Thursday

വാക്കു മാറാതെ...


വാക്കിനെക്കുറിച്ച് ഇവിടെ വന്ന പോസ്റ്റിന് , വാക്കിന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് വാക്കിന്റെ ശില്‍പ്പികളിലൊരാളായ Laju G Nair നല്‍കുന്ന മറുപടിയാണ് താഴെച്ചേര്‍ക്കുന്നത്.

വാക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ്മ. ശ്രദ്ധിക്കാതെ പോകുന്ന പല നല്ല ബ്ലോഗര്‍മാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടാന്‍ ഉള്ള ഒരു വേദി. ബ്ലോഗ്‌ സ്പോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനുള്ള വ്യത്യാസം, നേരിട്ടുള്ള സംവദനത്തിനു ഇത് കൂടുതല്‍ സൗകര്യം ഒരുക്കുന്നു എന്നതാണ്. പോസ്റ്റുകളെ കുറിച്ചല്ലാതെ സൌഹൃദപരമായ സംഭാഷണങ്ങള്‍ക്ക് കമന്റ് വാള്‍ വേറെ തന്നെ ഉണ്ട്. ഇവിടെയുള്ള സുഹൃത്തുക്കളോട് സ്വകാര്യ വിനിമയത്തിന് മെയില്‍ അയക്കാനുള്ള സംവിധാനവും ഉണ്ട്. ബ്ലോഗുകള്‍ക്ക് പുറമേ ഗൌരവപരമായ ചര്‍ച്ചകള്‍ക്കും ഇവിടെ ഇടം ഉണ്ട്. പിന്നെ അല്‍പ്പം സംഗീതം. കവിതകള്‍, ഗസലുകള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, താരാട്ട് പാട്ടുകള്‍ തുടങ്ങി ഏതും ഇതിലെ അംഗങ്ങള്‍ക്ക്‌ അപ്‌ലോഡ് ചെയ്യാനും കേള്‍ക്കാനും സൌകര്യമുണ്ട്. ഓരോരുത്തരുടെയും താല്പര്യത്തിനു അനുസരിച്ച് വേറെ വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും, മുന്‍പേ ഉള്ള ഗ്രൂപ്പുകളില്‍ ചേരാനും ആര്‍ക്കും സാധിക്കുന്നതാണ്. ഏത് ചര്‍ച്ചയിലും ഏതൊരു അംഗത്തിനും പങ്കെടുക്കാവുന്നതും പുതിയ ചര്‍ച്ചകള്‍ തുടങ്ങാവുന്നതുമാണ്. സാങ്കേതികമായ ഏത് സംശയങ്ങള്‍ക്കും സഹായിക്കാന്‍ പത്തുപേര്‍ അടങ്ങുന്ന ഒരു അട്മിനിസ്ട്രടിവ്‌ ടീം ഉണ്ട്. അംഗങ്ങളുടെ പേജുകളില്‍ പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗുകള്‍, ആഡ് ചെയ്യുന്ന വീഡിയോ ചിത്രങ്ങള്‍, നിശ്ചല ചിത്രങ്ങള്‍, മ്യൂസിക്‌ ഫയലുകള്‍ എന്നിവ കണ്ടെത്താന്‍ വളരെ എളുപ്പവുമാണ്. മെയിന്‍ പേജില്‍ ഇരുപതു ബ്ലോഗുകള്‍ വരെ ഫീച്ചര്‍ ചെയ്യാന്‍ പറ്റും. ഫീച്ചര്‍ ചെയ്യുന്ന ബ്ലോഗുകള്‍ രണ്ടു ദിവസം മെയിന്‍ പേജില്‍ തന്നെ കാണും. അത് പോലെ തന്നെ വീഡിയോ, സ്റ്റില്‍ ഫോട്ടോ തുടങ്ങിയവയും.
വാക്കിലെ ബ്ലോഗര്‍മാരുടെ ബൂലോകത്തെ താളിലേക്ക് ഉള്ള ലിങ്കുകള്‍ സ്വന്തം പേജില്‍ തന്നെ കൊടുക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. അതിനു പുറമേ വാക്കിലെ അംഗങ്ങള്‍ പരിചയപ്പെടുത്തുന്ന ബ്ലോഗുകളിലേക്ക് എല്ലാം തന്നെ ബന്ധിപ്പിക്കുന്ന ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്. ഈ ഒരു സംരംഭം ബൂലോകത്തെയും വാക്കിനെയും കൂടുതല്‍ അടുപ്പിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ ഇപ്പോള്‍ വാക്കില്‍ ഉള്ളത് ഏകദേശം
ആയിരത്തോളം അംഗങ്ങള്‍
ആയിരത്തി മുന്നൂറോളം ബ്ലോഗുകള്‍
നൂറിലേറെ ചര്‍ച്ചകള്‍
ആയിരത്തി മുന്നൂറോളം ഫോട്ടോകള്‍
ഇരുപതില്‍ അധികം ഗ്രൂപ്പുകള്‍,
നൂറിലധികം വീഡിയോ എന്നിങ്ങനെ.
വീഡിയോ ചിത്രങ്ങള്‍ അഡ്മിന്‍ അപ്പ്രൂവ്‌ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ പേജില്‍ വരികയുള്ളൂ.. അത് പോലെ ഈ സൈറ്റിന്റെയും അതിലെ പ്രോഫിലുകളുടെയും സുരക്ഷിതത്വത്തിനായി ആണ് ഇതില്‍ കയറുമ്പോള്‍ തന്നെ യൂസര്‍ നെയിമും പാസ്‌വേഡും ചോദിക്കുന്നത്. അത് പോലെ തന്നെ ഫെയിക്‌ പ്രൊഫൈല്‍ ഉണ്ടാക്കി അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രൊഫൈലുകള്‍ വേറെ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ബാന്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
വാക്കിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ വാക്കുമായി ഒന്ന് പരിചയപ്പെടണം. കൂടുതല്‍ എന്തൊക്കെ വിവരങ്ങളാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ.
ജോലി തിരക്കുകള്‍ക്കിടയിലും ഒരിത്തിരി സമയം കണ്ടു പിടിച്ചു അക്ഷരങ്ങളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം കുറച്ചു സ്നേഹിതര്‍ യാതൊരു കച്ചവട ഉദ്ദേശവും ഇല്ലാതെ തുടങ്ങിയ ഒരു സംരംഭം ആണിത്. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. തിരുത്തി തരിക. അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറെ മനസ്സുകളുടെ ഒരു പങ്കു വെക്കല്‍... അതെന്താ തരുന്നത്, ഇത് കൊണ്ട് എന്ത് ഗുണം എന്നൊക്കെ ചോദിച്ചാല്‍, സത്യമായും ആ ഉത്തരങ്ങള്‍ അറിയില്ല... ഇങ്ങനെ ഒക്കെ ചെയ്യുന്നു, അത്രമാത്രം....
സ്നേഹം, ശുഭദിനം.

