വസ്ത്രം നാടിനാപത്ത്...
ഈ പോസ്റ്റിനുള്ളിലെ ലിങ്കുകളില്‍ കയറുന്നത് സൂക്ഷിച്ചുവേണം. താല്‍പ്പര്യമില്ലെങ്കില്‍ കയറാതിരിക്കലാണ് ഉത്തമം. വെറുതേ എന്നെ കുറ്റം പറയരുത്.
ലോകത്ത് ജീവജാലങ്ങളൊന്നുംതന്നെ വസ്ത്രത്തോടെയല്ല പിറന്നു വീഴുന്നത്. ഇവിടെ ജീവിക്കുവാന്‍ വസ്ത്രത്തിന്‍റെ ആവശ്യവുമില്ല. പിന്നെ മനുഷ്യര്‍മാത്രം എന്തിനാണ് വസ്ത്രം ധരിക്കുന്നത് ? ശരീരം കെട്ടിപ്പൊതിഞ്ഞു വക്കുന്നതുകൊണ്ടാണ് അവിടെയും ഇവിടെയുമൊക്കെ
കാണുമ്പോള്‍ ചില മാന്തലും ചൊറിച്ചിലുമൊക്കെ തോന്നുന്നത്.
ആഫ്രിക്കയിലും അന്തമാനിലും ലോകത്തില്‍ മറ്റു പല സ്ഥലങ്ങളിലും വസ്ത്രം എന്തെന്നറിയാത്ത മനുഷ്യസമൂഹം ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ അവിടെയെങ്ങും ബലാത്സംഗമോ പീഢനമോ
പിച്ചലോ മാന്തലോ നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇതൊക്കെ നടക്കുന്നതു നമ്മുടെ ഈ സമൂഹത്തില്‍ മാത്രമാണെന്നു ചിന്തിച്ചാല്‍ മനസ്സിലാവും.
എല്ലായിടത്തും മനുഷ്യര്‍ നഗ്നരായി മാത്രം ജീവിക്കുന്നത് സങ്കല്‍പ്പിച്ചുനോക്കൂ, ആരും ആരുടെയും ശരീരഭാഗങ്ങള്‍ ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നതു കാണാന്‍ കഴിയും. പരിഷ്ക്കാര സമൂഹത്തില്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും ജനങ്ങള്‍ വസ്ത്രമുപേക്ഷിച്ചു ജീവിക്കുന്നതു സാധാരണമായിട്ടുണ്ട്. ഫാഷന്‍ ഡിസൈനറുടെ മുന്നില്‍ മാത്രമല്ല റാമ്പുകളിലും നഗ്നമോഡലുകളെ കാണാന്‍ ഇന്നു കഴിയും. സിനിമകളിലും (ബ്ളൂ ഫിലിമുകളല്ല) പൂര്‍ണ്ണ നഗ്നരായി അഭിനയിക്കുന്ന നടീനടന്‍മാരുണ്ട്. ആര്‍ക്കും അതില്‍ പരാതിയുമില്ല.
എല്ലാവരും നഗ്നരായി ജീവിക്കുന്ന സമൂഹത്തില്‍ ബ്ളൂഫിലിമുകള്‍ക്ക് എന്തു പ്രസക്തി ? ആരും അതു കാണാന്‍ തുനിയില്ല. വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ നോട്ടുബുക്കിലും കമ്പ്യൂട്ടറിലും നഗ്നചിത്രങ്ങളോ ബ്ളൂസീഡികളോ കാണില്ല. തലമാറ്റിയ നഗ്നചിത്രത്തിന്‍റെ ഭീഷണിയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യില്ല. വഴിയേപോകുന്ന പെണ്ണിന്‍റെ നിതംബവും മാറും നോക്കി ഒരുത്തനും കമന്‍ റടിക്കില്ല. മനുഷ്യ സമൂഹത്തില്‍ നിന്ന് "നഗ്നത" എന്നതുതന്നെ അപ്രത്യക്ഷമാകും.
പെണ്ണുങ്ങളുടെ നഗ്നതക്ക് മാത്രം പ്രാധാന്യം ഉണ്ടായതെങ്ങിനെയാണ് ? നഗ്നത എന്നുപറയുന സാധനം അവരുടെമാത്രം കുത്തകയാണോ ? തുടയും കാണിച്ചു കുപ്പായവുമിടാതെ പുരുഷന് അങ്ങാടിയിലൂടെ നടക്കാം. പെണ്ണിന്‍റെ കണങ്കാലിന്‍റെ മുകള്‍ അല്‍പം കണ്ടാല്‍പ്പിന്നെ വല്ലാത്ത പുകിലായി !
എന്തിനാണ് ഇതൊക്കെ കെട്ടിപ്പൊതിഞ്ഞു നടക്കുന്നത് ? വസ്ത്രം ധരിച്ചു സമൂഹത്തില്‍ ജീവിക്കുന്ന ചിലര്‍ കുടുംബസമേതം പൂര്‍ണ്ണനഗ്നരായി ഒഴിവുദിവസങ്ങള്‍ ആസ്വദിക്കുന്നത് നമുക്കു കാണാം. അവിടെ ആരും ആരെയും ശല്യപ്പെടുത്തുന്നില്ല. 'നഗ്നത' എന്നൊരു സംഭവമേ അവര്‍ക്കില്ല. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഏറെ ആരാധകരുള്ള ഐശ്വര്യാറായിക്കും നഗ്നത പ്രശ്നമല്ല. അവരുടെ കുടുംബങ്ങളില്‍ നഗ്നത ഒരു വിഷയവുമല്ല. ആയിരുന്നെങ്കില്‍ അഭിഷേകുമായുള്ള വിവാഹം നടക്കുമായിരുന്നോ ?
ഒരാളുടെ ശരീരം മറ്റൊരാള്‍ കണ്ടാല്‍ എന്താണു കുഴപ്പം ? കാണുന്ന ഭാഗങ്ങളേക്കാള്‍ കാണാത്ത ഭാഗങ്ങള്‍ക്ക് വല്ല പ്രത്യേകതയുമുണ്ടോ ? അതോ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും മാത്രം കുത്തകയാണോ ഈ നഗ്നതാപ്രദര്‍ശനം ? ആശുപത്രികളിലെ പ്രസവമുറികളില്‍ നമ്മുടെ വീട്ടിലുള്ള പെണ്ണുങ്ങള്‍ തുണിയില്ലാതെ കിടക്കുമ്പോള്‍ എത്രയെത്ര ആണുങ്ങള്‍ ചുറ്റിനും നിന്നു കാണുന്നുണ്ടാവും ! ചോദിക്കാന്‍ കഴിയുന്നവരോട് ചോദിച്ചു നോക്കിയാല്‍ അവര്‍ പറഞ്ഞുതരും. അതിനൊന്നും ആര്‍ക്കും പ്രശ്നമില്ല.
ലോകത്തിലെ ഏറ്റവും വലിയ നഗ്നതാപ്രദര്‍ശനം മുമ്പൊരിക്കല്‍ നടന്നപ്പോള്‍ (അമേരിക്കയിലാണെന്നു തോന്നുന്നു) അതിനെതിരേ ആരും പ്രതികരിച്ചുകണ്ടില്ല, എന്നുമാത്രമല്ല മാധ്യമങ്ങള്‍ അതിനു വേണ്ടതിലധികം പബ്ളിസിറ്റിയും കൊടുത്തു. "കാമസൂത്ര" റിലീസ് ചെയ്തപ്പോള്‍ അതിന് നമ്മുടെ വാര്‍ത്താമാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തത് ഓര്‍ക്കുമല്ലോ. വളരെ പ്രശസ്തയായ ഒരു വനിതാമോഡല്‍ (പേരറിയാവുന്നവര്‍ ചേര്‍ത്തു വായിക്കുക) പിറന്നപടി കൂളായി കുളിച്ചുകയറി വരുന്നത് ആ സിനിമ കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.
ലോകത്തുള്ളവരെല്ലാം വസ്ത്രമുപേക്ഷിച്ചാല്‍ അത് അവനവന്‍റെ രാജ്യത്തോടു ചെയ്യുന്ന ഒരു നന്‍മയാകും. ചാവേര്‍ ആക്രമണങ്ങള്‍ നല്ലൊരു പരിധിവരെ ഒഴിവാക്കാം. ബെല്‍റ്റു ബോംബുകള്‍ക്ക് അറുതിയാകും. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ ഒളിക്യാമറ ഉണ്ടാവുമെന്ന ഭയമില്ലാതെ കിടന്നുറങ്ങാം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ബാത്ത്‌റൂമില്‍ പോകാം. പെണ്‍കുട്ടികളെ കെട്ടിച്ചുവിടുമ്പോള്‍ ഇന്നെല്ലാവരും കഷ്ടപ്പെടുന്ന, കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന പണ്ടത്തിന്‍റെ ഏര്‍പ്പാടിന് വിരാമമാവും. സ്ത്രീകള്‍ക്കു മാത്രമാണ് പ്രധാനമായും ഒരു പ്രശ്നമായി കണ്ടുവരുന്നത്. വസ്ത്രം തന്നെ ഉപേക്ഷിച്ചാല്‍ ഇതിന് പൂര്‍ണ്ണ പരിഹാരവുമാകും.
എന്‍റമ്മോ!!
ReplyDeleteഎന്തോരു ചിന്ത?
ഞാനു൦ യോജിക്കുന്നു. കാരണ൦ അലക്ക് ഒഴിവാക്കാം.
ReplyDeleteപിന്നേ.... ജീവൻ പണയം വച്ച് ആഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കുന്നില്ല. പിന്നാ വസ്ത്രം....
ReplyDeleteഐഡിയ എനിക്കിഷ്ടപ്പെട്ടു. ലിങ്കിലെ പടങ്ങളും.
അരുണ്‍: ഒന്നു ഊന്നി ചിന്തിക്കൂ മാഷേ
ReplyDeleteനന്ദി ഇതുവഴിയൊക്കെ വരുന്നതിന്..
ശാന്ത കാവുമ്പായി: ചേച്ചിക്കു നന്ദി, ഞാന്‍ സീരിയസ്സയിട്ടാ...
പാവത്താന്‍: നന്ദി ഇതുവഴി വന്നതിന്.
ആഭരണം നിര്‍ബന്ധമായവര്‍ക്ക് അരഞ്ഞാണവും കാട്ടാമല്ലോ
paadilla ennu paranjal athadhyam cheyyum.
ReplyDeleteathanu manushyan. :)
Durga.
ഞാനും കൊട്ടോട്ടി ക്കാരന്റെ കൂടെയാ .ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് .അങ്ങനെയൊരു ലോകം വന്നെങ്ങില്‍ നന്നായിരുന്നു ഒരു ഭയവും ഇല്ലാത്ത ലോകം
ReplyDeleteഞാനും കൊട്ടോട്ടി ക്കാരന്റെ കൂടെയാ .ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് .അങ്ങനെയൊരു ലോകം വന്നെങ്ങില്‍ നന്നായിരുന്നു ഒരു ഭയവും ഇല്ലാത്ത ലോകം
ReplyDeleteDurga Nandan : വളരെശരിയാണ്, ഐഡന്റിറ്റി ക്രൈസിസാണ് മനുഷ്യര്‍ക്ക്... ഇതിലേ വന്നതിനു നന്ദി...
ReplyDeleteunnimol : രാജ്യങ്ങളുടെ അതിരുകള്‍ ഇല്ലായിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്.
വീണ്ടും വരണേ..
ഇല്ല മോനെ.. യോജിക്കാന്‍ പറ്റുന്നില്ല.. നഗ്നത മറയ്ക്കാന്‍ ഉള്ള പ്രവണത അഥവാ നാണം മനുഷ്യന് പ്രകൃതി നല്‍കിയിട്ടുള്ളതാണ്..അത് പാലിക്കാതിരുന്നാല്‍ പ്രകൃതി വിരുദ്ധം ആകും
ReplyDeleteഅബ്കാരി: നാണം മറയ്ക്കാനുള്ള പ്രവണത മനുഷ്യനുണ്ടാക്കിയതല്ലേ..? ആന്തമാനിലുള്ള ജാവരകളും ആഫ്രിക്കയിലെ ആദിവാസികളും മനുഷ്യരല്ലെന്നാണോ..?
ReplyDeleteനന്ദി, വന്നതിനും..കമന്റിയതിനും...
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ധരിച്ചിര്‍ന്നത് 2000മുതല്‍ 25000 വരെ വിലയുള്ള് സാരികള്‍ ....
ReplyDeleteസാനിയ മിര്‍സയുടെ വിവഹ വസ്ത്രത്തിനു 20ലക്ഷം രൂപ വില!!!
ഇത്രയും വിലയുള്ള ശരീരമണൊ ഇതിനുള്ളിള്‍!!
ചൂടിലും തണുപ്പിലും നിന്ന് രക്ഷപെടാന്‍ വസ്ത്രം ആവശ്യമാണ്..
ശാന്ത കാവുമ്പായി ... പറഞ്ഞതിനോട് നൂറുവട്ടം യോജിക്കും ഒരു വീക്ക്എന്‍ഡ് വന്നാല്‍ അലക്കും ഇസ്തിരിയിടലും ആണു എനിക്ക് ...സോപ്പും വെള്ളവും അതിന്റെ ചിലവ് അത് വേറെ ...
ലോകത്ത് ജീവജാലങ്ങളൊന്നുംതന്നെ വസ്ത്രത്തോടെയല്ല പിറന്നു വീഴുന്നത്.
ReplyDeleteഇവിടെ ജീവിക്കുവാന്‍ വസ്ത്രത്തിന്‍റെ ആവശ്യവുമില്ല.
പിന്നെ മനുഷ്യര്‍മാത്രം എന്തിനാണ് വസ്ത്രം ധരിക്കുന്നത് ?
പോസ്റ്റ് തുടങ്ങുന്നത് തന്നെ ഉത്തരമായാണ്-
എല്ലാ ജീവജാലകങ്ങളെ പോലെയല്ല മനുഷ്യന്‍ എന്നതിനാല്‍- അവക്കു മറ്റു ജീവികള്‍ക്കില്ലാത്ത പലതും വേണ്ടി വരുന്നു.
സെക്സ് സ്വതന്ത്രമായ സമൂഹത്തില്‍ അതോടനുബന്ധിച്ച കുറ്റകൃത്യങ്ങള്‍ കുറവാണെങ്കില്‍ ഈ പോസ്റ്റിന്നു പ്രസക്തിയുണ്ടാവുമായിരുന്നു. എന്നാല്‍ അങ്ങിനെയല്ലല്ലോ കണക്കുകള്‍ കാണിക്കുന്നത്.
അമേരികയിലെ കഴിഞ്ഞ കാലങ്ങളിലെ കുറ്റകൃത്യങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്തു നോക്കുക, റേപ് അടക്കം
ലോകത്ത് ജീവജാലങ്ങളൊന്നുംതന്നെ വസ്ത്രത്തോടെയല്ല പിറന്നു വീഴുന്നത്.
ReplyDeleteഇവിടെ ജീവിക്കുവാന്‍ വസ്ത്രത്തിന്‍റെ ആവശ്യവുമില്ല.
പിന്നെ മനുഷ്യര്‍മാത്രം എന്തിനാണ് വസ്ത്രം ധരിക്കുന്നത് ?
ലോകത്ത് മനുഷ്യര്‍ ഒഴിച്ച് മറ്റ് ജീവജാലങ്ങളൊന്നും തന്നെ വസ്ത്രത്തോടെയല്ല മരിച്ച് വീഴുന്നത് എന്ന് ഇതിനു് ഉത്തരം നല്‍കി മുണ്ടാണ്ടിരിക്കാം.
ആ മുണ്ടാണ്ടിരിക്കുന്നതില്‍ തന്നെ പല ഉത്തരങ്ങളും ഉണ്ട്. മറ്റ് ജീവജാലങ്ങളൊന്നും ജീവിക്കുമ്പോള്‍ വസ്ത്രം ഉപയോഗിക്കുന്നും ഇല്ല.
ആദിമ മനുഷ്യനില്‍ നിന്നും നമ്മള്‍ വസ്ത്രമില്ലാതെ ഈ പരിണാമത്തില്‍ എത്തിയിരുന്നെങ്കില്‍ ശാന്ത കാവുമ്പായി പറഞ്ഞതും ശരിവയ്ക്കാമായിരുന്നു.അലക്കൊഴിവാക്കാം എന്ന്.
വിവാഹത്തില്‍ ഏര്‍പ്പെടാതെ രണ്ട് വ്യക്തികള്‍
രാത്രിയില്‍ ഒരു മുറിയില്‍ തങ്ങിയാല്‍ എന്ത് സദാചാര കുറവാണു് ഉള്ളത്.???
പാവം ഉണ്ണിത്താനെ എന്തിനു് കല്ലെറിഞ്ഞ് വിവസ്ത്രനാക്കി.
ചുമ്മാ ചിന്തിഞ്ച്ചു കൂട്ടാന്‍ മധുരിക്കും, ജീവിതത്തിലേയ്ക്ക് പകര്‍ന്ന് മാത്രുക കാട്ടാന്‍ കഴിയുമോ.?
സന്തോഷം കൊണ്ടെനിക്കു ഇരിക്കാന്‍ വയ്യേ !
ReplyDeleteകൊട്ടോട്ടിയുടെ തുണിയുടുക്കാത്ത ഒരു പടവും കൂടി ചേര്‍ക്കാമായിരുന്നു!
ReplyDeleteകാട്ടിപ്പരുത്തി മാഷും വേണുവേട്ടനും പറഞ്ഞതു പോലെ ചിന്തിയ്ക്കാന്‍ മാത്രം കൊള്ളാം.
ReplyDeleteപെട്ടെന്ന് ഒരു മാറ്റമല്ലായിരുന്നെങ്കില്‍ ഈ ആശയം അംഗീകരിയ്ക്കാവുന്നതായിരുന്നു. (പണ്ടേ ഇങ്ങനെ ആയിരുന്നെങ്കില്‍)
വീരവാദം അടിക്കാന്‍ ഏതു ഊച്ചാളികള്‍ക്കും പറ്റും. കൊണ്ടോട്ടിന്‍റെ ഒരു തുണിയുടുക്കാത്ത പടം ഇട്ടിട്ടായിരുന്നു ഈ വാചകമെങ്ങില്‍ സമ്മധിക്കാമായിരുന്നു. ഓയ് 'ശാന്തം ശാന്തേച്ചിയേ' അലക്കു ലാഭിച്ചു നില്‍ക്കുന്ന ഒരു പടം കൂടെ ഇട്ടൂടായിരുന്നോ?
ReplyDeleteലോകത്ത് ജീവജാലങ്ങളൊന്നുംതന്നെ വസ്ത്രത്തോടെയല്ല പിറന്നു വീഴുന്നത്.
ReplyDeleteഇവിടെ ജീവിക്കുവാന്‍ വസ്ത്രത്തിന്‍റെ ആവശ്യവുമില്ല.
പിന്നെ മനുഷ്യര്‍മാത്രം എന്തിനാണ് വസ്ത്രം ധരിക്കുന്നത് ?
നിസാരമായ ഒരു പരീക്ഷണത്തിലൂടെ നമുക്ക് ഇതിനു ഉത്തരം കണ്ടെത്താം..
രാത്രി വീട്ടില്‍ എല്ലാരും ഉറങ്ങിയ ശേഷം ആരും കാണാതെ നഗ്നനായി വീടിനു ചുറ്റും രണ്ടു റൌണ്ട് ഓടി നോക്കൂ..
NB: ആണുങ്ങള്‍ക്ക് മാത്രം ഉള്ള പരീക്ഷണമാണ്. :P
സ്വതന്ത്രനായ കൊട്ടോട്ടിയുടെ പടം എന്നാണു പ്രൊഫൈലില്‍ ഇടുന്നത് ?
ReplyDeleteഒന്ന് കാണണം ! അറിയിക്കണം :)
അങ്ങനെ ഒരു ലോകം മനസില്‍ കണ്ടപ്പഴേ കുരുള്
ReplyDeleteനഗ്നതയും നാണവുമൊക്കെ ആപേക്ഷികവും നിവിലുള്ള സാംസ്ക്കാരത്തിന്റെ ഭാഗവുമല്ലേ ? കേരളത്തില്‍ മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് 'മാറുമറക്കല്‍ സമര'ത്തിന്റെ ജാഥ കടന്നുപോയ വഴിയില്‍ ധാരാളം കാണികള്‍ നില്‍പ്പുണ്ടായിരുന്നു. മാറുമറച്ച് ജാഥയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും കാണികളുടെ നോട്ടത്തില്‍ നാണം സഹിക്കാനാകാതെ ജമ്പര്‍ ഊരി കൈയ്യില്‍പ്പിടിച്ചു. തുണിയുടുക്കാത്ത സംസ്ക്കാരം നിലവിലിരുന്ന കാലത്ത് നിര്‍ബന്ധിച്ച് തുണിയുടുപ്പിച്ചതാണ് ലജ്ജയ്ക്ക് കാരണമായത് !
