Thursday

കസബിന്റെ വിധിയും ഇന്ത്യക്കാരുടെ തലവിധിയും



  മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരൻ അജ്മൽ കസബിനെ തൂക്കിക്കൊന്നിരിക്കുന്നു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്. ഇന്ന് എത്രത്തോളം ഈ സംഗതി നടപ്പിലാവുന്നുണ്ടെന്നത് വേറെ കാര്യം.

   ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ന് ഇന്ത്യയെത്തന്നെ വിലക്കുവാങ്ങാൻ കെൽപ്പുള്ള പണച്ചാക്കുകൾക്കും രാഷ്ട്രീയ മുതലാളിമാർക്കും അഴിമതിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു. അവരെത്തൊട്ടു കളിക്കാൻ ഒരാൾക്കും ധൈര്യമില്ല. അഥവാ വേലി തന്നെയാണു വിളവു തിന്നുന്നത്. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിക്കഥകൾ പുറത്തുവരുമ്പോഴും, അതേക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെടുമ്പോഴും ഒരു രൂപയെങ്കിലും സർക്കാരിലേക്കു തിരികെപ്പിടിച്ചതായി എങ്ങും വായിച്ചുകണ്ടില്ല. പുറമേ പരസ്പരം ചെളിവാരിയെറിയുമ്പോഴും ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അകത്തളങ്ങളിൽ ഒരുമയുടെ വിശാലമായ പങ്ക് ഇന്ത്യയിലെ രാഷ്ട്രീയ വർഗ്ഗീയ മുതലാളിത്ത ഫാസിസ്റ്റുകൾ ഒരുമിച്ച് അനുഭവിക്കുന്നുണ്ട്. പുറമേ കാട്ടുന്നതെല്ലാം ഇന്ത്യയിലെ സാധാരണക്കാരെ കബളിപ്പിക്കാനുള്ള പോറാട്ടു നാടകങ്ങളാണ്.

  ഈ രാജ്യത്തെ സമാധാനവും സഹവർത്തിത്വവും സാഹോദര്യവും നശിക്കപ്പെടണമെന്നു കരുതുന്ന ഇന്ത്യയിലേതന്നെ ചെറിയ ഒരു കൂട്ടമാണ് യഥാർത്ഥ ഭീകരർ. ഇന്ത്യയുടെ സകല നിർവ്വഹകണ മേഖലകളിലും ഇവർക്ക് ശക്തമായ ആധിപത്യമുണ്ടാകും. ഇവരുടെ ഒത്താശയില്ലാതെ ഒരുതരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും ഇന്ത്യയിലേക്കു കടന്നെത്തില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളുടെ ലാഭം ആരാണനുഭവിക്കുന്നതെന്ന് വെളിപ്പെടേണ്ടതുണ്ട്.

  അജ്മലിനെ തൂക്കിലേറ്റിയതോടെ ഇന്ത്യയിലെ യഥാർത്ഥ ഭീകരർക്ക് അവസരം തുറന്നിരിക്കുന്നു. കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പ്രതിഷേധം ഭീകര സംഘടനകൾ പ്രതികാരമായി അവതരിപ്പിക്കുമെന്ന് അഡ്വാൻസായി നമ്മുടെ ഭരണാധികാരികളും നിയമപാലക സംവിധാനവും പ്രതീക്ഷിക്കുമ്പോൾ പലയിടത്തും ആക്രമണങ്ങൾ ഉടൻ ഉണ്ടാവുമെന്നുതന്നെ കരുതണം. മുമ്പ് സൂചിപ്പിച്ചതിനാൽ കൂടുതൽ എഴുതി എരപ്പാക്കുന്നില്ല.

 ഹേമന്ദ് കാർക്കറെയെക്കൊന്നിട്ട് അജ്മൽ കസബിനെന്തു കാര്യമെന്ന് ആരും ചോദിച്ചും കണ്ടില്ല. അജ്മൽ കസബിന്റെ വാക്കുകളെ ആരൊക്കെയോ ഭയപ്പെട്ടിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കൂട്ടാക്കാതിരുന്നത്. എസ്. എം മുഷ്‌രിഫിന്റെ "ഹു കിൽഡ് കാർക്കറെ", കാർക്കറെയ്ക്കൊപ്പം കൊല്ലപ്പെട്ട അഷോക് കാംതെയുടെ വിധവ എഴുതിയ "ടു ദി ലാസ്റ്റ് ബുള്ളറ്റ്" മുതലായവ ഓരോതവണകൂടി വായിക്കാം...



