിഷ്യൻസി. അതിനാൽ ഒരു ടർബൈൻ തന്നെ പമ്പ് ആയി ഉപയോഗിക്കുകയും വെള്ളം അത്രയും ഉയരത്തിലേക്ക് കോരിയെടുക്കുകയും ചെയ്യാം.

    എന്നാൽ, ഇടുക്കിയിൽ ഇത്തരമൊരു(Pumped storage) പദ്ധതിയെക്കുറിച്ച് ആലോചിച്ചാൽ അഭിമുഖീകരിക്കേണ്ട ഒരു വലിയ എഞ്ചിനീയറിങ്ങ് പ്രശ്നം ഇതൊന്നുമാവില്ല. ടെയിൽ പൂൾ റിസർവോയർ (ടർബൈനിൽനിന്നും ഒഴുകിപുറത്തേക്കുവരുന്ന വെള്ളം സംഭരിക്കാൻ വേണ്ടി ഒരുക്കുന്ന ചെറുതടാകം) എവിടെ ഉണ്ടാക്കും, എത്ര മാത്രം വെള്ളം അതിൽ സംഭരിച്ചുവെക്കേണ്ടി വരും എന്നതാണു്. ഇതറിയാൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന സോളാർ സെല്ലുകൾ എത്ര, അവയിലെ ഊർജ്ജത്തിന്റെ എത്ര ഭാഗം അപ്പോൾ തന്നെ സപ്ലൈ ചെയ്യണം, എത്ര ഭാഗം പീക് ലോഡ് മാനേജ്മെന്റിനുവേണ്ടി മാറ്റിവെക്കണം എന്നു ഹൈസ്കൂൾ സയൻസിലെ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് കണക്കുകൂട്ടി നോക്കണം. ഇതിനു വേണ്ട കൃത്യമായ (ഇടുക്കിയിലെ) ഇൻപുട്ട് ഡാറ്റ ഞാൻ സ്രോതസ്സുകളിൽനിന്നു് അന്വേഷിച്ചുകൊണ്ടിക്കുകയാണു്. ഉടനെ ലഭ്യമാകുമെന്നു് പ്രതീക്ഷിക്കുന്നു.

    ഒരു കാര്യം കൂടി: സ്ഥാപിക്കാനുപയോഗിക്കുന്ന പമ്പ് /ടർബൈൻ സെറ്റ് മൂലമറ്റത്തെ ടെയിൽഗേറ്റിൽ തന്നെ ആവണമെന്നു് ഒരു നിർബന്ധവുമില്ല. അഥവാ ഒരേ ടർബൈൻ/പമ്പ് സിസ്റ്റം ആയിരുന്നാൽ ഇൻ‌വെസ്റ്റ്മെന്റ് തുക ലാഭിക്കാം എന്നു മാത്രം. അതല്ലെങ്കിൽ, പുതിയൊരു ആധുനിക ടർബൈൻ/പമ്പ് സെറ്റ് ഉപയോഗിച്ച് തികച്ചും വേറിട്ട് ഒരു മിനി-ജലസംഭരണി തന്നെ പ്രധാന റിസർവ്വോയറിനു കീഴിൽ യുക്തമായ മറ്റൊരു സ്ഥാനത്തു് ആലോചിക്കാവുന്നതാണു്. അതിനു് മുകളിൽ പറഞ്ഞ ഹെഡ് തന്നെ വേണമെന്നുപോലും നിർബന്ധമില്ല.

    ReplyDelete
  47. ശ്രീ. സാബു വാദിക്കുന്നത് എല്ലാ ജെനരേറ്ററുകളും വൈദ്യുതി ഉൽപ്പാദനത്തിനുപയോഗിച്ച വെള്ളം മുഴുവൻ സംഭരണിയിൽ തിരികെയെത്തിക്കുന്നതിൻറെ പ്രായോഗികതയെക്കുറിച്ചാണ്.. മുഴുവൻ വെള്ളവും സംഭരണിയിൽ തിരികെയെത്തിക്കണം എന്നാര് പറഞ്ഞു?!.. RVG Sir വിശദീകരിച്ച പോലെ അണക്കെട്ടിലെ ചങ്ങാടങ്ങളിൽ ഘടിപ്പിച്ച സോളാർ ഗ്രിഡിൽ നിന്ന് പകല്‍ സമയങ്ങളില്‍ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതി മുഴുവൻ ഉപയോഗിച്ച് പരമാവധി വെള്ളം സംഭരണിയിൽ തിരികെയെത്തിക്കുന്നതിൽ എന്താണ് പ്രശ്നം??!.. സോളാർ പാനലുകൾ മൂടുന്ന സംഭരണിയിൽ നിന്നുള്ള ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം (പ്രത്യേകിച്ച് വേനലിൽ) കുറയുന്നത് മറ്റൊരു നേട്ടമല്ലേ..??

    ReplyDelete
  48. വെക്കേഷനിൽ ബ്ലോഗ് നോക്കില്ലെന്നു തീരുമാനിച്ചതായിരുന്നെങ്കിലും ഷൈജൻ കാക്കര പ്ലസ്സിലിട്ട ലിങ്കിലൂടെ ഇവിടെയെത്തിയത് വളരേ നന്നായെന്നു തോന്നുന്നു. സത്യത്തിൽ ഒറിജിനൽ പോസ്റ്റ് ഒന്നോടിച്ചു വായിച്ചതേയുള്ളൂ - 'വിശ്വപ്രഭ'യുടെ കമെന്റുകളാണ് ഏറെ ഇഷ്ടപ്പെട്ടതും ശ്രദ്ധയോടെ വായിച്ചതും!!

    "വാസ്തവത്തിൽ ജീവൻ എന്നതുതന്നെ ഊർജ്ജത്തിന്റെ ഒരു ചതുരംഗക്കളിയാണു്. കിട്ടാവുന്നത്ര ഊർജ്ജം സംഭരിച്ചുവെച്ച് എന്നാൽ, ഏറ്റവും കുറവു് ഊർജ്ജം ചെലവാക്കി, ഏറ്റവും അധികം എന്റ്‌ട്രോപ്പി സംഭവിപ്പിക്കുക എന്നതാണു് ജീവൻ എന്ന പ്രതിഭാസത്തിന്റെ ഭൌതികശാസ്ത്രപരമായ കാഴ്ച്ചപ്പാടു്"


    മനോഹരം! പതിറ്റാണ്ടുകൾക്കുശേഷം 'എൻട്രോപ്പി' എന്ന വാക്കിനേയും തെരാജയേയും ഓർമ്മിപ്പിച്ചതിനു നന്ദി!

    - ഒരു ഐറ്റി/എൻജിനീയറിങ്ങ് മിഡ്ജറ്റ്..

    ReplyDelete
  49. അടുത്തതായി, വെള്ളത്തിന്റെ സ്ഥാനികോർജ്ജം കണക്കാക്കാം.
    ഏകദേശം സമുദ്രനിരപ്പിൽ കിടക്കുന്ന ഒരു ഘനമീറ്റർ വെള്ളത്തിനും ഇടുക്കി റിസർവ്വോയറിനകത്തു് മഴ പെയ്തെത്തിയ ഒരു ഘനമീറ്റർ വെള്ളത്തിനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
    രസതന്ത്രപരമായി ഇവ തമ്മിലുള്ള വ്യത്യാസം നേരിയതാണു്. (പ്രാകൃതികമായും മനുഷ്യനിർമ്മിതമായുമുള്ള രാസമാലിന്യങ്ങൾ താഴെയുള്ള വെള്ളത്തിൽ കൂടുതൽ ലയിച്ചുചേർന്നിട്ടുണ്ടാവാം എന്ന ഈ വ്യത്യാസം ഇവിടെ പ്രസക്തമല്ല.). എന്നാൽ ഊർജ്ജത്തിന്റെ കാഴ്ച്ചപ്പാടിൽ ഈ രണ്ടു സാമ്പിളുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

    ഒരു ഘനമീറ്റർ ജലത്തിന്റെ സ്ഥാനികോർജ്ജം ഇങ്ങനെ കണക്കാക്കാം:
    PE = mgh
    ഇതിൽ എളുപ്പത്തിനുവേണ്ടി g = 10 m/sec2 എന്നെടുക്കാം. ജലത്തിന്റെ ആപേക്ഷികസാന്ദ്രത 1. അതിനാൽ ഒരു ഘനമീറ്റർ ജലത്തിന്റെ പിണ്ഡം ഒരു ടൺ. അതായത് 1000 കിലോ.

    PE = 1000 x 10 x h = h x 10 കിലോവാട്ട് സെക്കൻഡ്.
    ആകമാനമുള്ള എലക്ട്രിക്കൽ എഫിഷ്യൻസി 90% എന്നു കരുതിയാൽ, ഓരോ മീറ്റർ ഉയരത്തിനും ലഭിക്കാവുന്ന വൈദ്യുതോർജ്ജം = 10/3600x 0.9 = 0.0025 KWh എന്നു കാണാം. അതായതു് ഏകദേശം 800 മീറ്റർ ഹെഡ് ഉള്ള ഒരു ടൺ ജലത്തിന്റെ ഊർജ്ജമൂല്യം = 2 യൂണിറ്റ്.

    എന്നുവെച്ചാൽ ഇടുക്കിസംഭരണിയിലെ ഓരോ രണ്ടു ടൺ ജലവും കേരളത്തിലെ ശരാശരി പ്രതിദിന ഗാർഹികഉപഭോഗമായ 4 യൂണിറ്റിനു് സമമാണു്. ഇതുമായി താരതമ്യപ്പെടുത്തിയാൽ, ഏകദേശം 50 മീറ്ററിൽ താഴെമാത്രം ഉന്നതിയുള്ള ശരാശരി കേരളഗ്രാമത്തിലെ ഒരു കുളത്തിലേയോ പുഴയിലെയോ വെള്ളത്തിന്റെ ഊർജ്ജമൂല്യം തീരെ കുറവാണു്.
    അതുകൊണ്ട് മലമുകളിലെ വെള്ളവും ഭൂനിരപ്പിലെ വെള്ളവും തമ്മിൽ ഊർജ്ജക്കലവറകൾ എന്ന നിലയിൽ ഭീമമായ വ്യത്യാസമുണ്ടു്. ജലം നഷ്ടപ്പെടുത്തരുതു് എന്നാണെങ്കിൽ അതിൽ മുൻഗണന നൽകേണ്ടതു് എറ്റവും ഉയരത്തിൽ സംഭരിക്കപ്പെട്ട ജലത്തിനായിരിക്കണം. അതു വീട്ടിലെ ടാങ്കിലായാലും, ഇടുക്കിയിലെ അണക്കെട്ടിലായാലും.

    ReplyDelete
  50. എത്ര സൌരോർജ്ജം?

    ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ അളവു് അത്ര മോശമൊന്നുമല്ല. ഭൂമിയുടെ അന്തരീക്ഷത്തിനുമുകളിൽ മൊത്തമായി വെറും ഇരുപതുദിവസം കൊണ്ട് ലഭിക്കുന്ന ഊർജ്ജം ഭൂമിയിൽ ആകെയുള്ള ഫോസിൽ ഊർജ്ജശേഖരത്തിനു സമമാനെന്നു കണക്കാക്കിയിട്ടുണ്ടു്. ഏറ്റവും നല്ല വേനൽക്കാലത്ത് ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിൽ ഒരു ചതുരശ്രമീറ്റർ ഉയരത്തിൽ ഉച്ചസമയത്തു് ഒരു മണിക്കൂറിൽ ലഭിക്കുന്ന സൌരോർജ്ജം ഏകദേശം 1.3 യൂണിറ്റ് വരും. ഒരു ദിവസത്തെ മൊത്തം ഊർജ്ജപാതം 4.3 യൂണിറ്റും.

    എന്നാൽ, ഈ ഊർജ്ജം മുഴുവൻ ഭൂമിയിലേക്കെത്തുന്നില്ല. ഒരു ഭാഗം അന്തരീക്ഷത്തിലെ വായുകണങ്ങളിലും മേഘങ്ങളിലും മറ്റും തട്ടി പ്രതിഫലിച്ച് പുറത്തേക്കുതന്നെ പോകും. മറ്റൊരു ഭാഗം വായുവിനെ തന്നെ ചൂടാക്കി അന്തരീക്ഷതാപം ഉയർത്തും. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 1000 വാട്ട് ആണു് നമ്മുടെ പുരപ്പുറത്തു് ഒരു ച.മീ. വിസ്തൃതിയിൽ ലഭിക്കുക. അതിന്റെ തന്നെ ഒരു ചെറിയ ഭാഗം മാത്രമാണു് പാനലുകൾ വഴിയും മറ്റും നമുക്കു് വൈദ്യുതോർജ്ജമാക്കി മാറ്റാനാവുക.
    എന്നാൽ, സമുദ്രനിരപ്പിൽ പതിക്കുന്നതിനേക്കാൾ തീവ്രമായിരിക്കും 800 മീറ്റർ മുകളിൽ നേരിട്ടു വെയിലിൽ നിന്നും ലഭ്യമാവുന്ന സൌരോർജ്ജം. ഇതിനു കാരണം, അന്തരീക്ഷത്തിലെ ഗാഢത (മർദ്ദം, നീരാവിയുടെ അളവു്) താഴേക്കു ചെല്ലുംതോറും കൂടുതലാവും എന്നതാണു്. മേഘങ്ങളുടെ അടിത്തട്ടിന്റെ ഉയരം, മൂടൽമഞ്ഞിന്റെ മൊത്തം ഉയരം ഇവയെല്ലാം പലപ്പോഴും 800 മീറ്ററിനു കീഴെയായിരിക്കും. (Cloud base = spread x 150, where spread = actual atm. temp. minus Dew point temp.; Typical values can be from 250 m to 1000-1500 m, general tropical average 500m on mean humidity & temp.). ഈ അടുക്കിലാണു് സൌരോർജ്ജകിരണങ്ങളുടെ ഊർജ്ജത്തിൽ നല്ലൊരു ഭാഗം അന്തരീക്ഷത്തിലേക്കു നഷ്ടപ്പെട്ടു പോകുന്നതു്.
    സൌരോർജ്ജപാനലുകളുടെ ക്ഷമതയിലും ഒരു വ്യത്യാസമുണ്ടു്. ചുറ്റുപാടുമുള്ള താപനില എത്ര കൂടുതലാണോ അത്രയും ക്ഷമത കുറഞ്ഞിരിക്കും. 800 മീറ്ററിൽ അന്തരീക്ഷതാപനില സമുദ്രതലത്തെ അപേക്ഷിച്ച് എത്രയോ കുറവാണെന്നതു് പ്രൈമറി സ്കൂളിൽ തന്നെ നാം പഠിക്കുന്നുണ്ടല്ലോ.
    അതിനുപരി, ഒരു വിശാലമായ തടാകത്തിനുമുകളിൽ മദ്ധ്യഭാഗത്തായി ലഭിക്കുന്ന സൂര്യപാതം എപ്പോഴും തണലുകളില്ലാത്തതാണെന്ന ദോഷവുമുണ്ടു്.
    ദോഷമോ?
    അതെ. ആ ഉപരിതലം മുഴുവൻ സൌരോർജ്ജപാനലുകൽ കൊണ്ടു മൂടുകയായിരുന്നെങ്കിൽ ഗുണം. അതില്ലായിരുന്നെങ്കിൽ, അവിടെനിന്നും പ്രതിവർഷം നഷ്ടപ്പെട്ടുപോകുന്ന, ഉയർന്ന സ്ഥാനികമൂല്യമുള്ള ജലത്തിനെ സംബന്ധിച്ചിടത്തോളം, ദോഷം!

    തമാശ! അത്രയ്ക്കൊക്കെ ജലം ആവിയായിപ്പോകുന്നുണ്ടോ?

    ReplyDelete
  51. കൂടുതൽ വിശദമായ ശാസ്ത്രഗണിതത്തിലേക്കു പോവാതെ, പെട്ടെന്നു പറയാം: ഏറ്റവും ചുരുങ്ങിയതു് 3 മുതൽ 5 സെ.മീ.വരെ പ്രതിദിനം ബാഷ്പീകരണത്തിലൂടെ മാത്രം ഒരു റിസർവ്വോയറിൽ നിന്നും നഷ്ടപ്പെട്ടുപോകുന്നുണ്ടു്. അതായതു് ഒരു വർഷം പത്തുമീറ്റർ മുതൽ 20 മീറ്റർ വരെ!
    എന്നുവെച്ചാൽ?
    60 ച.കി. വിസ്തൃതിയുള്ള ഇടുക്കി സംഭരണിയിൽ നിന്നു് ഒരു വർഷം ബാഷ്പീകരണത്തിലൂടെ മാത്രം ഏറ്റവും ചുരുങ്ങിയതു് 60*1000*1000*10 = 600 മെഗാടൺ ജലം നഷ്ടപ്പെട്ടുപോകുന്നുണ്ടു്. ഇടുക്കിയിലെ ഉപയോഗയോഗ്യമായ ജലശേഖരം 1500 മെഗാടൺ ആണു്. അതിന്റെ നാലിലൊന്നു്! [ഈ കണക്കിൽ സ്വല്പം അതിശയോക്തി ഉണ്ടെന്നു പറയാം. കാരണം നല്ല വേനൽക്കാലത്തു് 60 ച.കി. എന്നതു് മൂന്നിലൊന്നുവരെ കുറയാം. അതുകൊണ്ട് പ്രാസഭംഗിക്കുവേണ്ടി ഇനിയും പകുതി കണക്കാക്കിയാൽ മതി. 600 എന്നതു് 300 ആക്കി കുറക്കാം.]

    അതായതു് 300*4 = 1200 മെഗായൂണിറ്റ് വൈദ്യുതി!
    2010-ൽ കേരളത്തിൽ ആകെ ഉല്പാദിപ്പിച്ച വൈദ്യുതി = 7200 മെഗായൂണിറ്റ്.
    അതായതു് ബാഷ്പീകരണത്തിലൂടെ ഇടുക്കി സംഭരണിയിൽ നിന്നു മാത്രം പ്രതിവർഷം നഷ്ടപ്പെടുന്ന ജലം = 1200/7200 = കേറാലത്തിലെ മൊത്തം ഉല്പാദനത്തിന്റെ 16 ശതമാനം!

    ഇടുക്കി തടാകത്തിന്റെ മുകളിലെ ഓരോ ചതുരശ്ര മീറ്ററും നമ്മുടെ വീടിനുമുകലിൽ പണിതുവെക്കുന്ന തകരഷീറ്റുകൾ കൊണ്ടെന്നപോലെ, മേഞ്ഞുമൂടുകയെങ്കിലും വേണമെന്നു് ഇപ്പോൾ തന്നെ നിങ്ങൾക്കു തോന്നുന്നില്ലേ? റിട്ടേൺ പത്തുവർഷം കൊണ്ട് ഒരു ചതുരശ്രമീറ്ററിനു് 4000 രൂപ!

    തകരഷീറ്റിനുപകരം ഇനി സോളാർ പാനലായാലോ?

    !!!!!

    ReplyDelete
  52. ഒരു വിധമൊക്കെ എന്റെ കേസ് വാദിച്ചവസാനിപ്പിച്ചു എന്നു വിശ്വസിക്കുന്നു. എന്നാൽ ഇതിലെ പല ഊഹക്കണക്കുകളും സാധാരന സയൻസ്/എഞ്ചിനീയറിങ്ങ് നിയമങ്ങളനുസരിച്ച് ഞാൻ തന്നെ സ്വന്തം നിലയിൽ പടച്ചുണ്ടാക്കിയതാണു്. പല പ്രാഥമികവിവരങ്ങളും ഇൻറ്റർനെറ്റിലെ പ്രാമാണ്യമുള്ള വിവിധ സൈറ്റുകളിൽ നിന്നും എടുത്തിട്ടുണ്ടു്. ഇടുക്കിയെസംബന്ധിച്ചതോ കേരളത്തിലെ വൈദ്യുതോൽ‌പ്പാദനത്തെ സംബന്ധിച്ചതോ ആയ ഏറ്റവും അടിസ്ഥാനപരമായ ഡാറ്റ പോലും പൊതുസഞ്ചയത്തിൽ ലഭ്യമല്ല. അത്ര മാത്രം ശാസ്ത്രോന്മുഖമാണു് നമ്മുടെ സർക്കാർ വകുപ്പുകൾ. അതുകൊണ്ട് പലതും wild estimates ആണു്. എങ്കിൽ‌പ്പോലും ഏറ്റവും realistic ആക്കാൻ ശ്രമിച്ചിട്ടുണ്ടു്.

    എതെങ്കിലും കണക്കുകളിൽ അബദ്ധങ്ങളോ തെറ്റുകളോ വന്നിരിക്കുന്നു എന്നു തോന്നുന്നെങ്കിൽ തീർച്ചയായും തിരുത്തിത്തരിക. നമുക്കു പുനഃപരിശോധിക്കാം.
    എങ്കിലും ഇതൊക്കെ സാദ്ധ്യമാണോ എന്നാണെങ്കിൽ, സാദ്ധ്യമാണു്. അതല്ലായെന്നു തോന്നുവാൻ ഒരൊറ്റ കാരണം ഒരു ജനത എന്ന നിലയ്ക്കു ഒട്ടും വിൽ പവർ ഇല്ലാത്തവരായി നാമൊക്കെ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി നശിച്ചുപോയിരിക്കുനു എന്നതുമാത്രമാണു്. ഒരു നൂറ്റാണ്ടു മുമ്പുതന്നെ ജെ.സി.ബി.കളും ഇന്റർനെറ്റും പ്രൊജക്റ്റ് മാനെജ്-മെന്റ് ടൂളുകളുമില്ലാതെ, മുല്ലപ്പെരിയാർ, പെരിങ്ങൽകുത്ത് അണക്കെട്ടുകളും വാളയാർ, പുനലൂർ, ഊട്ടി, ഡാർജിലിങ്ങ് റെയിൽ‌വേ ലൈനുകളും രാമേശ്വരം പാലവും കിടയറ്റ അക്വാഡക്റ്റുകളും എം.സി. റോഡും ദീപസ്തംഭങ്ങളും പണിതുയർത്തിയ സായിപ്പന്മാരെയും രാജാക്കന്മാരെയും കവാത്തു മറന്നു തൊഴാൻ തോന്നുക നമ്മുടെ ഈ ഷണ്ഡത്വവും കുഴൽക്കാഴ്ച്ചയും തിരിച്ചറിയുമ്പോഴാണു്.

    ഊർജ്ജത്തിന്റെ സാമ്പത്തികശാസ്ത്രം രൂപക്കണക്കിൽ എന്ന ഒരു വലിയ അദ്ധ്യായം ഇനിയും ബാക്കിയുണ്ടു്. യൂണിറ്റിനു് 20 രൂപ വെച്ചു വേണം KSEB അത് വിതരണം ചെയ്യുന്ന ഊർജ്ജത്തിനു് വിലയീടാക്കാൻ എന്നു പറഞ്ഞാൽ നിങ്ങൾക്കെല്ലാവർക്കും എന്നെ ഇപ്പോൾ തന്നെ തല്ലണമെന്നു തോന്നും. എന്നാൽ വ്യവസായസാമ്പത്തികശാസ്ത്രം പഠിച്ചുമനസ്സിലാക്കിയാൽ ഒരു പക്ഷേ നിങ്ങളും ആ വാദം സമ്മതിച്ചു എന്നു വരും.
    കൂടുതൽ പിന്നെ.

    ReplyDelete
  53. ക്വിസ് ചോദ്യം രണ്ടു്:
    600 മെഗാവാട്ട് ഊർജ്ജസംഭരണത്തിനു് 800 മീറ്റർ താഴ്ച്ചയിൽ വേണ്ട ടെയിൽ പൂളിന്റെ ഏകദേശവ്യാപ്തം മുകളിലെ വിവരങ്ങൾ ഉപയോഗിച്ച് കണക്കാക്കിപ്പറയാമോ?

    ReplyDelete
  54. മനോരമയിൽ ആർ വി ജി എഴുതിയ "കേരളത്തിൽ തങ്ക സൂര്യോദയം” എന്ന ലേഖനത്തിൽ ഇടുക്കി റിസർവോയറിലേക്ക് സോളാർ വൈദ്യുതി ഉപയോഗിച്ച് വെള്ളം തിരികെയെത്തിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. അതു സാമ്പത്തികമായി നമുക്കു ബാധ്യത മാത്രം സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നും വിദേശകുത്തകകൾക്ക് കോടികൾ സമ്മാനിക്കാനും ഇടനിലക്കാർക്ക് അഴിമതി നടത്താനും മാത്രമുള്ള പദ്ധതിമാത്രമായിരിക്കുമെന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ വീടുകളിൽ സോളാർ പാനലുകൾ നിർബ്ബന്ധമാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

    ഇടുക്കി റിസർവോയറിലെ പവർപ്ലാന്റുകളിലെ ടർബൈനുകളെ കറക്കിയശേഷം പുറത്തേക്കൊഴുകുന്ന വെള്ളം സോളാർപാനലുകൾ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് തിരികെ ഡാമിലെത്തിക്കുന്നതിലെ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഒന്നു വിശദീകരിച്ചു തരാമോ..?

    മുകളിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് തുടർന്നുള്ള ചർച്ചകളിൽ ഫ്രാൻസിസ് പമ്പിനെ പരാമർശിച്ച് അഭിപ്രായങ്ങൾ വന്നത്. ശ്രീ ആർ. വി. ജി. തന്നെ കാടമ്പാറ പദ്ധതിയെ ഫലപ്രദവും ലാഭകരവുമായ പ്രവർത്തനത്തിന് ഉദാഹരണമായി പറയുകയും ചെയ്തു. എന്നാൽ ഇരുപത്തഞ്ചു കൊല്ലമായി “ലാഭ”ത്തിൽ പ്രവർത്തിക്കുന്ന പ്രസ്തുത പദ്ധതിയുടെ നിലവിലെ പെർഫോമൻസ് പരിശോധിക്കാൻ ചെന്നപ്പോൾ Performance - Performance metrics not available എന്ന വിവരമാണു കിട്ടിയത്. ശ്രീ ആർ.വി.ജിയോ അദ്ദേഹത്തെ പിന്താങ്ങി എഴുതിയ വിശ്വേട്ടനോ അതേക്കുറിച്ച് പിന്നെ മിണ്ടിക്കണ്ടില്ല.

    ചുരുക്കത്തിൽ സോളാർ വൈദ്യുതി സാമ്പത്തികമായി പരാജയമായിരിക്കും എന്ന എന്റെ വാദം ശരിയാണെന്ന് മനസ്സിലാവുന്നു. മേൽ കൊടുത്തിരിക്കുന്ന ചോദ്യമാണ് ചർച്ചാ വിഷയം. അതിന്റെ ലാഭ സാമ്പത്തിക ശാസ്ത്രം വിശദീകരിക്കാൻ ശ്രീ ആർ.വി.ജിക്കോ അദ്ദേഹത്തെ പിന്താങ്ങുന്നവർക്കോ സാധിക്കുന്നില്ല എന്നതിനാൽ അതു ലാഭകരമല്ല എന്നുതന്നെ ആവർത്തിച്ചു പറയേണ്ടിവരുന്നു.

    ReplyDelete
  55. മുകളിൽ എഴുതിയ വിവരണങ്ങളൊക്കെ വായിച്ചുനോക്കിയിട്ടും സാബുവിനു് ഇനിയും ഒന്നും ബോദ്ധ്യമായില്ലെങ്കിൽ, ഏതു performance-performance metrics ഇനി മുമ്പിൽ കൊണ്ടുവന്നുവെച്ചിട്ടും ഇനി വലിയ കാര്യമൊന്നുമില്ല. ആയതിനാൽ ഇനി നമുക്കു മത്തങ്ങയെക്കുറിച്ചോ നാട്ടിലെ ഏതെങ്കിലും സ്ത്രീകളെക്കുറിച്ചുള്ള ഹരം കയറുന്ന കഥകളോ സംസാരിച്ചുകൊണ്ടിരിക്കാം.

    ReplyDelete
  56. മുകളിൽ വിശ്വേട്ടൻ എഴുതിയിട്ടുള്ള ചർച്ചകളിൽ ഇടുക്കിയിലെ സോളാർ വൈദ്യുതിയുമായി ബന്ധപ്പെട്ട കമന്റേതാണ്? (മുകളിലുള്ള "Performance - Performance metrics not available" എന്റെ സംഭാവനയല്ല. കാടമ്പാറ പേജിൽ പോയി നോക്കൂ. അവിടെ വെണ്ടക്കയിൽ നിരത്തിയതു കാണാം).

    ReplyDelete
  57. ഊർജ്ജസംരക്ഷണത്തെക്കുറിച്ച് വർഷങ്ങളായി, അർത്ഥസമ്പുഷ്ടതയോടെ എഴുതിക്കൊണ്ടിരിക്കുന്ന, ഞാനറിയാത്ത എന്റെ സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ബ്ലോഗ് പോസ്റ്റ് കൂടി ഇതോടൊപ്പം ചേർത്തുവായിക്കുക.

    നോട്ടോൺലി ബട്ടോൾസോ, കപ്പിത്താൻ ഹാഡ്ഡോക്കിന്റെ ഈ പോസ്റ്റും കാണുക!

    ReplyDelete
  58. ആളുകളെ സുഖിപ്പിക്കാൻ വേണ്ടി ഭരണാധികാരികൾ അവസരം കിട്ടുമ്പോഴൊക്കെ അവരെ appease ചെയ്യുന്ന കല നീറോ, കലിഗുള്ള ചക്രവർത്തിമാരുടെ കാലം മുതൽ തുടങ്ങിയതാണു്. പഴയ USSRഉം ഉഗാണ്ടയും മിഡിൽ ഈസ്റ്റിലെ ട്രൈബൽ സുൽത്താന്മാരും എന്തിനു്, അമേരിക്കൻ റിപ്പബ്ലിക്കൻമാർ പോലും ഈ വിദ്യ ആവശ്യം പോലെ പണ്ടും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടു്.

    ആത്മാർത്ഥമായ സോഷ്യലിസ്റ്റ് മോഹങ്ങളിലൂടെ സ്വാതന്ത്ര്യാനന്തരഭാരതവും മാർക്സിയൻ തത്വശാസ്ത്രം അവസരോചിതമായി ദുർവ്യാഖ്യാനം ചെയ്തു് കേരളത്തിലെ ഭരണകൂടങ്ങളും ആദ്യമൊക്കെ ആവശ്യത്തിനും പിന്നെ അനാവശ്യത്തിനും ഇത്തരം സുഖിപ്പിക്കലുകൾ തുടങ്ങിവെച്ചു. അതിന്റെ മോഡേൺ പേരാണു് സബ്സിഡികൾ.

    എല്ലാ സബ്സിഡികളും തെറ്റോ ദുർവ്യയമോ അല്ല. ഉദാഹരണത്തിനു് ശരിയായ രീതികളിലൂടെ കണ്ടെത്തുന്ന ജനവിഭാഗത്തിനു് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, ഊർജ്ജം, ഗതാഗതം എന്നിവയ്ക്കു് അർഹവും ആനുപാതികവുമായ സബ്സിഡികൾ പൊതുസമ്പദ്‌ഘടനയിൽ നിന്നും അനുവദിച്ചുകൊടുക്കുന്നതു് തീർച്ചയായും വേണ്ടതുതന്നെ. എന്നാൽ ഇവയോരോന്നും അവർക്കുമുകളിൽ തന്നെ തൂങ്ങിനിൽക്കുന്ന ഡെമോക്ലീസ് വാളുകളാണെന്നു് നാം എപ്പോഴും ഓർത്തുകൊണ്ടിരിക്കണം. അതിനാൽ സബ്സിഡികൾ വെറും ഗിമ്മിക്കുകളും സ്വന്തം വേണ്ടപ്പെട്ടവർക്കു് കാശുണ്ടാക്കിക്കൊടുക്കാനുള്ള എളുപ്പവഴികളും ആവരുതു്. ഗുണനിലവാരം എന്ന ഉത്തരവാദിത്തത്തിൽനിന്നു് ഒഴിഞ്ഞുമാറാനുള്ള ഒഴികഴിവുകളും ആവരുതു് സബ്സിഡികളും ഓശാരങ്ങളും.

    ഊർജ്ജരംഗത്തെ സാമ്പത്തികശാസ്ത്രം തുടങ്ങിവെക്കേണ്ടതു് ഇവിടെനിന്നാണു്.
    എത്ര രൂപയാണു് ഊർജ്ജത്തിന്റെ യഥാർത്ഥവില? അതിൽ എത്ര നാം കൊടുക്കുന്നുണ്ടു്? എത്ര നാമറിയാതെത്തന്നെ നമ്മുടെ കീശയിൽ നിന്നും ആരൊക്കെയോ കൂടി കയ്യിട്ടുവാരുന്നുണ്ടു്?

    വൈദ്യുതിബോർഡിന്റെ വരുമാനത്തിന്റെ ഒരു രൂപയിൽ നിന്നും എത്ര രൂപ ഏതൊക്കെ ചെലവിലേക്കു പോകുന്നുണ്ടു്? പെട്രോളിൽ തുടങ്ങി ഫർണസ് ഓയിലും നാഫ്ത്തയും നാച്ചുറൽ ഗ്യാസുമടക്കമുള്ള ഇന്ധനങ്ങളുടെ നാം കാണാത്ത വിലകൾ എന്തൊക്കെയാണു്? പീക്ക് ലോഡ് ആവശ്യങ്ങൾ നമ്മുടെ ഊർജ്ജസാമ്പത്തികക്കണക്കുകളെ മേൽകീഴ് മറിക്കുന്നതു് എന്തുകൊണ്ടാണു്? ഇടിമിന്നലും നമ്മുടെ സമ്പത്തും തമ്മിൽ എന്താണു ബന്ധം? സോളാർ പാനലുകൾക്കു് എത്ര വരെ വില കൊടുക്കാം? പൈപ്പ് ലൈനുകൾ വഴി ഗ്യാസ് വിതരണം നടത്തുന്നതു് അംഗീകരിക്കാമോ? അതൊക്കെ ഭയങ്കര സുരക്ഷാപ്രശ്നങ്ങളല്ലേ?
    ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെടുക്കേണ്ടതുണ്ടു്. അതിനുശേഷമേ നമുക്കു് ഗോസ്സിപ്പുകളിലെ പൊള്ളത്തരങ്ങളും കഥയില്ലായ്മകളും ഇഴ ചേർത്തെടുക്കാനാവൂ.
    ഓരോന്നായി തുടങ്ങാം. പക്ഷേ, വളരെ സാവധാനം...

    ReplyDelete
  59. ബ്ലോഗ്ഗും കമ്മന്റ്സും മുഴുവനും വായിച്ച ശേഷം എന്റെ ചില നിരീക്ഷണങ്ങൾ / സംശയങ്ങൾ ചുവടെ ചേര്ക്കുന്നു.
    1)-ഇടുക്കിയിൽ മൂലമറ്റംപവർ ഹൌസിൽ നിന്നും പുറത്തുവരുന്ന വെള്ളം സ്റ്റോർ ചെയ്യാൻ തൊട്ടുതാഴെ മറ്റൊരു ചെറുകിട ഡൌണ്‍-ഡാം/ തടയണ നിർമിക്കേണ്ടതുണ്ട്‌. പവർഹൌസിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് അത്രയും അനാവശ്യഎനർജി ലോസ് ഉണ്ടാവും, (വീണ്ടും ഉല്പാദനം നടക്കേണ്ടത്‌ പവർ ഹൌസിൽ തന്നെയാണ്). ചെറുതാണെങ്കിലും പുതുതായി ഒരു ഡാം നിര്മിക്കുവാൻ അനുയോജ്യമായ ഭൂപ്രകൃതി അവിടെയുണ്ടോ എന്ന് പഠിക്കേണ്ടതുണ്ട്.
    2)-തിരികെ വെള്ളം പംബ് ചെയ്യണമെങ്കിൽ ടർബൈനുകൾ വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യേണ്ടതുണ്ട്, മൂലമറ്റത്ത് നിലവിലുള്ള ആറു ജനറെട്ടറുകളോ പുതുതായി അവിടെതന്നെ മറ്റൊന്ന് സ്ഥാപിക്കുന്നതോ പരിഹാരമാവില്ല, കാരണം ഡൌണ്‍-ഡാം താഴെയാണ്.ഡൌണ്‍ഡാമിൽ തന്നെ പുതിയടർബൈൻ സ്ഥാപിക്കേണ്ടിവെരും.
    3)-ഡൌണ്‍ഡാമിൽ സ്ഥാപിക്കുന്ന പംബ് / ജനറെറ്റർ ഉപയോഗിച്ച് വൈദ്യുതി ഉല്പാദനം സാധ്യമല്ല, കാരണം ഉയർന്ന മർദ്ദത്തിൽ ജലം സംഭരിച്ചിരിക്കുന്ന ഡാമിന് അടിവശംതുരന്നു പുതുതായി പെൻസ്റ്റോക്ക്‌തുരങ്കം നിര്മിക്കുക പ്രായോഗികമല്ല. കൂടുതൽ താഴ്ചയിലേക്ക് അത്തരം ഒരു പെൻസ്റ്റോക്ക്‌ പൈപ്പിന് സാധ്യതയുണ്ടെങ്കിൽ അത് ഡാം നിർമ്മാണവേളയിൽ തന്നെ പരിഗണിക്കുമായിരുന്നു.നിലവിലുള്ള പവർ ഹൌസ് അവിടെയായിരിക്കും അന്നേസ്ഥാപിക്കുക..
    4)-തമിഴ്നാട്ടിലെ കാടംബാറയിലും -Ghatgar-റിലും എല്ലാം ഓഫ്പീക്ക് സമയത്ത് മറ്റു നിലയങ്ങളിൽ ഉൽപാതിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി ഉപയോഗിച്ച് ഡൌണ്‍ഡാമിൽ നിന്ന് അപ്-ഡാംലേക്ക് വെള്ളം പംബ് ചെയ്തു പീക്ക്(6pm-10pm)സമയത്ത് വൈദ്യുതി ഉല്പാതിപ്പിക്കുകയാണ് ചെയ്യുന്നത്.പകൽസമയത്ത് അവിടെ ഉല്പാദനം നടക്കുന്നില്ല, ഇടുക്കിയിൽ എല്ലാസമയത്തും ചെറിയ തോതിലെങ്കിലും ഉല്പാദനം നടക്കുന്നുണ്ട്,എന്റെ ചോദ്യം
    a)പകൽസമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന സോളാർഎനർജി നേരെ ഗ്രിഡ് ലേക്ക് കടത്തിവിട്ടുകൊണ്ട് പവർ ഹൌസിൽ അതിന് ആനുപാതികമായി വൈദ്യുതോലപാദനംകുറച്ച് ജലം ലാഭിച്ചുകൂടെ? അതല്ലേ കൂടുതൽ പ്രായോഗികം?
    b)തിരികെ പംബ് ചെയ്യാനുള്ള എല്ലാ സംവിധാനവും മുന്നേതന്നെ ഉണ്ടായിട്ടും കേരളത്തേക്കാൾ സൌരോര്ജം കൂടുതൽ ലഭിച്ചിട്ടും ഇന്ത്യയിൽ ഒരു pumped storage plant-ലും സോളാർ സിസ്റ്റം സ്ഥാപിച്ചിട്ടില്ല എന്നതും ശ്രദ്ദേയം?
    5)-ഇടുക്കിയിൽ ഒരു ഘനമീറ്റെർ വെള്ളത്തിൽ നിന്നും 1.47 യൂനിറ്റ് വൈദ്യുതി നിലവിൽ ഉള്പാതിപ്പിക്കുന്നുണ്ട് (ഇടുക്കി പദ്ധതിയില്‍ ഒരു ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 0.68 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മതി-മാധ്യമം), അത്കൊണ്ട്തന്നെ ബാഷ്പീകരണത്തിലൂടെ ജലം നഷ്ട്ടപ്പെടുന്നത് തടയേണ്ടത് വളരെ ആത്യാവശ്യവുമാണ്.എന്നാൽ ഇത്രയും ആഴത്തിൽ വെള്ളം സംഭരിച്ചിരിക്കുന്ന ഇടുക്കി ഡാമിന് നടുവിൽ നീളമുള്ള തൂണുകളിൽ ഭാരമുള്ള പാനലുകൾ താങ്ങി നിർത്തുന്നതിന്റെ സാങ്കേതികവശംകൂടിപരിഗണിക്കേണ്ടതുണ്ട്,പാനലിന്റെ പരിപാലനത്തിനും, സോളാർ ടാക്കിംഗ്നും ഉള്ള(വ്യാവസായിക ഉല്പാദനത്തിൽ സൂര്യന് അഭിമുഖമായി പാനൽ തിരിക്കുന്നരീതി) പ്രയാസം,ഒരപകടത്തിൽ എല്ലാ പാനലുകളും വീണ്ടും ഉപയോഗിക്കാനാവാത്ത വിധം വെള്ളത്തിനടിയിൽ പോവാനുള്ള സാധ്യതയും.ഇതിന്റെയെല്ലാം സാമ്പത്തികവശം കൂടി പരിഗണിച്ചു ഭാരംകുറഞ്ഞ പൊലിറ്റീൻ ഷീറ്റ് കൊണ്ട് ഡാം മൂടുന്നതായിരിക്കുമോ കൂടുതൽ പ്രായോഗികം എന്നും.

    ReplyDelete
  60. 6)"30 -ലക്ഷം രൂപ മുടക്കി വീട് വെക്കുന്നവർക്ക്‌ എന്ത്കൊണ്ട് 2-ലക്ഷംരൂപകൂടി മുടക്കി സോളാർ സ്ഥാപിച്ചുകൂട" എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇവർ ധരിച്ചുവശായിരിക്കുന്നത്‌ ഇതോടുകൂടി എല്ലാ കാലത്തേക്കും വൈദ്യുതിയുടെ കാര്യത്തിൽ വീട് സ്വയംപര്യാപ്തമായി എന്നതാണ്. ഇതു ശരിയല്ല.ദിവസവും മൂന്ന് യൂനിറ്റ് വൈദ്യുതി സോളരിൽനിന്നും ഉല്പതിപ്പിക്കുന്ന ഉപഭോകതാവ് പ്രതിമാസം ഏറ്റവും കുറഞ്ഞത്‌ ശരാശരി രണ്ടായിരം രൂപയെങ്കിലും ബാറ്ററി മാറ്റിവെക്കൽ ചാർജ് ഇനത്തിൽ ചിലവാക്കേണ്ടിവരും, ഇത്രയും വൈദ്യുതി മെയിൻഗ്രിഡിൽ നിന്നും ഉപയോഗിക്കുമ്പോൾ വെറും 400 രൂപ മാസം അടച്ചാൽ മതി.
    സ്വാഭാവികമായും നാം ചെയ്യുക വൈദ്യുതി ഇല്ലാത്തപ്പോഴും പവർകട്ട്‌ സമയത്തെക്കും മാത്രമായി സിസ്റ്റം മാറ്റിവെച്ചു ബാറ്ററിയുടെ ആയുസ്സ് വർദിപ്പിക്കും, അടുത്തപടി ബാറ്ററി നേരിട്ട് ഗ്രിദ്ദിൽനിന്നും ചാർജ് ചെയ്ത് സോളാർപാനൽ എടുത്തുവിറ്റു ഒരുലക്ഷത്തോളം രൂപ ലാഭിക്കും. പിനീട് പവർകട്ട് വരുമ്പോൾ സർക്കാർ തന്നെ നിര്ബന്ധിച്ചു സ്ഥാപിപ്പിച്ച ഈ ഇൻവെർട്ടർ ഉപയോഗിച്ച് കട്ടിനെ തോല്പിക്കുകയും ചെയ്യും.(വൈദ്യുതി ചാർജ് കാലാകാലങ്ങളിൽ കൂടികൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരോട് ബാറ്ററിയുടെ വില അതിലും കൂടിയറേറ്റിൽ വർദ്ദിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് മറുപടി)

    ReplyDelete
    Replies
    1. The argument works when electricity is available in the KSEB Grid ... What will one do when there is no power ??

      Delete
  61. This comment has been removed by the author.

    ReplyDelete
  62. സത്യയിട്ടു സാബൂ...രാമായണം മുഴുവന്‍ വായിച്ചിട്ട് സീത ഹനുമാന്‍റെ ആരായിട്ടു വരും എന്ന ചോദ്യത്തെക്കാള്‍ മികച്ചു നില്‍ക്കുന്നു നിങ്ങളുടെ കമന്‍റ്

    ReplyDelete
  63. സാബൂന് എന്തോന്ന് സോളാർ.!! പുള്ളിയുടെ ഈ വിഷയത്തിലെ ഗ്രാഹ്യം പോസ്റ്റ് വായിച്ചാൽ മനസ്സിലക്കാമല്ലോ. ഒരു ചർച്ച കിട്ടിയതുകോണ്ട് സന്തോഷിക്ക് റഫീക്കെ.

    ReplyDelete
  64. കമന്റുകൾ വായിച്ചതിൽനിന്നു മനസ്സിലാക്കാനാവുന്നത് നൗഫലിനു മാത്രമാണു ചർച്ചയിൽ ശരിയായി പങ്കെടുക്കാൻ സാധിച്ചതെന്നാണ്. മറ്റുള്ളവർ കാടടച്ചു വെടിവെക്കുകയാണു ചെയ്യുന്നത്. ബ്ലോഗിലും കമന്റിലും കൊട്ടോട്ടി ചോദിച്ചതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ ഈ പോസ്റ്റിനെ വിമർശിക്കുന്നവർക്കു കൊടുക്കാനാവുന്നില്ല. ഒന്നിനും പറ്റാതെ വരുമ്പോ ആക്ഷേപിച്ചു സായൂജ്യമടയുന്നത് എന്തായാലും ഭൂഷണമല്ല.

    ReplyDelete
  65. മേനോനെയും സരിതയും കൂട്ടി പറഞ്ഞതിനാണന്ന് തോന്നുന്നു പലർക്കും കലിപ്പ് . മുഖ്യമന്തിയുടെ ഓഫീസിൽ സരിതയാണ് പാനെൽ സ്ഥാപിച്ചതെന്ന് നിയമസഭയിൽ പറഞ്ഞത് ഉത്തരവാദത്തപ്പെട്ട പ്രതിപക്ഷ നേതാവാണ്‌ , ആ ആരോപണം ഇതുവരെ പിന് വലിച്ചിട്ടില്ല,

    മുഖ്യമന്ത്രിയുടെ വീട്ടിൽ സോളാർ സ്ഥാപിക്കാൻ ഒരു കമ്പനിയെ നിർദേശിച്ചതും , അതെ കമ്പനിയെ കൊണ്ട് തന്നെ സ്വന്തം വീട്ടില് സോളാർ സ്ഥാപിപ്പിച്ചതും RVG-മേനോനാണ് . അത് സരിതയാനെങ്കിൽ സരിത അല്ലെങ്കിൽ അല്ല (രണ്ടിടത്തും)

    ReplyDelete
  66. 1.വൈദ്യുതാവശ്യത്തിനു എടുക്കുന്ന വെള്ളത്തിന്‍റെ എത്ര ശതമാനം സോളാര്‍ പവര്‍ ഉപയോഗിച്ച് തിരികെ ഇടുക്കി ഡാമിലേക്ക് കയറ്റാം.

    2.അങ്ങനെ ഒരു സിസ്റ്റത്തിനു വേണ്ടിവരുന്ന മൂലധന ചെലവ് എത്ര

    3.ആയതിന്‍റെ പത്തു വര്‍ഷത്തേക്കുള്ള മെയിന്‍റനന്‍സ് ചെലവെത്ര

    4.ലൈഫ് ടൈമിനു ശേഷം സോളാര്‍ പാനലുകള്‍ റിസൈക്ലിംഗിനു സാധ്യമാണോ, അല്ലെങ്കില്‍ ഇ വേസ്റ്റ് എന്ന നിലക്ക് അതിന്‍റെ സംസ്കരണ സാധ്യത എന്ത്.

    ഏറ്റവും ചുരുങ്ങിയത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെങ്കിലും ഇത്രേം ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്നു പ്രതീക്ഷിച്ചു. കിം ഫലം.

    "ശംഖ് കടഞ്ഞ
    കഴുത്തഴക്,
    കട്ടിങ്കാലിന്നൊത്ത
    മുട്ടിന്‍ കാല്"

    പാട്ട് പഴയത് തന്നെ പാണന്‍മാര്‍ ഏറെ മാറിയിട്ടുണ്ടെങ്കിലും.
    സംശയം വല്ലതും ചോദിച്ചു പോയാല്‍ പിന്നെ ത്രേതായുഹത്തിലാണ് ഉത്തരം. സീതയും കൊരങ്ങനും ശശിയും.

    ReplyDelete
  67. എനർജി ഉല്പാദിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല 9 ക്ലാസ്സ് ഫിസിക്സ് പുസ്തകം .

    ReplyDelete
  68. സോളാർ പാനൽ വെക്കാൻ വരുന്ന ചെലവ് എല്ലാവരും KSEB യിൽ ഇൻവെസ്റ്റ് ചെയ്യുക

    ReplyDelete
  69. വിദേശപ്പണം കൊണ്ട് ഇന്ത്യയിൽ പ്രവർത്തനം നടത്തുന്ന ചില സംഘടനകളുടെ ജോലി തങ്ങളുടെ ഫൈനാൻസറുടെ ഉല്പന്നങ്ങൾ പടിപടിയായി വിൽക്കാനുള്ള വിപണി ഇന്ത്യയിൽ ഒരുക്കി ഇന്ത്യയെത്തന്നെ കൊള്ളയടിക്കുക എന്നുള്ളതാണ്. മാലിന്യഭോജിയായ ഡെലോകോക്കോയിഡ്സ് എത്തനോജിൻസ് സ്‌റേടയിൻ 195 എന്ന കൃത്രിമ ബാക്ടീരിയയോ മറ്റ് ഏതെങ്കിലും ഒരു മാലിന്യഭോജിയായ ബാക്ടീരിയയോ അടങ്ങിയ ലായനി(ഇനാകുലം)യുടെ വിപണി കണ്ടെത്തലായിരുന്നു രണ്ടായിരങ്ങളിൽ ഇവരുടെ ജോലി. ഇപ്പോൾ പ്രാവർത്തികമാക്കിയാൽ 2010കളിലെ വരുമാനമാർഗ്ഗമായ തെർമൽ ഗ്യാസിഫിക്കേഷൻ ടെക്നോളജിയുടെ വിപണി ഇല്ലാതാവുമെന്നു കണ്ട് 2020കളിൽ ബയോ റിയാക്ഷൻ ടെക്നോളജി പ്രാവർത്തികമാക്കാമെന്ന് ഇവർ കണക്കുകൂട്ടുന്നു. ഗ്യാസിഫിക്കേഷൻ ടെക്നോളജിയുടെ “മേന്മയേറിയ” പ്രവർത്തനങ്ങ‌ളെക്കുറിച്ച് ആർ.വി.ജി ജനയുഗത്തിൽ 8-1-2013ന് എഴുതിയ “ചവറു ചിന്തകൾ” എന്ന ലേഖനം വായിക്കുക. അതിനുശേഷം സുധീഷ് മേനോൻ ജനയുഗത്തിൽ 11-1-2013ൽ എഴുതിയ “ശുചിത്വമിഷനും എമർജിംഗ് കേരളാ മാലിന്യ സംസ്കരണ പദ്ധതികളും” എന്ന ലേഖനവും ചേർത്തു വായിക്കുക.

    ഇക്കാര്യം 16-1-2013ലെ ജനയുഗത്തിൽ ഞാൻ വ്യക്തമാക്കിയതാണ്. ഫോട്ടോവോൾട്ടിക് സെല്ലുകൾക്ക് വിപണിയൊരുക്കുക എന്ന ദൗത്യംകൂടി ഉണ്ടായിരുന്നുവെന്ന് ശ്രീ ആർ വി ജി മനോരമയിൽ 24-3-2012ലെഴുതിയ “കേരളത്തിൽ തങ്ക സൂര്യോദയവും” 18-4-2012ലെ സോളാർ വാർത്തയും 2013 ആഗസ്റ്റ് 31ലെ പരിഷത്തിന്റെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ആർ വി ജി യുടെ “എന്തതിശയമേ സോളാറിൻ മഹത്വം” എന്ന ലേഖനവും വായിച്ചാൽ മനസ്സിലാവും. ഇതുതന്നെയാണ് ഇടുക്കിയിലെ സോളാറിന്റെ സമ്മതിച്ചുകൊടുക്കാത്ത സാമ്പത്തിക ശാസ്ത്രം.

    Joy Kaithakatu

    ReplyDelete
  70. കേരളത്തിൽ മാലിന്യഭോജികളായ കുറേ പുതിയ ഇനം ബാക്ടീരിയാ സ്ട്രെയിനുകൾ അത്യാവശ്യമാണെന്നു് ഇപ്പോൾ മനസ്സിലായി.

    ReplyDelete
  71. ബാക്ടീരിയാ സ്ട്രെയിനുകൾ All are hear. Why More from outside?. . .They known as booje!.With thadi.and mudi.just like ......g..All are know OK. .
    വിശ്വപ്രകശൻ

    ReplyDelete
  72. എന്തായാലും ബില്ലിൽ ഷോക്ക്‌ അടിക്കാതെ പരിസ്ഥിതി പ്രശ്നം ഇല്ലാതെ ലോഡ് ഷെഡിംഗ് ഇല്ലാതെ തട്ടിപ്പ് ഇല്ലാതെ വൈദ്യുതി കിട്ടട്ടെ ഈ പോസ്റ്റ്‌ കൊണ്ട് കുറച്ചു കാര്യങ്ങൾ ഇരുട്ടിൽ നിന്ന് കൊണ്ട് ആയാലും വെളിച്ചം കാണാൻ കഴിയും എന്ന് മനസ്സിലായി

    ReplyDelete
  73. ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന ഇടുക്കി ഡാമിന്റെ റിസർവോയറിൽ സോളാർ വൈദ്യുത പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ആ വൈദ്യുതി ഉപയോഗപ്പെടുത്തി വെള്ളം തിരികെ ഡാമിലെത്തിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിന്സാമ്പത്തികമായി ലാഭകരമാണെന്ന് പദ്ധതിയുടെ ഉപജ്ഞാതാവായ ആർ വി ജി മേനോനോ ചർച്ചയിൽ പങ്കെടുത്ത വിശ്വപ്രഭക്കോ കഴിഞ്ഞില്ല. മേൽപ്പറഞ്ഞ പദ്ധതി കേരളത്തിന് സാമ്പത്തികമായി ലാഭകരമാണെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് ഒരുലക്ഷം രൂപ സമ്മാനം നൽകാൻ ഞാൻ തയ്യാറാണ്.


    joy.k.b.09447058008

    ReplyDelete
  74. ഒരു ലക്ഷം രൂഭാ! എന്റെ പട്ടിയുടെ ഇൻഷുറൻസ് പ്രീമിയത്തിനുപോലും അതു തികയൂല്ല കുട്ടാ.
    ആദ്യം പോയി ഇത്തിരി ഫിസിക്സ് പഠിക്കൂ.
    എന്നിട്ട് ഇതിൽ ചോദിച്ച രണ്ടു ചോദ്യത്തിനു് ഉത്തരം പറയൂ. അറിയില്ലെങ്കിൽ ഏഴാംക്ലാസ്സിൽ സയൻസ് പഠിപ്പിച്ച ടീച്ചറോടു ചെന്നു ചോദിക്കൂ. ഒരുപക്ഷേ അവർ പറഞ്ഞുതരും.
    എന്നിട്ടാവാം നമുക്കു് പന്തയം വെക്കൽ.

    ReplyDelete
  75. The value of dog is 25,00,000.00 it shows
    ഇന്ത്യയെത്തന്നെ കൊള്ളയടിക്കുന്നു
    . Please come to the point of the subject.

    ReplyDelete
  76. ശരിക്ക് മാലിന്യക്കുഴിയില് വീണത് തോമസ് ഐസക്കല്ല സാബൂ താങ്കളാണ്. താങ്കളുറ്റെ കഴിഞ്ഞ പുതിയ ലേഖനങ്ങൾ പരിശോധിച്ചാൽ അതു മനസ്സിലാവും. ശാസ്ത്ര സാങ്കേതിക വിവര വിജ്ഞാന രംഗത്ത് പതിറ്റാണ്ടുകളായി സംഭാവനകൾ ചെയ്തുകൊണ്ടീരിക്കുന്ന കേരളാ ശാസ്ത്ര സാഹിത്യ പരിഷത് എന്ന മഹാ പ്രസ്ഥാനത്തെ കരിതേച്ചുകാണിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാൺ ഈ ലേഖനങ്ങൾ. ഹിഡൻ അജണ്ട താങ്കൾക്കാണ്. ബുദ്ധിജീവിചമയുന്ന താങ്കൾ പമ്പരവിഡ്ഢിത്തരങ്ങളാണു വിളമ്പുന്നത്. വേറേ നല്ലകാര്യങ്ങൾ എത്രയോ എഴുതാനുണ്ട്..?

    ReplyDelete
  77. Just went through this post and the comments. Two observations: 1. The author has no idea on how science and engineering works. 2. The only quality in this post lies in the comments by some knowledgeable people like Viswaprabha. If the author does not do away with his prejudices no one can convince him.
    -An Electrical Engineer

    ReplyDelete
  78. പയറു ഗുണമുള്ളതു തന്നെയാണ്. അത് മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ അരിയെക്കുറിച്ച് എഴുതുമ്പോൾ അതിന്റെ ഗുണവും ദോഷവുമാണു ചർച്ച ചെയ്യേണ്ടത്. തങ്ങളുടെ വിജ്ഞാന ശേഖരം ഒന്നാകെ നിരത്താൻ ശ്രമിച്ച പയറിന്റെ വക്താക്കൾ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് നേരേ മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. രണ്ടോ മൂന്നോ വരിയിൽ പറയാവുന്ന മറുപടിയായിട്ടും തങ്ങളുടെ വാദഗതി സമർത്ഥിക്കാൻ തങ്ങൾക്കറിയാവുന്ന ഫിസിക്സ് മുഴുവൻ വിളമ്പുകയാണ്. അതു നല്ലതുതന്നെ. എന്നാലും എന്റെ ചോദ്യങ്ങൾ അങ്ങനെതന്നെ അവശേഷിക്കുന്നുണ്ട്. നേരേ രണ്ടോ മൂന്നോ വാചകങ്ങളിൽ മറുപടി പറയാൻ ആമ്പിയർ ഇല്ലെന്നു ഞാൻ മനസിലാക്കുന്നു

    ReplyDelete
  79. പ്രിയപ്പെട്ട സാബു കൊണ്ടോട്ടി,
    തനി തറ മഞ്ഞപ്പത്രങ്ങൾക്കുള്ള ശാസ്ത്രബോധം പോലും താങ്കൾക്കോ താങ്കളുടെ ബ്ലോഗിനോ അതിൽ കമന്റിടുന്ന ചില അനോണികൾക്കോ ഇല്ലെന്നു മനസ്സിലാക്കുന്നു. അതിനാൽ ഈ ചർച്ചയിൽ എന്നിൽനിന്നും കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കരുതു്. എനിക്കു പറയാനുള്ളതു് ഞാൻ അതു വായിക്കാൻ അർഹതയുള്ളവർക്കു മുമ്പിൽ വിളമ്പിക്കോളാം.

    നന്ദി!

    ReplyDelete
  80. ഇനി എന്റെ ചോദ്യമാണു തെറ്റിയതെങ്കിൽ. മുകളിൽ അനോണി എഴുതിയ. ചോദ്യങ്ങൾ ഇവിടെ കോപ്പി ചെയ്തു വെക്കുന്നു. അതിനു മറുപടി തന്നാലും മതി. മനസ്സിലാക്കാനാണ്. ലോകചരിത്രം മുഴുവൻ വേണ്ടാ....

    1.വൈദ്യുതാവശ്യത്തിനു എടുക്കുന്ന വെള്ളത്തിന്‍റെ എത്ര ശതമാനം സോളാര്‍ പവര്‍ ഉപയോഗിച്ച് തിരികെ ഇടുക്കി ഡാമിലേക്ക് കയറ്റാം.

    2.അങ്ങനെ ഒരു സിസ്റ്റത്തിനു വേണ്ടിവരുന്ന മൂലധന ചെലവ് എത്ര

    3.ആയതിന്‍റെ പത്തു വര്‍ഷത്തേക്കുള്ള മെയിന്‍റനന്‍സ് ചെലവെത്ര

    4.ലൈഫ് ടൈമിനു ശേഷം സോളാര്‍ പാനലുകള്‍ റിസൈക്ലിംഗിനു സാധ്യമാണോ, അല്ലെങ്കില്‍ ഇ വേസ്റ്റ് എന്ന നിലക്ക് അതിന്‍റെ സംസ്കരണ സാധ്യത എന്ത്.


    ഇടുക്കിയിൽ സോളാർ പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്യുമ്പോൾ ഇക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടാവുമല്ലോ.

    ReplyDelete
  81. വിശ്വപ്രഭ,
    മഞ്ഞപ്പത്രത്തേക്കാൾ മോശമായ എന്റെ ബ്ലോഗിൽ പോസ്റ്റുകൾ വായിച്ചു കമന്റെഴുതാൻ വന്ന താങ്കളുടെ നിലവാരത്തെക്കുറിച്ച് എനിക്കു സംശയമൊന്നുമില്ല. പണ്ടു കാപ്പിലാൻ പറഞ്ഞ പോലെ കുറച്ചു ധാന്യമണികൾ തന്നതിനു നന്ദി.

    ReplyDelete
  82. ബൗദ്ധീക നിലവാരം കുറഞ്ഞവരുടെ വോട്ടിനും പണത്തിനും ഉന്നത ബൗദ്ധീക രാഷ്ട്രീയമൂല്യങ്ങളുണ്ടെന്നു പറയുന്ന ഒരുത്തനും അയിത്തമില്ല.എന്നാല്‍ ഇത്രേം ഉന്നത നിലവാരമുള്ള ഇവരോടൊരു സംശയം ചോദിക്കാന്‍ പോലും പ്രത്യേക പരൂക്ഷ പാസായിരിക്കണം. പൊതു ജനത്തിന്‍റെ നികുതിപ്പണം ഏതെങ്കിലും കുത്തക ഉത്പാദകന്‍റെ കഴപ്പ് തീര്‍ക്കാനുള്ളതല്ല. നാളെ കടലിലെ വെള്ളം ശുദ്ധീകരിക്കാന്‍ സോളാര്‍ എനര്‍ജ്ജി കൊണ്ടു പറ്റും എന്നും പറഞ്ഞ് ഒരു പ്രൊജക്ട് വരാതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. അഥവാ വെള്ളം ശുദ്ധീകരിച്ചില്ലെങ്കിലും അവിടത്തെ കടല്‍ കാക്കകള്‍ക്കിരിക്കാന്‍ ഒരിടമെങ്കിലുമായി എന്ന ന്യായവും എഴുന്നള്ളിക്കും ഇവരൊക്കെ.

    ReplyDelete
  83. ഇതിൽ ധാരാളം തെറ്റുകളുണ്ടല്ലോ. ഒരെണ്ണം ഞാൻ പറയാം

    "അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്."

    ഇത് തെറ്റാണ്. ഈ ലിങ്ക് നോക്കുക : https://en.wikipedia.org/wiki/Solar_power_in_the_United_States

    അത് മാത്രമല്ല എന്റെ ഒരു സുഹൃത്ത് അമേരിക്കയിൽ ഇത്തരം സോളാർ പാനലുകൾ ഇന്സ്റ്റാൾ ചെയ്തു കൊടുക്കുന്ന [കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. അത് ഒരു വീടിനു വേണ്ടിയുള്ളതല്ല 1MW ൾ കുറവുള്ളത് അവർ ചെയ്യുന്നില്ല. വൈദ്യുതി ഉല്പാദിപ്പിച്ച് നേരിട്ട് ഗ്രിഡുകളിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനു ബാറ്ററിയുടെ ആവശ്യം ഇല്ല.

    ReplyDelete
  84. This comment has been removed by the author.

    ReplyDelete
  85. ഈ പോസ്റ്റ് ഇപ്പോഴാണു കാണുന്നത്.

    ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവിന്റെ പിൻബലം ഹാജരാക്കേണ്ടതുണ്ട് എന്നുള്ളത് ഒരു സാമാന്യ മര്യാദയാണ്. ആ മര്യാദ സാബു കൊട്ടോട്ടി പുലർത്തിയിട്ടില്ല എന്നുള്ളത് പോസ്റ്റും അതിലെ കമന്റുകളും തെളിയിക്കുന്നു.

    1. ആർ വി ജി മേനോനും സരിതയും വിദേശകുത്തകളും ചേർന്ന് 2012 ഇൽ സോളാർ വൈദ്യുതിയെ കുറിച്ച് ബഡാസെമിനാർ സംഘടിപ്പിച്ചു എന്ന് കൊട്ടോട്ടിയുടെ ആരോപണത്തിനു താൻ സംഘാടകനായിരുന്നില്ല, സെമിനാറിൽ ക്ഷണിതാവ് മാത്രമായിരുന്നു എന്ന് ആർ വി ജി മറുപടി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷിച്ചു. ആരോപണം താൻ പിൻവലിക്കുന്നുണ്ടോ, അതൊ തെളിവുകൾ സഹിതം അതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് കൊണ്ടോട്ടിക്ക് മിണ്ടാട്ടമില്ല.

    2. ലോകത്തൊരിടത്തും ലാഭകരമായി സോളാർ വൈദ്യുതി ഉപയോഗിക്കുന്നില്ല എന്ന ആരോപണത്തിനും ആർ വി ജി ഉദാഹരണസഹിതം മറുപടി നൽകിയിട്ടുണ്ട്. താൻ ആരോപണം പിൻവലിക്കുന്നോ എന്ന് കൊണ്ടോട്ടി വ്യക്തമാക്കിയിട്ടില്ല. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് തെളിവുകൾ സഹിതം വ്യക്തമാക്കി കൊണ്ടു വേണം സംവാദം മുന്നോട്ടു കൊണ്ടു പോകാൻ.

    3. ആർ വി ജി മേനോന്റെ വീട്ടിൽ സരിത സോളാർ സ്ഥാപിച്ചു എന്ന കൊട്ടോട്ടിയുടെ 'പിന്നാമ്പുറ വർത്തമാന'ത്തിനു തന്റെ വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചത് സരിതയല്ല, മെഗാബൈറ്റ് എന്ന സ്ഥാപനമാണ് എന്ന് ആർ വി ജി മറുപടി പറഞ്ഞു. കൊട്ടോട്ടി ഈ ആരോപണം പിൻവലിക്കുന്നുണ്ടോ ? പിന്നാമ്പുറ വർത്തമാനം എന്ന പേരിൽ മുന്നാമ്പുറത്തു വന്ന് ആക്ഷേപങ്ങൾ ഉന്നയിച്ചാലും തെളിവില്ലെങ്കിൽ അത് വ്യക്തിഹത്യ തന്നെ.

    'എക്സ്' തട്ടിപ്പറിക്കാരനാണ്, വഞ്ചകനാണ്, നരഭോജിയാണ്, വെള്ളം മുകളിലേക്ക് അടിച്ചു കയറ്റി ഊർജ്ജം സംഭരിക്കാമെന്നു പറയുന്ന വിഡ്ഡിയാണ് എന്നാദ്യം പറയുക. എന്നിട്ട് ആ വിഡ്ഡിയെ വിളിച്ച് 'ഇതാ ഞാൻ ഇങ്ങനെയൊക്കെ ആരോപിച്ചിരിക്കുന്നു, മറുപടി പറയൂ' എന്ന് ആവശ്യപ്പെടുക. താൻ തട്ടിപ്പറിക്കാരനല്ല, വഞ്ചകനല്ല, നരഭോജിയല്ല എന്ന് അയാൾ തെളിയിച്ചാൽ എന്നാൽ വെള്ളം മുകളിലേക്ക് അടിച്ചു കയറ്റി ഊർജ്ജം സംഭരിക്കുന്നത് എങ്ങനെയാണ് എന്ന് വ്യക്തമാക്കൂ എന്ന് ആവശ്യപ്പെടുക. അതിനു മറുപടി പറയുമ്പോൾ, ഏയ് ഇങ്ങനെയൊന്നും പോരാ, എനിക്കു മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരൂ' എന്നാവശ്യപ്പെടുക.. ഇതൊക്കെയാണ് മഞ്ഞപത്രനിലവാരമുള്ള ഈ ലേഖനത്തിൽ കാണുന്നത്.

    ലേഖനമെഴുതുന്ന വിഷയത്തെ കുറിച്ച് അല്പമെങ്കിലും അന്വേഷിച്ചറിയാൻ ശ്രമിക്കേണ്ടതായിരുന്നു. pumped storage എന്ന് ഗൂഗിളിൽ തപ്പിയാൽ തന്നെ കിട്ടും ധാരാളം വിവരങ്ങൾ.

    സോളാറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഡി സി ആയതുകൊണ്ട്, എ സി യിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ മോട്ടോർ പ്രവർത്തിക്കണമെങ്കിൽ ഇൻവർട്ടർ കൂട്ടി വേണ്ടി വരും എന്ന് ഈ മേഖലയിൽ സാമാന്യജ്ഞാനമുള്ളവർക്ക് അറിയാം. ഇൻവർട്ടറിൽ ഊർജ്ജനഷ്ടം ഉണ്ടാകുന്നതുകൊണ്ട് എ സി യിൽ നേരിട്ട് പ്രവർത്തിക്കുമ്പോഴുള്ള ഊർജ്ജക്ഷമത മൊത്തത്തിൽ സോളാറിൽ നിന്ന് എ സി ഉല്പാദിപ്പിച്ച് അതിൽ ഇൻഡക്ഷൻ മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാവില്ല എന്നുള്ളതും സത്യം. പക്ഷേ, എ സി വൈദ്യുതി വരുന്നത്ത് ജല/താപ/ന്യൂക്ലിയർ/ഫോസിൽ ഇന്ധന വൈദ്യുത പ്ലാന്റിൽ നിന്നാണ്, ഇത്തരം പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളൊക്കെ ഭാവിയിൽ ശേഷി കുറയും, ഇല്ലാതാവും എന്നുള്ളിടത്താണല്ലോ സൗരോർജ്ജവും പവനോർജ്ജവും പോലുള്ള അപാരമ്പര്യ ഊർജ്ജസ്രോതസ്സുകളിലേക്ക് ശ്രദ്ധിക്കേണ്ടി വരുന്നത്.

    l

    ReplyDelete
  86. ഇടുക്കി റിസർവോയറിലെ പവർപ്ലാന്റുകളിലെ ടർബൈനുകളെ കറക്കിയശേഷം പുറത്തേക്കൊഴുകുന്ന വെള്ളം സോളാർപാനലുകൾ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് തിരികെ ഡാമിലെത്തിക്കുന്നതിലെ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഒന്നു വിശദീകരിച്ചു തരാമോ..?

    ഈ ഒരൊറ്റ ചോദ്യത്തിലൂന്നിയാണ് ഈ പോസ്റ്റെഴുതിയത്. അതിനാവട്ടെ ആരും പ്രതികരിക്കുന്നുമില്ല. അവിടുണ്ട്, ഇവിടുണ്ട് എന്നൊക്കെ പറയാതെ ഇതിന് വ്യക്തമായ ഒരു മറുപടി ആരെങ്കിലും തരൂ... ഇതിന്റെ മറുപടിയാണ് ഞാൻ ആർ വി ജിയോടും ആവശ്യപ്പെട്ടത്.

    ReplyDelete
  87. ഇന്ന് മാതൃഭൂമിയിൽ കെ.എസ്.ഇ.ബിയുടെ പുതിയ നീക്കത്തെപറ്റി കണ്ടപ്പോൾ ഈ പോസ്റ്റും കമന്റുകളും എല്ലാം വായിച്ചു.ഇരുപക്ഷവും പിടിച്ച മുയലിന് കൊമ്പ് മൂന്ന് തന്നെ !!!

    ReplyDelete
  88. Prabhakarn Varaprath പുതിയ ലക്കം കൂട് വായിച്ചു , സൌരോര്‍ജ വൈദ്യുത പദ്ധതി എന്നവിഷയത്തില്‍ ആര്‍ വി ജി മേനോന്റെ ലേഖനം വായിച്ചു ,Intellectual Corruption ന്‍റെ മികച്ച ഉദാഹരണമായി പറയാവുന്നതാനത്. ഇടുക്കി ഡാമില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു 800 മീറ്റര്‍ താഴേക്കു പുറന്തള്ളുന്ന വെള്ളം സോളാര്‍ വൈദ്യുതി ഉപയോഗിച്ച് 1000 മീറ്റര്‍ ഉയരത്തിലുള്ള ഡാമിലെ ക്ക് തിരികെ സാമ്പത്തിക ലാഭകരമായി പമ്പ് ചെയ്യാന്‍ കഴിയും എന്ന് ആരെയും ബോധ്യപ്പെടുത്താന്‍ പറ്റില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണോ മേനോന്‍ ആ ഭാഗം ലേഖനത്തില്‍ ഒഴിവാകിയത് !! ഏതൊരു സമൂഹത്തെയും മുന്നോട്ടു നയിക്കുന്നത് അതിന്റെ ബുദ്ധിജീവികളാണ് .സമൂഹത്തിനു ശരിയായ ദിശാനിര്‍ണയം നടത്തേണ്ട ഈ ബുദ്ധിജീവികള്‍ ,സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വിധേയരായി -lnectually corrupted സമൂഹത്തെയും രാജ്യത്തെയും തെറ്റായ പാതയിലേക്ക് നയിച്ച്‌ വരാനിരിക്കുന്ന തലമുറകളെ പ്പോലും തകര്‍ക്കുന്നൂ .ഇന്ത്യ ഇന്ന് നേരിടുന്ന യാഥാര്‍ത്ഥ പ്രശ്നം സാമ്പത്തിക അഴിമാതിയല്ല ,ബുദ്ധിപരമായ അഴിമതി തന്നെയാണ് ! ഇത് സാധാരണക്കാരായ പൌരന്മാര്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നൂ എന്നതല്ലേ സത്യം !! joy kb 9447058008

    ReplyDelete
  89. സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്കരണം; ഇത് കുടിവെള്ളവും മുട്ടിക്കും
    comments - Reply
    • joy.
    വായനക്കാരുടെ അഭിപ്രായപ്രകടനങ്ങള് കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. ഇന്റലക്ച്വല് കറപ്റ്റേഴ്സ് സ്വാര്ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവണത ആധുനികയുഗത്തില് വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇന്റലക്ച്വല് കറപ്ഷന് ചൂണ്ടിക്കാണിച്ചാല് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കമന്റുകള് എഴുതുവാനും സൈറ്റുകളും ഫേസ്ബുക്കുകളും നശിപ്പിക്കുവാനും ഇന്റലക്ച്വല് കറപ്റ്റേഴ്സിന് സംവിധാനങ്ങളുണ്ട്. tകരളത്തnലെ നഗരമാലിന്യ സംസ്ക്കരണങ്ങള് ഇന്റലക്ച്വല് കറപ്റ്റേഴ്സ് നശി]n-ച്ചv കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന വിതങ്ങള് ജനയrഗത്തnല് 16-1-2013 രേഖപ്പെടുത്തിയിട്ടുണ്ട്.
    ശാസ്ത്രീയത എന്ന വാക്കിന്റെ നിര്വചനം മുതല് ശ്രീനാരായണ ഗുരുദേവ വാക്യങ്ങള് വരെ ദുര്വാഖ്യാനം ചെയ്ത് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ശാസ്ത്രീയമാകണമെങ്കില് വായു, ജലം, മണ്ണ് മുതലായവയുടെ ഗുണനിലവാരം ആ പ്രവൃത്തിയില് നാശമാകാന് പാടില്ല. വായു, ജലം, മണ്ണ് ഇവയുടെ ഗുണനിലവാരം നശിക്കുന്ന ഒരു മനുഷ്യ പ്രവര്ത്തനവും ശാസ്ത്രീയമല്ല.
    എന്റെ ലേഖനവും ശ്രീ.വിനോദ്, ശ്രീ. വാസന്തി, ശ്രീ.വിശ്വം, ശ്രീ മനോജ്, ശ്രീ.അപ്പു, ശ്രീ. സ്വാതി എന്നിവരുടെ പരിഷത്ത് ധാരാ അഭിപ്രായങ്ങളും ഒരിക്കല്ക്കൂടി വായിച്ചാല് ഇന്റലക്ച്വല് കറപ്ഷന്റെ ഭീകര മുഖം നിങ്ങള്ക്ക് വ്യക്തമാകും. എന്റെ ലേഖനത്തില് എവിടെയെങ്കിലും അസത്യമോ അശാസ്ത്രീയമോ വ്യക്തമാക്കാന് ഇന്റലക്ച്വല് കറപ്റ്റേഴ്സിന്റെ അനുയായികള്ക്കായില്ല.
    പതിമൂന്ന് വര്ഷമായി ശുചിത്വ മിഷന് പരിഷത്തിന്റെ അധീനതയിലായിരുന്നുവെന്ന് പരിഷത്ത്കാരനായ മനോജ് സമ്മതിക്കുന്നു. ഇതില് നിന്നും എന്റെ ഇന്റലക്ച്വല് കറപ്റ്റേഴ്സിനെ സംബന്ധിച്ച കണ്ടെത്തല് ശരിയെന്ന് വ്യക്തമാകുന്നു.
    എന്റെ ലേഖനത്തില് പ്രതിപാതിക്കാത്ത തളിപ്പറമ്പ് ,വടകര ,കൊടുങ്ങല്ലൂര്, ഗുരുവായൂര്, മാലിന്യ സംസ്ക്കരണ പ്ലാന്റിലെ യന്ത്രങ്ങളെ സംബന്ധിച്ച് മനോജ് പ്രതിപാതിച്ചതെല്ലാം നൂറ് ശതമാനവും കളവാണ് തെറ്റാണ്. നഗരമാലിന്യത്തില് നിന്ന് പ്ലാസ്റ്റിക് ഓട്ടോമാറ്റിക് ആയി വേര്തിരിച്ചശേഷം ജൈവവസ്തുക്കള് എയ്റോബിക്/എനറോബിക് പ്രോസ്സസ്സിലൂടെ 99.5 ശതമാനം ജൈവവളം ഉത്പാതിപ്പിക്കുവാന് കഴിയുന്നതാണ് പ്രസ്തുത യന്ത്രങ്ങള്. കരാര് പ്രകാരം പ്ലാന്റുകള് നഗരസഭ പരിപാലിച്ചാല് ഈച്ച, കൊതുക്, ദുര്ഗന്ധം, മലിനജലം മുതലായവയുടെ ശല്യം നൂറ് ശതമാനവും ഒഴിവാക്കാന് കഴിയുന്നതാണ്.
    ശാസ്ത്ര സാഹിത്യ പരിഷത്തിലെ തലമുതിര്ന്ന വ്യക്തിപ്രഭാവമായ ശ്രീ. ഡോക്ടര് അച്ചുതന്, ശ്രീ. ഡോ. മാലേ തുടങ്ങിയ ഇന്ത്യയിലെ വിദഗ്ദരെല്ലാം കൊടുങ്ങല്ലൂര് പ്ലാന്റിലെ മാലിന്യ സംസ്ക്കരണ യന്ത്രങ്ങള് ഏറ്റവും മികച്ച മാലിന്യ സംസ്ക്കരണ യന്ത്രങ്ങളെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
    ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് അംഗീകരിച്ച പ്രോസ്സസ്സില് പ്രവര്ത്തിക്കുന്ന ഓട്ടോമാറ്റിക് പ്ലാസ്റ്റിക് സെപ്പറേഷന് മൊഡ്യൂളിന്റെ വിതരണാവകാശം ഐ.ആര്.ടി. കമ്പനിക്ക് ലഭിക്കുന്നതിനുവേണ്ടി പരിഷത്താര്വിജിയുടെ നിര്ദ്ദേശാനുസരണം ശ്രീ. മനോജ് ബ്രോക്കറായി 1998 ആഗസ്റ്റില് എന്നെ സമീപിച്ചു. ഐ.ആര്.ടി.സി ഒരു വ്യഭിജാര സ്ഥാപനമാണെന്ന് എനിക്ക് ബോദ്ധ്യമായതുകൊണ്ട് ഞാന് സഹകരിച്ചില്ല.
    കൊടുങ്ങല്ലൂര്, ഗുരുവായൂര്, വടകര, തളിപ്പറമ്പ് എന്നീ നഗരസഭകള് കരാര് പ്രകാരം യന്ത്രങ്ങള് സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. കൈക്കൂലി ലഭിക്കാത്തവരും വിതരണാവകാശം ലഭിക്കാത്തവരും തമ്മിലുള്ള അവിശുദ്ധബന്ധം മൂലമാണ് മേല് പ്ലാന്റുകളെല്ലാം പ്രവര്ത്തിക്കാതെ കിടക്കുന്നത്. ബഹു. ഓംബുഡ്സ്മാന്റെ 8/2008 എന്ന സുമോട്ടോ കേസ്സില് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കാത്ത ഉദ്യോഗസ്ഥډാരില് നിന്നും രാഷ്ട്രീയക്കാരില് നിന്നും നഗരസഭകള്ക്കുണ്ടായ നഷ്ടം ഈടാക്കുവാന് ഉത്തരവായിട്ടുണ്ട്. മേല് എഴുതിയ വരികളുടെ സ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യമുള്ളവര് ബന്ധപ്പെടുക. 9447058008.

    ReplyDelete

Popular Posts

Recent Posts

Blog Archive