Monday

ബ്ലോഗെഴുത്തിനു വിട

ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്‍ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില്‍ കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില്‍ കുത്തിവരയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കമന്റോപ്ഷന്‍ അടച്ചു വയ്ക്കാമെന്നു വച്ചാല്‍ അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല്‍ പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

നിശബ്ദ വായനക്കാരന്‍ എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും ഞാന്‍ നീക്കം ചെയ്യുന്നു. ബൂലോകത്തു റിഫ്രഷ് മെമ്മറി എന്ന ഒരു ചെറിയ സംരംഭം സംഭാവനചെയ്യാന്‍ കഴിഞ്ഞതില്‍ എനിയ്ക്കു സന്തോഷമുണ്ട്. ഒരു പഠനസഹായിയായി ഉപയോഗിയ്ക്കാവുന്ന ആ ബ്ലോഗിനെ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു.

എന്റെ കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സദയം ക്ഷമിയ്ക്കുക. ഇവിടെ പറഞ്ഞിരിയ്ക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ക്കു പിന്തുണയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടേയ്ക്കാം. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില്‍ നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്‍ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി.

  50 comments:

 1. എന്താ കൊട്ടോട്ടീ ഇത് ?മനുഷ്യനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറയ്..!!

  ReplyDelete
 2. എനിക്ക് ഒരു പാട് എഴുതാനുണ്ട്‌.പിന്നീടാവട്ടെ ..

  ReplyDelete
 3. എന്തുപറ്റി പെട്ടന്നിങ്ങിനെ? ഇവിടെയും ആരെങ്കിലും??

  ReplyDelete
 4. കൊട്ടോട്ടി ഒരു എഴുത്തുകാരനാണെങ്കിൽ ഇവിടേക്കു തന്നെ തിരിച്ചു വരാതിരിക്കാനാവില്ല...
  തൽക്കാലം ഒരു വിശ്രമം നല്ലതാണ്...
  അതിനിടയിൽ ഞങ്ങൾ കാത്തിരിപ്പുണ്ടാകുമെന്നോർക്കാൻ മറക്കരുത്.....

  ReplyDelete
 5. ഹ,ഇതെന്നാ പരിപാടിയാ,ഒന്നോ രണ്ടോ ബ്ലോഗു കൊണ്ട് തീരുന്നതാണോ ജീവിതം..

  ReplyDelete
 6. Dont worry we always with U.
  take it easy man.
  if Nobody ...No need
  Go ahead.
  with SMART..Okeeeeeeeeeeeey.

  ReplyDelete
 7. ഇനീം കാണാം
  കാ​‍ാ​‍ാണണം

  ReplyDelete
 8. ഔന്നത്തിന്‍റെ പാരമ്യത്തിലെത്തിയ ഒരറബിക്കവി
  കവിതകളോട് വിടപറഞ്ഞിറങ്ങിപ്പോയ സംഭവം
  ഓര്‍ത്തുപോവുന്നു...ഏറെക്കഴിഞ്ഞ് അദ്ദേഹം
  എക്കാലത്തേക്കുമുള്ള കാവ്യസമാഹാരങ്ങളുമായി
  തിരിച്ചെത്തിയത് പോലെ , കൊട്ടോട്ടിക്കാരനും
  തിരിച്ചുവരും..കട്ടായം..! ഇലകൊഴിഞ്ഞ വൃക്ഷം
  പൂര്‍വ്വോപരി ശക്തമായി തളിര്‍ക്കുന്നപോലെ...!
  മൌനം ചിലപ്പോള്‍ ബ്ലോഗിലും ഗുണം ചെയ്യും...
  ആകയാല്‍ കൊട്ടോട്ടിക്ക് ഒരാറ് മാസത്തെ
  ലീവ് അനുവദിച്ച് നല്‍കാം..!

  ReplyDelete
 9. വീണ്ടും ഒരു തിരിച്ചു വരവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.എല്ലാ നന്മയും നേരുന്നു

  ReplyDelete
 10. കൊട്ടോട്ടിക്കാരനെ ആരാടേയ് ഭീഷണിപ്പെടുത്തിയത്..?!!! കൊട്ടോട്ടീ..ആ അഡ്രസ്സ് ഒന്ന് മെയിൽ ചെയ്തുതന്നേ...:-)

  ReplyDelete
 11. കൊട്ടോട്ടി എഴുതിയില്ലെങ്കിലും ബ്ലോഗ് എന്ന പരിപാടി നിലനില്‍ക്കും. കൊട്ടോട്ടി അല്ലല്ലോ ഗൂഗിളിന്റെ മൊതലാളി..!!
  വല്ലവനും എന്തെങ്കിലും പറഞ്ഞതില്‍ ചൊടിച്ച് ബ്ലോഗ് നിര്‍ത്തുന്ന കൊട്ടോട്ടി മുര്‍ദാബാദ്, കൂതറ കൊട്ടോട്ടി..!!!

  ReplyDelete
 12. ഗള്ളാ..ബെർളിക്കു പഠിക്കാണോ..?

  പറയാനുള്ളതു പറയാനല്ലേ ഈ ബ്ലോഗൊക്കെ.. അവിടെ ഇരി മാഷേ

  ReplyDelete
 13. വെള്ളക്കാരന്April 20, 2010 at 10:28 AM

  ഒന്നു നിറുത്തിയിട്ട് പോടോ. അത്രയേ എനിക് പറയാനുള്ളൂ. നിറുത്തണോ തുടരണോ എന്നുള്ളത് നിങ്ങൾക്ക് വിട്ടു തരുന്നു. വായിക്കണോ വേണ്ടയോ വായനക്കാര് തീരുമാനിക്കട്ടെ.

  ReplyDelete
 14. വളരെ സന്തോഷം.

  ReplyDelete
 15. ഇനി ഈ വഴി മേലാല്‍ കണ്ടു പോകരുത്.

  ReplyDelete
 16. കൊട്ടോട്ടി നന്നായി

  ReplyDelete
 17. @ വെള്ളക്കാരന്,
  താങ്കള്‍ക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട് തീര്‍ച്ച, എന്നാലത് സ്വന്തം പേരില്‍ പറഞ്ഞൂടെ മാഷെ. നട്ടല്ലില്ലാത്ത ഈ അപരന്‍ പണി മഹാ വൃത്തികേടാ

  @ അനോണി 1 & 2,
  സ്വന്തം വ്യക്തിത്വം പോലും ഇല്ലാത്ത ഈ കൂതറ പണി നട്ടല്ലില്ലാത്തവന്റെ ആത്മ രോഷം തന്നെ!! മുഖത്ത് നോക്കി പറയാന്‍ ഗെഡ്സ് ഇല്ലാത്തവന്റെ.... അയ്യേ ഷെയിം...

  ReplyDelete
 18. അപരന്മാരെ എനിക്കിഷ്ട്ടോല്ലാ (അപരന്മാര്‍ | പഹയന്മാര്‍) അതാ അവര്‍ക്ക് ഇവിടെ മറുപടി കൊടുത്തത്

  ReplyDelete
 19. പോസ്റ്റ് വായിച്ചതിനു ശേഷമാണ്‌ ബ്ലോഗിനെ തലക്കെട്ട് വായിച്ചത്. മറ്റാരും അതു ശ്രദ്ധിച്ചില്ലേ?

  ReplyDelete
 20. ഇതെന്താപ്പോ ഇങ്ങനെ തോന്നാന്‍. എന്തുപറ്റി മാഷേ?

  ReplyDelete
 21. അല്ലാ..ഗെഡീ ഇനി വല്ല രാഷ്ട്രീയത്തിലെങ്ങാനും ഇറങ്ങാൻ തീരുമാനിച്ചോ ?

  ReplyDelete
 22. കമെന്റുകള്‍ എഴുതിയില്ലെങ്കിലും ബ്ലോഗ്‌ എഴുത്ത് തുടരണം എന്നാണു എന്റെ അഭിപ്രായം. അങ്ങിനെ ചെയ്യുന്നവരും ഇവിടെ ഉണ്ടല്ലോ.

  കാരണം ചോദിക്കരുത് എന്നെഴുതിയതുകൊണ്ട് ചോദിക്കുന്നില്ല, എന്നാലും ഒരു ആകാംക്ഷ !!

  ReplyDelete
 23. ആര്‍ക്കേലും വേണ്ടിയാണൊ എഴുതുന്നത് ?
  ആരേലും എന്തേലും പറഞ്ഞെങ്കില്‍ പോയി പണി നോക്കാന്‍ പറ മാഷേ..

  ReplyDelete
 24. സത്യസന്ധതക്ക് പകരം പുറം ചൊറിച്ചിലല്ലെ ബ്ലോഗില്‍ പാടുള്ളു :)
  പ്രൊഫൈലില്‍ നിന്നും ഫോട്ടോ മാറ്റാം.പക്ഷെ ഞങ്ങളുടെ മനസ്സില്‍ നിന്നും താങ്കളെ മാറ്റാന്‍ നിങ്ങള്‍ക്കാവില്ല!
  ഫോണ്‍ നമ്പരും എടുത്ത് കളയാം. എന്നാല്‍ ഞങ്ങളെ മൊബൈലില്‍ നിന്നും ആ നമ്പര്‍ ഡിലീറ്റാന്‍ നിങ്ങള്‍ക്കാവില്ലല്ലൊ?
  അത് വച്ച് ഞങ്ങള്‍ ശബ്ദിക്കും.

  വീണ്ടും കാണും വരെ,,,,,

  ReplyDelete
 25. ആരും എങ്ങും പോകുന്നില്ല....എല്ലാവരും ഇവിടെ ഒക്കെ തന്നെ പല പേരുകളില്‍ പല നാളുകളില്‍ ഉണ്ടാവും അല്ലേ?

  ആശംസകള്‍!

  ReplyDelete
 26. കൊട്ടോടി എവിടെ പോകാന്‍..! എന്തോ ബിസിനസ്സ് കാര്യങ്ങളുമായി തിരക്കിലാവും. ഇതൊക്കെ ഒരു ജാമ്യം അല്ലേ?

  അല്ലേ?

  ReplyDelete
 27. ഒരെടുത്തു ചാട്ടം ആയി പോയില്ലേ ?

  ഒന്ന് കൂടെ ചിന്തിക്കാം ട്ടോ

  ReplyDelete
 28. കാര്യമെന്തെന്ന് മനസ്സിലായില്ല...

  നമുക്ക് പറയാനുള്ളത് പറയാനല്ലേ മാഷേ നമ്മുടേതായി ഒരു ബ്ലോഗ്? അതില്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതുക. താല്പര്യമുള്ളവര്‍ വായിയ്ക്കട്ടെ... പിന്നെ, കമന്റെഴുത്ത്. അതിനു ഇഷ്ടമല്ലെങ്കില്‍ അതു വേണ്ട എന്നങ്ങ് തീരുമാനിച്ചാല്‍ പോരേ?

  ReplyDelete
 29. നുണപറയുന്നതും അതുമൂലം ആളുകളെ വട്ടാക്കുന്നതും പാപമല്ലേ കൊട്ടോട്ടീ.................

  ReplyDelete
 30. കൊട്ടോട്ടിയോട്...

  ഇനി മേലിൽ ബ്ലോഗെഴുതിപ്പോകരുത്!

  ReplyDelete
 31. പ്രിയ സുഹൃത്തേ,
  ബ്ലോഗ്ഗിംങ് തുടങ്ങുന്നതും ഇടക്ക് വെച്ച് നിര്‍ത്തുന്നതും വീണ്ടും തുടങ്ങുന്നതുമൊക്കെ
  വ്യക്തി പരമായ ഇഷ്ടാനിഷ്ടങ്ങളാണു..അവകാശങ്ങളുമാണു..
  താങ്കളുടെ തീരുമാനം താങ്കളുടെതു മാത്രം..
  പക്ഷേ പലപ്പോഴും ബ്ലോഗ്ഗിംങ്ങിലൂടെ നേടിയ ചില സൗഹൃദങ്ങള്‍ക്ക് ഒരു വിടവാങ്ങല്‍
  പോസ്റ്റിനപ്പുറമുള്ള വില നാം കൊടുക്കേണ്ടതുണ്‍ട്.
  ചുരുങ്ങിയതു അതിലേക്കു നയിച്ച കാരണങ്ങള്‍ക്കുള്ള ഒരു ചെറിയ വിശദീകരണമെങ്കിലും..
  (മറ്റു ബ്ലോഗ്ഗേഴ്സിനത് ഗുണം /മുന്‍ കരുതല്‍ ചെയ്യുമെങ്കില്‍..)

  കാരണമറിയാത്തത്നാല്‍ മറ്റുളവരെപ്പോലെ ഉള്ളില്‍ ഒരസ്വസ്ഥത..
  ആ അനുഭവം ജനിപ്പിക്കുക എന്നുള്ളത് തന്നെ യല്ലേ താങ്കള്‍ ഇതിലൂടെ നേടിയത്..
  എന്തായാലും എല്ലാ നന്മകളും നേരുന്നു..

  (( കമന്റുകളുടെ എണ്ണം കണ്ട്
  ഞാനും ഒരു വട്ടം ആലോചിച്ചു.." ഞാനും ബ്ലോഗ്ഗിംങ് നിര്‍ത്തുന്നു " എന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടാലോ
  എന്നു..പക്ഷേ ഞാന്‍ തന്നെ " അജ്ഞാത" ന്റെ രൂപത്തില്‍ വന്നു "അയ്യോ ചേട്ടാ പോകല്ലേ,അയ്യോ ചേട്ടാ പോകല്ലേ" എന്നു കമന്റു കോളം എഴുതി നിറക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ആ പണിക്ക് നിക്കണ്ടാ
  എന്നു തീരുമാനിച്ചു.
  മലയാളത്തിലെ ഏറ്റവും "അത്ഭുത" ഫോള്ളോവേഴ്സ് നംബര്‍ ഉള്ള ഞാനെന്തിനാ ആ പദവി ചുമ്മാ കളയുന്നത് !))

  ReplyDelete
 32. കൊട്ടോട്ടീ....കൊട്ടോട്ടീ ...കൊ..

  വെറുതേ ഒന്നു വിളീച്ചു നോക്ക്യതാ.
  ഇനീപ്പൊ എത്ര കാലാവുന്ന്വച്ചിട്ടാ !

  ReplyDelete
 33. എന്താ കൊണ്ടോട്ടി എന്താ പ്രശ്നം, ഞമ്മ ഇടപെടണോ ഇങ്ങ ബേജാര്‍ ആകാതെ അല്ല പിന്നെ

  ReplyDelete
 34. This comment has been removed by a blog administrator.

  ReplyDelete
 35. മനസ്സിലാവാതിരിക്കാന്‍ കൊട്ടോട്ടിയെന്താ കൂതറയാണോ...?

  ReplyDelete
 36. കൊട്ടോട്ടി ബ്ലോഗെഴുത്തു തുടരണമെന്നാ വര്‍മ്മക്കു പറയാനുള്ളത്. ഒരുപാടുകാര്യങ്ങള്‍ താങ്കള്‍ക്കു പറയാനും ഞങ്ങള്‍ക്കു കേള്‍ക്കാനുമുണ്ട്. അതു മനസ്സിലാക്കി താങ്കള്‍ ബ്ലോഗെഴുത്തു തുടര്‍ന്നില്ലെങ്കില്‍ താങ്കള്‍ ബ്ലോഗിനെയോ ബ്ലോഗു സുഹൃത്തുക്കളെയോ സ്നേഹിച്ചിരുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍. താങ്കളാരാണെന്നും താങ്കള്‍ക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും അറിയാവുന്നതു കൊണ്ടുതന്നാ അനോണിയായി വരേണ്ടിവന്നത്, സോറി. എത്രയും പെട്ടെന്നു എഴുത്തു തുടങ്ങിക്കോ. അല്ലെങ്കില്‍ ഒരു വരവുകൂടി വരേണ്ടിവരും.

