Saturday

ശിഹാബുദ്ദീന്റെ ഒരു പരീക്ഷാക്കാലം...

വിധിയിൽ വിശ്വസിയ്ക്കാം, പക്ഷേ വിധിയെപ്പഴിച്ചുകൊണ്ട് ജീവിതം മുന്നോട്ടുരുട്ടാൻ ശിഹാബുദ്ദീൻ തയ്യാറല്ല. പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തെട്ടാം നമ്പർ മുറിയിൽ ഈ വർഷം പ്ലസ് ടു സയൻസ് പരീക്ഷയെഴുതുമ്പോൾ പകരക്കാരനെ വയ്ക്കാൻ അവൻ തയ്യാറാവാതിരുന്നതും അതുകൊണ്ടുതന്നെയാണ്. മറ്റാരെങ്കിലും എഴുതിയാൽ തന്റെ കയ്യക്ഷരത്തിനാണു ക്ഷീണമെന്ന് തമാശയായെങ്കിലും അവൻ കാരണം നിരത്തുന്നു.

ശിഹാബുദ്ദീന് ജന്മനാതന്നെ രണ്ടുകാലുകളുമില്ല. കൈകളാവട്ടെ മുട്ടിനു മുകളിൽ പേരിനുമാത്രവും. കൈപ്പത്തിയും വിരലുകളും സങ്കൽപ്പത്തിൽ മാത്രം. നല്ലൊരു ചിത്രകാരനായ അവൻ വരച്ചുകൂട്ടിയിരിക്കുന്നത് ജീവൻ തുടിക്കുന്ന നൂറുകണക്കിന് ചിത്രങ്ങൾ. ശിഹാബ് പൂക്കോട്ടൂർ എന്ന പേരിൽ തന്റെ ചിത്രബ്ലോഗിലൂടെ അത് ലോകമാകെ പ്രദർശിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഈ കൊച്ചു മിടുക്കൻ. പ്ലസ് ടു പഠനവുമായി ബന്ധപ്പെട്ട് ബ്ലോഗിലെ ചിത്രപ്രദർശനം താൽക്കാലികമായി മുടങ്ങിയിട്ടുണ്ടെങ്കിലും പരീക്ഷ കഴിയുന്നതോടെ ബ്ലോഗിൽ സജീവമാകാൻ കഴിയുമെന്നാണ് ശിഹാബുദ്ദീൻ കരുതുന്നത്. കലാരംഗത്തെ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നിയോഗവും പലതവണ ശിഹാബുദ്ദീന് കൈവന്നിട്ടുണ്ട്. കഥയെഴുത്ത്, പെൻസിൽ ഡ്രോയിംഗ്, ജലച്ഛായം തുടങ്ങിയവയിലെല്ലാം കഴിവുതെളിയിച്ചിട്ടുള്ള ഈ താരകം സ്കൂളിലെ ഏറ്റവും മികച്ച കൈയക്ഷരത്തിനുള്ള സമ്മാനജേതാവും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ നിപുണനുമാണ്.


പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താംതരം ഉയർന്ന ഗ്രേഡിൽ പാസ്സായപ്പോൾ ശിഹാബ് തുടർ പഠനത്തിനു തെരഞ്ഞെടുത്തത് സർവ്വാംഗർപോലും അൽപ്പം ആലോചിച്ചുമാത്രം കൈകാര്യം ചെയ്യുന്ന സയൻസ് ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് തെരഞ്ഞെടുത്താൽ തനിക്ക് എന്താണു ബുദ്ധിമുട്ടെന്നു മനസ്സിലാക്കാനും അതിനെ വെല്ലുവിളിച്ചു മുന്നോട്ടുപോകാനും മാത്രമാണ് അതുതന്നെ തെരഞ്ഞെടുത്തതെന്ന് അവൻ പറയുന്നു.

 കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശിഹാബ് തന്റെ ജീവിതം മാതൃകയാക്കിയിരിക്കുന്നത് തന്നെപ്പോലെ ജന്മനാ കൈകാലുകളില്ലാത്ത, പരിശീലനരംഗത്ത് ലോകാദ്ഭുതമായി മാറിയ അന്താരാഷ്ട്ര പരിശീലകൻ “നിക്ക് വുജി”യെയാണ്. അദ്ദേഹത്തെപ്പോലെ പേരെടുത്ത ഒരു പരിശീലകനായിത്തീരും താനെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. അതിനുള്ള പരിശീലനം ഇപ്പോഴേ തുടങ്ങിയിട്ടുമുണ്ട്. നിലവിൽ തന്റെ ദൈനംദിനം നടക്കേണ്ടുന്ന എല്ലാ കാര്യങ്ങളും അവൻ സ്വയമാണു ചെയ്യുന്നത്. ക്രിക്കറ്റുകളിപോലും തനിക്കു വഴങ്ങുമെന്നു തെളിയിച്ച ശിഹാബിനെ വിളിച്ച് ഒരിക്കൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനന്ദനമറിയിച്ചിരുന്നു.
                            ശിഹാബിനു കിട്ടിയ അംഗീകാരങ്ങളിൽ ചിലതു മാത്രം...

പൂക്കോട്ടൂർ പള്ളിപ്പടി ചെറുപറമ്പൻ അബൂബക്കറിന്റേയും മെഹ്ജാബിന്റേയും മകനായ ശിഹാബുദ്ദീൻ എന്ന പതിനേഴുകാരൻ ചരിത്രമുറങ്ങുന്ന പൂക്കോട്ടൂരിൽ മറ്റൊരു ചരിത്രം കുറിയ്ക്കാൻ തുടക്കമിടുമ്പോൾ സർവ്വസഹായങ്ങളും നൽകി അവനെ നയിക്കാൻ അവന്റെ സഹപാഠികളും നാട്ടുകാരും മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അവൻ പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റേയും പൂക്കോട്ടൂർ എന്ന ഗ്രാമത്തിന്റേയും അതിരുകൾ വിട്ട് ലോകമറിയുന്ന വിശേഷവ്യക്തിത്വങ്ങളിൽ ഒരാളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(മാർച്ച് 13ന് തേജസ് ദിനപ്പത്രത്തിൽ ഇതു പ്രസിദ്ധീകരിച്ചിരുന്നു)

  13 comments:

 1. ശിഹാബുദ്ദീൻ എന്ന പതിനേഴുകാരൻ അതിരുകൾ വിട്ട് ലോകമറിയുന്ന വിശേഷവ്യക്തിത്വങ്ങളിൽ ഒരാളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

  ReplyDelete
 2. നിസ്സാരപ്രശ്നങ്ങൾക്കു മുന്നിൽ പോലും തളർന്നു പോകുന്നവർ ശിഹാബിനെ കണ്ടു പഠിക്കട്ട.
  ആഗ്രഹം പോലെ തന്നെ നന്നായി വരാൻ ആശംസകൾ!

  ReplyDelete
 3. :)

  ആശംസകള്‍, ശിഹാബുദ്ദീന്..

  ReplyDelete
 4. ലോകമറിയുന്ന വിശേഷവ്യക്തിത്വങ്ങളിൽ ഒരാളായിത്തീരട്ടെ..

  ReplyDelete
 5. ജന്മനാ കാലുകളില്ല. കൈകള്‍ മുട്ടിനു താഴെയുമില്ല. എന്നിട്ടും തളരാത്ത ആ മനസിനു മുമ്പില്‍ നമ്മള്‍ എത്രയോ നിസ്സാരര്‍. ആ ജീവിതത്തില്‍ എന്നും സമാധാനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 6. തളരാത്ത മനസ്സിന് മുന്നില്‍ പ്രണാമം ശിഹാബുദ്ദീന്‍ ... ലോകം തിരിച്ചറിയുന്ന വ്യക്തിത്വമാകട്ടെ എന്ന പ്രാര്‍ത്ഥനയും...

  ReplyDelete
 7. ഇതുപോലെ വിധിയെ തോൽ‌പ്പിക്കുന്നവരാണല്ലോ
  യഥാർത്ഥ ഹീറൊകൾ അല്ലേ..ഭായ്

  ReplyDelete
 8. തന്റെ നിശ്ചയദാര്‍ഡ്യം കൊണ്ട് വൈകല്യങ്ങളെ തോല്പ്പിച്ച്വരൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സ്വപ്നം പൂവണിയട്ടെ, ലോകമറിയുന്ന ഒരു "മാത്രുക"യായി ശിഹാബ് വളരട്ടെ

  ReplyDelete
 9. നല്ല വിവരണം. അതിലുപരി ശിഹാബുദ്ധീന്റെ കഴിവിനു ഫുള്‍ മാര്‍ക്ക്‌

  ReplyDelete
 10. ശിഹാബിനെ പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 11. തളരാത്ത മനസ്സിന് മുന്നില്‍ പ്രണാമം

  ReplyDelete
 12. ഈ പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive