Tuesday

നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം




















കവിതകളുടെ കൂട്ടുകാരി


".....ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു."

നീസ വെള്ളൂർ അവസാനമായെഴുതിയ വരികളാണിത്. ആ ശ്രമത്തിൽ അവൾ ഇത്രപെട്ടെന്നു പരാജപ്പെടുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ലല്ലോ. ബൂലോകത്തു സുഗന്ധം പകർത്താൻ അളവറ്റ് ആഗ്രഹിച്ചിരുന്ന അവൾ നമുക്ക് ഒരു തീരാനഷ്ടമായതും ആ സ്നേഹ സുഗന്ധം ഓർമ്മകളിലെ വേദനയായി മാത്രം മാറിയതും വിശ്വസിക്കാൻ പ്രയാസമാകുന്നതും അതുകൊണ്ടുതന്നെയാണ്.

കഴിഞ്ഞ ഫെബ്രുവരി പത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എന്റെ മൊബൈലിലേക്ക് ഒരു ഫോൺ വന്നു. എടപ്പലം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ഉർദു അദ്ധ്യാപകനായ വെള്ളൂർ പാലേങ്ങര അബ്ദുറഹ്‌മാൻ മാസ്റ്ററായിരുന്നു മറുവശത്ത്. ആളെ മനസ്സിലായില്ലെന്ന് എനിയ്ക്കറിയാം. കവിതകളുടെ കൂട്ടുകാരിയായിരുന്ന നീസ വെള്ളൂർ എന്നപേരിൽ ബ്ലോഗെഴുതുന്ന റഹ്‌മത്തുന്നീസ എന്ന പതിനഞ്ചുകാരിയുടെ പിതാവ്. "അത്യാവശ്യമായി ഒന്നു കാണണം, കോഴിക്കോടുവരെ ഒന്നു വരണം.." അതായിരുന്നു ആവശ്യം. അത്രമാത്രമേ പറഞ്ഞുള്ളൂ. ഫോൺ ഡിസ്‌കണക്റ്റു ചെയ്തു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി. കൂടുതൽ ആലോചിച്ചില്ല, നേരേ മെഡിയ്ക്കൽ കോളേജിലെത്തി. എന്തെങ്കിലും അത്യാവശ്യമില്ലാതെ അദ്ദേഹം ഈ വിധത്തിൽ വിളിയ്ക്കില്ലെന്നുറപ്പായിരുന്നു.

വാതിൽക്കൽത്തന്നെ അദ്ദേഹം കാത്തുനിന്നിരുന്നു. പ്രായത്തിന്റെ തളർച്ചയിൽക്കവിഞ്ഞ് നീസയുടെ അവസ്ഥയിൽ മനസ്സുതകർന്ന് പടുവൃദ്ധനായ ഒരു മനുഷ്യക്കോലമായി അദ്ദേഹം മാറിയിരിയ്ക്കുന്നു.

എന്താ അത്യാവശ്യം വല്ലതും..?
ഒരു കടലാസ് അദ്ദേഹം എന്റെ നേരേ നീട്ടി.
ഇത് ഇന്നുതന്നെ അവളുടെ ബ്ലോഗിലിടണമെന്നു പറഞ്ഞു. ഇതിനു മുമ്പു തന്നതല്ല ഇതുതന്നെ ഇടണമെന്നു വാശിപിടിച്ചു. ഇന്നുതന്നെ താങ്കളോടു പറയണമെന്നും പറഞ്ഞു.
അസുഖത്തിന്റെ അവസ്ഥ എന്താണ്?
കൗണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പനിയും ഷുഗറും കൂടുതലാണ്, വേദനയും കൂടിയിട്ടുണ്ട്.
സാധാരണഗതിയിൽ ഇങ്ങനെ കൂടിയും കുറഞ്ഞും കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല. പനി കുറയുമ്പോൾ കൗണ്ട് കൂടുകയും അസുഖത്തിന് ആശ്വാസമുണ്ടായി ഡിസ്ചാർജ്ജാവുകയുമാണ് ചെയ്യാറ്. ഇവിടെയും ഞാൻ അങ്ങനെതന്നെ കരുതി.
അവളെ ഒന്നു കാണണമല്ലോ
വേദന കൂടിയപ്പോൾ ഒരിഞ്ചക്ഷൻ കൊടുത്തിരിയ്ക്കുകയാണ്, ഇപ്പോൾ ആർക്കും കാണാൻ പറ്റില്ലെന്നു പറഞ്ഞു. മാത്രമല്ല സംസാരിയ്ക്കരുതെന്നും പൂർണ്ണ വിശ്രമം വേണമെന്നും പറഞ്ഞിരിയ്ക്കുകയാണ്.

ആശുപത്രിയിൽ എത്തിയിട്ടും അവളെ ഒന്നു കാണാനോ സംസാരിയ്ക്കാനോ കഴിയാത്ത വേദനയോടെ ഞാൻ മടങ്ങി നീസയോടുള്ള ആ പിതാവിന്റെ ആ സ്നേഹത്തിൽ അനുസരിച്ച് ഒരു കവിത പോസ്റ്റുചെയ്യുന്നതുകൊണ്ട് അവൾക്ക് അൽപ്പമെങ്കിലും സന്തോഷവും അതിലൂടെ അൽപ്പം ആശ്വാസവും അദ്ദേഹം ആഗ്രഹിച്ചെങ്കിൽ അത് മറ്റെന്തിനേക്കാളും വലിയ അത്യാവശ്യമായിത്തന്നെ എനിയ്ക്കു തോന്നി.. അന്നുതന്നെ അവളുടെ ബ്ലോഗിൽ അതു പോസ്റ്റുചെയ്തു. അതാണ് നിലാമഴകളിലെ അവസാല കവിതാശകലങ്ങൾ. അതു പോസ്റ്റുചെയ്തു മണിയ്ക്കൂറുകൾ കഴിയുന്നതിനു മുമ്പ് അവൾ ഈ ലോകം വിട്ടു പോയി. ഓരോ പോസ്റ്റിലും സന്തോഷിയ്ക്കുന്ന അവൾ അവസാനപോസ്റ്റും ബൂലോകത്തെത്തിയതറിഞ്ഞ്  വേദനയ്ക്കിടയിലും അളവറ്റു സന്തോഷിച്ചിരുന്നുവെന്ന് അവളുടെ ഉപ്പാപറഞ്ഞ് ഇന്നു ഞാനറിഞ്ഞു. പേരറിയാത്ത ഏതോ ബ്ലോഗ് സുഹൃത്ത് ആദ്യകമന്റും അവൾക്കെത്തിച്ചുകൊടുത്തു.

ആദ്യ കൂടിക്കാഴ്ച

മലപ്പുറം പൂക്കോട്ടൂർ പി കെ എം ഐ സി സ്കൂളിൽ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ സ്കൂൾ വിശേഷങ്ങൾ തിരക്കാനും മകൻ ഉൾപ്പെട്ട കലാമത്സരങ്ങൾ കാണാനുമാണ് ഞാൻ ആ സ്കൂളിലെത്തിയത്. അന്ന് സ്കൂളിൽ കലാമത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. കവിതയെഴുത്തിൽ സമ്മാനം വാങ്ങി അതു പാരായണം ചെയ്യുന്ന നീസയുടെ ശബ്ദമാണ് എന്നെ സ്വാഗതം ചെയ്തത്. വരികളുടെ ആകർഷണീയതയോ ആലാപന ശൈലിയോ ഏതെന്നറിയില്ല എന്നെ ആകൃഷ്ടനാക്കിയത്. അവളെ പരിചയപ്പെട്ടപ്പോഴാണ് അവൾ ഞാനറിയുന്ന ഉർദുമാസ്റ്ററുടെ മകളാണെന്നതു മനസ്സിലായത്. ധാരാളം കവിതകൾ എഴുതുന്നുണ്ടെന്നു മനസ്സിലായതുമപ്പോഴാണ്. അവളെ ബൂലോകത്തിനു പരിചയപ്പെടുത്തണമെന്നും അവളുടെ വരികൾ ബൂലോകത്തും വിരാചിയ്ക്കണമെന്നും തോന്നിയതും അങ്ങനെയാണ്. അന്നുതന്നെ അവളുടെ വീട്ടിലെത്തി. ബ്ലോഗിനെയും ബ്ലോഗിങ്ങിനെയും കുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ സ്കൂളിൽ ചൊല്ലിയതടക്കം നാലു കവിതകൾ സന്തോഷത്തോടെ അവൾ എന്നെ ഏൽപ്പിച്ചു.

കുശല സംഭാഷണങ്ങൾക്കിടയിലാണ് നീസയുടെ അസുഖ വിവരം ഞാനറിഞ്ഞത്. പക്ഷേ അസുഖത്തിന്റെ ഗുരുതരവാസ്ഥ അവൾക്കോ അദ്ദേഹത്തിനോ എനിയ്ക്കോ അപ്പോൾ അറിയുമായിരുന്നില്ല. ഇടയ്ക്ക് മെഡിയ്ക്കൽ കോളേജിൽ പോകും, ചിലപ്പോഴൊക്കെ അഡ്‌മിറ്റാവും കുറയുമ്പോൾ തിരിച്ചുപോരും. ലാപ്ടോപ്പും നെറ്റും കരുതിയിരുന്നതുകൊണ്ട് അപ്പോൾത്തന്നെ ബ്ലോഗുതുടങ്ങി. ആദ്യകവിത പോസ്റ്റുചെയ്ത് അവളെക്കാണിച്ചപ്പോൾ ആ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാൻ കഴിയില്ല.

ഈ സമയത്താണ്   കൃതി പബ്ലിക്കേഷൻസ് "കാ വാ രേഖ?" എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കുന്നവിവരം മനോരാജ് പറഞ്ഞ് ഞാനറിഞ്ഞത്. നീസയുടെ ഒരു കവിത അയച്ചുകൊടുക്കുകയും അവർ അതു പരിഗണിയ്ക്കുകയും തുഞ്ചൻ‌പറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ വച്ച്  ശ്രീ കെ.പി. രാമനുണ്ണി അതിന്റെ പ്രകാശനകർമ്മം നടത്തുകയും ചെയ്തു. ആ മീറ്റിൽ അവൾ പങ്കടുക്കുകയും ആശുപത്രിക്കിടക്കയിൽ അവളെ പരിചരിയ്ക്കുന്ന പ്രിയപ്പെട്ട ഉമ്മയെക്കുറിച്ച് കവിത ചൊല്ലുകയും ചെയ്തിരുന്നു. 

ബൂലോക സാന്ത്വനം

നീസയുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഭീമൻ ബാധ്യത നിലനിൽക്കുന്നുണ്ടെന്നും തുടർ ചികിത്സയെ അതു ബാധിയ്ക്കുന്നുണ്ടെന്നും മനസ്സിലായപ്പോൾ അതു ബൂലോകരെ അറിയിച്ചിരുന്നു. തുടർന്ന് കഴിയുന്ന സഹായങ്ങൾ അവളുടെ ചികിത്സാ ചെലവിലേയ്ക്ക് എത്തിച്ചു കൊടുക്കാൻ ബൂലോകത്തെ ധാരാളം സുമനസ്സുകൾ തയ്യാറായി. ചെറുതല്ലാത്ത സംഖ്യ പലപ്പോഴായി നേരിട്ടും അല്ലാതെയും എത്തിച്ചുകൊടുക്കാൻ നമുക്ക് സാധിച്ചു. ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സമയത്തെല്ലാം അവൾക്ക് ആവശ്യമായ രക്തം ആവശ്യമുള്ള സമയത്തുതന്നെ എത്തിച്ചുകൊടുക്കാൻ ഇ‌-മലയാളക്കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല. മാനസികമായും സാമ്പത്തികമായും എല്ലാം അവൾക്കും കുടുംബത്തിനും ദേശഭേദമന്യേ ബൂലോകർ നൽകിയ പിന്തുണയും സ്നേഹവും അവർക്ക് ആശ്വാസകരമായിരുന്നു എന്നത് നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലപ്രാപ്തി വിളിച്ചു പറയുന്നുണ്ട്.

             തുഞ്ചൻപറമ്പ് ബ്ലോഗേഴ്‌സ് മീറ്റിൽ നീസയും ഷെരീഫ് കൊട്ടാരക്കരയും
 ബൂലോകത്തുനിന്നും അവളെ സന്തോഷിപ്പിയ്ക്കുന്ന ധാരാളം വിളികളും കവിതയെഴുത്തിനുള്ള നിർദ്ദേശവും നിത്യവും ചെന്നിരുന്നു. നമ്മൾ പകർന്നു നൽകിയ ആ സ്നേഹം കൊണ്ടുതന്നെയാവണം അവളുടെ വിയോഗ വാർത്ത ആദ്യം ബൂലോകത്തെത്തന്നെ അറിയിച്ച് ഒന്നു പൊട്ടിക്കരയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സാധാരണപോലെയുള്ള വിളി പ്രതീക്ഷിച്ച് ഫോൺ അറ്റന്റു ചെയ്ത എനിയ്ക്ക് മറുതലയ്ക്കലെ തേങ്ങൽ കേട്ടു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.

നീസ വെള്ളൂരിന്റെ മുപ്പതു കവിതകൾ "വിരഹബാഷ്പം" എന്നപേരിൽ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ അവളുടെ കവിതയുൾപ്പെട്ട "കാ വാ രേഖ"യും.

എനിയ്ക്കുള്ള സ്നേഹോപഹാരമായി അവളുടെ ഹൃദയത്തിൽത്തൊട്ട് എനിയ്ക്കുമാത്രമായി അവളെഴുതി എന്നെയേൽപ്പിച്ച കവിത എന്നിൽ ഒരു നൊമ്പരമാകുന്നു. ബൂലോകർക്ക് സമ്മാനമായി തരാൻ എന്നെ ഏൽപ്പിച്ച കവിതകൾക്കൊപ്പം അതു കൈകളിൽ വിറകൊള്ളുന്നു. സ്കാനിംഗിനായി എടുത്തുകൊണ്ടുവന്നപ്പോൾ എന്റെ ചെറിയ മകന്റെ കുസൃതിയിൽ നനഞ്ഞുപോയ ഈ കടലാസുതുണ്ടുകൾ ഉണക്കിയെടുക്കുമ്പോൾ അവളെക്കുറച്ചുള്ള ഓർമ്മകളെ മിനുക്കുകകൂടിയാണു ഞാൻ ചെയ്യുന്നത്. അതിലെ അക്ഷരങ്ങൾക്കു സംഭവിച്ച അവ്യക്തത പൂർത്തിയാക്കാൻ കഴിയാതെ പോയ അവളുടെ സ്നേഹസമ്മാനങ്ങളായി ഞാൻ കാണുന്നു. അക്ഷരങ്ങൾ അവ്യക്തമായെങ്കിലും വ്യക്തമായ പ്രശോഭിതമുഖം അവളെ ഇഷ്ടപ്പെട്ടിരുന്നവരിൽ എക്കാലവും ഉണ്ടാവും. ഒപ്പം ഇ-ലോകത്ത് ആലേഖനം ചെയ്ത അവളുടെ ശബ്ദവും ആ വരികളും...

  46 comments:

  1. സാബു, ഷെരീഫ് മാഷിന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെക്കൂടി ഇടുന്നു.

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും കൊട്ടോട്ടിക്കാരൻ വഴി ധാരാളം കേൾക്കാനും ഒരിക്കൽ ഫോണിൽ സംസാരിക്കാനും സാധിച്ചിട്ടുണ്ട്. എന്ത് പറയണം എന്നറിയാതെ അല്പം പകച്ചുപോയൊരു നിമിഷമായിരുന്നു ആ ഫോണിലൂടെയുള്ള സംസാരം. വികാരങ്ങളെ എത്ര പാകപ്പെടുത്തിയാലും പതറിപ്പോകുന്ന ചില നിമിഷങ്ങളിൽ ചിലത്.
    ആ കൊച്ചുമിടുക്കിയുടെ അകാലത്തിലെ വിടപറച്ചിലിൽ അഗാധമായി ദുഃഖിക്കുന്നു. മരണം ഒരു യാഥാർത്ഥ്യമെന്നറിയുമ്പോഴും ചില വേർപാടുകൾ നഷ്ടബോധം ബാക്കിയാക്കുന്നു.

    ReplyDelete
  2. നമുക്കിടയിൽ നിന്ന് പറന്നുപോയ നീസക്ക് ഒരായിരം കണ്ണുനീർ‌തുള്ളികൾ

    ReplyDelete
  3. ആ കുഞ്ഞുമോളുടെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തുന്നു.

    ReplyDelete
  4. പ്രാര്‍ത്ഥനകള്‍...

    ReplyDelete
  5. ഒരു നല്ല ഹൃദയം കൂടി.....

    ReplyDelete
  6. സങ്കടം മാത്രം...

    ReplyDelete
  7. കാണാതെ കണ്ടും കേൾക്കാതെ അറിഞ്ഞും, ഇഷ്ട്ടം കൂടിയും ദുഖം നൽകിയും അവൾ നിസ
    ഓർമകളിൽ എന്നും തെളിഞ്ഞ് നിൽക്കാൻ അവളുടെ വരികൾ മത്രം ബാക്കി..

    പ്രാർത്ഥനയോടെ കൂട്ടുകാരോടൊപ്പം ഞാനും

    ReplyDelete
  8. വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയ കുഞ്ഞുക്കിളിക്ക് കണ്ണീരഞ്ജലി...!

    ReplyDelete
  9. http://remesharoors.blogspot.com/2012/02/blog-post.html
    ശബ്ദം കൊണ്ട് ഒരു പ്രണാമം ഇവിടെയും ..

    ReplyDelete
  10. എന്ത് പറയണം എന്നോ , എന്ത് എഴുതണം എന്നോ അറിയില്ല ..
    പ്രാര്‍ഥനകള്‍

    ReplyDelete
  11. പ്രാർത്ഥനകളോടെ...

    ReplyDelete
  12. നിറകണ്ണുകളോടെ ആദരാഞ്ജലി !

    ReplyDelete
  13. പ്രാർത്ഥനകൾ..പ്രാർത്ഥനകൾ..!!

    ReplyDelete
  14. ബാഷ്പാഞ്ജലി....
    അറിയാന്‍ വൈകിപ്പോയ ഒരു വായനക്കാരന്‍റെ...

    ReplyDelete
  15. നിങ്ങള്‍ വഴിയാണ് കൂടുതല്‍ അറിയുന്നത് ഇപ്പോള്‍ നല്‍കാന്‍ കണ്ണ് നീര്തുള്ളി മാത്രം പ്രാര്‍ഥനകളും ...സ്വര്‍ഗ്ഗ രാജ്യത്ത് ഒരുമിച്ചു കൂട്ടട്ടെ....

    ReplyDelete
  16. അല്ലാഹു അവള്‍ക്കു സ്വര്‍ഗം നല്‍കട്ടെ. . പ്രാര്‍ഥനകള്‍ മാത്രം.

    ReplyDelete
  17. അകാലത്തില്‍ അണഞ്ഞുപോയ ആ കുഞ്ഞുമോള്‍ക്കായി കണ്ണീരണിഞ്ഞ പ്രാര്‍ഥനകള്‍ മാത്രം .

    ReplyDelete
  18. പ്രാര്‍ഥനകളോടെ..............

    ReplyDelete
  19. പ്രാര്‍ഥനകളോടെ...

    ReplyDelete
  20. സ്വര്‍ഗ്ഗവാതിലുകള്‍ അവള്‍ക്കായി ദൈവം തുറന്ന് നല്‍കട്ടെ! അവള്‍ അതില്‍ ഒരു പൂമ്പാറ്റയെ പോലെ പറന്ന് നടക്കുന്നത് എനിക്ക് കാണാനാവുന്നു!

    ReplyDelete
  21. തുഞ്ചന്‍ പറമ്പില്‍ അന്നു കണ്ട ആ മുഖം,അന്നു കേട്ട ആ വരികള്‍ എല്ലാം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്നു ഞെട്ടലോടെയാണ് ഹാഷിമിന്റെ മെയിലില്‍ കൂടി വിവരമറിഞ്ഞത്. അപ്പോള്‍ തന്നെ ആ വിവരം മറ്റു സുഹൃത്തുക്കളെ അറിയിക്കാനായി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു....അവള്‍ക്കായി ഒരിറ്റു കണ്ണീരോടെ...

    ReplyDelete
  22. ഒരു നൊമ്പരമായി നിസ, എന്നും കൂടെയുണ്ട്...!അപൂര്‍വ പ്രതിഭകള്‍ ഈശ്വരന് പ്രിയപ്പെട്ടവരാണ്. പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ നിസയെഴുതിയ കവിതകള്‍ എന്നും വായനക്കാരുടെ മനസ്സില്‍ വിങ്ങലുകള്‍ ഉണര്‍ത്തും!
    ഈ മാലാഖയെ അറിയാതെ പോയി! സങ്കടമുണ്ട്.
    നിസയുടെ കവിതാലാപനം കേട്ടു...!അമ്മയോടുള്ള സ്നേഹം അറിഞ്ഞു...!
    ആ പുഞ്ചിരി നിറഞ്ഞ മുഖം മനസ്സില്‍ നിറയുന്നു! എത്ര സുഖകരമായ ആലാപനം 1
    നിസയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ടു,
    പ്രാര്‍ത്ഥനകളോടെ,
    സസ്നേഹം,
    അനു

    ReplyDelete
  23. നീസമോളുടെ വിയോഗത്തില്‍ ബാഷ്പാഞ്ജലി...! ആ കുഞ്ഞാത്മാവിന്റെ ശാശ്വത ശാന്തിക്കായി ഉള്ളഴിഞ്ഞ പ്രാര്‍ത്ഥനയും!

    ReplyDelete
  24. കൊട്ടോട്ടീ, ഇപ്പോഴാണ് ഈ കൊച്ചു കവയത്രിയെപ്പറ്റി ഇത്രയും വിശദമായി അറിയുവാൻ സാധിച്ചത്. അവൾ എഴുതിയ വരികളിലൂടെ ആ ഓർമ്മകൾ എന്നെന്നും നിലനിൽക്കുമാറാകട്ടെ.

    ReplyDelete
  25. കാല യവനികയില്‍ മറഞ്ഞു പോയ എന്‍റെ കുഞ്ഞു മോള്‍ കവിയത്രിയ്ക്ക്,
    ദൈവം അവള്‍ക്ക് സ്വര്‍ഗം നല്‍കട്ടെ. . പ്രാര്‍ഥനകള്‍ മാത്രം

    ReplyDelete
  26. നീസയുടെ അവസാന കവിതയുടെ ആദ്യ കമന്റിട്ടത് ഞാനാണ്. പോസ്റ്റ്‌ വന്നു മുക്കാല്‍ മണിക്കൂറിനകം ഞാന്‍ കമന്റിട്ടു. ആദ്യമായാണ്‌ ആ ബ്ലോഗ്‌ ഞാന്‍ കണ്ടതും കമന്റിട്ടതും. വേദന സഹിക്കുമ്പോഴും അതവളെ അല്പമെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ധന്യനായി. ആ കുഞ്ഞിന്റെ ആത്മാവിനു നിത്യശാന്തി നല്‍കാന്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നു..

    ReplyDelete
  27. വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പമേ... പ്രിയപ്പെട്ട സഹോദരി നീസാമോള്‍ക്ക് ... ഒരിറ്റു കണ്ണുനീരോടെ...വേദനയോടെ ... ഒരായിരം ആദരാഞ്ജലികള്‍.....

    ReplyDelete
  28. ഓരോ കൊഴിഞ്ഞു പോക്കും വേദനയാണ് .വിടരും മുന്‍പേ കൊഴിയുനത് അതിലേറെ വേദന ......പ്രാര്‍ത്ഥനയില്‍ ഞാനും ...

    ReplyDelete
  29. മരണമെന്ന യാഥാര്‍ഥ്യം എല്ലാ സന്തോഷവും കെടുത്തിക്കളയുന്നു. ഈ കൊച്ചു പെങ്ങള്‍ എല്ലാ സന്തോഷവും വിട്ടേച്ച് പോയി.. ജഗന്നിയന്താവ് അവള്‍ക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.. പ്രാര്‍ഥനയോടെ

    ReplyDelete
  30. നിസ ...ഇനിയും ഒരുപാട് പറയാന്‍ ബാക്കി വെച്ച് പേരറിയാത്ത നാട്ടിലേക്ക് പോയി.അവള്‍ അവിടെ ഇരുന്നും എഴുതട്ടെ ഒരുപാട് ......

    ReplyDelete
  31. അല്ലാഹു അവള്‍ക്കു സ്വര്‍ഗം നല്‍കട്ടെ. . പ്രാര്‍ഥനകള്‍ മാത്രം

    ReplyDelete
  32. ആത്മാര്‍ത്ഥമായി ദുഃഖിക്കുന്നു

    ReplyDelete
  33. എന്നെന്നും നിന്നെയോർമ്മിക്കുമെന്നല്ലാതെ ഇനിയെന്ത് പറയാനാണ് മോളേ! കണ്ണീരോടെ......

    ReplyDelete
  34. കുഞ്ഞനിയത്തിക്ക് ബാഷപാന്ജലികള്‍

    ReplyDelete
  35. അവളുടെ നഷ്ട്ടം എന്നെയും വളരെയധികം സങ്കടപ്പെടുത്തുന്നു.
    ഇനി അവൾക്ക് വേണ്ടി നമുക്ക് പ്രാ‍ർത്ഥിക്കാം. അതല്ലെ പറ്റു.

    ReplyDelete
  36. പ്രാര്‍ഥനയില്‍ അന്നും ഇന്നും നിസ മോളുണ്ട്...കുടുംബത്തിനും ദൈവം ആശ്വാസം പകരട്ടെ, ആമീന്‍.

    ReplyDelete
  37. ഇനി എന്ത് പറയുന്നതിലും അര്‍ത്ഥമില്ലല്ലോ.. അവളുടെ ആത്മാവിന് ശാന്തി നേരുന്നു.

    ReplyDelete
  38. നീസയുടെ കഥ വളരെ ഹൃദയസ്പര്‍ശി തന്നെ, ദൈവത്തിന് പ്രിയപ്പെട്ടവരെ അദ്ദേഹം പെട്ടന്ന് തിരിച്ചു വിളിക്കുന്നു എന്ന് ആശ്വസിച്ച് നമുക്ക് സമാധാനിക്കാം!

    ReplyDelete

Popular Posts

Recent Posts

Blog Archive