Monday

ഓര്‍മ്മയില്‍ ഒരു ഗാനമേള..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

ഗിറ്റാറില്‍ വായിച്ച പാട്ടുകള്‍ കയ്യിലില്ല. താമസിയാതെ റെക്കോഡ് ചെയ്യാമെന്നു കരുതുന്നു. തല്‍ക്കാലം കരോക്കെയിട്ട് ഓടക്കുഴലില്‍ വായിച്ച ഒരുഗാനം ചേര്‍ക്കുന്നു.

ഈ ശബ്ദം ഇവിടെക്കൊളുത്തുവാന്‍ എന്നെ സഹായിച്ച മുള്ളൂക്കാരനു നന്ദി...

  53 comments:

  1. കൊട്ടോട്ടി, തകര്‍പ്പന്‍ , നിങ്ങളിലെ വേറൊരാളെ അറിയുന്നു, മനോഹരം , ഞാന്‍ നമിച്ചു :)

    ReplyDelete
  2. ദൈവമേ, ഞാന്‍ വന്നു പെട്ടത് സിംഹത്തിന്റെ മടയിലാണോ ?
    NB: കുറച്ചു സംഗീതം പഠിപ്പിക്കാമോ? റിയാലിറ്റി ഷോയ്ക്ക് പന്കെടുക്കാനാ......

    ReplyDelete
  3. ആല്‍ത്തറയില്‍ വായിച്ചിരുന്നു. :)

    ReplyDelete
  4. ഇത് നേരത്തെ വയിച്ചതാ :)

    ReplyDelete
  5. ഞാനും വായിച്ചിരുന്നു, അവിടെ. എന്തോ കാരണം കൊണ്ട് എനിക്കു പാട്ടു കേള്‍ക്കാന്‍ പറ്റിയില്ല. നോക്കട്ടെ.

    ഗിറ്റാറും, ഓടക്കുഴലും, തബലയും... ഈ കൊട്ടോട്ടിക്കാരന്‍ ഒരു സംഭവം തന്നെയാണല്ലോ. ഇതൊക്കെ കേക്കാന്‍ ഒരവസരം ഉണ്ടാക്കണമല്ലോ.

    ReplyDelete
  6. മാഷെ, കലക്കി
    4 തവണ കേട്ടു ഞാന്‍ .. :)
    മ്മക്കിതു പെരുത്ത് പുടിച്ച്

    പിന്നെ മാഷെ ഇതു ബ്ലോഗില്‍ വരാന്‍ ഇട്ട ആ കോഡ് അയച്ചു തരോ, ഒരു സൈറ്റിന് ബാക്ക്ഗ്രൌന്‍ഡ് സൌന്‍ഡ് ആയി വെക്കാനാ
    hashimcolombo@gmail.com

    ReplyDelete
  7. ഇതുപോലുള്ള പൊടികൈകള്‍ കയ്യിലുള്ളപോള്‍ എന്തിനു ഫലത്തില്‍ ഒരു ഗാനമേളക്കുള്ള സ്കോപ്പുണ്ട് അറക്കാതെ മടിക്കാതെ മുന്നോട്ടു

    ReplyDelete
  8. വായിച്ചില്ല, കേട്ടതുമില്ല.(ലാബില്‍ ഈ പാട്ട് വയ്ക്കാന്‍ പറ്റോ എന്നറിയാത്തതിനാല്‍!!!)

    ReplyDelete
  9. സാബൂ
    അതിമനോഹരമായിരിക്കുന്നു...എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു പാട്ട് ആണിത് എന്നത് മറ്റൊരു കാര്യം ശരിക്കും ഈശ്വര കടക്ഷമുള്ള ഒരു കലാകാരന്‍ തന്നെ ആണു താങ്കള്‍. എല്ലാ നന്മകളും എന്നും കൂട്ടുണ്ടാവട്ടെ
    --
    മാണിക്യം

    ReplyDelete
  10. കൊട്ടോടി, ഓഫീസില്‍ പോസ്റ്റ് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.രാവിലെ ചെന്നപ്പോള്‍ നോക്കിയതാ.വീട്ടില്‍ വന്നപ്പോഴാ കേള്‍ക്കാനുള്ള ലിങ്ക് കണ്ടത്, സോറി

