ഇതുകൊണ്ടു തീരുമെന്നു കരുതണ്ട...
ഈ ബൂലോകത്തേയ്ക്ക് പാവം(?) കൊട്ടോട്ടിക്കാരന്‍ കടന്നുവന്നത് ഏകദേശം രണ്ടു വര്‍ഷം മുമ്പാണ്. ആരാന്റെ കമ്പ്യൂട്ടറിന്റെ ഒഴിവുകാലം നോക്കി കിട്ടുന്ന പോസ്റ്റുകള്‍ വായിക്കും. ബ്ലോഗ് തുറക്കല്‍ മാത്രമായിരുന്നു എന്റെ കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഇപ്പഴാണ് നമുക്കുംകൂടി ഒന്നുബ്ലോഗിയാലെന്താ എന്നു തോന്നിയത്. കുറേശ്ശെയാണ് എനിക്ക് ഈരംഗം മനസ്സിലായത്. ഇപ്പോഴും എല്ലാം മനസ്സിലായി എന്നു പറയുന്നില്ല. (പക്ഷേ, ബൂലോകത്ത് ഇതിനുമുമ്പ് പലതും നടന്നിരുന്നു എന്നു മനസ്സിലായി. ദൈവാധീനത്താല്‍ ഇപ്പൊ അങ്ങനുള്ള സംഗതികളൊന്നും കേള്‍ക്കുന്നില്ല).
കല്ലുവെച്ചനുണ മുതല്‍ ഈ ബ്ലോഗ് വരെ എന്നെ വളരെയധികം സഹായിച്ചത് ആദ്യാക്ഷരി അപ്പുവും, ലുട്ടുവും, രാഹുലും ഒക്കെയാണ്. അപ്പുവിന് സ്പെഷല്‍ താങ്ക്സ്. അരുണ്‍ കായംകുളവും കാപ്പിലാനും ചാണക്യനുമൊക്കെ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു, പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ബൂലോകത്തെ പേരെടുത്ത ബ്ലോഗര്‍മാര്‍ എന്റെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാന്‍ തയാറാകുന്നു. മിക്കവരും കമന്റുകളും എഴുതുന്നുണ്ട്. കമന്റെഴുതാതെ കടന്നുപോയരെ വിസ്മരിക്കുകയല്ല. ഇപ്പൊ ഇതുപറയാനുണ്ടായ കാരണമുണ്ട്. പിന്നീടൊരിക്കല്‍ അതു പറയാം. തല്‍ക്കാലം ഫ്രീ സാമ്പിളിലെ ദക്ഷിണ വാങ്ങി ബൂലോകത്തെ ഈ ശിശുവിനെ അനുഗ്രഹിക്കുക.
സത്യത്തില്‍ ഈ ബ്ലോഗ് പോസ്റ്റുകള്‍ ഇടാനുള്ളതല്ല (എന്നുവച്ച് കമന്റുകള്‍ കുറയ്ക്കണ്ട). തലക്കെട്ടില്‍ പറഞ്ഞപോലെ കൊട്ടോട്ടിക്കാരന് പറയാനുള്ളത് പറയാനാണ്. അതിനാല്‍ ഈ ബ്ലോഗില്‍ കല്ലുവച്ചനുണ പ്രതീക്ഷിയ്കണ്ട. (ആര്‍ക്കെങ്കിലും എന്നെ ചീത്തവിളിയ്ക്കണമെന്നു തോന്നിയാല്‍ ദയവായി ഇവിടെവന്നു വിളിയ്ക്കുക.) ചെറായിയില്‍ കാണാമെന്നു പ്രതീക്ഷിയ്ക്കുന്നു.
ഫ്രീസാമ്പിളിലെ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചു മനസ്സിലാക്കണം. അടുത്ത അദ്ധ്യായം തയ്യാറാക്കിയിട്ടുണ്ട്. (എന്റെ കമ്പ്യൂട്ടര്‍ തകരാറിലാണ്. ആരാന്റെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇത് പോസ്റ്റുന്നത്). ജൂണ്‍ 26-ന് പോസ്റ്റു ചെയ്യാമെന്നു കരുതുന്നു.
എല്ലാര്‍ക്കും നല്ലൊരു ദിവസം നേര്‍ന്നുകൊണ്ട്,
കൊട്ടോട്ടിക്കാരന്‍
അപ്പൊ അടുത്ത ഇരുപത്താറിന് അങ്കം കുറിക്കാം എന്താ...അങ്കപാരദേവതകളേ....ചേറായി ഭഗവതിയ്യേ....ഈ കോട്ടോട്ടിക്കാരനെ....കാത്തുകൊള്ളണേ.....(ചേറായിയില്‍ കടലും കോളുമൊക്കെയുണ്ട് നോക്കി പോ മക്കളേ....വരണവരെ വെള്ളവും വിഴുങ്ങി ഞാനിവിടെ ........മ്...ഹ... നിങ്ങടെയൊക്കെ ഒരു യോഗം)
ReplyDeleteകളരി പരമ്പര ദൈവങ്ങളെ കാത്തോണെ
ReplyDeleteപാവം കൊട്ടോടിയെ
അതു കൊള്ളാം... വന്നു വന്നിപ്പോ എല്ലാവരും പാവമാണെന്നവകാശപ്പെട്ടു തുടങ്ങിയോ? അവിടെയെന്താ ഒരു ചോദ്യചിഹ്നം? ചെറായിയിൽ കാണാം.
ReplyDeleteയഥാർഥ പാവത്താൻ
(ചീത്ത വിളിക്കാൻ കൊണ്ടോട്ടിയിൽ വരണമെന്നോ അതോ ഈ ബ്ലോഗിൽ വന്നാൽ മതിയോ??):-)
This comment has been removed by the author.
ReplyDeleteചീത്ത വിളിക്കാൻ ചെറായിൽ വരണമൊ
ReplyDeleteഅതൊ ബ്ലോഗിൽ വന്നാൽ മതിയെന്നൊ? :)
:):)
ReplyDeleteചെറായി വരെ കാക്കാന്‍ മനസ്സില്ല..ദാ വിളിച്ചിരിക്കുന്നു..@#$%$#@#$#:):):)
:)
ReplyDeleteഫ്രീ സാമ്പിളിളെ ദക്ഷിണ കുറഞ്ഞു പോയി.ചില്ലറത്തുട്ടുകൾ ആണോ ദക്ഷിണ തരുന്നത്.ആയിരത്തിന്റെ നോട്ടുകൾ കിട്ടിയാലേ ഞാൻ സ്വീകരിക്കൂ.അല്ല പിന്നെ !
ReplyDeleteഅപ്പോ ഫ്രീ സാമ്പീൾ തുടങ്ങട്ടെ !
"അരുണ്‍ കായംകുളവും കാപ്പിലാനും ചാണക്യനുമൊക്കെ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു"
ReplyDeleteഞങ്ങള്‍ പണ്ടേ ഇങ്ങ്നാ, ബയങ്കര സഹായികളാ
:)
ReplyDeleteഎന്റെ പുന്നാര പടപ്പുകളേ.......
ReplyDeleteചെറായിയില്‍ വന്നു ചീത്തവിളിയ്ക്കാനല്ല, ഈ ബ്ലോഗില്‍വന്ന് വിളിച്ചോളാനാ പറഞ്ഞത്... ചെറായിയില്‍ വന്നെന്നെ ചീത്ത വിളിച്ചാല്‍ (ഞാന്‍) വിവരമറിയും
എന്റമ്മോ...
അല്ല, അറിയാന്മേലാത്തതുകൊണ്ടു ചോദിക്കുവാ, ഞാന്‍ കൊട്ടോടിയോ... കൊണ്ടോട്ടിയോ.... അതോ കൊട്ടോട്ടിയോ...?
അരുണേ ഈ പണ്ടെന്നു പറഞ്ഞാല്‍ 27 കൊല്ലങ്ങള്‍ക്കു മുന്‍പാണോ...?
രണ്ട് ചീത്ത പറയാം എന്നു കരുതി വന്നതാ........അനുവാദം തന്ന സ്ഥിതിക്ക് അത് വേണ്ട..........അനുവാദത്തോടെയുള്ള ചീത്ത വിളിക്ക് ഒരു ‘ഇത്’ ഇല്ല ......:)
ReplyDeleteഅപ്പൊ മലയാളി മാറിത്തുടങ്ങി
ReplyDeleteഅപ്പോ പറഞ്ഞതുപോലെ,
ReplyDeleteചെറായിയില്‍ കാണാം. കാണണം :)
അപ്പൊ എല്ലാരും കൂടെ റാഗുചെയ്യാന്‍ റ്റ്ഃഇരുമാനിച്ചു അല്ലേ...?
ReplyDeleteഇതുകൊണ്ടു തീരുമെന്നു കരുതണ്ട...
ഹ ഹ ഹ ഹ...
ഇത് കൊണ്ട് തീര്‍ന്നില്ല എന്ന് പോസ്റ്റുകളുടെ എണ്ണം കണ്ടപ്പോള്‍ മനസ്സിലായി.. :)
ReplyDelete