ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു
ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും
2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.
ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർനെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു. നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.
ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.
നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.
പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.
മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.
രചനകൾ ഇ-മെയിലായി KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.
മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11
നല്ല സംരംഭം. മുമ്പ് ഷരിഫ് ഭായ് പറഞ്ഞ് ഈ വിഷയം അറിഞ്ഞിരുന്നു. സുനില്‍ ഷായ്ക്കും ബ്ലോഗില്‍ ഷെയര്‍ ചെയ്ത കൊട്ടോട്ടിയ്ക്കും താങ്ക്സ്
ReplyDeleteകൈരളി നെറ്റിനെപ്പറ്റി ഇപ്പോഴാണ് അറിഞ്ഞത്. പരിചയപ്പെടുത്തിയതിന് നന്ദി കൊട്ടോട്ടീ.
ReplyDeleteകൈരളി നൈറ്റിനു ആശംസകള്‍
ReplyDeleteഒരു സംശയം ചോദിക്കട്ടെ കൊണ്ടോട്ടീ...കൈരളി നൈറ്റില്‍ നര്‍മ്മ കഥകള്‍ പ്രസിദ്ധീകരിക്കുമോ?
ReplyDeleteനല്ല കാര്യം.
ReplyDeleteഎല്ലാ ആശംസകളും, പിന്തുണയും!
കോളേജുകളിൽ ബ്ലോഗ് പ്രചാരണാർത്ഥം പുതിയ പരിപാടികൾ തുടങ്ങുന്നു...
ReplyDeleteഒന്നു നോക്കൂ...
http://jayanevoor1.blogspot.in/2012/06/blog-post.html
കൂടുതല്‍ പ്രചാരം നേടാന്‍ നമുക്ക് പ്രയത്നിക്കാം
ReplyDeleteകൂടുതൽ നന്നാവട്ടേ....ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല സംരംഭം ...കൈരളി നെറ്റിനു ആശംസകള്‍...പിന്തുണയും ...
ReplyDeleteരഘുനാഥൻമാഷേ,
ReplyDeleteനർമ്മകഥയെന്നല്ല നല്ലതെന്തും പ്രസിദ്ധീകരിക്കും, വാർത്താമാസികയായതിനാൽ ലേഖനങ്ങളും ഫീച്ചറുകളും അഭിമുഖങ്ങളും മുഖ്യമാണെന്നു മാത്രം എല്ലാത്തരം സൃഷ്ടികളും പ്രസിദ്ധീകരിക്കും. ആദ്യലക്കം മുതൽതന്നെ അവർ ബൂലോകസൃഷ്ടികൾ ഓരോ ലക്കത്തിലും ഒന്നിൽക്കൂടുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും വിതരണ ഏജൻസികളില്ല എന്നതാണ് ഇപ്പോഴത്തെ പോരായ്മ. ആകർഷകമായ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻസി നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മാഗസിനുമായോ ഞാനുമായോ ബന്ധപ്പെടാം.
ഈ പരിചയപ്പെടുത്തലിനു നന്ദി
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteകൂട്ടായി ശ്രമിച്ചാല്‍ ഈ മാസികയുടെ പ്രചാരം വര്‍ധിപ്പിക്കാനാവില്ലേ? കൊണ്ടോട്ടി പരിചയപ്പെടുത്തിയതില്‍ സന്തോഷം.
ReplyDeleteഞാനിത് ഷെയർ ചെയ്യുന്നു.
ReplyDeleteബ്ലോഗര്‍ മനോരാജിന്‍റെ കഥ ,രമേശ് അരൂര്‍ ,മുഹമ്മദ് ഷരീഫ് എന്നിവരുടെ ലേഖനം, അകാലത്തില്‍ പൊലിഞ്ഞു പോയ നീസ വെള്ളൂർ എഴുതിയ കവിത എന്നിവയോടൊപ്പം എന്‍റെ.കാശ്മീര്‍ യാത്രുടെ ഒന്നാം ഭാഗവും മെയ് ലക്കത്തില്‍ ഉണ്ട് .കൈരളിനെറ്റ് മാഗസിനും ചീഫ് എഡിറ്റര്‍ സുനില്‍ഷായ്ക്കും ആശംസകള്‍.
ReplyDeleteഷെയര്‍ ചെയ്തതിനു നന്ദി..എല്ലാ ഭാവുകങ്ങളും..
ReplyDeleteനന്ദി സാബു ചേട്ടാ ..ലിങ്ക് തന്നതിന് ...നേരത്തെ പ്രദീപ് മാഷിന്റെ ഒരു പോസ്റ്റ് വന്നപ്പോള്‍ ഇത് കണ്ടിരുന്നു ...കൈരളി നെറ്റിനു അഭിവാദനങ്ങള്‍ ..
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു !
ReplyDeleteനല്ല ഉദ്യമം.
ReplyDeleteആശംസകള്‍ നേരുന്നു.
ആശംഷകള്‍ നേരുന്നു
ReplyDeleteVijayaasamsakal
ReplyDeleteVijayaasamsakal
ReplyDeleteVijayaasamsakal
ReplyDeleteഇത് നല്ലൊരു സംരംഭം ആണ്.
ReplyDeleteഒരുപാട് ബ്ലോഗ്ഗെര്‍മാരുടെ പലവക കൃതികള്‍ ശേഖരിച്ചു ഒറ്റ പുസ്ടകമായി പ്രസിദ്ധീകരിക്കുന്ന ഒരു ഐഡിയ തലയ്ക്കുമുകളില്‍ കുറച്ചുകാലമായി വട്ടമിട്ടു പറക്കുന്നു. അപ്പോഴാണ് ഇത് കണ്ടത്. വളരെ നന്നായി.
ആശംസകള്‍ :-)
സാബു,
ReplyDeleteപരിചയപ്പെടുത്തല്‍ വളരെ പ്രയോജനങ്കരമായി..
മാഗസിന്‍ കിട്ടിയാല്‍ നന്നായിരുന്നു.. എന്താണു വഴി ?
സന്തോഷം, ആശംസകള്‍!
ReplyDeleteഷെയര്‍ ചെയ്ത ശ്രീ.സാബുMH ന് നന്ദി.
ReplyDeleteഈ പരിചയപ്പെടുത്തലില്‍ സന്തോഷമുണ്ട്.
ഈ സംരഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു.
വളരെ നല്ല കാര്യം...പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.ഞാനും അയച്ചു തരട്ടെ
ReplyDeleteആശംസകൾ..!!
ReplyDeleteനല്ലകാര്യം. ആശംസകൾ! കാലത്തിന് അനിവാര്യമായത് ആരിലെങ്കിലും കൂടി സംഭവിക്കുകതന്നെ ചെയ്യും. പിന്നെ മറ്റൊരു കാര്യം നല്ല ഒന്നൊന്നാംതരം ലോകോത്തര സൃഷ്ടികൾക്കായി കൂടുതൽ എങ്ങും പോകേണ്ട.നമ്മുടെ വിശ്വമാനവികം 1 സന്ദർശിച്ചാൽ മതി കേട്ടോ. അല്ലപിന്നെ! (അതുകഴിഞ്ഞാൽ പിന്നെ കൊട്ടോട്ടിയുടെ.......). എന്തായാലും കൈരളിനെറ്റിന്റെ വരിക്കാരനാകാൻ താല്പര്യമുണ്ട്. എം.ഓ സ്വീകരിക്കുമെന്നു കരുതുന്നു. അല്ലെങ്കിൽ അവരുടെ അക്കൌണ്ട് നമ്പർ പ്ലീസ് .......
ReplyDeleteവളരെ നന്നായി,, അടുത്തകാലത്ത് ഉറങ്ങിപോയ ഏതാനും ബ്ലോഗർമാരുടെ നല്ല നല്ല പോസ്റ്റുകൾ കൂടി കണ്ടുപിടിച്ച് പ്രസിദ്ധീകരിക്കണം.
ReplyDeleteഎന്തായാലും ഈ പരിചപ്പെടുത്തൽ നന്നായി കേട്ടൊ ഭായ്
ReplyDeleteഈ പരിചപ്പെടുത്തൽ നന്നായി
ReplyDelete@ PRAVAAHINY
ഈ പരിചയപ്പെടുത്തലിന് നന്ദി...ഞാന്‍ സബ്സ്ക്രൈബ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
ReplyDeletegood one
ReplyDeleteഷെരീഫിക്കാന്റെ ബ്ലോഗില്‍ വായിച്ചിരുന്നു.
ReplyDeleteകൂടുതല്‍ പ്രചരിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണം.
വളരെ നല്ല ഉദ്യമം.
ReplyDeleteഈ പരിചയപ്പെടുത്തലിന് നന്ദി...!
ReplyDeleteവളരെ നന്നായി ഇത്. നല്ല ചിന്ത. കാലത്തിനു ചേര്‍ന്ന തുടക്കം. ആശംസകള്‍. വരിക്കാരാവാനുള്ള വിവരം കൂടെ വച്ചെഴുതു.
ReplyDeleteനല്ല ഉദ്യമം. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം പിന്തുണയും.
ReplyDeleteനല്ല ഉദ്യമം. ആശംസയോടൊപ്പം പൂര്‍ണ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
ReplyDeleteനന്ദി സാബു കൊണ്ട്ട്ടി.
മുന്‍പേ കേട്ടിരുന്നു കൈരളിയെ കുറിച്ച്...
ReplyDeleteകൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കട്ടെ....
ആശംസകള്‍ അതിന്റെ അണിയറ പ്രവത്തകര്‍ക്ക്...
എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദി.കൈരളി നെറ്റ് ഞാന്‍ നടത്തുന്ന മാഗസിന്‍ അല്ല.നിങ്ങള്‍ ഓരോരുത്തരും നടത്തുന്ന നമ്മുടെ മാഗസിനാണ്.സാബു കൊട്ടോട്ടിയുടെയും ഷെരീഫ്സാറിന്റെയും പോലെയുള്ള പിന്തുണ ഹൃദയം തുറന്ന് ഏറ്റെടുക്കുക.ഞാന്‍ ഒരു നിമിത്തം മാത്രം. അക്ഷരങ്ങളെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ നല്ല രചനകള്‍ പുറം ലോകം അച്ചടിയിലൂടെ അറിയുന്നത് നല്ലതല്ലേ.എല്ലാവര്‍ക്കുംകമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലല്ലോ? എന്റെ ഫോണ്‍ എപ്പോഴും സ്വിച്ച് ഓണ്‍ ആണ്. ഏത് സമയത്തും വിളിക്കാം.സൗഹൃദം പങ്കിടാം.നിങ്ങളുടെ വിലാസങ്ങള്‍ മെയില്‍ ചെയ്‌താല്‍ കോപ്പി അയച്ചു തരാം.e mail krnetklm@gmail.com mob.9037665581,9995111874
ReplyDeleteവളരെ നല്ല ഉദ്യമം.
ReplyDeleteകൈരളി നെറ്റിനും കൊട്ടോട്ടിക്കാരനും ആശംസകള്‍...
ReplyDelete:)
All the Best
ReplyDeleteആശംസകൾ..!!
ReplyDeleteവളരെ നന്ന്.. ഭാവുകങ്ങൾ. എല്ലാർക്കും കൂടെ
ReplyDeleteകൈരളി നെറ്റിനെപ്പറ്റി ഇപ്പോഴാണ് അറിഞ്ഞത്. പരിചയപ്പെടുത്തിയതിന് നന്ദി,
ReplyDeleteആശംസകള്‍
This comment has been removed by the author.
ReplyDeleteBeat wishes to kairali-net...manzoorabdulkalam@gmail.com
ReplyDeleteആശംസകള്‍ അതോടപ്പം നന്ദിയും...
ReplyDeleteഎല്ലാ സഹകരണവും പ്രതീക്ഷിക്കാം...
ReplyDeletebest wishes
ReplyDeleteസഹകരണം തുടര്‍ന്നും ഉണ്ടാവുമെന്ന് ഉറപ്പ് തരുന്നു.. കൈരളിനെറ്റ് മാഗസിന്‍ ഇല്ലാതെ ഇനിയെന്ത് ആഘോഷം അല്ലേ കൊട്ടോട്ടി.. ?
ReplyDeleteഎല്ലാ ആശംസകളും
ReplyDeleteഅതെ, ഇത് ആഘോഷിക്കേണ്ട വർത്ത തന്നെ.
ReplyDeleteകൈരളി നെറ്റ് പറഞ്ഞതനുസരിച്ച് വിലാസം അയച്ചു തരുമ്പോൾ ഒരു കോപ്പി വി പി പി ആയി ഒരു വർഷത്തെ വരിസംഖ്യയ്ക്ക് അയച്ചു തരുമെങ്കിൽ നന്നായിരുന്നു. അപ്പോൾ എം ഓ യും അക്കൗണ്ടും ഒന്നും വേണ്ടായിരുന്നു.
എന്തായാലും എന്റെയും ഒരു കവിത പ്രസിദ്ധ്പ്പെടുത്തുവാൻ ഇടം കണ്ടെത്തണം.
ആശംസകൾ
best wishes.
ReplyDeleteനല്ല ഒരു സംരംഭമാണ് കൈരളിനെറ്റ്. സുനിൽ ഷാ എന്ന വ്യക്തിയുടെ അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകമാണത്.....
ReplyDeleteമികച്ച ഒരു സംരഭത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നു..... ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ അങ്ങേക്ക് വിരോധമുണ്ടാവില്ല എന്ന് ധരിച്ചുകൊണ്ട് ഞാനിത് കൂടുതല്‍ വായനക്കായി ഷെയര്‍ ചെയ്യുന്നു......
Best wishes...
ReplyDeleteഅറിവും, അറിയാനുള്ള അന്വേഷണവും തുടരുക
ReplyDeleteഒരുപാട് ഉയരങ്ങള്‍ താണ്ടി നിന്‍റെ പ്രയാണം തുടരുക
ആശംസകളോടെ
പ്രിയ ശാബുവേ ഇങ്ങനെ ഒരു പ്രസിദ്ധീകരണം ആവശ്യമായിരുന്നു. അതി നികത്തുകയും ഈ വിവരം അറിയിക്കുകയും ചെയ്തതില്‍ സന്തോഷിക്കട്ടെ
ReplyDeleteഇനി എനിക്കൊരു കോപ്പി.
അത് തപാലില്‍ വീട്ടിലെത്തിക്കോട്ടേ . (മറ്റേതും !)
നന്ദിയുണ്ട്.
കൈരളി നെറ്റിനെ പരിചയപ്പെടുത്തിയതിന് നന്ദി,
ReplyDeleteആശംസകളോടെ
വളരെ നല്ല സംരംഭം. ആശംസകള്‍.
ReplyDeleteNalla kaaryam. ella aasamsakaLum nerunnu.
ReplyDeleteഇത്തരമൊരു നല്ല കാര്യവുമായി മുന്നിൽ നടക്കാൻ ധൈര്യം കാണിച്ച സുനിൽഷാ അഭിനന്ദനങ്ങളർഹിക്കുന്നു. ഒരുപാട് ബ്ലോഗർമാരും ബ്ലോഗ് വായനക്കാരുമുള്ള ഗൾഫ് നാടുകളിലും മറ്റും കൈരളി നെറ്റ് കിട്ടാനുള്ള വഴിയെന്താണ്? ഈ മഹത് സംരംഭം ഒരു വലിയവിജയമായി മാറട്ടെ. എല്ലാ ഭാവുകങ്ങളും.
ReplyDeleteഞാൻ പോസ്റ്റൽ വരിക്കാരനായി. നിങ്ങളോ?
ReplyDeleteദാ..ഞാനും വന്നു...!!
ReplyDeleteellaavidha aashamsakalum nerunnu.
ReplyDeleteസന്തോഷം ... ബ്ലോഗ് രചനകള്‍ കംബ്യൂട്ടര്‍ ഉപയോഗിക്കാത്തവരിലും എത്തിക്കുന്നതില്‍ കൈരളി നെറ്റിനു അഭിനന്ദനങ്ങള്‍ കൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പിലെത് പോലുള്ള മറ്റൊരു കൂട്ടായ്മ ഇവിടെയും സൃഷ്‌ടിച്ച സാബു കൊട്ടോട്ടിക്കും അതിനു പുറമേ കൈരളി നെറ്റിനെ പരിചയപ്പെടുത്തി തന്നതിലും
ReplyDeleteആശംസകൾ.....
ReplyDeleteനല്ല സംരംഭം
ReplyDeleteആശംസകള്‍
ഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/
ഇവിടെ വളരെ വൈകിയെത്തിയ ഒരു ബ്ലോഗര്‍
ReplyDeleteകൂടുതല്‍ വിവരങ്ങള്‍ അറിവാന്‍ ആഗ്രഹിക്കുന്നു
വൈകിയവേളയില്‍ വന്നതിനാല്‍ ഒരിടം ലഭിക്കുമോ എന്തോ?
എഴുതുക. അറിയിക്കുക
ആശംസകള്‍
വീണ്ടും കാണാം
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍
സിക്കന്ത്രാബാദ്
--
നമുക്ക് നല്ല രചനകൾ അയച്ച് കൊടുത്ത് ഈ മാസികയെ നില നിർത്താം. ഓരോ മാസവും ഇത്രയും വിലയുള്ള പേപ്പറിൽ കളർഫുളായി ഈ മാസിക ഇറക്കുന്നതിൽ സുനിൽ ഷാ കാണിക്കുന്ന ധൈര്യം അപാരമാണ്. കൂടുതൽ വരിക്കാരെ ചേർത്ത് മാസിക നില നിർത്തേണ്ടിയിരിക്കുന്നു.
ReplyDeleteആശംസകള്‍
ReplyDeleteall the best..
ReplyDelete