വീണ്ടും ഒരു മന്തു വിശേഷം
മരുന്നുകമ്പനികൾക്ക് വീണ്ടുമൊരു മന്തിൻ വസന്തം! കുട്ടികളുടെ പരീക്ഷയൊക്കെക്കഴിഞ്ഞ് എല്ലാ കെട്ടുപാടുകളിൽ നിന്നും മാറിനിന്ന് രണ്ടാഴ്ച ചെലവിടാമെന്നു കരുതി കെട്ടിയവളേം കുട്ടിയോളേം കൂട്ടി നാട്ടിലെത്തിയതാണ്. പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ തെരക്കോടു തെരക്ക്! ഇതിനാണെങ്കിൽ ഇങ്ങോട്ടു വരേണ്ടിയിരുന്നില്ലെന്നുതന്നെ തോന്നിപ്പോയി. ഒരു കല്യാണം കൂടിയിട്ട് വീട്ടിൽ വന്നുകേറിയപ്പൊ അവിടെയാണു വിശേഷം!
അത്യാവശ്യം വലിപ്പമുള്ള ബാഗുകളും തൂക്കി വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ടു മഹിളാമണികൾ വീട്ടിലുമെത്തിയിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് മലപ്പുറത്തുവച്ചു പരിചയപ്പെട്ട സംഗതികളിൽ ഒരെണ്ണത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാനായി. വായനക്കാർക്കു സംഗതി പിടികിട്ടിയില്ലെന്ന് എനിക്കറിയാം ചിലകാര്യങ്ങൾ രണ്ടാമതും പറയേണ്ടിവരുമ്പോൾ അൽപ്പം മുഖവുരയുണ്ടെങ്കിൽ നന്നാവുമെന്നുകരുതിയതാണ്. നമുക്കു വിഷയത്തിലേക്കു വരാം.
2010ൽ വളരെ ആഘോഷപൂർവ്വം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിടീച്ചർ കഴിക്കാതെ മറ്റുള്ളവർക്കു കഴിക്കാൻ ഉദ്ഘാടനം ചെയ്തുകൊടുത്ത മന്തുഗുളികയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സംസ്ഥാനത്തെ കോടിജനങ്ങൾക്കു മന്തിനെതിരേ പ്രതിരോധമെന്നു പ്രചരിപ്പിച്ച് തിന്നാൻ കൊടുത്ത മന്തുഗുളികകൾ ഒരുകോടിയിലധികം ജനങ്ങൾ തിന്നുകഴിഞ്ഞപ്പോഴാണ് അവയ്ക്ക് ഗുണനിലവാരമുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പിനു തോന്നിയത്. ഗുണമേന്മയില്ലാത്ത തിന്നാൻ കൊള്ളാത്ത മരുന്നാണു വിതരണം നടത്തുന്നതെന്നു മനസ്സിലായതിൽ തുടർന്ന് ആ മരുന്നുകൾ പിൻവലിക്കാനും തയ്യാറായിരുന്നു (ഇതു സംബന്ധിച്ച് അന്നെഴുതിയത് ഇവിടെ വായിക്കാം).
കേരളത്തിലെ "വിവരമില്ലാത്ത" ജനങ്ങൾക്കു തിന്നാൻ കൊടുക്കുന്നതിനു മുമ്പ് അവയ്ക്ക് ഉദ്ദേശിച്ച ഗുണമേന്മയുണ്ടായിരുന്നോ എന്ന്പരിശോധിക്കേണ്ടിയിരുന്നില്ലേയെന്നു ചോദിക്കരുത്. മരുന്നുകമ്പനികൾ പറയുന്നത് അപ്പടി വിശ്വസിക്കാൻ അധികാരികൾ തയ്യാറാവുമ്പോൾ, അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കുമ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ല. ആരോഗ്യമന്ത്രിക്ക് അന്നു സംശയമുണ്ടായിരുന്നതുകൊണ്ടായിരിക്കണം, അല്ലെങ്കിൽ അറിയാമായിരുന്നിരിക്കണം. അതുകൊണ്ടാവണം അന്ന് അവർ ഉദ്ഘാടനവേദിയിൽ ഒളിച്ചുകളിച്ചത്.
തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകളാണ് അന്നു കൂടുതലും പാവം ജനത്തിനു തിന്നാൻ കൊടുത്തതും അവതന്നെയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബിൽ യാതൊരു ഗുണവുമില്ലാത്തതെന്നു തെളിഞ്ഞതും പിൻവലിച്ചതും. ഫോർട്സ് ഇന്ത്യാ ലബോറട്ടറീസിന്റെ തന്നെ Diethylcarbamazine IP 100 mg. ടാബ്ലറ്റുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. പ്രസ്തുത കമ്പനിയും ആരോഗ്യവകുപ്പും തമ്മിലെന്താണ് ഇത്ര ബന്ധമെന്ന് മനസ്സിലാവുന്നില്ല.