    ReplyDelete
  11. കൊട്ടോട്ടീ, എന്തെന്തു സന്തോഷമായീന്നോ ഇതു കേട്ടിട്ട്. പാട്ടും വളരെ ഇഷ്ടമുള്ള ഒന്ന്, ഓടക്കുഴല്‍ ഏറ്റവും ഇഷ്ടമുള്ള സംഗീത ഉപകരണവും.
    കറന്റേ നീ പോകരുതിപ്പോള്‍
    കൊട്ടോട്ടി തന്‍ ഗാനം കേള്‍ക്കാം...
    എന്നൊക്കെ പ്രാര്‍ത്ഥിച്ചാണ് കേട്ടത്.
    ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ?

    ഇതേ പാട്ട് ഇനി ഗിറ്റാറിലും വായിച്ചു കേള്‍പ്പിക്കണം. തബലയിലും ഒരു പീസ്. ഇനി ആഴ്ചയില്‍ ഒരു സംഗീതപോസ്റ്റ് വീതം ഇട്ടേപറ്റൂ. ഇല്ലെങ്കില്‍ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും...

    ReplyDelete
  12. കൊട്ടോട്ടി,മനോഹരമായിരിക്കുന്നു.
    ദൈവനുഗ്രഹമുണ്ട് നിങ്ങള്‍ക്ക്.

    ReplyDelete
  13. ഇക്കാ, എന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ,
    ഞാന്‍ വിളിക്കുമ്പോഴെല്ലാം എന്തേ
    ഇങ്ങനെയുള്ള ഒരു കലാകാരന്‍
    നിങ്ങളിലുണ്ടെന്നു എന്നോട് പറഞ്ഞില്ല.
    വളരെ നല്ല വര്‍ക്കാണ്.
    you are a versatile genius.
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete
  14. ചേട്ടാ,

    നിങ്ങള്‍ ഇത്ര മികച്ച കലാകാരനാണെന്ന് അറിഞ്ഞിരുന്നില്ല. മനോഹരമായിട്ടുണ്ട്.ഇതും കയ്യില്‍ വച്ചുകൊണ്ടാണ് താങ്കള്‍ ചുമ്മാതിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടിടിക്കാന്‍ തോന്നുന്നു. അഭിനന്ദനങ്ങള്‍.വളരെ നന്നായിരിക്കുന്നു. വളരെ സന്തോഷവും തോന്നുന്നു.

    ReplyDelete
  15. ഇത്രയും പ്രതീക്ഷിച്ചില്ല..

    വളരെ നന്നായി ചെയ്തിരിക്കുന്നു..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  16. വളരെ മനോഹരം.

    സന്തോഷം... സന്തോഷം....!!

    അഭിനന്ദനങ്ങൾ!

    ReplyDelete
  17. അതെ,ഇത് അത് തന്നെ ! ഹാ ! സംഗീതത്തിനു
    കൊട്ടോട്ടിഭാഷ്യമോ? കയ്യിലിരിപ്പ് കൊള്ളാല്ലോ
    സാബൂസാബ് ! ഇത്രേം കാലായിട്ട് ഇത് കയ്യില്‍
    വെച്ചോംണ്ട് ചുമ്മായിരിക്കേരുന്നോ നവാസ് ഭായി!
    ഇങ്ങ് കണ്ണൂര്‍ക്ക് പോരേ, നിങ്ങള്‍ ആ ഓടക്കുഴലും
    ഗിറ്റാറുമൊക്കെയായിട്ട് ! അടുത്ത വിരുന്നിന്‍
    കാത്തിരിക്കുന്നു...

    ഞങ്ങള്‍ കുടുംബമൊന്നാകെ ആശംസിക്കുന്നു...

    ReplyDelete
  18. കൊട്ടോട്ടിക്കാരാ, അസ്സലായി. ഞാന്‍ ഓഫീസ് ജോലിക്കിടെ ഹെഡ് ഫോണ്‍ വച്ചു പല ആവര്‍ത്തി കേട്ടു. ദിവസം ധന്യമാക്കിയത്തിനു നന്ദി.

    ReplyDelete
  19. ഗ്രേറ്റ് മാഷേ... ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ..!!

