ഒരു ഹിമകണം പോലെ അവള്‍....
റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.
1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.
പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.
“എന്താ മോളുടെ പേര്....?”
“ഹിമ”
“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”
“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.
“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”
“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”
അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...
തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.
അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.
“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”
ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...
അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...
“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.
ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....
“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.
“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”
അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.
“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.
ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.
എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

ReplyDeleteകൊട്ടോട്ടി :(
ReplyDeleteകൊട്ടോട്ടി :(
ReplyDeleteജീവിതം ഒരു യാത്രയാണ്,
ReplyDeleteചിലര്‍ക്ക് അതു നീണ്ടയാത്ര -
മറ്റുചിലര്‍ക്ക് അതൊരു കൊച്ചു യാത്ര,
ഒരു ദിവസം മാത്രം വിരിഞ്ഞ്
സുഗന്ധം പരത്തുന്ന പൂവ് പോലെ...
മറ്റുള്ളവരുടെ മനസ്സില്‍ മയത്ത ഓര്‍മ്മയും നറുമണവുമായി അങ്ങനെ നില്‍ക്കും..
ഹിമഗണമായ് ഒരു നനവോടേ തണുപ്പോടേ നൈര്‍മല്യത്തോടേ നിറഞ്ഞു നില്‍ക്കട്ടെ
ഹിമയുടെ സ്മരണ ....
ഹിമയെന്നസുന്ദരിക്കുട്ടിയെ
പരിചയപ്പെടുത്തിയതിനു നന്ദി ..
ഹിമയുടെ ആത്മാവിന്റെ
നിത്യശാന്തിക്കായ് പ്രാര്‍ത്തിക്കുന്നു.
ആദരാജ്ഞലികള്‍
വിങ്ങുന്ന ഓര്‍മ്മക്കുറിപ്പ്, മാഷേ. ചിലപ്പോഴൊക്കെ വിധി വളരെ ക്രൂരമായാണ് ചിലരോട് പെരുമാറുന്നത്, അല്ലേ?
ReplyDeleteആ കൊച്ചു സുന്ദരിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ എന്റെയും ഒരു പിടി കണ്ണീര്‍പ്പൂക്കള്‍!
ഇതില്‍ മാഷിന്‍റെ മനസ്സ് മനസിലാകുന്നു
ReplyDeletesnehapoorvam himakku....!
ReplyDeleteManoharamayirikkunnu Kottotti. Ashamsakal...!!!
ഹിമകണം പോലെ അലിഞ്ഞില്ലാതായ ഹിമക്കുട്ടി, അവളെ ഓര്‍ക്കാന്‍ നിറം കൊടുത്ത കുറച്ചു ചിത്രങ്ങള്‍ ബാക്കി വച്ചു പോയിട്ടുണ്ടല്ലോ.
ReplyDeleteസാബു...ഈ വരികള്‍ പോരെ...ഹിമക്കുട്ടിക്ക് ഒരുപാട് സന്തോഷം ആകും...
ReplyDeleteഇത്രയുംകാലം നിങ്ങളത് സൂക്ഷിക്കുന്നുണ്ടല്ലേ.. അത്ഭുതം തന്നെ.. പാവം ഹിമക്കുട്ടിക്കെന്റെ ആദരാഞ്ജലികൾ.
ReplyDeleteമനസ്സിൽ തട്ടിയല്ലോ സുഹ്രുത്തേ ഓർമ്മക്കുറിപ്പ്
ReplyDeleteസ്നേഹിതാ താങ്കള്‍ കരയിച്ചല്ലോ ശരിക്കും വിഷമം തോന്നി. പാവം ഹിമക്കുട്ടി.. സ്വര്‍ഗ്ഗപൂന്തോപ്പില്‍ ഹിമയും ഉണ്ടാവും. അല്ലലില്ലാതെ, വേദനകളില്ലാതെ...
ReplyDeleteഎനിക്കുമുണ്ട് മാഷേ ഒരു ‘ഹിമക്കുട്ടി’,ഏറെ
ReplyDeleteനേരത്തേ പോയി..ഒരു പുഞ്ചിരി ശേഷിപ്പായി
തന്നു,സ്വര്‍ഗത്തില്‍ കാത്തിരിപ്പാ..
ഇതില്‍ ജീവിതവും ഒരു മനസ്സിന്റെ യാത്രയും തുടിച്ചു നിക്കുന്നു മനോഹരം
ReplyDeleteപെട്ടെന്നു സങ്കടപ്പെടുത്തിക്കളഞ്ഞു....
ReplyDeleteഹിമക്ക് ഒരായിരം അശ്രുകണങ്ങൾ.
നന്നായിട്ടുണ്ട് മാഷെ..ഹിമക്കുട്ടി കണ്ണ് നനയിച്ചു...വളരെ നേരത്തെ പൊലിഞ്ഞുപോയ ആ ദീപത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം...
ReplyDelete:'(
ReplyDeleteവാക്കുകള്‍ക്കതീതം, മനസ്സില്‍ ഒരു ചെറു നൊമ്പരം തീര്‍ത്തു. ഞാന്‍ എന്റെ രശ്മിയെ ഓര്‍ത്തുപോയി :(
ReplyDeleteനൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ ......
ReplyDeleteഅതിമനോഹരമായ ഈ പോസ്റ്റ് ആ കൊച്ചുകൂട്ടുകാരിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പിലെ നല്ല ഒരു സമര്‍പ്പണമാണ് .....
താങ്കള്‍ ഹിമക്കുട്ടിയെ ഞങ്ങളുടെയും കൂട്ടുകാരിയാക്കിക്കഴിഞ്ഞു ഇപ്പോള്‍ !
മനസ്സില്‍ തട്ടുന്ന, വല്ലാതെ നൊമ്പരപെടുതിയ ഒരു പോസ്റ്റ്..
ReplyDeleteഇഷ്ടപ്പെട്ടു ആശംസകള്‍
ReplyDeleteഇവിടെ ഹിമകിരണങ്ങൾ പെയ്തിറങ്ങുന്നതുകാണാൻ നല്ലഭംഗിയാണ്..പിന്നീടു വെള്ളപ്പരവതാനി കണക്കെ ഉറച്ചുകിടക്കുന്നതു കാണാനും....പിന്നീടവയുരുകിയില്ലാതാകും...
ReplyDeleteഹിമകുട്ടിയുടെ കഥ ഈ ഹിമകിരണങ്ങളുടെ കഥതന്നെയായല്ലോ........
എന്റെയും
ReplyDeleteഒരു പിടി കണ്ണീര്‍പ്പൂക്കള്‍!
എന്റെയും ഒരു പിടി കണ്ണീര്‍പ്പൂക്കള്‍!
ReplyDeleteഹിമ മനസ്സില്‍ മായാതെ നില്‍ക്കുന്നു...പക്ഷെ ഹിമകണത്തിന്റെ തണുപ്പില്ല..ഒരു വിങ്ങല്‍.
ReplyDeletehima oru vingalayi manasil nirayunnu.himakanam pole kshanikamenkilum sooryanepole aa ormakal jwalikunnu.
ReplyDelete“”കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍“”
ReplyDeleteഈ വരികളെല്ലാം വായിച്ചപ്പോള്‍ എനിക്കെന്റെ ചെറുപ്പക്കാലം ഓര്‍മ്മ വന്നു. ഞാന്‍ എന്റെ ചെറുപ്പത്തില്‍ ഈ വഴികളിലൂടെ പലവട്ടം സഞ്ചരിച്ചിട്ടുണ്ട്.
ബ്ലോപ്ലാസ്റ്റ് തുടങ്ങിയ സ്ഥപനങ്ങളുടെ വിപണനശൃംഗലയിലെ ഒരു മാര്‍ക്കറ്റിങ്ങ് സ്റ്റാഫായി ഞാന്‍ വിരാചിക്കുന്ന കാലഘട്ടമായിരുന്നു അത്.
അന്നത്തെ കാലത്ത് [1971-72] കൊട്ടാരക്കരയില്‍ എനിക്ക് താമസിക്കാന്‍ പറ്റിയ ലോഡ്ജുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ കൊല്ലത്തായിരുന്ന് ഹോള്‍ട്ട്. ഞാന്‍ കൂടുതല്‍ സമയം നിലമേലില്‍ കഴിഞ്ഞിരുന്നതായി ഓര്‍ക്കുന്നു.
ഈ പൊസ്റ്റ് വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മകളെ അങ്ങോട്ടെത്തിച്ചു. അന്നൊരിക്കല്‍ എനിക്ക് പുനലൂരില്‍ വെച്ച് അസുഖം ബാധിച്ചതുമെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
താങ്കളുടെ യാത്രയില്‍ കണ്ടുമുട്ടിയ സുന്ദരിക്കുട്ടിയുടെ വിവരണം വളരെ നന്നായിരിക്കുന്നു.
