Sunday

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ്

സ്വനലേഖയോടു ക്ഷമ പറയും ഞാന്‍
സ്നേഹിച്ചു തുടങ്ങിയ നാളുകള്‍
അധികമായില്ലായിരുന്നു

വരമൊഴിക്കവധികൊടുത്ത്
കീമാന്റെ കൈയുംപിടിച്ച്
ബൂലോകം കറങ്ങിഞാന്‍

തലതാഴ്ത്തി പമ്മിയിരിക്കുന്നതെന്താവാം
ചോദിച്ചില്ലാരും
മരുന്നു തീര്‍ന്നെന്നു തോന്നിക്കാണും

കമന്റുഭരണി കാലിയായി
ഹിറ്റ്‌കൌണ്ടറുകള്‍ ഹാന്‍ഡ് ബ്രേക്കിട്ടു
അഗ്രികള്‍ക്കും മറവിബാധിച്ചു

എന്തെങ്കിലും എഴുതിവിടണ്ടേ
എവിടെയെങ്കിലും പോയി നോക്കണ്ടേ
എന്തെങ്കിലും മിണ്ടേംവേണ്ടേ..?

ന്യായമായ ചോദ്യങ്ങള്‍
ന്യായ വിധിക്കു കാത്തു നില്‍ക്കുന്നു
ന്യായം മാത്രം കണ്ടെത്തിയില്ല

വിണ്ടു വരണ്ട മനസ്സും
വരണ്ട കണ്‍കോണുകളും
വറ്റിവരണ്ട പേനയും ബാക്കിയാവാം

പാതിമുറിഞ്ഞ മനസ്സുകളില്‍
പാഴ്‌മുള്ളുകളും കളകളും
പാലരുവികള്‍ സ്വപ്നമായ് മാറി

വെള്ളമാണു ചുറ്റും, അലിവിന്റെ
വെറും തുള്ളിമാത്രം തേടി
വെറും വ്യാമോഹം ബാക്കി

ഒരിറ്റു ദാഹനീര്
ഒരിക്കല്‍ക്കൂടിയേറ്റുവാങ്ങാന്‍
ഒരുമോഹം വ്യഥാ

കലുഷിതമായ മനസ്സിലേക്ക്
കലക്കവെള്ളമായ്
കവിതവരുമെന്നറിയുന്നു ഞാന്‍

കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും

ഹൃദയത്തിലെ കനല്‍ കെടുത്താന്‍
ഹൃദയംഗമായൊരുവാക്ക്, ഏതെങ്കിലും
ഹൃത്തടം തുറന്നിരുന്നെങ്കില്‍

പ്രതീക്ഷകള്‍ തുരുമ്പെടുത്തു
മതിഭ്രമം ബാധിക്കുംവരേയും
സതീര്‍ത്ഥ്യനെക്കാത്തിരുന്നേക്കാം

കാലത്തിന്നു മുമ്പേ ചരിക്കുവോര്‍
കാത്തവഴികളില്‍
കത്തും കാരിരുമ്പാവാതിരിക്കാം

വിടപറയുംമുമ്പേ വീണ്ടും
വിരഹഗാനം പാടാം ചിലര്‍ക്ക്
വിധിവിലക്കില്ലായിരിക്കാം

അക്ഷരങ്ങള്‍ക്കു വിരാമം കുറിക്കാം
ആശ്രയമറ്റവനത്താണിയില്ലെങ്കില്‍
ആത്മഹത്യ പാപപായിരിക്കില്ല

  14 comments:

  1. അയ്യോ ചേട്ടാ പോകല്ലേ

    ReplyDelete
  2. അക്ഷരങ്ങള്‍ക്കിടയില്‍ മാത്രം വിരാമം കുറിക്കുക.ഇടയ്ക്കിടയ്ക്ക് ഒരു വിശ്രമമൊക്കെ അവര്‍ക്കും വേണ്ടേ.!