    ആൽത്തറയിൽ പോസ്റ്റ് വായിച്ചിരുന്നു. പക്ഷെ, അവിടെ ‘ഇത്‘ ഇട്ടില്ലായിരുന്നു അല്ലേ?

    ധൈര്യമായി ഈ പരിപാടി തുടരൂ... എല്ലാ പിൻ‌തുണയും..

    ReplyDelete
  20. ഞങ്ങളെല്ലാവരും കേട്ടു .. ഒരു തവണയല്ല... പല തവണ.. മധുരം ഈ മുരളീഗീതം...

    ReplyDelete
  21. സംഭവം കലക്കി. നമുക്കൊരു മ്യൂസിക്ക് ബ്ലോഗ് തുടങ്ങിയാലെന്താ?. കൊട്ടോട്ടിക്ക് എഴുത്തിനേക്കാള്‍ വഴങ്ങുന്നത് ഈ പരിപാടിയാണ്. അതു കൊണ്ട് ഗൌരവമായി ഇക്കാര്യം ചിന്തിക്കണം.

    ReplyDelete
  22. അതി ഗംഭീരം കൊട്ടോട്ടിക്കാരാ..
    വളരെ ഇഷ്ടമായി. ആസ്വദിച്ചു.
    അഭിനന്ദനങ്ങൾ...

    ReplyDelete
  23. ഇപ്പോഴാണ് 'കേള്‍ക്കാന്‍' സാധിച്ചത്. മനോഹരം എന്ന് പറഞ്ഞാല്‍ അത് ഒട്ടും കൂടുതലല്ല.

    ഒരു സ്പെഷ്യല്‍ ഷേക്ക് ഹാന്റ്

    4Shared ഇല്‍ നിന്നും ഡൌണ്‍ലോഡുന്നു. :)

    ReplyDelete
  24. കേട്ടത് മനോഹരം. ഇനി കേള്‍ക്കാനുള്ളത് അതിനേക്കാള്‍ മനോഹരമാകട്ടെ. കൊട്ടോട്ടിയുടെ കയ്യിലിരിപ്പുകള്‍ അറിഞ്ഞു തുടങ്ങുന്നു. ആശംസകള്‍.

    ReplyDelete
  25. kottodii.....................thakarththallo aazaane...(malayalam illa - )

    ReplyDelete
  26. കൊള്ളാം മാഷെ..... പാട്ടിന്റെ മറ്റു വശങ്ങളെ കുറിച്ച് ഒന്നും അറിയില്ല...പക്ഷെ ഒരു സധാരണ കേള്‍വിക്കാരന്റെ സ്ഥനത്തു നിന്നു വിലയിരുത്തിയാല്‍ “ അതി ഗംഭീരം”

    ReplyDelete
  27. ഒരു തവണയല്ല പല തവണ കേട്ടു.
    വളരെ നന്നായിരിക്കുന്നു മാഷെ.

    ReplyDelete
  28. കൊള്ളാം കോയാ ഇങ്ങള് ആള് ബുലി തന്നെ! നന്നായിട്ടുണ്ട് :)

    ReplyDelete
  29. കൊണ്ടോട്ടി, സംഭവം കലിപ്പ്! ഇജ്ജു സുലൈമാന്‍ അല്ലടാ ഹനുമാന്‍ ഹനുമാന്‍!!

    ReplyDelete
  30. മനോഹരമായി ചെയ്‌തിരിക്കുന്നു .
    അഭിനന്ദനങ്ങള്‍

    ReplyDelete
  31. സുന്ദരം, മനോഹരം, പിന്നെ എന്തൊക്കെയോ...

    ReplyDelete
  32. കിടിലം മാഷെ.. കുറെ തവണ കേട്ടു.. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  33. കൊണ്ടോട്ടി ...കലക്കി !

    ReplyDelete
  34. അതിമനോഹരം ഈ ഗാനം....
    അതും സ്വന്തം വിരുതിൽ...
    ആശംസകൾ

    ReplyDelete
  35. ഇത്രേം വല്യ ഒരു കഴിവുണ്ടായിട്ട് ഇത്രേം നാൾ മുണ്ടാണ്ടിരിക്കുവാരുന്നു അല്ലേ.നന്നായി വായിച്ചിരിക്കുന്നു.അതി മനോഹരം

    ReplyDelete
  36. **കൊട്ടോട്ടിക്കാരാ..
    ഹോ! എത്ര മനോഹരം..ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍.
    ഇനിയീ പാട്ട് ഗിറ്റാറില്‍ കേട്ടാല്‍ എങ്ങിനെയിരിക്കും? കാത്തിരിക്കുന്നു...

    ReplyDelete
  37. ന്റെ കോജരാജാവായ തമ്പുരാനേ....!
    ഇജ്ജ് ആളു കൊള്ളാലോ മനേ..
    ഇനി ആയ്ച്ചക്കായ്ച്ചക്ക് ഓരോന്ന് ബീതം പോസ്റ്റീട്ടില്ലെങ്കി ഞമ്മന്റെ ബിധം മാറും !

    ReplyDelete
  38. ഇതില്‍ ബെര്‍ളി പറഞ്ഞതെ എനിക്ക് പറയാനുള്ളൂ . കയ്യില്‍ കിട്ടിയാല്‍ ...................

    ReplyDelete
  39. നന്നായിരിക്കുന്നു കൊട്ടോട്ടി..

    ReplyDelete
  40. കൊട്ടോടി മാഷേ കിടുക്കീട്ടാ.....എന്റെ ഇഷ്ട വാദ്യം.....സസ്നേഹം

    ReplyDelete
  41. കൊട്ടോട്ടീ,
    ഇപ്പഴാ വരാനൊത്തത്,പുത്രന്റെ ഗിത്താര്‍ പോസ്റ്റില്‍ നിന്ന്.

    ഇനി ഇടക്കിടെ ഓരോന്ന് പോരട്ടെ.
    മീറ്റിന് ഗിറ്റാറുണ്ടല്ലോ അല്ലെ?

    ReplyDelete
  42. പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. മീറ്റിന് എന്തെങ്കിലുമൊക്ക പ്രതീക്ഷിയ്ക്കാം..

    ReplyDelete
  43. ഞാന്‍ ഇവിടെ ആദ്യം ആയിട്ടാ കേട്ടോ
    വളരെ നന്നായി ....എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ട് ആണേ ഇത് ...മനോഹരമായി വായിച്ചിരിക്കുന്നു .

    ReplyDelete
  44. മനോഹരം!!! തുടരൂ....ഭാവുകങ്ങള്‍!

    ReplyDelete
  45. എന്തുകൊണ്ട് കൊട്ടോട്ടി നീ കലാകൈപുണ്യങ്ങൾ ഞങ്ങളിൽ നിന്നും മറച്ചു വെച്ചു ?
    ശരിക്കുപറഞ്ഞാൽ ഈ മുരളീരവത്തിൽ ലയിച്ചുപോയി...
    കൊട്ടോട്ടിക്കും.മുള്ളൂർകാരനും അഭിനന്ദനങ്ങൾ !

    ReplyDelete
  46. കൊട്ടോട്ടിക്കാ ദിദ് ഇപ്പോഴാ കാണുന്നേ :)
    രാകേഷിന്റെ പോസ്റ്റിൽ നിന്നും എത്തീതാ..
    ന്നാലും നമ്മളിൽ നിന്നും മറച്ച് വച്ചൂലേ :(
    മനോഹരം.അല്ല കിടിലൻ തന്നെ.ആശംസകൾ ട്ടോ...

    ReplyDelete
  47. hi
    njan rashid ponnani

    odakuzal vayana kalakki tto

    ReplyDelete
  48. കൊട്ടോട്ടി മനോഹരമായിരിക്കുന്നു ..സംഗീതം വലിയൊരു സിദ്ധിയാണ് അത് കയ്യിലുള്ളവരെ ഞാന്‍ നമിക്കുന്നു ,,സന്തോഷമായി

    ReplyDelete
  49. കൊള്ളാമല്ലോ... ഇതൊക്കെ കയ്യിലുണ്ടായിട്ടാനല്ലേ?

    ReplyDelete
  50. കൊള്ളാം നന്നായിട്ടുണ്ട്.. ആളൊരു പുലിയാണല്ലേ.. അഭിനന്ദങ്ങൾ

    ReplyDelete

Popular Posts

Recent Posts

Blog Archive