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ReplyDeleteഈ പോസ്റ്റ് അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.
കൊട്ടോട്ടിയുടേ ചിന്തകള്‍ “പീഢിത കേരളത്തില്‍” ആഞ്ഞടിക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.
ReplyDeleteദൈവമേ എന്റെ തുണിക്കട പൂട്ടിക്കാനാണോ ഈ കൊട്ടോട്ടിയുടെ പ്ലാന്‍ ?
ReplyDeleteസംഗതി കത്തി...
ReplyDeleteസ്തീകളുടെ മഹനീയമായ 'നഗ്നതാസ്വാതന്ത്ര്യത്തിന്' നമുക്കൊന്നിച്ച് പോരാടാം...
പുരുഷന്മാരുടേയും....
ReplyDeleteബു ഹഹഹഹ :D
ReplyDeleteഎത്ര മനോഹരമായ നടക്കാത്ത സ്വപ്നം ല്ലേ.. :)
ReplyDeleteഹ ഹാഹ് ഹ് ..വായിച്ചു സാബു ഭായ് ... സംഭവം രസകരമായി പറഞ്ഞിരിക്കുന്നു ..
ReplyDeleteവസ്ത്രം എന്നത് പരിഷ്കൃത സമൂഹത്തിന്റെ ഒരു അടയാളം മാത്രമാണ്. അത് നഗ്നത
മറക്കാൻ വേണ്ടിയാകണം എന്നില്ല. ശരീരത്തിലെവിടെയെങ്കിലും ഒരു നൂൽ
ബന്ധം ഉണ്ടായാൽ മതി എന്നാണ് ആധുനിക ലോകത്തെ പുതിയ കാഴ്ചപ്പാട്. തുണി ഉടുക്കുക
എന്ന പോലെ തന്നെ തുണി ഉടുക്കാതിരിക്കുക എന്നതും ഒരാളുടെ വ്യക്തി
സ്വാതന്ത്ര്യമായി കണക്കാക്കേണ്ട ഒരു നിയമം ഉടൻ വരുമായിരിക്കും (നിലവിലുണ്ടോ
എന്നറിയില്ല).
തുണി നേരെ ഉടുക്കാത്തത് കൊണ്ടാണ് പീഡനങ്ങൾ നടക്കുന്നത് എന്ന വാദം ബാലിശമാണ്.
തുണി ഉടുക്കുക എന്നത് ഒരു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വിശ്വാസം ഉള്ളവർക്ക്
അത് പോലെ ഉടുക്കാം അല്ലാത്തവർക്ക് അവരവരുടെ രീതിക്കും .. രണ്ടിനും
സ്വാതന്ത്ര്യം ഉണ്ട്. ഒന്നിന് വേണ്ടിയും നിർബന്ധ വാദം ആവശ്യമില്ല എന്നാണ്
എനിക്ക് പറയാനുള്ളത്.
സാബു ഭായ് ഇപ്പോൾ പറയുന്ന അഭിപ്രായങ്ങളും ബാലിശമാണ് കേട്ടോ
ReplyDelete.. ..തുണി ഇല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നത് .. ഞാൻ പറയുന്നത്
എന്താണെന്ന് വച്ചാൽ ഇതൊരു തരം അറ്റമില്ലാത്ത ചർച്ചയാണ് . ഒരിക്കലും conclusion
ഉണ്ടായിക്കൊള്ളണം എന്നില്ല ..പണ്ട് മുതലേ അങ്ങിനെ തുടർന്ന് വരുകയാണെങ്കിൽ കുഴപ്പമില്ല . ഇനിയിപ്പോ
പെട്ടെന്ന് തുണി ഉടുക്കാതെ നടക്കുക എന്നൊക്കെ പറഞ്ഞാ അത് പ്രശ്നം തന്നാ