Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

  12 comments:

  1. നോമ്പ് കാലത്താണോ ചോരകുടിയും മാംസം തീറ്റയും....ഹി..ഹി..തരക്കേടില്ല.....സസ്നേഹം

    ReplyDelete
  2. ഹോ മഹാഗവി ! ഇനിയിപ്പോള്‍ നിയമം നീതിയെ മലര്‍ത്തിയടിച്ചൂലോ....

    ReplyDelete
  3. ബാക്കി എല്ലുകൊണ്ടു ഒരു ഹാരം!

    ReplyDelete
  4. അയാളുടെ ആക്രോശങ്ങളേയും അട്ടഹാസങ്ങളേയും പണ്ട് വിശ്വസിച്ചവര്‍
    എന്തുകൊണ്ടാണ് ഇപ്പോള്‍ അയാളുടെ ആര്‍ത്തനാദങ്ങളേയും ഏറ്റുപറച്ചിലുകളേയും അവിശ്വസിക്കുന്നത്...?

    ReplyDelete
  5. തന്നിടാം നിനക്കൊരു ഹാരം, നഷ്ടപരിഹാരമായി. അതാണ് ഇന്ന് നടക്കുന്നതും. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  6. Please see comment here: http://enikkuthonniyathuitha.blogspot.com/

    Thanks

    Kochuravi

    ReplyDelete
  7. നന്നായിരിക്കുന്നു
    ആശംസകൾ!

    ReplyDelete
  8. നീ പിടയുന്നതു കാണുവാന്‍
    എന്തു രസമാണെന്നോ!
    പക്ഷെ,ആ രസമൊക്കെ പോകും
    'നീ''ഞാന്‍'തന്നെയെന്നറിയുമ്പോള്‍...

    നന്നായിട്ടുണ്ട്.
    നീതിയും നിയമവും നടപ്പില്‍ വരട്ടെ...

    ReplyDelete
  9. നിര്‍ഘൃണര്‍ വസിയ്ക്കുമീ മേദിനിയില്‍
    ദുര്‍ഭിക്ഷകന്റെ രോദനം കേള്‍പ്പതിനാരുണ്ട്.
    ദുസ്സഹമാം ഇണ്ടല്‍ പേറി വസിച്ചിടാമീ ഭൂമിയില്‍...

    ReplyDelete
  10. സമൂഹ മനസ്സാഷിയോടുള്ള
    വലിയ ചോദ്യം...പച്ച ആയ
    സത്യങ്ങള്‍...
    ആശംസകള്‍...

    ReplyDelete

Popular Posts

Recent Posts

Blog Archive