സർക്കാർ നീക്കം അപലപനീയം
വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.
സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്
കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്
വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.
ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.
കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.
വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു
വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി
കൊടുക്കേണ്ടി വരും
പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.
ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു
കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.
കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ
ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത് സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല
.അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.