കോടിയിലധികം ജനങ്ങൾ കഴിച്ചതിനു ശേഷം ഗുണമേന്മാ ടെസ്റ്റു നടത്തി കഴിച്ചവരെ പൊട്ടന്മാരാക്കുന്നതിനുമുമ്പ്, തിന്നാൻ കൊടുക്കുന്നതിനുമുമ്പ് പരിശോധിച്ച് അതിന്റെ ഗുണമേന്മ പൊതുജനത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. മുമ്പുണ്ടായ അനുഭവം ജനം മറന്നുപോയിട്ടുണ്ടാവുമെന്നു കരുതുന്നുത് വിഡ്ഢിത്തരമാണ്. നേരത്തേ മോശം മരുന്നു വിതരണം ചെയ്ത കമ്പനിതന്നെ വീണ്ടും വിതരണം നടത്തുമ്പോൾ പ്രത്യേകിച്ചും. അല്ലെങ്കിൽ മരുന്നുകമ്പനിയുടെ കോടികൾക്കു വേണ്ടി കേരള ജനതയെ കുരുതികൊടുക്കുകയാണെന്നു പറയേണ്ടിവരും.

മോശമാണെന്നു ഞാൻ പറയില്ല. പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയിട്ട് തിന്നാൻ കൊടുത്താൽ പോരേ? അഥവാ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതൊന്നു പരസ്യപ്പെടുത്തിക്കൂടേ..?

ഒരു സംശയം; പ്രതിരോധശേഷി സ്വയം ആർജ്ജിക്കുന്നതാണോ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടതാണോ..? ഏതാണു ശരി...?
-nammudaeyokkae vidhi
ReplyDeleteമുകളിലിരിക്കുന്ന തമ്പുരാന്മാര്‍ക്ക് കൃത്യമായി കോഴ കൊടുത്ത് ഏത് മരുന്നു കമ്പനിക്കാര്‍ക്കും അവരുടെ ഉല്‍പ്പന്നം പൊതുജനമെന്ന പാവം കഴുതകളെ കൊണ്ട് തീറ്റിക്കാം. മന്തില്ലാത്തവനും മന്ത് വരുത്തി വെക്കുന്ന ഈ ഗുളിക അന്ന് പിന്‍വലിച്ചതാണ്.പിന്നീടത് കോഴി പെട്ടെന്ന് വലുതാകാന്‍ കൊടുക്കുന്നു എന്ന് ആരോ തമാശക്ക് പറയ്ന്നത് കേട്ടു. നീണ്ട ഇടവേളക്ക് ശേഷം ജനങ്ങള്‍ പഴയത് മറന്ന് കാണുമെന്ന് വിശ്വസിച്ച് ഇതാ ഗുളിക വീണ്ടും രംഗത്ത്. താന്‍ കഴിക്കുന്ന മരുന്ന് ഏതാണെന്നും അത് ഉല്‍പ്പാദിക്കുന്ന കമ്പനി ഏതെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടായിരിക്കെ യാതൊരു തത്വദീക്ഷയുമില്ലാതെ മറ്റ് രാജ്യങ്ങളില്‍ നിരോധിച്ചതടക്കമുള്ള മരുന്നുകള്‍ നമ്മുടെ നാട്ടില്‍ ചെലവാക്കുന്നു. മന്ത് ഗുളിക മാത്രമല്ല മറ്റു മരുന്നുകളും യാതൊരു പരിശോധനയും നല്‍കാതെ വെറും കോഴപ്പണത്തിന്മീതെ നാട്ടില്‍ വിതരണം ചെയ്യപ്പെടുകയാണ്. മാസങ്ങള്‍ കൂടുമ്പോള്‍ പടഹധ്വനി അടിച്ച് വിളമ്പുന്ന പോളിയോ തുള്ളി പോലും ഉപയോഗിക്കുമ്പോള്‍ അതെവിടെ നിന്നും വരുന്നു എന്ന വിവരം പരസ്യപ്പെടുത്താതെയാണ് വിളമ്പുന്നത്. ഏത് കമ്പനി ഏത് ബാച്ച് ഇതൊന്നും ഈ തുള്ളി കൊടുക്കാന്‍ വരുന്നവര്‍ക്ക് പോലുമറിയില്ല പിന്നെയല്ലേ അത് ഉപയോഗിക്കുന്ന കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് പിടി കിട്ടുന്നത്. ഇവിടെ ഇതും നടക്കും ഇതിനപ്പുറവും നടക്കും. മുടിഞ്ഞ രാഷ്ട്രീയക്കാര്‍ ഭരിക്കാനായി മുകളില്‍ ഉണ്ടെങ്കില്‍.....
ReplyDeleteനിരുത്തരവാദപരമായ ഒരനുഭവം മുന്‍പ് ഉണ്ടായത് കൊണ്ട് ആരെങ്കിലും സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല .....
ReplyDeleteഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഹോമിയോക്കാര്‍ക്ക് അലോപ്പതിയോടുള്ള കുശുമ്പ് കൊണ്ടാണെന്ന് പറയും.
ReplyDeleteഅതു കൊണ്ട് നിങ്ങളെല്ലാം പറയൂ...
ഞാനൊന്ന് വായിക്കട്ടെ...
കാലികപ്രസക്തമായ പോസ്റ്റ്.
ReplyDeleteഅധികമായാല്‍ മരുന്നും.....
ReplyDeleteഅനാവശ്യ മരുന്നാണ് ഇതു....
ഹും...പിന്നെല്ല്യേ
ReplyDeleteമരുന്നിനു പോലും കിട്ടില്ലാ മരുന്നുപയോഗിക്കാത്ത മലയാളിയേ...!
കാര്യങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു കൊട്ടോട്ടിക്കാരാ.
ReplyDeleteരണ്ടുണ്ടുപക്ഷം...
ReplyDeleteഅകെ മൊത്തം പോസ്റ്റില്‍ നിറഞ്ഞിരിക്കുന്നത് ഒരു ടിപിക്കല്‍ മലയാളിയുടെ പുച്ഛം,വിമര്‍ശനം.കാര്യങ്ങള്‍ മനസിലാക്കാനുള്ള ഒരു ശ്രമവും താങ്കളുടെ ഭാഗത്ത് നിന്നില്ല.എതിനോടന് എതിര്‍പ്പ്?മന്ത് രോഗതോടോ അതോ,അത് പ്രതിരോധിക്കാന്‍ നടപ്പ്ക്കുന്ന ശ്രമങ്ങലോടോ.അതോ മന്ത്രി മരുന്ന് കഴിക്കഞ്ഞത്തിനോടോ.ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയി ഡോക്ടരോടോ,പ്രതിരൊധധ രന്ഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്തരോടോ ഒന്നന്വേഷിച്ചിട്ടു ആകാമായിരുന്നു ഈ എഴുത്ത് .കഥയും കവിതയും ഒക്കെ എഴുതുന്നതുപോലെ വിഷയധിസ്ടിതമായി എഴുതുമ്പോള്‍ വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന രിയ്തിയില്‍ എഴുതുന്നത് കഷ്ടമാണ്.RESPONSIBLE BLOGGING നെ കുറിച്ച് മനസിലാക്കാന്‍ അപേക്ഷിക്കുന്നു
ReplyDeleteപ്രിയ സുഹൃത്തേ,
ReplyDeleteആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പലരുമായും മലപ്പുറം പൂക്കോട്ടൂർ പി.എച്ച്.സി ഉൾപ്പടെ കുറച്ചു ആരോഗ്യരക്ഷാ സ്ഥാപനങ്ങളുമായും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ചില ഗവ. ഡോക്ടർമാരുമായും സംസാരിച്ചതിനു ശേഷമാണ് കുറിപ്പ് എഴുതിയിട്ടുള്ളത്. എല്ലാറ്റിനും പുറമേ ആരോഗ്യവകുപ്പിൽ നിന്ന് വിവരാവകാശനിയമപ്രകാരം എനിക്കു കിട്ടിയ രേഖകളുടേയും പിൻബലമുണ്ട്. മരുന്നു വിതരണം നടത്തുന്നതിലല്ല, അഴിമതിയെ ലക്ഷ്യം വയ്ക്കാതെ കൃത്യമായ ഗുണനിലവാരം ഉറപ്പുവരുത്തി അതു ജനങ്ങളെ ബോധ്യപ്പെടുത്തിയാവണം തിന്നാൻ കൊടുക്കേണ്ടതെന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ഒന്നന്വേഷിക്കാൻ താങ്കൾ തയ്യാറായാൽ ഇപ്പറഞ്ഞതൊന്നും നടത്താതെ കീശവീർപ്പിക്കൽ ലക്ഷ്യം വച്ചുള്ള കളികളുടെ ബാക്കിപത്രമാണ് മിക്ക വിതരണവുമെന്നു കാണാം.