നിയമത്തെ കൈയിലെടുത്തും ഇല്ലാക്കഥകൾ മെനഞ്ഞുമല്ല ചാനൽ റേറ്റിംഗ് കൂട്ടേണ്ടത്.
പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. വെളിച്ചം കാട്ടാനെന്ന വ്യാജേന മൊബൈൽ ഫ്ലാഷ് ഓണാക്കി മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയായിരുന്നു അന്ന് ആയുധം. സമൂഹത്തിലെ സദാചാരത്തിന്റെ മൊത്തവ്യാപാരികൾ ചമഞ്ഞു പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ തങ്ങളുടെ...