Monday

ഒരുപാട് സന്തോഷമുണ്ട്....


 ബ്ലോഗിങ് രംഗത്ത് വലിയ പരിചയമൊന്നുമില്ല. എന്താണ് ബ്ലോഗെന്നറിയുന്നതിനു മുമ്പ് ബ്ലോഗിങ്ങിലേയ്ക്കു തിരിഞ്ഞ മഹാനുണയന്‍ ! ഇപ്പോഴും ബാലപാഠം പോലും പഠിച്ചെന്ന അഭിപ്രായമില്ല. പുലികള്‍ യഥേഷ്ടം വിഹരിയ്ക്കുന്ന ബൂലോകത്ത് ഇത്തിരിക്കുഞ്ഞന്‍ നച്ചെലി ! ബ്ലോഗുപുലികളോടു കത്തിയടിച്ചും സോപ്പിട്ടും കുറച്ചുപേര്‍‌ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നവന്‍ ! അതാണ് യഥാര്‍ത്ഥത്തില്‍ സാബു കൊട്ടോട്ടി...

 ബ്ലോഗ് എന്തെന്നും അതിന്റെ ശക്തി എത്രയെന്നും യഥാര്‍ത്ഥ സൌഹൃദമെന്തെന്നും എനിയ്ക്കു മനസ്സിലായത് ചെറായിയില്‍ വന്നപ്പോഴാണ്. ഭൂലോകത്ത് ഏറെക്കുറെ ഒറ്റപ്പെട്ടു ജീവിയ്ക്കുന്ന എനിയ്ക്ക് ബൂലോകത്ത് ആരൊക്കെയോ ഉണ്ടായതുപോലെ ഒരു തോന്നല്‍ . ചെറായിയിലെ എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും അതുതന്നെ.

 പണം, പ്രശസ്തി, മതം, പ്രായം, ദേശം ഇങ്ങനെയാതൊരു വിവേചനവുമില്ലാതെ മാനവന് ഒത്തൊരുമിയ്ക്കാന്‍ ഏറ്റവും നല്ല വേദി തന്നെയാണു ബ്ലോഗ്. അതുകൊണ്ടുതന്നെ ചെറായി ബ്ലോഗേഴ്സ് സംഗമം ഒരുമയുടെ സംഗമമായി ബൂലോകര്‍ക്ക് അനുഭവപ്പെടുന്നു. അവിടെ പരസ്പരം നേരിട്ടറിയാവുന്നവര്‍ എത്രപേരുണ്ടാവും ? തമ്മില്‍ കാണുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ലത്ത ഒരുപറ്റം മനുഷ്യ ജന്മങ്ങള്‍ക്ക് ഒരപരിചിതത്വവും തോന്നാത്ത തരത്തില്‍ ഒത്തുകൂടാന്‍ കഴിഞ്ഞത് ഒരു മഹാ സംഭവം തന്നെയാണ്.

 എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇതുപോലെയുള്ള ഒരു സൌഹൃദ സംഗമം അനുഭവിച്ചിട്ടില്ല. അതിനാല്‍ ഈ സംഗമം സംഘടിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ അപ്പുവിനും ഹരീഷിനും ലതിച്ചേച്ചിയ്ക്കും അനിലിനും മറ്റെല്ലാവര്‍ക്കും നന്ദിയറിയിയ്ക്കാതിരിയ്ക്കാന്‍ വയ്യ.

 കമന്റിലൂടെയും ചാറ്റിലൂടെയും മാത്രം പരിചയമുള്ള എന്റെ സുഹൃത്തുക്കളെ നേരില്‍ക്കാണാനും സാധിച്ചു. ചെറായിയില്‍ എത്തിയവരില്‍ കുറച്ചുപേരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. അവരെയും ചെറായിയില്‍ എത്താന്‍ കഴിയാത്ത മറ്റുള്ളവരെയും പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.

 മാജിക്, പോഴത്തരങ്ങള്‍, കാരിക്കേച്ചര്‍ അങ്ങനെ ആസ്വാദനസുഖമുള്ളതെല്ലാം കോര്‍ത്തിണക്കി ബൂലോക ഒത്തൊരുമയില്‍ ആനന്ദിയ്ക്കാന്‍ അവസരമൊരുക്കിയ ചെറായി ബ്ലോഗേഴ്സ് സംഗമം ബൂലോകമനസ്സില്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.

  36 comments:

  1. ചെറായി ബ്ലോഗേഴ്സ് മീറ്റ് ഒരു വലിയ അനുഭവമാണ് എന്നിലുണ്ടാക്കിയത്.