  8 comments:

 1. കൊട്ടോട്ടിചേട്ടന്‍റെ ഈ നല്ല മനസ്സ്‌, കാര്യങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണുകയും നല്ലതിനെ നല്ലതെന്നു കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമുള്ള ഈ ഹൃദയവലുപ്പം അതാണ്‌ ഈ കഴിഞ്ഞ ചര്‍ച്ചകളും ചേട്ടന്‍റെ അതിനോടുള്ള പ്രതികരണങ്ങളും ഒടുവില്‍ ഈ പോസ്റ്റും തെളിയിക്കുന്നത്‌...
  ഭാവുകങ്ങള്‍

  ReplyDelete
 2. മാഷെ സന്തോഷം തോനുന്നു..
  അവരുടെ ഉദേശം തിരിച്ചറിഞ്ഞു അത് നല്ലതെന്ന് തോനിയപ്പോ പ്രാധാന്യത്തോടെ കൊടുക്കാന്‍ തോന്നിയ മനസ്സ് ..നല്ലത് തന്നെ

  ReplyDelete
 3. നല്ലത് ചേട്ടാ... കാരണം നിര്‍ദ്ദോഷമായ ഒരു ഉദ്യമട്ടെ വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വിഷമിച്ചു.... ഈ പോസ്റ്റിന് നന്ദി... താങ്കളുടെ ബ്ലോഗുകളും വാക്കില്‍ പ്രതീക്ഷിക്കട്ടെ

  ReplyDelete
 4. കൊട്ടോട്ടിയെ പരിചയപ്പെട്ട ശേഷം ബൂലോകത്തെ കുടുതലറിയാന്‍ കഴിഞ്ഞു.ഓരോ ദിവസം ഓരോ ലിങ്കിലൂടെയല്ലെ യാത്ര!ഇനിയും പുതിയ പാതകള്‍ പരിചയപ്പെടുത്തുക.

  ReplyDelete
 5. വാക്കില്‍ ഞാന്‍ നേരത്തെ അംഗം
  പക്ഷേ പോക്ക് തോന്നുമ്പോള്‍ മാത്രം

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ഞാനുമുണ്ടല്ലൊ അവിടെ...

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive