വിവരമുള്ള വിവരാവകാശം...
* നിങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടാതെ കിടക്കുന്നുണ്ടോ ?
* കൈക്കൂലി ലഭിയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതു ചെയ്യാതിരിയ്ക്കുകയോ, നിയമങ്ങളും വ്യവസ്ഥയും പറഞ്ഞ് ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിയ്ക്കുകയോ ചെയ്യുന്നുണ്ടോ ?
* നിങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേയ്ക്കു നല്‍കിയ സങ്കട ഹര്‍ജിയിലോ നിവേദനത്തിലോ യാതൊരു നടപടിയും സ്വീകരിയ്ക്കാതെ കിടക്കുന്നുണ്ടോ ?
* ഏതെങ്കിലും തെറ്റായ നടപടിയ്ക്കെതിരേ, അല്ലെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ പരാതി ചെയ്യേണ്ടിടത്തു പരാതി നല്‍കിയിട്ട് ഒരനക്കവും ഇല്ലാതിരിയ്ക്കുന്നുണ്ടോ ?
* ഏതെങ്കിലും പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതലകള്‍ നിര്‍വ്വഹിയ്ക്കാത്തതു കൊണ്ട് നിങ്ങള്‍ക്കോ സമൂഹത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടോ ?
* നിങ്ങളുടെ നികുതിപ്പണമായ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിയ്ക്കുന്നതു കണ്ടിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ ?
വിവരാവകാശനിയമം വെറും വിവരങ്ങള്‍ നേടാന്‍ മാത്രമുള്ളതല്ല. റേഷന്‍, ഗ്യാസ്, വെള്ളം, കറന്റ്, ആശുപത്രി, യൂണിവേഴ്സിറ്റി, പോലീസ് സ്റ്റേഷന്‍ തുടങ്ങി സക്രട്ടറിയേറ്റു വരെ നീണ്ടു കിടക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളില്‍ നിന്നും പരിഹരിയ്ക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സ്വയം പരിഹരിയ്ക്കുന്നതിനുള്ള എറ്റവും ലളിതമായ മാര്‍ഗ്ഗമാണ്.
സുപ്രീം കോടതിയ്ക്കു സാധിയ്ക്കാതെ വന്നത് വിവരാവകാശം കൊണ്ട് നടപ്പിലാകുന്നു..!
ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി 1997ല്‍ റയില്‍വേജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് വിധിച്ചു. പ്രസ്തുത വിധി നടപ്പാക്കേണ്ട റയില്‍വേ പത്തു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. 2007ല്‍ പത്തു രൂപയുടെ ഒരു വിവരാവകാശ അപേക്ഷ നല്‍കിയപ്പോഴാണ് റയില്‍വേ വിധി നടപ്പിലാക്കിയത്.
വിവരാവകാശ നിയമ പ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിയ്ക്കപ്പെട്ടവര്‍
അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിയ്ക്കല്‍കോളേജ് സൂപ്രണ്ട് , DMO, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍ദാര്‍, DEOമാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാര്‍ (20) തുടങ്ങി 81പേര്‍ പിഴ ശിക്ഷയ്ക്കു വിധേയരായി. വകുപ്പുതല നടപടികള്‍ക്കു വിധേയരായവര്‍ എട്ടുപേരാണ്. അപേക്ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ശിക്ഷിയ്ക്കപ്പെട്ടവര്‍ നാലുപേരാണ്.
(ആവശ്യമെങ്കില്‍ തുടരും)
പണിയറിയാവുന്നവനു കിട്ടിയ ഏറ്റവും നല്ല ആയുധമാണീ നിയമം! മനസ്സ് വെച്ചാൽ എത്ര കൊടിയ പ്രഭുവിനിട്ടും പണികൊടുക്കാം!
ReplyDeleteനന്നായി കൊട്ടോടി ഈ പോസ്റ്റ് നൽകിയതിനു.
ഉപകാരപ്രദമായ വിവരങ്ങള്‍.
ReplyDeleteപക്ഷേ പൊതുജനം ഇപ്പോഴും വിവരമില്ലാതെ ഉഴലുന്നു!!!
ReplyDeleteകൊട്ടോട്ടിചേട്ടാ കലക്കി തു...ട....ര...ണം.....
ReplyDeleteആശംസകൾ
ReplyDeleteഉപകാരപ്രദമായ വിവരങ്ങള്‍.
theme mattiyapol vayikkan budhimuttunnu.font valuthakkamo
ReplyDeleteബഷീര്‍,
ReplyDeleteഫോണ്ട് ശരിയാക്കിയിട്ടുണ്ട്...
ഇപ്പോള്‍ വായിയ്ക്കാന്‍ പറ്റുന്നുണ്ടോ...?
വിവരവും ഭംഗിയും ഉള്ള ഒരു ബ്ലോഗാട്ടാ..
ReplyDelete