Monday

പരിസ്ഥിതി ദിനം എത്രകാലം വേണം...?

   


    ഇടവപ്പാതി ഇടമുറിയാതെ പെയ്യുന്ന ഈ സമയത്ത് മരംനടൽ മഹോത്സവം നടത്തിയ മഹോന്മണൻമാർക്ക് നമോവാകം. ഇന്ന് കുഴിച്ചിട്ടവയിൽ എത്രയെണ്ണം നാളെ ബാക്കിയുണ്ടാവുമെന്നു കണ്ടറിയണം. കഴിഞ്ഞവർഷം വച്ചവയിൽ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ആരെങ്കിലും പരിശോധിച്ചോ എന്തോ. ജൂൺ അഞ്ച് പരിസ്ഥിതി ദിനം തന്നെ സമ്മതിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ശബ്ദമുയർത്തുകയും കഠിനമായി പ്രയത്നിക്കുകയും പ്രചരിപ്പിക്കുകയും വേണം. പക്ഷേ, പരിസ്ഥിതിദിനത്തിൽത്തന്നെ മരം നട്ടുകൊള്ളണമെന്നില്ലല്ലോ. അതിന് അനുഗുണമായ സമയത്ത് തൈകൾ നടുകയും സംരക്ഷിക്കുകയും ഒപ്പം മുമ്പു നട്ടവ വെട്ടാൻ കോടാലി കൊടുക്കാതിരിക്കുകയും ചെയ്താൽ തീരാവുന്നതേയുള്ളൂ നമ്മുടെ ഹരിതപ്രശ്നങ്ങൾ. അതു പക്ഷേ നടന്നുകൊള്ളണമെന്നില്ല. എല്ലാവർഷവും പരിസ്ഥിതിദിനം ആചരിക്കണമല്ലോ..

Click Here

  1 comment:

  1. പരിസ്ഥിതിയെ ദുർബ്ബലപ്പെടുത്തി
    മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ
    കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. കായലും
    കടലും കയ്യേറി കെട്ടിടങ്ങൾ നിർമിക്കുന്നു.
    ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളും ഒക്കെ
    പൂർണമായും മലിനീകരിക്കപ്പെടുന്നു. ക്വാറി
    മാഫിയയും മണൽ മാഫിയയും പ്രകൃതിയെ നശിപ്പിക്കുന്നു.
    കണ്ടൽ കാടുകൾ മുഴുവൻ വെട്ടി വെളുപ്പിക്കുന്നു. ഇതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ താല്പര്യമില്ലാത്ത സർക്കാർ നടത്തുന്ന ഈ ഒരു കോടി തൈ നടൽ വെറും തട്ടിപ്പു മാത്രമാണ്.പരസ്യത്തിനും മറ്റുമായി എത്ര കോടിയാണ് പാഴ് ചെലവ്?
    ഈ മഴക്കാലം കഴിഞ്ഞാൽ ഈ നട്ട തൈകൾ ഒക്കെ കരിഞ്ഞു പോകും. ഒരു തുള്ളി വെള്ളം ഒഴിക്കാൻ ആരുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനത്തിൽ പുതിയ വ്യക്ഷ
    തൈകളുമായി ഇവരെ കാണാം.



    ReplyDelete

Popular Posts

Recent Posts

Blog Archive