Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

  23 comments:

  1. എന്റെയും പ്രാര്‍ത്ഥനകള്‍...

    ReplyDelete
  2. നക്ഷത്രങ്ങളെ പ്രണയിച്ചവന്‍

    ReplyDelete
  3. കാലത്തെ തൊട്ടറിഞ്ഞവൻ.................. പ്രാർഥനയുണ്ട് ഒട്ടേറെ.

    ReplyDelete
  4. സ്നേഹം,പ്രാര്‍ത്ഥന..

    ReplyDelete
  5. കവിതകള്‍ ബാക്കിയാക്കി ജ്യോനവന്‍ പോയി. ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍........

    ReplyDelete
  6. സ്നേഹ സ്മരണകൾ ....

    ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
    അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
    വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
    വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...

    ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
    തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
    കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
    പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

    പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
    വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
    ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
    ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

    ReplyDelete
  7. എന്റെയും പ്രാര്‍ത്ഥനകള്‍...

    ReplyDelete
  8. സ്നേഹസ്മരണകൾ.....
    കണ്ണീർപ്പൂക്കൾ....

    ReplyDelete
  9. സ്നേഹസ്മരണകള്‍.

    ReplyDelete
  10. ആദരാഞ്ജലികള്‍.....സസ്നേഹം

    ReplyDelete
  11. ആദരാഞ്ജലികള്‍

    ReplyDelete
  12. ജ്യോനവന്റെ അകാല വിയോഗ സമയത്ത് ഞാന്‍ ബ്ലോഗില്‍ സജീവമാകുന്നേയുള്ളൂ. കൊട്ടോട്ടിയില്‍ നിന്നായിരുന്നു അദ്ദേഹത്തെപ്പറ്റി അന്നറിഞ്ഞത്. ആ അജ്ഞാത സുഹൃത്തിനു ആദരാജ്ഞലികള്‍.

    ReplyDelete
  13. ആദരാഞ്ജലികള്‍..

    ReplyDelete
  14. സ്വര്‍ഗത്തില്‍ ഒരു സിതാറും
    കൊണ്ട് ഇരുപ്പുണ്ടാവും .....

    ReplyDelete
  15. വൈകി വന്നയാളാണു ഞാൻ, അറിയില്ല.
    പ്രാർത്ഥനകൾ

    ReplyDelete
  16. പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു
    മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....
    പ്രാര്‍ഥനകള്‍.....

    ഈ ഓര്‍മപ്പെടുത്തലിനു നന്ദി.

    ReplyDelete

Popular Posts

Recent Posts

Blog Archive