Sunday

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

  41 comments:

 1. ശബ്ന പൊന്നാടിന്റെ പ്രവര്‍ത്തനങ്ങള്‍ അശരണര്‍ക്കും വേദന അനുഭവിക്കുന്ന അനേകര്‍ക്കും പ്രയോജനകരമാണ് . എല്ലാവിധ ആശംസകളും.
  കൊട്ടോട്ടി ബ്ലോഗിന്റെ പേര് മാറ്റേണ്ടി വരും..."കല്ലു വച്ച നുണകള്‍ " എന്നാ ബ്ലോഗില്‍ ഈ പോസ്റ്റ്‌ ശരിയാവില്ല. ആരെങ്കിലും ഇതും നുണയാണന്നു കരുതിയാലോ?

  ReplyDelete
 2. അദന്നെ ഇതാപ്പോ കല്ലു വെച്ച നുണ?
  ഈ മഹത്തായ സംരംഭം അറിയിച്ചതിന് കൊട്ടോട്ടിക്ക് എന്റെ സലാം!
  ശബ്ന പൊന്നാടിനും കുടുംബത്തിനും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു!

  ReplyDelete
 3. മഹത്തായ ഈ സംരംഭത്തിനും അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ..ഒപ്പം അവരെ പരിചയപ്പെടുത്തി തന്ന കൊട്ടോട്ടിക്കും നന്ദി..,
  ആശംസകൾ

  ReplyDelete
 4. പ്രോഗ്രാം അറിഞ്ഞിരുന്നു
  പരീക്ഷാ തിരക്കിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലാ.

  ശബ്നക്കെന്റെ സല്യൂട്ട്... എന്നാല്‍ കഴിയുന്ന എല്ലാറ്റിനും ഞാനും തയ്യാര്‍

  ReplyDelete
 5. അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലെ വിവേകികള്‍-നന്മയുടെ ഓരം ചേരാന്‍ പാകപ്പെട്ട സുമനസ്സുകള്‍ക്കൊപ്പം ഞാനും കൂട്ട് ചേരുന്നു

  ReplyDelete
 6. ശബ്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ പൊതു സമൂഹം മുന്നോട്ടു വരട്ടെ ..ആശംസകള്‍ ..

  ReplyDelete
 7. ശബ്നക്കൊരു സല്യുട്ട്

  ReplyDelete
 8. നല്ല പോസ്റ്റിനു നന്ദി...
  ശബ്നക്കൊരു സല്യുട്ട്....

  ReplyDelete
 9. ഈ ഷബ്ന എന്ന വലിയ മനസ്സിന്‍റെ ഉടമക്കും അവരുടെ പ്രവര്‍ത്തന മേഖലക്കും ഒരായിരം അഭിവാദ്യങ്ങള്‍. അര്‍ഹിക്കുന്ന പ്രതിഫലം നാഥന്‍ കനിഞ്ഞെകട്ടെയെന്ന്, ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

  ReplyDelete
 10. ശബ്നയുടെ പ്രവര്‍ത്തനെപ്പറ്റി കൂടുതലറിയാന്‍ ഈ പോസ്റ്റ് സഹായിച്ചു. പലരും പറയുന്ന പോലെ കൊട്ടോട്ടി ബ്ലോഗിന്റെ പേര്‍ ഇനിയും മാറ്റേണ്ടിയിരിക്കുന്നു.ഞാന്‍ പല തവണ പറഞ്ഞതാണിത്. ഇല്ലെങ്കില്‍ ഈ ബ്ലോഗ് നുണ പറയാന്‍ മാത്രം മാറ്റി വെച്ചു മറ്റൊരെണ്ണം തുടങ്ങേണ്ടി വരും!

  ReplyDelete
 11. ആശംസകള്‍ . അഭിവാദ്യങ്ങള്‍

  ReplyDelete
 12. ശബ്നാ ആശംസകള്‍!

  ReplyDelete
 13. ഓരോ നന്മയ്ക്കും ഒരായിരം നന്മകള്‍ ദൈവം പകരം തരട്ടെ... നന്മയുടെ പാതയില്‍ ഇനിയും മുന്നേറട്ടെ...

  ReplyDelete
 14. തട്ടിച്ചു നോക്കുമ്പോള്‍ ഒന്നും ചെയ്യാത്തവന് ഒന്നും പറയാന്‍ അവകാശമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. വെറും ആശംസകള്‍ അല്ല, പകരം പ്രാര്‍ഥനകള്‍ വച്ചിട്ട് പോകുന്നു.

  ReplyDelete
 15. ആശംസകള്‍ .. നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ . ആമീന്‍

  ReplyDelete
 16. ഈ നല്ല സംരംഭകരെ നമുക്ക് ആവും വിധം സഹായിക്കാം.

  ReplyDelete
 17. ശബ്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും

  ReplyDelete
 18. നേരത്തെ വായിച്ചറിഞ്ഞിട്ടുണ്ട്, ശബ്നയെക്കുറിച്ച്.
  എല്ലാ പ്രാർഥനകളും....

  ReplyDelete
 19. നല്ല കാര്യം.
  ശബ്‌നയ്ക്കെന്റെ ആശംസകൾ...

  ReplyDelete
 20. ഷബ്നയെ കുറിച്ച് അറിയാം. നാട്ടുകാരി ആണെന്ന് പറയാം. ഷബ്നയുടെ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ്-നെ സാമ്പത്തികമായി കഴിയുന്ന വിധത്തില്‍ സഹായിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയും വിധം അവരെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  ഷമീറിനെ സഹായിക്കുക.

  ReplyDelete
 21. നടക്കട്ടെ ഇത്തരം നല്ല കാര്യങ്ങൾ.

  ReplyDelete
 22. കൂട്ടായിമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കയിഞ്ഞതില്‍ സന്തോഷം.
  ആസംശകള്‍!

  ReplyDelete
 23. ദാ ബ്ലോഗിന്റെ പേര് ഇനി പ്രശനമാക്കണ്ടാ... മാറ്റിയിരിയ്ക്കുന്നു.

  ഷബ്നയുടെ മഹല്‍സംരംഭത്തോട് സഹകരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം. ഒത്തുപിടിച്ചാല്‍ ഒത്തുജയിയ്ക്കുമെന്നാ.... ഒരി ചെറിയ സഹായം തുടര്‍ച്ചയായി നമുക്ക് എത്തിയ്ക്കാന്‍ ശ്രമിയ്ക്കാം.

  ReplyDelete
 24. നെല്ലും പതിരും കണ്ടേക്കാം, പക്ഷെ ആ കല്ലു വെച്ച നുണകള്‍ ഇതു വരെ കാണാന്‍ പറ്റിയിട്ടില്ല!

  ReplyDelete
 25. ശബ്ന പൊന്നാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ ആശംസകളും.

  ReplyDelete
 26. എന്റെയീ ചെറിയ സംരഭത്തെ ബൂലോകത്തിനു പരിചയപ്പെടുത്തിയ കൊട്ടോട്ടിക്ക് നന്ദി.അതിലേറെ സന്തോഷവും.......
  എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും എന്നോടൊപ്പമുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.Shabna's Charitable & Educational Trust ഷബ്നയുടേത് മാത്രമല്ല.നമ്മുടേതാണ്...ബൂലോകത്തിന്റേതാണ്.

  ReplyDelete
 27. ആശംസകൾ നേരുന്നൂ...

  ReplyDelete
 28. ശബ്നയെപ്പറ്റിയും ട്രസ്റ്റിനെപ്പറ്റിയും ബ്ലോഗ്‌ വഴി അറിഞ്ഞിരുന്നു.
  ഭൂമിയില്‍ ഇത് പോലെ കാരുണ്യം വറ്റിയിട്ടില്ലാത്തവരുള്ളത് കൊണ്ടാണല്ലോ ഇവിടെ ജീവന്‍ നില നില്‍ക്കുന്നത്.
  ശബ്നയ്ക്കും ട്രസ്റ്റിനും,ഇത് ബൂലോകത്തെത്തിച്ച താങ്കള്‍ക്കും എല്ലാ ആശംസകളും.

  ReplyDelete
 29. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 30. ഇപ്പോഴാണിത് കണ്ടത്. വായന അടയാളപ്പെടുത്തിയിട്ട് പോകാമെന്നു കരുതി ഈ കമന്റിടുന്നു!

  ReplyDelete
 31. വളരെ താമിസിച്ചാണ് ഞാനും ഇത് കണ്ടത്.. ഞാനും ശ്രമിക്കാം

  ReplyDelete
 32. gooooood deeeeeeeeeeeed

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive