പിണറായിയിലെ ശുചിത്വവൃത്താന്തം
മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്. ഭൂമിക്ക് താങ്ങാൻ കഴിയുന്ന പ്രവർത്തനങ്ങളെയാണ് എക്കോ ഫ്രണ്ട്ലി എന്നു വിളിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും എക്കോഫ്രണ്ട്ലി ആയാൽ മാത്രമേ ആ പ്രവർത്തനത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കാവൂ.
.jpg)
ആലപ്പുഴയിൽ പരിഷത്തിന്റെ
വിഭാവനയിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യത്തിന്റെ അവസ്ഥാഭേദം വരുത്തൽ പ്രക്രിയയുടെ
നേതൃത്വം ഇപ്പോൾ ശ്രീ പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്. ആലപ്പുഴയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
ഖരരൂപത്തിലുള്ള ജൈവമാലിന്യം ദ്രാവകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. മണ്ണിലേക്ക്
ആഴ്ന്നിറങ്ങുന്ന ഈ ദ്രവമാലിന്യം ആലപ്പുഴയിലെ കുടിവെള്ളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സെപ്റ്റിക് ടാങ്കുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന
കേരളത്തിലെ കുടിവെള്ളം ഈ ആലപ്പുഴ പദ്ധതിയുടെ വ്യാപനം കൂടിയാകുമ്പോൾ ഏതവസ്ഥയിലാകും...?
ശ്രീ പിണറായി വിജയൻ ഏറ്റെടുത്ത ഈ പദ്ധതിയുടെ ശാസ്ത്രീയത എങ്ങനെയൊക്കെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
വാല്: കേരളത്തിലെ പൊതു
ടാപ്പുകൾ അടച്ചുപൂട്ടി കുടിവെള്ളം ഉൽപ്പന്നമാക്കണമെന്ന എ ഡി ബിയുടെ 2006ലെ വ്യവസ്ഥ
പാലിക്കാനുള്ള കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് ആരും സംശയിക്കരുത്....
ശുദ്ധമായത് എന്തെങ്കിലുമുണ്ടോ ഇപ്പോള്‍!
ReplyDeleteYou are right. including relationship to wife.
ReplyDeleteഭൂമിയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും എക്കോഫ്രണ്ട്ലി ആയാൽ മാത്രമേ ആ പ്രവർത്തനത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കാവൂ.
ReplyDelete