Tuesday

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദു
ഞാന്‍ മുസ്ലിം
ഞാന്‍ ക്രിസ്ത്യാനി...
അങ്ങനെയങ്ങനെ നീളെ നീളെ...
ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
താനാരാണെന്ന്..!

കത്തിയും വടിവാളും ബോംബും
കുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേ
കണ്‍ഫ്യൂഷനില്ല
താനാരെയാണു കൊല്ലുന്നതെന്ന്..

ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍
എന്തിനാണു കൊല്ലുന്നതെന്ന്
എന്തിനാണു കൊല്ലപ്പെടുന്നതെന്ന്

വികലമായ മനസ്സിന്റെയുടമകള്‍
സകലമായ് ചൊല്ലുന്ന വാക്കുകള്‍
തേന്മൊഴികളാണവര്‍ക്ക്

അനുസരണയില്ലാത്ത ജന്മങ്ങളുടെ
അനുസരണകണ്ട്
ദൈവത്തിനുപോലുമസൂയ തോന്നിയിട്ടുണ്ടാവും

കുരുടന്മാരവര്‍ പൊട്ടനും
മൂക്കാണേല്‍ പണ്ടേയില്ല
ആയതുകൊണ്ടാവാം
നിലവിളി കേള്‍ക്കാത്തത്
ചെന്നിറം കാണാത്തത്
വെന്ത മാംസത്തിന്‍ മണമറിയാത്തത്...

ഹൃദയശൂന്യര്‍ക്ക്
മറ്റെന്തുണ്ടെങ്കിലെന്ത്..

കൂട്ടി
പിന്നെ കിഴിച്ചു
ഉത്തരം പൂജ്യമായതെന്ത്..

എങ്ങനെ കൂട്ടിയാലും
പൂജ്യമല്ലാതെ
മറ്റെന്തു വരാനാണ്...

  5 comments:

  1. വർത്തമാനകാല സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോ എഴുതിപോകും ഇത്തരം കവിത. കടുംവാക്കിലെഴുതിയ വരികളിൽ സത്യം മാത്രം.

    ReplyDelete
  2. ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
    താനാരാണെന്ന്..!

    :)

    ReplyDelete
  3. എല്ലാവർക്കുമുള്ള ഈ കൺഫ്യൂഷൻ തന്നെ എല്ലാത്തിനും കാരണം....

    കുരുടന്മാരവര്‍ പൊട്ടനും
    മൂക്കാണേല്‍ പണ്ടേയില്ല
    ആയതുകൊണ്ടാവാം
    നിലവിളി കേള്‍ക്കാത്തത്
    ചെന്നിറം കാണാത്തത്
    വെന്ത മാംസത്തിന്‍ മണമറിയാത്തത്...
    എല്ലാം സത്യങ്ങൾ...!

    ReplyDelete

Popular Posts

Recent Posts

Blog Archive