തൃശ്ശിവപേരൂരില്‍ നിന്നും ആശംസകള്‍
എന്റെ സ്വകാര്യ ദു:ഖങ്ങളില്‍ ഒന്നു മാത്രമാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. ആദ്യം ഫോട്ടോ വച്ചില്ലായിരുന്നു. അതു പിന്നീട് ചേര്‍ത്തതാണ്. പല സ്ഥലങ്ങളില്‍ മാറിമാറി താമസിയ്ക്കാനിടവന്നിട്ടും ആ പുസ്തകം ഞാന്‍ നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുന്നതിന്റെ ഒരു കാരണം ഇതാണ്.ഇവിടെ വന്നവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എന്റെ വിഷമം പങ്കുവച്ചവര്‍ക്കുമെല്ലാം ഞാന്‍ നന്ദിയറിയിയ്ക്കുകയാണ്. ഈ വെള്ളാര്‍വട്ടത്തിന് ഒരു പ്രത്യേകതയുണ്ട് താമസിയാതെ അതും എഴുതാമെന്നു കരുതുന്നു.
ReplyDeletehima,sharikkum ardvattya peraayuirunnu,ningalude vedana sharikkum arinju varigalkidayil
ReplyDeleteഇന്നാ വായിക്കാൻ സമയം ഒത്ത് കിട്ടിയത്. വല്ലാത്തൊരു കഥ തന്നെ. വല്ലാതെ മനസ്സിൽ തട്ടി..
ReplyDeleteകൊണ്ട്ടോട്ടിക്കാരാ
ReplyDeleteമനസില്‍ നൊമ്പരം തോന്നുന്ന കഥ
ഹിമയുടെ ഓര്‍മ്മ
എന്റെ മന്‍സ്സിന്റെ ഭിത്തിയില്‍ ഞാനും തൂക്കുന്നു
മാഷെ..ഓർമ്മക്കുറിപ്പ് വല്ലാണ്ട് നൊമ്പരപ്പെടുത്തി....
ReplyDeleteഹിമക്ക് ഉള്ളിൽ തട്ടിയ ആദരാഞ്ജലികൾ....
കാണാൻ വൈകി.
ReplyDeleteവേദനിപ്പിച്ച ഒരു ഓർമക്കുറിപ്പ്. താങ്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു.
താങ്കളെ പരിചയപ്പെട്ട ശേഷം നേരില്‍ കണ്ടപ്പോള്‍ ഞാനിതു വായിച്ചിരുന്നില്ല.പക്ഷെ അപ്പോള്‍ ഈ അനുഭവം താങ്കള്‍ പറഞ്ഞപ്പോള്‍ അതിത്രമാത്രം എന്നെ നോവിപ്പിച്ചില്ല,എന്നാല്‍ ഇന്നിതു വായിക്കുമ്പോള്‍ എന്റെ കണ്ണ് നനഞ്ഞു പോയി.നമ്മള്‍ പലരെയും വഴിയില്‍ കണ്ടു മുട്ടുന്നു,ഒന്നു രണ്ട് വാക്കുകളില്‍ കുശലം തീരുന്നു.പക്ഷെ അതില്‍ കൂടുതലൊന്നും നമ്മള്‍ ചോദിക്കാറുമില്ല,അവര്‍ക്കു പറയാനും പറ്റിയെന്നു വരില്ല.എന്നാലും.....ഇതാണ് നമ്മുടെയൊക്കെ ജീവിതം.ഉള്ള സന്തോഷവും വേദനയും പരസ്പരം പങ്കു വെക്കുക,അത്ര തന്നെ.അതിനാണല്ലോ നമ്മള്‍ കൂട്ടുകാരായത്.
ReplyDeleteതകര്‍ന്ന ഈ നെഞ്ചു ആര് തിരികെ കൂട്ടും ......
ReplyDeleteവല്ലാതെ ദുഃഖമുണർത്തുന്ന അനുഭവവിവരണം. കണ്ണു നനയിച്ചുവല്ലോ സുഹ്ര്‌ത്തെ....
ReplyDeleteഹൃദയം കല്ലല്ലല്ലോ.... അതുരുകുന്നു സാബു...
ReplyDeleteഎന്റെയും അശ്രുകണങ്ങള്‍.... ഇവിടെ....
അരുണിന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. ഇതു കാണാന്‍ ഒരു പാട് വൈകി എങ്കിലും ഈ ദുഃഖത്തില്‍ ഞാനും പങ്ക്ചേരുന്നു.
ReplyDeleteഈ നുണയ്ക്കു വാര്‍ഷികാശംസകള്‍...
ReplyDelete