ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം
പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.
വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.
കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.
തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ
കുഞ്ഞു കൂട്ടുകാരിക്ക് മനസ്സില്‍ തട്ടിയ പ്രാര്‍ഥനകള്‍...!
ReplyDeleteനല്ലതായി വരാന്‍ ഒരുപാട് ആഗ്രഹിക്കുന്നു
ഇപ്പഴാ അറിഞ്ഞത്.
ReplyDeleteപ്രാര്‍ത്ഥനയോടെ..
അസുഖം ഭേദമായി പെട്ടന്ന് പൂര്‍ണ സുഖം പ്രാപിക്കട്ടെ....
ReplyDeleteഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശക്തിയുണ്ട് എന്ന് വിശ്വസിക്കുക .
ReplyDeleteപ്രാര്‍ഥനയോടെ, ശുഭാപ്തിവിശ്വാസത്തോടെ ....
അസുഖം ഭേദമായി പൂര്‍ണ സുഖം പ്രാപിക്കട്ടെ..
ReplyDeleteപ്രാര്‍ഥനയോടെ
അസുഖം ഭേദമായി പൂര്‍ണ സുഖം പ്രാപിക്കട്ടെ..
ReplyDeleteപ്രാര്‍ഥനകളോടെ..
ReplyDeleteപടച്ചോന്‍ എല്ലാരുടെയും പ്രാര്‍ഥനകള്‍ കൈകൊള്ളുമെന്നുതന്നെ ഉറച്ചു വിശ്വസിക്കാം..എന്റെ ഈ കുഞ്ഞു താത്താക്ക് പെട്ടെന്ന് സുഖമാകാന്‍ അകമഴിഞ്ഞ പ്രാര്‍ഥനകളോടെ .
ReplyDeleteപ്രാര്‍ഥനകളോടെ....
ReplyDeleteതുഞ്ചന്‍ പറമ്പിലെ ബ്ലോഗ് മീറ്റില്‍ എന്‍റെ തൊട്ടു പുറകിലിരുന്ന കൊച്ചു കുട്ടിയെ മറക്കാനാവില്ല, അന്ന് അവള്‍ ചൊല്ലിയ കവിതയും.
ReplyDeleteനീസയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
:( :(
ReplyDeleteഞാനും പ്രാര്‍ത്ഥിക്കുന്നു ....
ReplyDeleteഎന്റെയും പ്രാര്‍ത്ഥനകള്‍ !!!
ReplyDeleteഎല്ലാ പ്രാര്‍ഥനകളും ....
ReplyDelete"എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് മാറാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ"
ReplyDeleteഎല്ലാരുടേയും പ്രാർത്ഥനകളിൽ നീസ ഉണ്ടായിരിക്കണം. അതല്ലാതെ മറ്റൊന്നും ഇനി നമുക്കു ചെയ്യാൻ കഴിയില്ലെന്നാണ് അറിയാൻ കഴിയുന്നത്. മറ്റൊരു രമ്യയായി ആ ശലഭം മാറാതിരിയ്ക്കട്ടെ. ബൂലോകത്തിന് എക്കാലവും നിലാമഴയായ് അവൾ പെയ്തു നിറയട്ടെ. മികച്ച ചികിത്സ എവിടെയെങ്കിലും ലഭ്യമാകുമെങ്കിൽ ആ വിവരം അറിയാവുന്നവർ ഇവിടെ കുറിക്കണമെന്ന് അപേക്ഷിക്കുകയാണ്.
ReplyDeleteപ്രാര്‍ഥനയുണ്ടാവും.....
ReplyDeleteവേഗം സുഖമായി ഉഷാര്‍ ആയി തിരികെ വരുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.
ReplyDeleteസുഖമാവട്ടെ എന്ന് പ്രാർത്ഥനകളോടെ....
ReplyDeleteസുഖമാവട്ടെ എന്ന് പ്രാർത്ഥനകളോടെ....
ReplyDeleteഎല്ലാം വേഗം ഭേദമാകട്ടേ...
ReplyDeleteee praarathanakal matheeee sukhamaakaan
ReplyDeleteനീസമോള്‍ക്ക് വേഗം സുഖമാവട്ടെ... സര്‍വേശ്വരന്‍ നമ്മുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുമെന്ന് തന്നെ വിശ്വസിക്കാം ...
ReplyDeleteതുഞ്ചന്‍ പറമ്പില്‍ വെച്ചു കണ്ടിരുന്നു. മോള്‍ക്ക് വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteമോൾക്ക് നല്ലത് വരട്ടെ. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിയ്ക്കാം...
ReplyDeleteനിസമോൾക്ക് നല്ലത് മാത്രം വരുത്തണേ........
ReplyDeleteസുഖമാവട്ടെ എന്ന് പ്രാർത്ഥനകളോടെ....
ReplyDeleteകൂട്ടുകാരിക്ക് മനസ്സില്‍ തട്ടിയ പ്രാര്‍ഥനകള്‍...!നല്ലത് മാത്രം വരട്ടെ.
ReplyDeleteനീസയ്ക്ക് O+ve രക്തം ആവശ്യമുണ്ട്. കേഴിക്കോട്ടും പരിസരത്തുമുള്ള സുഹൃത്തുക്കൾ 9605967148 എന്ന നമ്പരിൽ നീസയുടെ പിതാവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
ReplyDeleteഇപ്പോള്‍ മാത്രമാണ് അറിഞ്ഞത്. നമ്പരില്‍ ബന്ധപ്പെട്ടു. ഇനിയും രക്തം വേണമെങ്കില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേദനയോടെ സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteനീ തിരിച്ചു വരും കൂട്ടുകാരി, ഞങ്ങള്‍ കാത്തിരിക്കും.
ReplyDeleteകോഴിക്കോട് മെഡിക്കൽ കോളേജിൽ ഞാനും കൊട്ടോട്ടിക്കാരനും നിസാമോളുടെ പുഞ്ചിക്കുന്ന ഈ മുഖം ഞങ്ങളുടെ മൊബൈൽ കാമറയിൽ പകർത്തിയപ്പോൾ മനസ്സിന്റെ വിങ്ങലുകൾ പുറത്ത് കാണിക്കാതെ പ്രാർത്തനയോടെ യാത്രപറഞ്ഞ് പിരിഞ്ഞതിന്ന് ശേശമുള്ള എന്റെ എല്ലാ പ്രാർത്തനകളിലും ഞാൻ നിഷയെ ഉൾപെടുത്താറുണ്ട്..അള്ളാഹു ഈ കുഞ്ഞു മോൾക്ക് ശിഫ നെൽകട്ടെ ..ആമീൻ
ReplyDeleteപ്രാര്‍ത്ഥനകളോടെ....
ReplyDeleteപ്രാര്‍ത്ഥിക്കുന്നു....
ReplyDeleteആശ്വാസകരമായ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്ന് കിട്ടുന്നത്. അസുഖത്തിന് അല്പം ശമനമുണ്ട്. ഇപ്പോള്‍ നീസക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ട്. കോഴിക്കോട്ടും പരിസരങ്ങളിലുമുള്ള നമ്മുടെ സുഹൃത്തുക്കളില്‍ ചിലര്‍ രക്തം കൊടുത്തു സഹായിച്ചതായി അറിഞ്ഞു. അബ്ദുസ്സലാം മാസ്റ്റര്‍ എന്ന പാവം അദ്ധ്യാപന്റെ ഹൃദയംനിറഞ്ഞ കടപ്പാട് ബൂലോകരെ അറിയിക്കുകയാണ്. നല്ലവരായ സുഹൃത്തുക്കളുടെ സഹായം തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteപ്രാര്‍ഥനകള്‍...പ്രാര്‍ത്ഥനകള്‍...ഹൃദയം ഉരുകി പ്രാര്‍ത്ഥനകള്‍...ഇഹത്തിലും പരത്തിലും മോള്‍ക്ക് സമാധാനം കിട്ടാന്‍ പ്രാര്‍ത്ഥനകള്‍...അസുഖം പെട്ടെന്ന് മാറാനായി പ്രാര്‍ത്ഥനകള്‍...എന്നുമെന്നും മോള്‍ക്ക് വേണ്ടി....
ReplyDeleteഅസുഖം കൊടുത്തവന് അത് സുഖപ്പെടുത്താനും കഴിയും ആ രക്ഷിതാവിനോട് പ്രാര്‍ഥനയോടെ ...
ReplyDeleteinsha allah
ReplyDelete