ചെറായി സൗഹൃദ സംഗമം ഒക്ടോബർ 16ന്
പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്തിന്റെ പ്രിയമിത്രം മനോരാജിന്റെ ഓർമ്മ നിലനിർത്താൻ നമ്മൾ നടപ്പിലാക്കിയ മലയാളം കഥാസമാഹാര പുരസ്കാരം “മനോരാജ് പുരസ്കാര”മെന്ന് ഭൂലോകത്ത് ഒരു പുതിയ ഉണർവ്വു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വരുന്ന പതിനാറിന് ചെറായിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ പുരസ്കാര ജേതാവിന് അതു സമ്മാനിക്കുകയും ചെയ്യുന്നു.ഈ വർഷംമുതൽ ബൂലോകത്ത് തുഞ്ചൻപറമ്പിലടക്കം മീറ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറുകയാണ്. പകരം ഒരു പുതിയ സംവിധാനമാണു നല്ലതെന്നു തോന്നുന്നു. ഇതാകുമ്പോൾ മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇതരരാജ്യബൂലോകവാസികൾക്കുകൂടി ഒരു വർഷം മുന്നേ തയ്യാറെടുക്കാൻ സാധിക്കുമെന്ന മെച്ചം ഞാൻ കാണുന്നു.
എല്ലാവർഷവും മനോരാജ് പുരസ്കാരം സമ്മാനിക്കുന്നതിന്റെ ഭാഗമായി ചെറായിയിൽത്തന്നെ ബൂലോകമീറ്റും സംഘടിപ്പിക്കുകയാണ്. ഒപ്പം മീറ്റിന് ഒരു പുതിയ മുഖം കൂടി ഒരുക്കാൻ ആഗ്രഹിക്കുന്നു. സാധാരണ മീറ്റുകളിൽ പങ്കെടുക്കുന്നവർക്ക് മീറ്റിന്റെ ആദ്യാവസാനം പങ്കെടുക്കാനോ മീറ്റിലെത്തുന്നവരെ മുഴുവൻ പരിചയപ്പെടാനോ പരിചയം പുതുക്കാനോ സാധിക്കാറില്ല. ഈ വർഷം മുതൽ അതിന് ഒരു മാറ്റം തുടങ്ങുകയാണ്.ഒക്ടോബർ പതിനാറിനാണ് അവാർഡ് ഫങ്ഷൻ. അന്നേദിവസം നമ്മൾ ചെറായിയിൽ ഉച്ചക്കുശേഷം ഒരുമിച്ചുകൂടുന്നു (രാവിലേ വരുന്നവർക്ക് അങ്ങനെയുമാകാം).
അവാർഡ് ചടങ്ങിനു ശേഷം നിരക്ഷരന്റെ റിസോർട്ടിൽ (മുസ്‌രീസ് ഹാർബർ വ്യൂ) ഒരുമിച്ചു കൂടാം. മനോഹരമായ പശ്ചാത്തലത്തിൽ സന്തോഷത്തോടെ നമുക്ക് ഒരുമിക്കാം. ചുടാനും തിന്നാനുമൊക്കെ സൗകര്യമുള്ളതുകൊണ്ട് അങ്ങനെ ചുലതുകൂടി നമുക്ക് ഒരുക്കാം. എല്ലാർക്കും കൂടി ഒരു മനോഹര സായാഹ്നം ഒരു അനുഭവമാക്കാം. റിസോർട്ടിൽ എല്ലാർക്കും ഉറങ്ങാനുള്ള സൗകര്യമുണ്ട്. രാവിലേ നല്ലൊരു സംഗമത്തിന്റെ ഓർമ്മകളുമായി അടുത്തവർഷം കാണാമെന്നു നിശ്ചയിച്ച് മടങ്ങാം.ഈ വർഷം മുതൽ മുസ്‌രീസ് ഹാർബർ വ്യൂവിൽ മാത്രമാണ് സംഗമം ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ സമയം ചെലവഴിക്കുക, നല്ലബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, സൗഹൃദങ്ങൾ പുതുക്കുക എന്നതൊക്കെയാണു ലക്ഷ്യം. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
കൂട്ടിച്ചേർത്തത്.
മീറ്റിൽ രാത്രിയിൽ കൂടാൻ താല്പര്യപ്പെടുന്നവരുടെ ഒരു വിവരവും ഇല്ലാത്തതിനാൽ രാവിലേ 9 മുതൽ വൈകിട്ട് 7 വരെയായ്യി മീറ്റ് സമയക്രമം തീരുമാനിച്ചിരിക്കുന്നു. എല്ലാവരും രാവിലേതന്നെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.