  ReplyDelete
 37. This comment has been removed by a blog administrator.

  ReplyDelete
 38. എവിടെയാണ് പ്രാബ്ലം കൊണ്ടോട്ടി...??

  ReplyDelete
 39. അതു ശരി :)
  ഉപദേശം ഒന്നു പ്രവര്‍ത്തി മറ്റൊന്നു :)

  എഴുത്തു നിര്‍ത്താം....
  ഫോണ്‍ നിരുത്താന്‍ പറ്റുമോ?

  ReplyDelete
 40. ബ്ലോഗ്‌ TITTLE ഇതായ്തു കൊണ്ട് ഈ പോസ്റ്റിനെ ഞാന്‍ അത്ര കാര്യത്തില്‍ എടുക്കുന്നില്ല ...ഇതും "കല്ലുവച്ച നുണ"യല്ലേ????..ഹി ഹി ഹി

  ReplyDelete
 41. കല്ലുവച്ച നുണയാവട്ടെ ഈ പോസ്റ്റ്.

  ReplyDelete
 42. ഇതെന്താ മാഷേ ഇങ്ങനെ? കൊച്ചുകുട്ടികളെപ്പോലെ...ഈ ബ്ലോഗുലകത്തിലൊരിത്തിരി മണ്ണ് താങ്കള്‍ക്കും അവകാശപ്പെട്ടതു തന്നെ. കമന്റെഴുതുമ്പോള്‍ സത്യസന്ധമായി , മാന്യമായി, ആരേയും വേദനിപ്പിക്കുക എന്ന മനപൂര്‍വ്വ ഉദ്ദേശമില്ലാതെ ,ഉള്ളില്‍ തോന്നുന്നതു പറയുക. അല്ലാതെ ഈ ഒളിച്ചോട്ടം ഒന്നിനും ഒരു പ്രതിവിധി അല്ലല്ലോ. ഒരു കോപം കൊണ്ടങ്ങോട്ടു ചാടിയാല്‍ ഇരു കോപം കൊണ്ടിങ്ങോട്ടു ചാടുവോം ...എന്നോ മറ്റോ കേട്ടിട്ടില്ലേ.

  ReplyDelete
 43. ororo thamasakal.e kondottiyekondu thottu.ningalillate enikenthaghosham

  ReplyDelete
 44. ഹും ഇതാര് വിശ്വസിക്കാന്‍! കല്ലു വെച്ച നുണ. തല്‍ക്കാലം കുറച്ചു പണി കൂടിയതിനാല്‍ ബ്ലോഗെഴുതാന്‍ സമയം കിട്ടുന്നില്ല. മാത്രമല്ല്ല, എഴുതാനുള്ള മരുന്നു സ്റ്റോക്ക് തീര്‍ന്നു പോയി. ഇനി അല്പം ഇട വേള!. ഇതൊക്കെ കൊട്ടോട്ടിയുടെ പബ്ലിസിറ്റി സ്റ്റണ്ടല്ലെ!. നടക്കട്ടെ.

  ReplyDelete
 45. വിശദീകരണമൊന്നും ചോദിക്കാതെത്തന്നെ ഒരു ചെറിയ ലീവ്‌ അനുവദിച്ചിരിക്കുന്നു.
  പക്ഷെ വൈകാതെ തിരിച്ച്‌ ജോയിന്‍ ചെയ്തേക്കണം.

  ReplyDelete
 46. ഒരു ഭീരുവിനെപ്പോലെ പിന്‍വാങ്ങുകയോ? കഷ്ടം.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive