Monday

വില്‍പ്പനച്ചരക്ക്

മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീയെ ആഭാസകരമായി ചിത്രീകരിച്ച പുറം ചട്ടയുണ്ടെങ്കില്‍ മലയാള സാഹിത്യത്തിനു വിലകൂടുമെന്നായിരിയ്ക്കും... അല്ലെങ്കില്‍ നിലവാരം കൂടുമെന്നായിരിയ്ക്കും ! ഇത്തരത്തിലുള്ള പ്രതിഭാധനന്മാരായ എഴുത്തുകാരും അവരുടെ കൃതികള്‍ ഇവ്വിധത്തില്‍ പ്രസിദ്ധീകരിക്കുന്ന സംസ്കാര പ്രചാരകരും നീണാള്‍ വാഴട്ടെ.....

മലപ്പുറത്തു മാതൃഭൂമി സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്നുള്ള നാലു ചിത്രങ്ങളാണു താഴെ ചേര്‍ത്തിരിയ്ക്കുന്നത്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവ എത്രകണ്ടു ഫലപ്രദമാകുമെന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ.










  13 comments:

  1. ഇതിപ്പോ നമ്മള്‍ മലയാളികളുടെ ഒരു ട്രെന്റല്ലേ...ലൈംഗിക സ്വാതന്ത്ര്യം.അതാണല്ലോ അണ്ഡകടാഹ പ്രശ്നം.ഭൂമി മലയാളത്തില്‍ വേറൊരു പ്രശ്നവുമില്ലാത്ത പോലെ...

    ReplyDelete
  2. വളരെ പ്രസക്തമായ കാര്യം. വില്‍പ്പന കൂട്ടാനുള്ള ഓരോ മാര്‍ഗ്ഗങ്ങള്‍.

    ReplyDelete
  3. കലയിൽ അശ്ലീലത്തിന്റെ മാനദണ്ഡങ്ങൾ പൊതുജീവിതത്തിന്റേതിൽ നിന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ, പുസ്തകപ്പുറംചട്ടകളിലെ പെൺശരീരങ്ങളെ ന്യായീകരിക്കുക വയ്യ. മാതൃഭൂമി ഇക്കാര്യത്തിൽ പലപ്പോഴും അലോസരപ്പെടുത്തുന്നു. പാട്ടുസീനിലെ, ഒന്നോ രണ്ടോ സെക്കന്റുമാത്രം നീണ്ടുനിൽക്കുന്ന രംഗത്തിന്റെ ചിത്രം പോസ്റ്ററാക്കി ഞരമ്പുരോഗികളെ ആകർഷിച്ചു വരുത്തുന്ന മസാലസിനിമാക്കാരെപ്പോലെ, മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകളിലെ നേർത്ത സൂചനകളെ പർവ്വതീകരിച്ച് ഇലസ്ട്രേഷനാക്കി സായുജ്യമടയുന്നു. ഷെരീഫിനെയും മുരളീധരനെയും കലയുടെ പേരിൽ സഹിക്കാമെങ്കിലും മദനന്റെ ‘ജ്യാമിതീയ ചിത്രങ്ങൾ’ ഓക്കാനിപ്പിക്കുന്നതാണ്. വിദ്യാലയത്തിൽ കുട്ടികൾക്ക് വായനയ്ക്കു നൽകുന്നതിനു മുൻപ് ആഴ്ചപ്പതിപ്പ് സെൻസർ ചെയ്യേണ്ടി വരുന്ന ദുര്യോഗം അനുഭവിക്കുകയാണു ഞാൻ.

    സാന്ദർഭികമായി ഒരു കാര്യം കൂടി. ‘ഷാഹിദ് നാമ’യുടെ കവർച്ചിത്രം പോസ്റ്റിൽ കണ്ടതിനാൽ എഴുതുന്നു. ഡീസി ആദ്യ പതിപ്പിറക്കിയ പുസ്തകമാണത്. വില 75 രൂപ. രണ്ടാം പതിപ്പ് മാതൃഭൂമിക്കായിരുന്നു. വില ഒറ്റയടിക്ക് 95 രൂപയായി. മൂന്നാം പതിപ്പ് ഇറങ്ങിയതുമില്ല. വിലക്കൂടുതലും ലഭ്യമാകാതിരിക്കലും മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ സവിശേഷതയായി മാറിയിരിക്കുന്നു.

    ReplyDelete
  4. Mint the the Hole - സാഹിത്യത്തിന്റെ കച്ചവടത്തിലും ഇതു ബാധകമാണു കൊട്ടോട്ടീ.. :)

    ReplyDelete
  5. തുണി ഉടുക്കാത്ത സത്യം

    ReplyDelete
  6. തുണി ഉടുക്കാത്ത സത്യം

    ReplyDelete
  7. പടം കണ്ടെങ്കിലും വായിക്കട്ടേ...

    ReplyDelete
  8. കച്ചവട തന്ത്രത്തിന്റെ മുഖങ്ങള്‍...!

    (അതേയ് കൊട്ടോട്ടിക്കാരാ, ഒരു സംശയം കൂടി, ഈ നവംബറിലെ പോസ്റ്റ്‌ എങ്ങിനെ ഇന്നത്തെ ഡാഷ്ബോര്‍ഡില്‍ വന്നു...?)

    ReplyDelete
  9. കുഞ്ഞൂസേ... ഈ പോസ്റ്റ് കല്ലുവെച്ച നുണകളില്‍ നിന്നും ഇപോര്‍ട്ടു ചെയ്തതാ.

    തോന്ന്യാസീ: ഇമ്മാതിരി പുസ്തകങ്ങള്‍ നിരത്തി വയ്ക്കുമ്പോളോര്‍ക്കണം... (ഓ. ടോ. എവിടെയാ ചങ്ങാതീ... ഇപ്പ കാണുന്നില്ലല്ലോ...)

    ReplyDelete
  10. ഇതൊക്കെ എവിടെയാ വിൽകുന്നത് കൊട്ടോട്ടീ ? ഒന്ന് പോയി വാങ്ങാനാാാാാാ.........................

    ReplyDelete
  11. Sex Sells Well!!!!
    yennathinoru paryaayam
    athil kure sathyavum undallo
    appol ppinne prasaadhakar athinu pinne paayunnathil athishayikkaanudo maashe?
    {PV)

    ReplyDelete

Popular Posts

Recent Posts

Blog Archive