    ReplyDelete
  2. മീറ്റിൽ പങ്കെടുത്ത് വിജയക്കൊടി പറപ്പിച്ച താങ്കൾക്കും മറ്റുള്ളവർക്കും ആശംസകൾ...

    ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  3. aa koottaymayil panketukkaan pattaanjathu oru theera nashtam...

    ReplyDelete
  4. കൊട്ടോട്ടിക്കാരാ ചെറായിയില്‍ നിനു കൊളുത്തിയ സ്നേഹത്തിന്റെ തിരി അണയാതെ സൂക്ഷിക്കുക ബൂലോകത്ത് എന്നും ആ നെയ്ത്തിരി പ്രകാശം പരത്തട്ടെ...

    തമാശാവാം ചര്‍ച്ചയാവാം വാഗ്വാദങ്ങള്‍ ആവാം
    പക്ഷെ ഏറ്റവും കൂടുതലായി
    ഉള്ളിന്റെയുള്ളില്‍ സ്നേഹമുണ്ടാവണം
    അതു മാത്രമാണു ബൂലോകത്തെ
    അലിഖിത നിയമം

    ReplyDelete
  5. ഇതും കല്ല് വെച്ച നുണയോ ? :)
    കൊട്ടോട്ടിക്കാരന് പറയാനുള്ളത് എന്ന് വേണ്ടേ ? -
    നന്നായി കൊണ്ടോട്ടി .

    ReplyDelete
  6. നന്മയുടെ തീ നാളങ്ങള്‍ അണയാതെ നമുക്കോരോരുത്തര്‍ക്കും കാത്തു സൂക്ഷിക്കാം

    ReplyDelete
  7. അതെ, സന്തോഷം തോന്നുന്നു.

    ReplyDelete
  8. മാഷെ..
    അതില്‍ പങ്കെടുത്ത് വിജയശ്രീലാളിതാനായ മാഷിനെപ്പോലുള്ളവരെ കാണുമ്പോള്‍ എനിക്കസൂയ തോന്നുന്നുണ്ട്, ഈ സംഗമത്തിന്റെ ഭാഗഭാക്കാവാന്‍ പറ്റാത്തതിനാല്‍..

    ReplyDelete
  9. ട്രാക്കിങ്ങ്..
    വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

    ReplyDelete
  10. അതെ കൊട്ടോട്ടി ആകെപ്പാടെ ഒരു ഉന്മേഷം. :)

    ReplyDelete
  11. സന്തോഷായി .... ഞങള്‍ എല്ലാത്തിനും മൂകസാക്ഷികള്‍ മാത്രം :(

    ReplyDelete
  12. കൊട്ടോട്ടിക്കാരാ,

    നേരിട്ട് കാണാനും പരിചയം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷം.....
    പോസ്റ്റിന് അഭിനന്ദനങ്ങള്‍......

    ReplyDelete
  13. ചാണക്യന്‍,
    കാത്തിരുന്നോ, പണി ഞാന്‍ തരുന്നുണ്ട്...

    ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

    ReplyDelete
  14. കൊട്ടോട്ടിക്കാരാ,
    സത്യം, ദിവസം ഒന്ന് കഴിഞ്ഞെങ്കിലും ഇപ്പോഴും മനസിലുണ്ട്
    എന്നും മനസില്‍ കാണും:)

    ReplyDelete
  15. ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.

    ReplyDelete
  16. സാബൂ, വളരെ സന്തോഷം കണ്ടതിലും പരിചയപ്പെട്ടതിലും.

    ReplyDelete
  17. അതെ കൊട്ടോട്ടിക്കാരാ... നമ്മള്‍ അടുത്തടുത്ത്‌ നാട്ടിലുള്ളവരായിട്ട് പോലും കണ്ടു മുട്ടിയത്‌ ചെറായിയില്‍ വെച്ച്.... ബൂലോകത്തിനു നന്ദി... മീറ്റിനും.... സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.... :)

    ReplyDelete
  18. ഇന്നാണ്‌ വീണ്ടും നെറ്റില്‍ എയത്തിയത്!
    ചെറായിയിലെ കാറ്റ് ഇപ്പോഴും മനസ്സില്‍ ഓളം തള്ളുന്നു!

    ReplyDelete
  19. ഒത്തിരി സന്തോഷം കണ്ടതിലും പരിചയപ്പെട്ടതിലും :)

    ReplyDelete
  20. കൊട്ടോട്ടിക്കാരനേയും കുടുംബത്തേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഒരു പാതിരയ്ക്കെന്നെ ഇങ്ങോട്ടു വിളിച്ചു കീമാന്‍ ഡൌണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും പഠിപ്പിച്ചതു മറന്നിട്ടില്ല.എന്നെങ്കിലും ഞാന്‍ പകരം വീട്ടും.

    ReplyDelete
  21. “മാജിക്, പോഴത്തരങ്ങള്‍, കാരിക്കേച്ചര്‍ അങ്ങനെ“ എന്നോ??? പോഴത്തരങ്ങള്‍ എന്നുദ്ദേശിച്ചത് വാഴക്കോടത്തരങ്ങള്‍ എന്നല്ലേ??? :) :)

    ReplyDelete
  22. വായിച്ചറിഞ്ഞ ചെറായി ബ്ലോഗേഴ്സ് മീറ്റ്‌ന് ആശംസകള്‍ !!!ഏതൊരു കൂട്ടയിമയും നല്ലതുതന്നെ...അത് ചെറുതായാലും വലുതായാലും..ഇനിയും ഉണ്ടാവട്ടെ കൂട്ടായിമകള്‍ !!!

    ReplyDelete
  23. പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

    ഒരു അഭ്യര്ഥന.
    കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
    ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
    ഹെന്താപ്പൊ ചെയ്യ്യ.
    ഹന്ത ഭാഗ്യം ജനാനാം !:(

    അതുകൊണ്ട്....

    ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

    ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
    അതുകൊണ്ടാണീ അഭ്യ..... :)

    ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

    അയയ്ക്കേണ്ടത്:
    sajjive@gmail.com
    അല്ലെങ്കില്
    Sajjive Balakrishnan,
    D-81, Income Tax Quarters,
    Panampilly Nagar,
    Kochi-682036
    Mob: 94477-04693

    ReplyDelete
  24. പ്രിയ കൊട്ടോട്ടിക്കാരാ കണ്ടതിലും പരിചയപെട്ടതിലും വളരെ സന്തോഷം..

    ReplyDelete
  25. പങ്കെടുക്കാത്ത എനിക്കും കാണണം, പരിചയപ്പെടണം... ഒരിക്കൽ.

    എല്ലാവർക്കും ആശംസകൾ.

    ReplyDelete
  26. ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക്‌ കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്‍റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര്‍ ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു ..

    ReplyDelete
  27. ബ്ലോഗിന്റെ അവസരങ്ങൾ ഒട്ടും ഉപയോഗിക്കാത്ത ആളാണ്‌ ഞാൻ.അതുകൊണ്ട്‌ വളരെ താൽപര്യത്തോടെയാണ്‌ ഇത്‌ വായിച്ചത്‌.

    ReplyDelete
  28. കാണാന്‍ വൈകി കൊട്ടോട്ടിക്കാ...ആശംസകള്‍

    ReplyDelete
  29. സ്‌നേഹ സംഗമത്തിന് ആശംസകൾ.

    ReplyDelete
  30. "എന്തായാലും വന്നതല്ലേ, മിണ്ടാം."
    ചെറായിയില്‍ എത്താന്‍ വെയികി പോയി. അത് കൊണ്ട് ആരെയും കാണാന്‍ പറ്റിയില്ല. അത് കൊണ്ട് എല്ലാവരെയും വന്നു കാണാം. കൊട്ടോട്ടിക്കാരനെ പ്രത്യേകിച്ചും.

    ReplyDelete
  31. ഇത്രയൊക്കെയായിട്ടും ഈ “കല്ലു വെച്ച നുണ” എന്ന ടൈറ്റില്‍ എന്തിനു കൊടുത്തു എന്നു മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ നുണയാണെന്നു പറഞ്ഞ് ആരെങ്കിലും നുണ പറയുമോ?.അപ്പോള്‍ സത്യം പറയണമെങ്കില്‍ അതൊരു നുണയാണെന്നു പറയണം! എന്നാലേ ജനം വിശ്വസിക്കൂ,അല്ലെ കൊട്ടോട്ടി?[ഈ പേര് ഉച്ചരിക്കാന്‍ വളരെ പ്രയാസം,ഇനി മാറ്റാനും പറ്റില്ലല്ലോ?ട്രേഡ് മാര്‍ക്കായി പോയില്ലെ?]

    ReplyDelete
  32. നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
    ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

    ReplyDelete

Popular Posts

Recent Posts

Blog Archive