Wednesday

ദൈവത്തെയും മതം മാറ്റി..!!

മനുഷ്യന്റെ നെറികേട്
മതത്തിലും വിശ്വാസപ്രമാണങ്ങളിലുമെന്നല്ല
ദൈവങ്ങളില്‍ പോലും വിശ്വാസമില്ലായ്മ
അതിനിടക്കാണ് ഒടുക്കത്തെ മതം മാറ്റം !
മാറലും മാറ്റിക്കലും, നാറലും നാറ്റിക്കലുമായി
രംഗം തിമിര്‍ത്തു കൊഴുക്കുന്നു !
ആയതിനാല്‍ ദൈവം മതം മാറാന്‍ തീരുമാനിച്ചു
എടുപ്പിച്ചു എന്നുപറയുന്നതാണ് കൂടുതല്‍ ശരി
മതത്തിന്റെ ഓണറായ മനുഷ്യന്‍ നിബന്ധിച്ച്,
കല്‍പ്പിച്ചു കൂട്ടി മതം മാറ്റി, അതും ദൈവത്തെ ! ഒന്നല്ല രണ്ടു തവണ !

ഇവിടെ കൃഷിയിറക്കാന്‍ പറ്റിയ,
ഏറ്റവും നല്ല വിളനിലമാണ് മതം !
കൂട്ടുകൃഷിക്കാര്‍ക്ക് വിശ്വാസങ്ങളും, രാഷ്ടീയക്കാര്‍ക്ക് അതിലും കഷ്ടം !

തഞ്ചാവൂരറിയുമോ ?
പിന്നെ അറിയാതെ...
കുഞ്ചിരാമന്മാര്‍ കഞ്ചാവടിച്ച് പ്രാഞ്ചി പ്രാഞ്ചി കൊഞ്ചുപോലെ നടക്കുന്ന നാട്
ദൈവമേ... ( മതം മാറിയോ എന്തൊ )

ശെരുമക്കനല്ലൂരോ ?
നെറയെ എരുമകളുള്ള നാട് !
എരുമകള്‍ മാത്രമുള്ള നാട് !!
( പോത്തുകളെല്ലാം ഇവിടെയാണല്ലോ !)
ആ നാട്ടില് ഇന്നലെവരെ ഒരു ദൈവമുണ്ടായിരുന്നു...
കറുപ്പസ്വാമി ദൈവം
( വിശ്വാസത്തിന് തുരങ്കം വയ്ക്കുന്ന മൂരാച്ചിയാണോ ഇതെഴുതുന്നവന്‍ ? )
ആരെങ്ങനെ ചിന്തിച്ചാലും വേണ്ടില്ല, മൂപ്പര് മതം മാറി !
മാറ്റിയെന്നു പറയുന്നതാണ് കൂടുതല്‍ ശരി.
പാപനാശത്തിനു ചാരെ
ഭക്തര്‍ക്ക് അനുഗ്രഹം മാത്രം ചൊരിഞ്ഞിരുന്ന എന്റെ സ്വാമിയെ
ധിക്കാരപൂര്‍വ്വം മതം മാറ്റിയ പാപികളെ ...
പാപനാശത്തില്‍ മുങ്ങിക്കുളിച്ചു ശുദ്ധി വരുത്തിക്കോളൂ...

ചൈനയില്‍നിന്നുവന്ന ചോളക്കൊതിയന്മാര്‍ ഉണ്ടാക്കിയ,
പത്മ ആസനത്തിലിരിക്കുന്നതു പോലെയുള്ള
മഹാവീര പ്രതിമയെ
മതം മാറ്റി കറുപ്പ സ്വാമി ദൈവമാക്കിയതെന്തിന് ?
ഇപ്പൊ, കാലങ്ങള്‍ക്കു ശേഷം തില്ലൈ കോവിന്തണ്ണന്‍
വീണ്ടും മതം മാറ്റി മഹാവീരനാക്കി !
അഹങ്കാരി !!!
ആകെ ഗുലുമാലാകുമോ എന്തൊ...

നീളം മൂന്നടി,
വീതി രണ്ടരയടി
ദൈവത്തിന്റെ അളവെടുത്തവന്റെ മണ്ടയ്ക്കടിയ്ക്കണം !

രണ്ടാമതും മതം മാറാന്‍ ദൈവം തീരുമാനിച്ചെന്നാണറിയുന്നത്
മാറ്റിയവന്‍ വിടാന്‍ തയ്യാറല്ലത്രേ !
ഈ പുരാവസ്തുക്കള്‍ക്ക് വേറേ പണിയൊന്നുമില്ലേ ?
എന്താ അവരും കൂടി ഇപ്പണിയ്ക്കു നില്‍ക്കുന്നത് ?
അല്ലാതെ തന്നെ മനുഷ്യന് സ്വൈര്യതയില്ല...

മതം മാറ്റാന്‍ പുരാ തമ്പുരാക്കളും
മതം മാറാന്‍ ദൈവംതമ്പുരാനും തീരുമാനിച്ചെങ്കിലും
മാറാനും മാറ്റാനും സ്വാമിഭക്തര്‍ തല്‍ക്കാലം തയ്യാറല്ല...
മഹാ വീരനായാലും മഹായില്ലാത്ത വീരനായാലും
കറുപ്പസ്വാമി ദൈവം നമ്മുടെ ദൈവം....
ശെരുമക്കനല്ലൂര്‍ക്ക് കണ്‍കണ്ട ദൈവം....

  26 comments:

 1. ദൈവം മതം മാറിയോ ? നന്നായി .

  ReplyDelete
 2. "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
  മതങ്ങള്‍ ദൈവത്തിനെ സൃഷ്ടിച്ചു"

  അപ്പോള്‍ സ്വാഭാവികമായും മതം മാറ്റാം!!

  ReplyDelete
 3. ദൈവം കാലുമാറി എന്നൊരിക്കല്‍ കേട്ടിരുന്നു,
  ഇപ്പോ ദൈവത്തിന്റെ മതം മാറ്റവും....

  ReplyDelete
 4. ദൈവത്തിനും മതം മാറാന്‍ ആഗ്രഹമൊക്കെ കാണില്ലേ ! നടക്കട്ടെ

  ReplyDelete
 5. കാപ്പൂ; ഇതുവഴി വന്നതില്‍ പെരുത്ത് സന്തോഷം !!! ഇനിയും വരണേ...

  അരുണ്‍: ഇപ്പൊ ഇതാ മാഷേ ഫാഷന്‍...

  പാവം :ഈ വഴി മറക്കല്ലേ...

  ചാണക്യന്‍:നിയമം പാസാക്കേണ്ടി വരുമോന്നാ
  എന്റെ പേടി... വന്നതില്‍ സന്തോഷമുണ്ട് മാഷേ...

  തോമ്മാച്ചോ: എല്ലാരും ഒന്നിച്ചെത്തിയതിന്റെ സന്തോഷം പറയാവതല്ലച്ചോ....

  ReplyDelete
 6. "ഈ പുരാവസ്തുക്കള്‍ക്ക് വേറേ പണിയൊന്നുമില്ലേ ?"

  :)

  അങ്ങനെ ദൈവത്തിന്റെ മതം മാറ്റി അല്ലേ?

  ReplyDelete
 7. കൊള്ളാം വേറിട്ട ചിന്ത :)

  ReplyDelete
 8. Ithu nunayallallo... Manoharam, Ashamsakal...!!!

  ReplyDelete
 9. മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
  http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

  ReplyDelete
 10. ഇവിടെ കൃഷിയിറക്കാന്‍ പറ്റിയ,
  ഏറ്റവും നല്ല വിളനിലമാണ് മതം !
  കൂട്ടുകൃഷിക്കാര്‍ക്ക് വിശ്വാസങ്ങളും, രാഷ്ടീയക്കാര്‍ക്ക് അതിലും കഷ്ടം !

  അത് പരമാര്‍ത്ഥം

  ReplyDelete
 11. പിന്നല്ലാതെ
  ;)

  ReplyDelete
 12. വശംവദന്‍: കൊല്ലാത്തതു ഭാഗ്യം,
  ഹ ഹ ഹ.. ഇനിയും കാണുമല്ലോ..

  Rani Ajay: കുറച്ചുനാള്‍ മൊമ്പു സംഭവിച്ചതാ...
  ഇതുവഴി വന്നതില്‍ സന്തോഷം

  Sureshkumar: കറുപ്പസ്വാമി ദൈവമാണെ സത്യം, ഇതു നുണയല്ല.... ഹ ഹ ഹ...

  VEERU: നന്ദി മാഷേ, വന്നതിനും കമന്റിനും...

  Gowri: നന്ദി

  കുറുപ്പിന്‍റെ കണക്കു പുസ്തകം: ഇതു മാത്രമാണുമാഷേ ഭാരതത്തിന്റെ ഏറ്റവും വലിയ പ്രശ്നം, ഇതു ശരിയായാല്‍ ഈ രാജ്യത്തിന്റെ നില ഒന്നാലോചിച്ചുനോക്കൂ...
  നന്ദി മാഷേ വന്നതിനും, കമന്റിനും...

  ശ്രീ: മനുഷ്യനെ മതം മാറ്റിയാലേ കുഴപ്പമുള്ളൂ മാഷേ, ദൈവത്തിനെ ആര്‍ക്കുവേണം ?
  ഹ ഹ ഹ...

  ReplyDelete
 13. മതത്തിന്റെ ഓണറായ മനുഷ്യന്‍ നിബന്ധിച്ച്,
  കല്‍പ്പിച്ചു കൂട്ടി മതം മാറ്റി, അതും ദൈവത്തെ ! ഒന്നല്ല രണ്ടു തവണ !


  മതമല്ലേ മാറിയുള്ളു. ദൈവം മാറാതിരുന്നാൽ മതി ....മറക്കതിരുന്നാൽ മതി

  ReplyDelete
 14. വരവൂരാന്‍: എന്തോ ദൈവത്തെ മാറ്റിയില്ല !
  അതുഭാഗ്യം തന്നെ....
  മാഷേ... വീണ്ടും വരണേ...

  ജെ. പി. : എന്തായാലും മൂപ്പര്‍ക്കു സ്വസ്ഥതയില്ല, ഞാനായിട്ടെന്തിനാ കുറയ്ക്കുന്നത്....
  കമന്റിനും വന്നതിനും നന്ദി മാഷേ...

  ReplyDelete
 15. nalla അറിവ് പകരുന്ന ഒരു ലിങ്ക് ..ഇയാള്‍ പറഞ്ഞ നല്ല വാക്കിനും നന്ദി
  ഈ വേഡ് വെരി, അതു
  ഞങ്ങളെ കഷ്ടപ്പെടുത്താനുള്ളതാണ്...
  ?????????????????
  അത് മനസിലായില്ല

  ReplyDelete
 16. ചിലപ്പോള്‍ ദൈവത്തിനും ബോറടിക്കുന്നുണ്ടാവും.

  ReplyDelete
 17. ചിന്ത കൊള്ളാം...

  ReplyDelete
 18. ഇന്തു ; ഇവിടെ വന്നതില്‍ സന്തോഷം...
  മെയില്‍ അയച്ചിട്ടുണ്ട്...

  Prayan : ആവോ, ആര്‍ക്കറിയാം...

  കാസിം സാക് : വാര്‍ത്തയാണു കാസിം, സങ്കല്‍പ്പമല്ല...
  വന്നതില്‍ സന്തോഷമുണ്ട്...

  ReplyDelete
 19. "മാറലും മാറ്റിക്കലും, നാറലും നാറ്റിക്കലുമായി
  രംഗം തിമിര്‍ത്തു കൊഴുക്കുന്നു !"
  "കുഞ്ചിരാമന്മാര്‍ കഞ്ചാവടിച്ച് പ്രാഞ്ചി പ്രാഞ്ചി കൊഞ്ചുപോലെ നടക്കുന്ന നാട്"
  I loved your way of presentation..it evokes laughter!!!!!!excellent!!!!!!

  ReplyDelete
 20. ഇതിനെ
  കവിതയെന്നുതന്നെ പറയണമെന്നില്ലെങ്കിൽ ഞാൻ പറയും കൊള്ളാം

  ReplyDelete
 21. ഇവിടെ കൃഷിയിറക്കാന്‍ പറ്റിയ,
  ഏറ്റവും നല്ല വിളനിലമാണ് മതം !
  kalakki kottotty....kalakki.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive