ഇന്ത്യന്‍ റെയില്‍വേയും കൂതറ പരമുവിന്‍റെ പോക്കണംകെട്ട വര്‍ത്തമാനങ്ങളും...
യാത്രക്കാരുടെ ശ്രദ്ധക്ക്...
വലുതും ചെറുതും ചെറുതും വുലുതുമായ
തീവണ്ടി യാത്രകള്‍ സൌകര്യപ്രദമാക്കാന്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍.. ,
ആവശ്യമുള്ളവര്‍ക്കു വേണ്ടി മാത്രം...
ടിക്കറ്റ് നമുക്കു ബാധകമല്ലെന്നു പ്രധാനമായും മനസ്സിലാക്കുക.
അല്ലാതെതന്നെ റയില്‍വേ ലാഭത്തിലാണ്.
സൌജന്യയാത്ര നോര്‍ത്തിന്ത്യന്‍സിന്‍റെ കുത്തകയല്ല.
പ്ളാറ്റുഫോം ടിക്കറ്റെന്ന തരംതാണ ഏര്‍പ്പാട് ആരും മെയിന്‍റു ചെയ്യേണ്ടതില്ല.
അതു റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പുട്ടടിക്കാനുള്ളതാണ്.
ജനറല്‍ കോച്ചുകളില്‍ സീറ്റിലുറങ്ങുന്നവനെ തെറിവിളിച്ചോടിക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക് അവിടെക്കിടക്കാം.
ചെവിയില്‍ പഞ്ഞി തിരുകുന്നത് നല്ലതാണ്.
ലൈറ്റും ഫാനും യധേഷ്ടം ഉപയോഗിക്കുക,
കറണ്ടുബില്ലു നമ്മള്‍ കൊടുക്കുന്നില്ലല്ലോ... !!
മേല്‍പ്പാലം തിരഞ്ഞു നടക്കുന്ന സമയംകൊണ്ട് പാളം
മുറിച്ചു നടന്നാല്‍ നമുക്ക് സമയം ലാഭിക്കാം.
ട്രയിനില്‍ കയറുമ്പോള്‍ ഇറങ്ങുന്നവര്‍ക്കു സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍
നിന്നാല്‍ ട്രയിന്‍ അതിന്‍റെ വഴിക്കുപോകും.
അതിനാല്‍ ഇടിച്ചുതന്നെ കയറുക.
ഒരു ടേപ്പുറിക്കാര്‍ഡര്‍ കൂടെക്കരുതിയാല്‍ അതു നിങ്ങള്‍ക്ക് ഉപകാരപ്പെടും.
അതു കുത്താനുള്ള സൌകര്യം മിയ്ക്ക ട്രയിനിലും വാതിലിനടുത്തായി കാണും.
ടിക്കറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
റയില്‍വേ കനിഞ്ഞു നല്‍കിയിട്ടുള്ള ഈ സൌകര്യം പമാവധി പ്രയോജനപ്പെടുത്തുക.
ഓടുന്ന വാഹനത്തില്‍ കള്ളുകുടി അനുവദിച്ചിട്ടുള്ളതിനാല്‍
നമുക്ക് ഓടിക്കുടിക്കാവുന്നതാണ്. പുവലിക്കുന്നവര്‍
ഫുട്ബോഡോ അപ്പര്‍ബെര്‍ത്തോ മാത്രം ഉപയോഗിക്കുക.
സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോംബു ഭീഷണി
എന്ന കലാപരിപാടി നടത്താവുന്നതാണ്.
ഇതു പലരും പലപ്പോഴും നടപ്പിലാക്കിയിട്ടുള്ളതാണ്.
ഇതിനുവേണ്ടി പ്രത്യേക മൊബൈലും സിംകാര്‍ഡും കരുതിയിരിക്കണം.
മറ്റാരുടെയെങ്കിലും ഐഡിയിലോ ഡ്യൂപ്ളിക്കേറ്റ് ഐഡിയിലോ കണക്ഷനെടുക്കാം.
വണ്ടി സ്റ്റേഷനില്‍ നിറുത്തിയിടുമ്പോള്‍ ഒന്നിനും രണ്ടിനും പോകാം, കുലുങ്ങിക്കുലുങ്ങിയുള്ള ഏര്‍പ്പാട് ശരിയായിക്കൊള്ളണമെന്നില്ല.
(കോയമ്പത്തൂരേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് - ഈ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷായില്‍ മാത്രമേ ഉക്കടത്തേക്കും ഗാന്ധിപുരത്തേക്കും പോകാവൂ... )
ശുഭയാത്ര.....
യുവര്‍ അറ്റന്‍ഷന്‍ പ്ളീസ്.....
chirippikkunnu..chindippikkunnu...
ReplyDeletenannayittundu..
പോസ്റ്റ് നന്നായി
ReplyDeleteകേരളിതില്‍ ഓടുന്ന പാസഞ്ചര്‍ വണ്ടി ആണെങ്കില്‍
എന്നും ബോഗികളുടെ എണ്ണം കുറയും
എന്നാണാവോ എന്‍ജിന്‍ മാത്രമായി വണ്ടി വിടുന്നത്.
ഇക്കാകാ ഈ കൊട്ടോട്ടി എന്ന് പറയുന്ന സ്ഥലം എട്യാനൂന്നും ? കൊണ്ടോട്ടിയാണോ
ReplyDeleteനന്ദി അനിത ഈ വഴി വന്നതിന് വീണ്ടും വരണേ...
ReplyDeleteരമണിക... വീണ്ടും കാണുമല്ലോ...
മണ്ടാ(സോറി): ഇക്കാക്കയാണെന്ന് എങ്ങനെ മനസ്സിലായി ? കൊട്ടോട്ടി കൊല്ലം ജില്ലയില്‍ കടക്കലിനടുത്ത് പെരിങ്ങാട് ഗ്രാമത്തിന്‍റെ ഒരു ഭാഗമാണ്, എന്‍റെ ഇന്‍ഷ്യലും. കൊണ്ടോട്ടി അറിയാമല്ലോ ? ഇപ്പോള്‍ കൊണ്ടോട്ടിക്കടുത്താ താമസം... വന്നതിനു നന്ദി, വീണ്ടും വരാന്‍ മറക്കല്ലേ...
iyyalude narmabodham enikk valare ishtamaayi. :)
ReplyDeleteDN
Durga Nandan :ഈ വഴി വന്നതിന് നന്ദി,വീണ്ടും കാണുമല്ലോ...
ReplyDelete