Sunday

കൊട്ടോട്ടിക്കാരനു പറയാനുള്ളത്...

 
ഉത്ഘാടനം ഉണ്ണിമോള്‍ക്ക് ,

കഴിഞ്ഞതവണ, നാട്ടില്‍ പോയപ്പോള്‍ തെമ്മല ഡാമിന്റെയും പരിസരത്തുള്ള ചിലതിന്റെയും ഫോട്ടോകള്‍ എടുത്തിരുന്നു. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് കല്ലുവെച്ച നുണയില്‍ ഉണ്ണിമോളുടെ കമന്റു കണ്ടു. അതിലൂടെ ഉണ്ണീമോളുടെ ബ്ലോഗിലെത്തിയപ്പൊ ചെറിതായൊന്നു ഞെട്ടി. മൂന്നു ഫോട്ടോകള്‍ വന്നുകഴിഞ്ഞു ! അത് ഫ്രീ സാമ്പിളില്‍ ഇടാന്‍ ഉദ്ദേശിച്ചവയായിരുന്നു. പാമോയില്‍ വിവാദം വന്നവഴിക്കു ശേഷം. അതുകൊണ്ടാണ് “ഐ ബിലീവ് ഇന്‍ മൈ എബിലിറ്റീസ്” ഇത്ര പെട്ടെന്നു തുടങ്ങിയത്. ഉണ്ണിമോള്‍ ബാക്കി ഫോട്ടോകളും പോസ്റ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും ഉണ്ണിമോളുടെ മറുപടി പ്രതീക്ഷിയ്ക്കുന്നുണ്ട്.

സ്നേഹപൂര്‍വ്വം,
കൊട്ടോട്ടിക്കാരന്‍
e mail : sabu_kottotty@yahoo.com

  11 comments:

  1. പുതിയ ബ്ലോഗിലെ ആദ്യത്തെ കമന്‍റ്‌ എന്‍റെ വക ആകട്ടെ.
    ഉണ്ണി മോള്‍ക്ക് താല്‍പര്യമാണെങ്കില്‍ ആ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് അയച്ച് കൊടുക്ക്.ഇല്ലെങ്കില്‍ താങ്കള്‍ ആ ഫോട്ടോ എല്ലാം വച്ച് ഒരു പോസ്റ്റിട്.എന്തായാലും ഞങ്ങള്‍ക്ക് അതെല്ലാം ഒന്ന് കാണാനുള്ള സൌകര്യം ഒരുക്കി താ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അരുൺ പറഞ്ഞത്‌ പോലെ ആ ഫോട്ടോ എല്ലാം വച്ച് ഒരു പോസ്റ്റിട് മാഷെ.

    ReplyDelete
  4. അയ്യേ...!!! എന്തിനാ നാണിക്കണെ തെമ്മലയുടെ പോട്ടമിടാന്‍ നമ്മക്ക്‌ തെമ്മലയുടെ അനുവാദം മാത്രം മതി ട്ടോ...

    പോരട്ടങ്ങനെ പോരട്ടെ ഇടിയും വെട്ടി പോരട്ടെ
    തെമ്മല നമ്മുടെ പുണ്യമല.....
    ____________________________
    ____________________________
    ____________________________

    (ഈ കവിതയുടെ ബാക്കി പൂരിപ്പിക്കുന്നവര്‍ക്ക്‌ കൊട്ടോട്ടിക്കരന്‍റെ വക സമ്മാനം. വേഗമാകട്ടെ...ഹറി.... !!!)

    ReplyDelete
  5. ആ ഫോട്ടോ വെച്ച് കൊട്ടോട്ടിക്കാരൻ തന്നെ ഒരു പോസ്റ്റിടൂ !

    ReplyDelete
  6. പണ്ടൊരു സ്റ്റേജ് ഷോയില്‍ മോഹന്‍ലാലും ജഗതിയും കൂടി ഇന്നച്ചനെ കൊണ്ട് കഥാപ്രസംഗം പറയിക്കുന്നത് പോലെ ബ്ലോഗര്‍മാര്‍ എല്ലാം കൂടി വന്ന് പോട്ടം ഇട് കൊണ്ടോട്ടി പോട്ടം ഇട് എന്ന് പറയുന്നതുപോലെ :) .
    നന്നായി . ഞാനും അതുതന്നെ പറയുന്നു .പോട്ടോം ഇടാന്‍ :)

    ReplyDelete
  7. അതേ... വേഗം ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ മാഷേ
    :)

    ReplyDelete
  8. അരുണ്‍: ഒരു വെടിക്കട്ട് കൂടിയുണ്ടായിരുന്നെങ്കില്‍...
    ബാക്കി ഫോട്ടോകള്‍ ഉണ്ണിമോള്‍ ഇടുമോന്നു നോക്കട്ടെ... ബൂലോകര്‍ക്കു കാണാനല്ലേ, അത് ആരെനിലും ഒരാള്‍ ഇട്ടാല്‍ പോരേ...

    വശംവദന്‍: ഫ്രീസാമ്പിളിലെ കോലാഹലം കഴിയട്ടെ...

    സന്തോഷ്‌ പല്ലശ്ശന: മാഷേ അരുണിനെപ്പോലെ എനിക്കു പണിതരാനുള്ള പുറപ്പാടാണല്ലേ...?

    ഉഗാണ്ട രണ്ടാമന്‍: മാഷ് തെമ്മലക്കാരനാ ?
    ഞാന്‍ കടയ്ക്കല്‍ കാഞ്ഞിരത്തും‌മൂട്ടുകാരനാ...
    ഇപ്പൊ മലപ്പുറത്ത് പൂക്കോട്ടൂരില്‍ താമസം.

    കാന്താരിക്കുട്ടി: നോക്കട്ടെ... എനിക്ക്, ഇത്ര പെട്ടെന്ന് എല്ലാരും എത്തിയതിന്റെ അത്ഭുതം മാറിയിട്ടില്ല

    കാപ്പിലാന്‍: ഇങ്ങനെ എല്ലാരുംകൂടി പോട്ടം ഇട് പോട്ടം ഇട് എന്നു പറഞ്ഞാല്‍ ഞാനങ്ങിടും, പിന്നെ ചെറായിയില്‍‌വച്ച് കുത്തിനുപിടിയ്ക്കരുത്...

    ശ്രീ: അല്ല, ശ്രീയും ഇതുതന്നെയാ പറയുന്നത് !

    ReplyDelete
  9. ഹലോ മാഷെ ആ പുഴയില്ലേ അത് എനിക്ക് മാത്രം ഉള്ളതല്ല .പക്ഷെ ഞാന്‍ നീന്തല്‍ പഠിച്ചത് അവളുടെ മടിയില്‍ കിടന്നാണ് . ആ ഫോട്ടോകള്‍ ഫോട്ടോഗ്രാഫര്‍ ആയ എന്റെ സുഹ്രത്തിന്റെ ഗിഫ്റ്റ് ആണ് . തീര്‍ച്ചയായും താങ്കളുടെ തെന്മലയെ പറ്റിയുള്ള പോസ്റ്റിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു

    ReplyDelete
  10. ഉണ്ണിമോള്‍: ആകെ ഏഴു ഫോട്ടോകളാണ് ഞാനെടുത്തത് രണ്ടു മൊബൈലുകളിലായി. ഉണ്ണിമോള്‍ ബാക്കിയുള്ള ഫോട്ടോകള്‍ (ഉണ്ടെങ്കില്‍)പോസ്റ്റൂ..
    ഫ്രീ സാമ്പിളിലെ മറ്റു പോസ്റ്റുകള്‍ ഇനി കുറച്ചുകഴിയും... ഇപ്പോഴുള്ള പരമ്പരയ്ക്കു ശേഷം..

    ReplyDelete

Popular Posts

Recent Posts

Blog Archive