  5 comments:

  1. വായന അടയാളപ്പെടുത്തുന്നു. എല്ലാത്തരം ഭീകരതകളും ലോകത്തിനാപത്ത് എന്നു മാത്രമേ പറയാനുള്ളൂ. ലോകം ഒരു വിശുദ്ധനദിപോലെ ശാന്തമായൊഴുകുന്ന ഒരു കാലം എന്നിട്ടും ഞാൻ സ്വപ്നം കാണുകയാണ്. മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ഒരു ലോകം പിന്നെയും എന്റെ സ്വപ്നമായിത്തന്നെ തുടരുകയാണ്. സ്വപ്നങ്ങൾക്ക് യാത്ര മുള്ളൊഴിഞ്ഞൊരു പാതയിലെങ്കിലുമെത്താൻ കഴിഞ്ഞെങ്കിൽ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു...... ഓ ഒക്കെ ഞാനെന്ന വെറും ഭ്രാന്തന്റെ സ്വപ്നം!

    ReplyDelete
  2. നിയമത്തിന്റെ വലക്കണ്ണികള്‍ എന്നും ചെറുപ്രാണികളെ മാത്രമേ പിടിച്ചിട്ടുള്ളു
    വലകീറി പുറത്തിറങ്ങുന്ന വന്‍പ്രാണികളാണധികവും

    ReplyDelete
  3. ചെറിയൊരു ഓഫായി ഇതിടട്ടെ.
    വധശിക്ഷ ഇന്ത്യൻ നീതിന്യായവ്യവസ്ഥിതിയിൽ ഉള്ളിടത്തോളം ഈ വിധി തെറ്റല്ല. വളരേ മുൻപുതന്നെ ഈ വിധി പ്രതീക്ഷിച്ചിരുന്നതായിരുന്നുതാനും. എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റ് രംഗത്തുവന്നു.
    ഈ കാടൻ നിയമം നിർത്തലാക്കാറായില്ലേ എന്നതാണ് എന്റെ ആശങ്ക. വധശിക്ഷ പ്രാകൃതമാണ്, ഒരു ശിക്ഷ എന്ന പേരുപോലും നൽകാനാകാത്തവിധം വൃത്തികേടാണ്, മനുഷ്യത്വത്തിനു നിരക്കാത്തതുമാണ്.
    ----ഇതേക്കുറിച്ച് പലതവണ പോസ്റ്റെഴുതാൻ മുതിർന്ന് സമയക്കുറവുമൂലം പരാജയപ്പെട്ട ഒരു പാവം

    ReplyDelete
  4. അങ്ങിനെ അവസാനമായി നമ്മുടെ ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ ഒരിക്കൽ കൂടി വിജയകരമായി നമ്മൾ നടപ്പാക്കിയിരിക്കുന്നു.അതും ഇന്ത്യയുടെ ഐക്യത്തിനും അഖന്ധതക്കും സമാധാനത്തിനും നിലനിൽപ്പിന്ന് തന്നെ തുരങ്കം വെക്കാൻ ശ്രമിച്ചു ഇന്ന് പറയപ്പെടുന്ന കൊടുംഭീകരൻ എന്ന് കരുതിപോന്ന അജ്മൽ കസബിനെ തന്നെ.ഇനിയും ആരെങ്കിലും ഇന്ത്യയിലേക്ക് ഇത് പോലുള്ള ഭീകരപ്രവർത്തനങ്ങൾക്ക് വരുവാൻ കരുതുന്നുണ്ടങ്കിൽ അവർക്ക് കൂടി മുന്നറിയിപ്പാണ് ഇതെന്ന് ഉറക്കെ പ്രക്യാപിക്കും വിധം,ആരെതിർത്താലും എങ്ങിനെ എതിർത്താലും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഏത് നിയമമായാലും അത് സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും ഇന്ത്യൻ ഭരണകൂടവും അതിനെ പിന്റുണക്കുന്ന ഓരോഇന്ത്യക്കാരനും പ്രാപ്തനാണ് എന്ന് ലോകത്തിന്ന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കാൻ നമ്മുക്ക് കഴിഞ്ഞു.അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരോ ഇന്ത്യകാരനും അഭിമാനിക്കാം നമ്മളൊരു സുദ്രഢ്ഹമായ ഭരണഘടനയും അത് നടപ്പിലാക്കൻ സുശക്തമായ ഒരു സംവിധാനവും നിലനിൽക്കുന്ന ഭാരതത്തിലാണ് നിലകൊള്ളുന്നത് എന്നതിൽ. എന്നാൽ അജ്മൽ കസബിന്ന് ഇത്യൻ ഭരണഘടന പരിഭാവനം ചെയ്യുന്ന എല്ലാ ആനികൂല്യങ്ങളും ലഭിച്ചോ എന്ന് നമ്മൾ ചർച്ച ചെയ്യണോ എന്നത് മറ്റൊരു വിഷയം.അജ്മൽ കസബിനെ പോലെ ഒരു പ്രതി അത് അർഹിക്കുന്നുണ്ടോ എന്നതും മറ്റൊരു വിഷയം.നമ്മൾ ചിന്തിക്കേണ്ട ഒരു വിഷയം ഈ ശിക്ഷ നടപ്പാക്കിയത് കൊണ്ട് അജ്മൽ കസബ് ശിക്ഷിക്കപ്പെട്ടു എന്നാണോ? അതോ ഷിക്ഷയിൽ നിന്നും രക്ഷപ്പെട്ടു എൻനാണോ? 82 ഓളം ജീവൻ ഹനിക്കപ്പെടുകയും അതിലേറെ ആളുകളെ വികലാംഗരാക്കുകയും നൂറിലേറെ കുടുംബങ്ങളെ അനാഥരും ആശ്രയമില്ലാത്തവരും ആക്കിയ ഒരാൾ നിമിശ നേരംകൊണ്ട് ഇതൊന്നും അറിയാതെ ,ജയിലിന്റെയും പ്രയാസങ്ങളുടേയും ഏകാന്തതയുടേയും നടുവിൽ നിന്നും ഒരു സുപ്രഭാതത്തിൽ രക്ഷപ്പെട്ടിരിക്കുന്നു.ഒരാളെ കൊന്നവനും എൺപത്തിരണ്ട് പേരെ കൊന്നവനും ഒരു ശിക്ഷ നടപ്പാക്കാൻ കഴിയുന്ന ഈ മനുഷ്യ നീതി നമ്മുക്ക് ന്യായീകരിക്കാൻ കഴിയുമോ?.ഒരാളെ കൊന്നവനെ ഒരു തവണ മാത്രം തൂക്കാൻ വിധിക്കുകയാണങ്കിൽ 82 പേരെ കൊന്നവനെ 82 തവണയെങ്കിലും തൂക്കി കൊന്നാലെല്ലെ ഇവിടെ നീതി ആവുന്നുള്ളൂ ..പോട്ട ,അതിന്ന് മനുഷ്യന്ന് പരുമിതികൾ ഉണ്ടന്ന് നമ്മുക്ക് ഊഹിക്കാം, ഇനി അജ്മൽ കസബിനെ തൂക്കിയത് കൊണ്ട് അന്നത്തെ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾ എന്ത് നേടി ?.അവരുടെ പ്രയാസങ്ങൾക്കും വെഷമങ്ങൾക്കും ഇത് മൂല എന്തെങ്കിലും പുരോഗതിയുണ്ടോ?
    നഷ്ടപ്പെട്ടവന്റെ വേദന ഇനി ഈ കസബ് അറിയുന്നുണ്ടോ?
    വിഷുദ്ധ യുദ്ധത്തിൽ മരണം വരിച്ചാൽ സ്വർഗ്ഗത്തിൽ എത്തുമെന്ന് തെറ്റ് ധരിപ്പിച്ച് ഇസ്ലാമിനേയോ ഇസ്ലാമിന്റെ തത്വങ്ങളേയോ കുറിച്ച് അറിയാത്ത പാവം ചെറുപ്പക്കാരെ പറഞ്ഞ് പ്രലോഭിപ്പിച്ച് ചില രാഷ്ട്രീയക്കാരും തല്പരകക്ഷികളും മശ്തിസ്ക പ്രശ്ചാളനം നടത്തി വിശുദ്ധ യുദ്ധമെന്ന് തെറ്റ് ധരിപ്പിച്ച് ഇത് പോലുള്ള അക്രമങ്ങൾക്കും അനീതിക്കും വേണ്ടി പറഞ്ഞയക്കുംബോൾ ശ്ത്രു രാജ്യം തന്നെ വകവെരുത്തണേ എന്ന് പ്രാർത്ഥിച്ച് വരുന്നവന്ന് ഈ വധ ശിക്ഷ ഒരു അനുഗ്രഹമായിരിക്കും.മറ്റുള്ളവർ ഇതിനെ വീര മ്രത്യുവരിച്ച ഒരു ധീര യോദ്ധാവിന്റെ പരിവേഷം കെട്ടി രക്ത ശാക്ഷിയുടെ പട്ടികയിൽ ഉൾപ്പെടുത്തി മറ്റുള്ളവർക്ക് ആവേശം പകർന്ന് കൂടുതൽ കസബ് മാരെ പുനർജീവിപ്പിക്കുന്നു എന്നത് മാത്രം മിച്ചം.ഒരാളെ കൊന്നവനും ഒരു പറ്റം ആളുകളെ കൊന്നവനും ഒരേ ശിക്ഷനെൽക്കാൻ കഴിയുന്ന നമ്മുടെ നീതിക്ക് പകരം ദൈവത്തിന്റെ നീതിയിൽ നമ്മുക്ക് സമാദാനിക്കാം.മനുഷ്യനെ ഹനിക്കൽ വൻ പാപങ്ങളിൽ പെട്ടതാണ് എന്ന് പഠിപ്പിച്ച ദൈവം ഇനിആരെങ്കിലും അനീതി പ്രവർത്തിച്ചാൽ അവന്ന് വേദന യേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും അതിലവൻ ശാശ്വതനായിരിക്കും എന്ന ദൈവ വചനം മാത്രമാണ് നമ്മുടെ ആശ്രയവും സമാധാനവും......

    ReplyDelete
  5. അജ്മൽ കസബിന്റെ കാര്യത്തിൽ മറ്റൊരു ഗുണം മുസ്ലിം ലോകത്തിന്നുണ്ടായിട്ടുണ്ട്. എല്ലായിപ്പോഴും ഏത് ആക്രമണവും എന്തിന്റെ പേരിൽ കാണിച്ചാലും അതെല്ലാം പത്രങ്ങളും മറ്റ് ദ്രശ്യമാദ്യമങ്ങളും മുസ്ലിം തീവ്രവാദിയെന്നാണ് പറയാൻ വെഗ്രത കാട്ടിയിരുന്നതും പറഞ്ഞിരുന്നതും. എന്നാൽ കസബിന്റെ കാര്യത്തിൽ അതിനൊരു മാറ്റം തുടക്കം മുതലെ നമ്മൾ കാണുകയുണ്ടായി.. പാകിസ്ഥാൻ തീവ്രവാദി എന്ന് പറയാനുള്ള ഒരു സന്മനസ്സ് നമ്മുടെ മാദ്യമങ്ങൾ കാട്ടിയെന്നതാണ് ആമാറ്റം. ഇത് മനപൂർവ്വം ആണെന്ന് തോനുന്നില്ല. പാശ്ചാത്യമാധ്യമങ്ങളെ ഭാഷയിലും ശൈലിയിലും അണുവിട വിടാതെ പിന്തുടരുന്ന നമ്മുടെ മാധ്യമങ്ങൾ അന്ന് പാശ്ചാത്യ വിദേശ പത്ര,ദ്രശ്യ മാധ്യമങ്ങളെ അത് പോലെ അനുകരിച്ചത് കൊണ്ടാവാം മുസ്ലിംങ്ങൾക്ക് ഈ ആനുകൂല്യം വകവെച്ച് കൊടുത്തത്. അന്ന് പാകിസ്ഥാനുമായി അത്ര രസത്തിലല്ലാതിരുന്ന അമേരിക്കക്ക് പകിസ്ഥാനെ ഇടിച്ച് താഴ്ത്താനും അതിലൂടെ ഇന്ത്യയുടെ അനുകൻപ പിടിച്ച് പറ്റാനും ഈ ഒരു മാർഗ്ഗം മാത്രമെ ഉണ്ടായിരുന്നുള്ളൂ... അത് കൊണ്ട് തന്നെ നമ്മുടെ മാധ്യമങ്ങൽ അത് പിൻതുടർന്നു എന്ന് മാത്രം...(ആനുകൂലിക മായി സൂചിപ്പിച്ചു എന്ന് മാത്രം)

    ReplyDelete

Popular Posts

Recent Posts

Blog Archive