Friday

തൊഴിലാളി ഐക്യം സിന്ദാബാദ്‌....!

അദ്ധ്യായം ഒന്ന്‌
കൊല്ലത്തിനടുത്ത്‌ കടക്കല്‍- പാറക്കാട്‌ അണ്ടിയാപീസ്‌...
താഴിട്ടുപൂട്ടിയ ഗേറ്റിന്റെ ഇരുവശത്തുമായി പന്തലുകള്‍ രണ്ട്‌...
കൊടികള്‍ക്കുമുണ്ട്‌ നിറവൈശിഷ്ട്യം...
പൂട്ടിക്കിടക്കുന്ന ഫാക്ടറി തുറപ്പിക്കാനുള്ള തത്രപ്പാടാണ്‌ !
മൂന്നുമാസത്തിലേറെയായിരിക്കുന്നു സമരം തുടങ്ങിയിട്ട്‌.
സാമ്പത്തിക പരാധീനത വിളിച്ചോതുന്ന മുഖങ്ങളെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
അടുപ്പില്‍ തീ പുകക്കാന്‍ കഴിയാത്ത തൊഴിലാളിസമൂഹം.....

അദ്ധായം രണ്ട്‌
അശാന്തിക്ക്‌ അറുതിയായി.
പുതിയ മാനേജുമെന്റിന്റെ കീഴില്‍ അണ്ടിക്കമ്പനി തുറന്നിരിക്കുന്നു.
ചിമ്മിനിക്കുള്ളില്‍നിന്ന്‌ കറുത്ത പുക ചുറ്റും പടരുന്നു.
അന്തരീക്ഷം നിറയെ അതിന്റെ ഗന്ധം...
തല്ല്‌... പീലിംഗ്‌... ഗ്രേഡിംഗ്‌...
തൊഴിലാളികള്‍ക്കു സന്തോഷം.
കമ്പനിവാതുക്കല്‍ ചായപ്പീടിക നടത്തുന്ന പൊട്ടന്‍പാക്കരനും ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിക്കും അതിലേറെ സന്തോഷം...

അദ്ധ്യായം മൂന്ന്‌
അണ്ടിക്കമ്പനിയുടെ മുന്നിലെ പന്തലുകള്‍ വീണ്ടും സജീവമായിരിക്കുന്നു...
രണ്ടുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിക്കുന്നു...
ബോണസ്സു കുറഞ്ഞതാണു പ്രശ്നമെന്നറിഞ്ഞു..!
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതിനും തീരുമാനമായി...
ഏതായാലും പന്തല്‌ പൊളിക്കണ്ട...
ഇനിയും ആവശ്യം എന്തായാലും വരും...
ഇത്‌ ഒരു സാമ്പിള്‍ മാത്രം..
മര്യാദയുള്ള തൊഴിലാളിയാവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല.
അങ്ങനെ സംഭവിച്ചാല്‍ നേതാക്കള്‍ക്ക്‌ മെയ്യനങ്ങാതെ ഞണ്ണാന്‍ പറ്റില്ലല്ലോ..
ഹൈക്കോടതിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌.
തൊഴിലാളികള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വവും ചിന്തിക്കുന്നതില്‍ കൂടുതല്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
അതുകൊണ്ടാണല്ലോ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പണം മുടക്കാന്‍ തയ്യാറാവുന്നത്‌..!
(തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നു കരുതരുത്‌. തന്റെ തൊഴില്‍ സ്ഥാപനം നന്നായിരിക്കണമെന്നു ആത്മാര്‍ത്ഥമായി കരുതുന്ന തൊഴിലാളികള്‍ ധാരാളമുണ്ട്‌).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്നത്‌ കേരളത്തിലാണെന്നാണ്‌ തോന്നുന്നത്‌.
എന്നാലും ആക്രാന്തത്തിനു കുറവൊന്നുമില്ല..!
എത്ര കിട്ടിയാലും തികയാത്ത സ്വഭാവം നമുക്ക്‌ തീരെയില്ലല്ലോ.!
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലെന്നു പേരു പറഞ്ഞു നടന്നതുകൊണ്ടു പ്രയോജനം പ്രതീക്ഷിക്കുന്നവര്‍ വാഴക്ക തിന്നുന്നതിനു പകരം "വാഴക്കാ"യെന്നു പറഞ്ഞു നടന്നാല്‍ മതി..!
ഒരു തൊഴില്‍ സ്ഥാപനം പൂട്ടിക്കാന്‍ വളരെ എളുപ്പമാണ്‌...
തൊഴിലാളികളെ പിരിച്ചു വിടുന്നതാണു പ്രശ്നമെങ്കില്‍ അവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നപരിഹാരം നടത്താന്‍ കഴിയും.
അതിനു തൊഴിലുടമകള്‍ ഒന്നു മനസ്സു വക്കണം.
പണിമുടക്കല്ല, ക്രിയാത്മകമായ ചര്‍ച്ചകളാണു വേണ്ടത്‌.
തൊഴില്‍ സ്ഥാപനത്തോടു കൂറുള്ള തൊഴിലാളികളെ തൊഴിലുടമ പീഢിപ്പിക്കുമെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമില്ല.

  4 comments:

  1. hey nice.. something I wanted write about for very long.. you done it. good :)

    ReplyDelete
  2. കേരളത്തില്‍ ക്രിഷി ഉപേക്ഷിക്കാനും ഇതു തന്നെ പ്രധാന കാരണം .
    നെല്‍ ക്രിഷിക്ക്, വിത്ത് വിതച്ചത് മുതല്‍ കൊയ്ത് മണിയാക്കുന്നത് വരെ അദ്ധ്വാനം തന്നെ..അദ്ധ്വാനം .
    ചെയ്യുന്നവര്‍ക്കേ അതിന്‍റെ കഷ്ടപ്പാടരിയൂ...
    ക്രിഷി ഉപേക്ഷിക്കരുത് എന്ന് ഉല്‍ഭോതനം നടത്തിയാല്‍ മാത്രം മതിയോ..

    ലേഖനത്തോട് പൂര്‍ണ മായും യോചിക്കുന്നു.

    ReplyDelete
  3. ഷിനോജ്‌: ഈ വഴി വന്നതില്‍ സന്തോഷം

    അനോണി: മൂന്നു തവണ നാട്ടില്‍ പോയപ്പൊ കണ്ട യഥാര്‍ത്ഥ സംഭവങ്ങളാണ്‌. ഇപ്പോ വീണ്ടും പൂട്ടിക്കിടക്കുന്നു !
    വന്നതില്‍ സന്തോഷം... വീണ്ടും വരിക...

    ReplyDelete
  4. സത്യം!!!
    ഈ തൊഴിലാളി നേതാക്കളെ ചുട്ടു കരിക്കാന്‍ ഒരു തീവ്രവാദി ആയോലോ എന്നു തോന്നീട്ട്ണ്ട്. പക്ഷേങ്കില്‍ പ്രാരാബ്ധ കെട്ടുകള്‍ ഞമ്മക്ക് ചുരുട്ടി എറിയാനാകില്ലല്ലോ.

    ReplyDelete

Popular Posts

Recent Posts

Blog Archive