കുഞ്ഞുമേരിയും കുഞ്ഞു പ്രാര്‍ത്ഥനയും
വല്ലാതെ ദു:ഖിതയായിരുന്നു കുഞ്ഞു മേരി. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന ശിലമാക്കിയിരുന്നു അവള്‍. എന്തിനുമേതിനും ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുക എന്ന അവളുടെ ശീലത്തിനു മുടക്കം വരാറില്ലായിരുന്നു.
അവളുടെ വീടിന്റെ ഉമ്മറത്തു നിന്നുനോക്കിയാല്‍ മനോഹരമായ ഉദ്യാനവും അരുവിയുമെല്ലാം കാണണമെന്ന് അവള്‍ ആഗ്രഹിച്ചു...
അങ്ങിനെ കാണണമെങ്കില്‍ ഉദ്യാനത്തിനും വീടിനുമിടയിലുള്ള ആ വലിയ മല അവിടെനിന്നു മാറണമായിരുന്നു.
പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന, അവയ്ക്കു പരിഹാരം നല്‍കുന്ന ദൈവത്തോടുതന്നെയാണ് അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്.
മലമാറാനുള്ള പ്രാര്‍ത്ഥന മാത്രം അവളുടെ ദൈവം പരിഗണിയ്ക്കുന്നില്ലെന്നതായിരുന്നു അവളുടെ മുഖ്യസങ്കടം.
പ്രാര്‍ത്ഥനയിലൂടെ മലമാറ്റാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അടഞ്ഞ മുറിയ്ക്കുള്ളില്‍ ദിവസങ്ങളോളം അവള്‍ പ്രാര്‍ത്ഥനിയില്‍ മുഴുകി.
മലമാറേണ്ടത് അവളുടെമാത്രം ആവശ്യമായിരുന്നല്ലോ.
ദിവസങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പ്രതീക്ഷയോടെ അവള്‍ മുറിയ്ക്കു പുറത്തിറങ്ങി. നേരേ നോക്കിയത് അവളുടെ പ്രിയ താഴ്‌വരയെ എന്നും കാണാമെന്ന പ്രതീക്ഷയോടെയായിരുന്നു.
അവളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് മല അവിടെത്തന്നെ തലയുമുയര്‍ത്തി നെഞ്ചു നിവര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.
ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നും മല അവിടെത്തന്നെ കാണുമെന്നും പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ചിന്തിച്ചത് എത്ര ശരിയെന്ന് അവള്‍ തിരിച്ചറിഞ്ഞു....

വളരെ നന്നായിട്ടുണ്ട്ട്ടാ...
ReplyDeleteദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നും മല അവിടെത്തന്നെ കാണുമെന്നും പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ചിന്തിച്ചത് എത്ര ശരിയെന്ന് അവള്‍ തിരിച്ചറിഞ്ഞു....
ReplyDeleteവിശ്വാസത്തോടേ മലയോട് മാറാന്‍ പറഞ്ഞാല്‍ മാറും! നിങ്ങള്‍ വിശ്വാസത്തോടേ പ്രാര്‍ത്ഥിക്കുവിന്‍ എന്ന് പറഞ്ഞിരിക്കുന്നത് കുഞ്ഞുമേരി അറിഞ്ഞിരിക്കില്ല. ഇവിടെ എത്ര പ്രാര്‍ത്ഥിച്ചാലും മല മാറാന്‍ പോകുന്നില്ല എന്ന് ആയിരുന്നു മനസ്സില്‍, അപ്പോള്‍ പിന്നെ 'അവളുടെ വീടിന്റെ ഉമ്മറത്തു നിന്നുനോക്കിയാല്‍ മനോഹരമായ ഉദ്യാനവും അരുവിയുമെല്ലാം കാണണമെന്നുള്ള മനോഹരമായ നിഷ്കളങ്കമായ ആഗ്രഹമാണെങ്കില്‍ പോലും സാധിച്ചില്ല :)
നല്ല കഥ !
വിശ്വാസത്തോടെ ഉള്ള പ്രാര്‍ത്ഥന
ReplyDelete(വിശ്വാസം അതല്ലേ എല്ലാം !)
അതില്ലാത്തതുകൊണ്ട് മല മാറിയില്ല .......
നന്നായി !
എന്താ കാര്യം എന്ന് മനസ്സിലായില്ലാ..!!
ReplyDeleteആ നാട്ടില്‍ ജെ.സീ.ബി ഇല്ലെന്ന് മാത്രം മനസ്സിലായി