സുരേഷ്ഗോപിക്ക് പണികൊടുത്ത പരതിക്കാരിക്ക് പണികൊടുത്ത് പിണറായി, പരാതിക്കാരി പെട്ടു...
ഇവിടെ കേസുകൊടുത്ത മാധ്യമപ്രവർത്തക കുടുങ്ങി എന്നു പറയേണ്ടിവരും. സുരേഷ്ഗോപിയെ അറസ്റ്റു ചെയ്യാൻ കോഴിക്കോട്ടുനിന്ന് പോലീസ് പുറപ്പെട്ടതാണെന്ന്, ആലുവയിലെത്തുമ്പോൾ മുകളിൽ നിന്ന് ഉത്തരവു വന്നതിൻ പ്രകാരം അറസ്റ്റുപേക്ഷിച്ചു തിരിച്ചുപോന്നു എന്നറിയുന്നു. കേസ് നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഡി ജി പിക്ക് നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പിണറായി വിജയൻ സുരേഷ് ഗോപിയെ ഭയപ്പെടുന്നു. അറസ്റ്റു ചെയ്യാപ്പെട്ടാൽ ഉണ്ടാകുന്ന സംസ്ഥാന വ്യാപകമായ പ്രതിഷേധത്തെ ഭയപ്പെടുന്നു. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്, സുരേഷ് ഗോപി പരാതിക്കാരിയുടെ തോളിൽ കൈ വച്ചപ്പോൾ ഉണ്ടായ ട്രോമാ അവസ്ഥക്ക് ആര് സമാധാനം പറയും? പരാതിക്കാരി തന്നെ പിന്നീട് ട്രോമാസ്റ്റോറി പരസ്യമായി വീഡിയോയിൽ പറഞ്ഞതാണ്, ഒരു പെണ്ണിന്റെ പരാതിക്ക് ഒരു വിലയുമില്ലെന്നാണോ? അപ്പോൾപ്പിന്നെ എന്താണ് സ്ത്രീ സുരക്ഷ? സ്ത്രീകളെ ഉപയോഗിച്ച് കള്ള പീഢന പരാതി കൊടുപ്പിച്ച് എതിരാളികളെ നാണം കെടുത്തുന്നതും കുറ്റവാളിയാക്കുന്നതും അകത്തിടുന്നതുമാണോ സ്ത്രീ സുരക്ഷ? അല്ലെങ്കിൽ സുരേഷ്ഗോപിക്കെതിരേ കേസെടുത്തതെന്തിന്?
ഇപ്പോൾ വെട്ടിലായത് പരാതിക്കാരിയും അവരുടെ യൂണിയനുമൊക്കെയാണ്. നാറിപ്പോയത് സുരേഷ്ഗോപിക്കെതിരേ ശക്തിയുദ്ധം പ്രവർത്തിച്ച സൈബർ സഖാക്കളും. സുരേഷ്ഗോപിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് ഫാൻസുണ്ട്, അതിനാൽ അറസ്റ്റുചെയ്താൽ കേരളത്തിൽ സിപിഎമ്മിനു തിരിച്കടിയാകും എന്നുള്ള ഭയം തന്നെ ഈ കേസ് സിപിഎമ്മിന്റെ തിരക്കഥയിൽ നിന്നുണ്ടായതാണെന്നു വ്യക്തമാക്കുന്നു. പിണറായിയുടെയും കേരളാപോലീസിന്റെസും ചെലവിൽ സുരേഷ്ഗോപിക്കു നൽകുന്ന പ്രൊമോഷനാവും അറസ്റ്റ്. അങ്ങനെ പ്രൊമോഷൻ തൽക്കാലം കൊടുക്കേണ്ടതില്ലെന്ന് പിണറായി കരുതുന്നു. പ്രകടമാകുന്ന ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു എന്നതാണു കുറ്റം. സാഹചര്യത്തിലെ വീഡിയോ മുഴുവൻ അരച്ചുപെറുക്കിയാൻ അങ്ങനെയൊന്നും വീഡിയോയിൽ കാണാനാവില്ല.
പരാതിക്കാരിയായ റിപ്പോർട്ടർ പലതവണ വഴിമുടക്കുന്നതും ഒടുവിൽ
റിപ്പോർട്ടറെ വശത്തേക്കു മാറ്റി നിർത്തി കടന്നുപോകുന്നതും കണാനും
സാധിക്കും. കേസ് കോടതിയിൽ നിലനിൽക്കില്ലയെന്ന് വീഡിയോ പൂർണ്ണമായും കാണുന്ന
ആർക്കും മനസ്സിലാവും. തോളിൽ പരസ്യമായി തട്ടുന്നത് ലൈംഗിക ചേഷ്ടയായി കാണാൻ
പറ്റില്ല, അത് പരാതിക്കാരിയുടെ വെറും തോന്നൽ മാത്രമാണെന്ന് കോടതി
തിരിച്ചറിഞ്ഞേക്കും. അങ്ങിനെ വന്നാൽ കോടതിയിൽ തിരിച്ചടി നേരിടും, ആ
തിരിച്ചടി സർക്കാരിനും നാണക്കേടുണ്ടാക്കും. അനേകം ക്യമറകൾക്കു മുന്നിലാണ്
കുറ്റകൃത്യമെന്നു അറയുന്ന സംഭവം നടക്കുന്നത്, പരാതിക്കാരി പരാതിപറഞ്ഞപ്പോൾ
സുരേഷ്കോപി പരസ്യമായിത്തന്നെ ക്ഷമയും പറഞ്ഞിട്ടുണ്ട്. മുതലെടുപ്പൊക്കെ
സർക്കാരിന്റെ കാര്യം, പരാതിക്കാരിയുടെ പരാതിക്ക് എന്താണു വില? പിണറായി
സർക്കാർ ഒരു പെണ്ണിന്റെ മാനം കളഞ്ഞു എന്നു പറയേണ്ടിവരും. കാരണം ഇന്ന് സമൂഹം
ഒന്നടങ്കം മാധ്യമ പ്രവർത്തകർക്കെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുന്നു.
പരാതിക്കാരിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് ഞാനന്നു പറഞ്ഞത് ,
മോളേ കുറ്റബോധം കൊണ്ട് ഇനിയുള്ളകാലം ശിരസ്സുകുനിച്ചു നിനക്ക് ജീവിക്കേണ്ടി
വരുമെന്ന്. മനസ്സമാധാനം കിട്ടണമെങ്കിൽ തെറ്റ് ഏറ്റുപറഞ്ഞ് സുരേഷ്ഗോപിയോട്
പരസ്യമായി മാപ്പു പറയണം. നിന്നെക്കൊണ്ട് കേസു കൊടുപ്പിച്ചവർ ആരെല്ലാമെന്ന്
വിളിച്ചു പറയണം. അതുമുതൽ നിനക്ക് സമാധാനത്തോടെ ജീവിക്കാം. അപക്വമായ
മനസ്സിന്റെ അബദ്ധമായി സമൂഹം കരുതിക്കൊള്ളും. നിന്നെക്കൊണ്ട് അതു
ചെയ്യിച്ചവർ ശിക്ഷ വാങ്ങിക്കൊള്ളും.
0 comments:
Post a Comment