    ReplyDelete
  3. എന്ത് പറയാന്‍..? ആത്മഹത്യ തെറ്റാണ്.. പക്ഷെ കവിത ഉഗ്രന്‍..ഒരു പാദത്തിലെ എല്ലാ വരികളും ഒരക്ഷരം കൊണ്ട് തുടങ്ങിയത് മനോഹരം.. ആദ്യ നാല് പാദങ്ങളില്‍ അത് പറ്റുമെങ്കില്‍ നന്ന്...

    "കനിവുവറ്റിയ മനമാണു ചുറ്റും
    കാണുന്നതു ഞാനെന്റെ
    കാവ്യാംശുവില്‍പോലും"

    ആശംസകള്‍

    ReplyDelete
  4. കോട്ടോട്ടിച്ചേട്ടാ എന്താ.. എന്നെ അറിയ്യോ...
    ഇങ്ങിനെ ഒരു കവിത എഴുതാന്‍ ഇപ്പൊ ഇവിടെ എന്താ ഉണ്ടായെ...

    ഞാനും നിങ്ങളും സജീവമായ ബ്ലോഗില്‍ ഉണ്ടായിരുന്നപ്പോള്‍ നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് രംഗമൊഴിഞ്ഞിരിക്കുന്നു. പുതിയ ചില നല്ല പൊടിപ്പുകള്‍ വന്നിട്ടുമുണ്ട്. ചെറിയ ഒരിടവേളക്കു ശേഷം ഞാന്‍ വീണ്ടും ബ്ലോഗിലേക്ക് വന്നു. ചെറിയ ഒരു ബ്രേക്ക്. അതേ കോട്ടോട്ടിച്ചേട്ടനും ചെയ്തിട്ടുള്ളു.
    അതിനെ മരുന്ന് തീര്‍ന്നുന്ന് പറയൂല്ല...
    ബ്ലോഗെഴുതുന്നില്ല എന്നുമാത്രം നമ്മുടെ ചിന്തകളെ തിരുവെഴുത്തുകള്‍ മനസ്സില്‍ വന്നും മാഞ്ഞും കൊണ്ടിരിക്കും... നിലയ്ക്കുകയേയില്ല....

    അഭിവാദ്യങ്ങള്‍

    ReplyDelete
  5. കവിത നന്നായിരിക്കുന്നു...

    ReplyDelete
  6. എന്തെങ്കിലും എഴുതിവിടണ്ടേ
    എവിടെയെങ്കിലും പോയി നോക്കണ്ടേ
    എന്തെങ്കിലും മിണ്ടേംവേണ്ടേ..?

    Best Wishes

    ReplyDelete
  7. എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ?

    ReplyDelete
  8. kavitha nannayittundu..... aashamsakal....

    ReplyDelete
  9. കലുഷിതമായ മനസ്സിലേക്ക്
    കലക്കവെള്ളമായ്
    കവിതവരുമെന്നറിയുന്നു ഞാന്‍

    നല്ലകാര്യമല്ലേ കൊട്ടൊട്ടി....പക്ഷെ കവിതയെന്നതു കലക്കവെള്ളമായി വരും എന്നതു ഞാൻ യോചിക്കുന്നില്ല .തെളിനീരായി കവിതയൂറുകയാണ്..

    ReplyDelete
  10. എഴുതുമ്പോള്‍ പ്രാസമൊപ്പിക്കാന്‍ കഴിയുന്ന അസുലഭ കഴിവിന്‌ മുന്നില്‍ തല കുനിക്കുന്നു. ഇത്രയൊന്നും ദീര്‍ഘിപ്പിക്കണ്ടായിരുന്നു എന്ന അഭിപ്രായം എന്റെ മാത്രം അഭിപ്രായമാണെന്നു കരുതിയാല്‍ മതി

    ReplyDelete
  11. നല്ല കവിത.., പക്ഷെ എന്തിനാ ഇത്രേം നിരാശ? നന്നായി എഴുതുന്നുണ്ടല്ലോ..

    ReplyDelete
  12. കൊള്ളാം നന്നായി

    ReplyDelete
  13. ഞാനും ഇതുപോലെയൊക്കെ....... :-))

    ReplyDelete

Popular Posts

Recent Posts

Blog Archive