പൊട്ടന്റെ ചിന്തപോലെ...
കാത്തിരുന്നു ഞാനേറെ നാളുകള്‍
പാത്തു ചിന്തകള്‍ കൂട്ടിനേറെയും
കാറ്റിലൂറിടും കുളിരു കോരുവാന്‍
ഊറ്റമോടേറെ നോക്കിനില്‍ക്കവെ
വിണ്ടു കീറിയ മനസ്സുകള്‍
തണ്ടു വാടിയ ചിന്തുകള്‍
കണ്ടു നീറിയ വാര്‍ത്തകള്‍ - കൂടെ
പണ്ടു പാടിയ ശീലുകള്‍
കാട്ടുചെമ്പകപ്പൂ പറിച്ചുനാം
കൂട്ടുകൂടിയൊരുമിച്ചു പോയതും
എട്ടുകെട്ടിലെ പൊട്ടറാന്തലും
കട്ടുകൊണ്ടു ഞാന്‍ ചൂണ്ടലിട്ടതും
ചിന്തകള്‍ കാടു കയറുന്നു
അന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു
ആശിച്ചുപോയി ഞാന്‍ തേടിയാശ്വാസത്തി-
നൊരുതുള്ളി നേടുവാന്‍ മൂകമായെങ്കിലും
ഏറ്റം വിഷമമാണെങ്ങുമതിനാല്‍ ഞാന്‍
ആശ്വാസംകൊള്ളുന്നെനിക്കാണേറ്റം സുഖം
പാത്തു ചിന്തകള്‍ കൂട്ടിനേറെയും
കാറ്റിലൂറിടും കുളിരു കോരുവാന്‍
ഊറ്റമോടേറെ നോക്കിനില്‍ക്കവെ
വിണ്ടു കീറിയ മനസ്സുകള്‍
തണ്ടു വാടിയ ചിന്തുകള്‍
കണ്ടു നീറിയ വാര്‍ത്തകള്‍ - കൂടെ
പണ്ടു പാടിയ ശീലുകള്‍
കാട്ടുചെമ്പകപ്പൂ പറിച്ചുനാം
കൂട്ടുകൂടിയൊരുമിച്ചു പോയതും
എട്ടുകെട്ടിലെ പൊട്ടറാന്തലും
കട്ടുകൊണ്ടു ഞാന്‍ ചൂണ്ടലിട്ടതും
ചിന്തകള്‍ കാടു കയറുന്നു
അന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു
ആശിച്ചുപോയി ഞാന്‍ തേടിയാശ്വാസത്തി-
നൊരുതുള്ളി നേടുവാന്‍ മൂകമായെങ്കിലും
ഏറ്റം വിഷമമാണെങ്ങുമതിനാല്‍ ഞാന്‍
ആശ്വാസംകൊള്ളുന്നെനിക്കാണേറ്റം സുഖം
ashayanasane eela dukhathinum karanam
ReplyDeleteനെഞ്ചിലും
ReplyDeleteതീച്ചൂള കത്തിയെരിയുന്നു
കൊള്ളാം
ReplyDeleteചിന്തകള്‍ കാടു കയറുന്നു
ReplyDeleteഅന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു..
എനിക്കും
എം.സങ്: nandi sang...
ReplyDeleteshajkumar : നന്ദി. കമന്റിയതിനും, ഇവിടെ വന്നതിനും...
ശ്രീ: നന്ദി
Raji Chandrasekhar : നന്ദി ചേട്ടാ, ഈപ്രോത്സാഹനത്തിന്...
നല്ല കവിത
ReplyDelete